ഈ 7 ഫാര്‍മ ഓഹരികള്‍ 50% വരെ നേട്ടം നല്‍കും; അനുകൂല ഘടകങ്ങളും കാരണവും അറിയാം

പുതിയൊരു റിസള്‍ട്ട് സീസണിലൂടെ വിപണി കടന്നു പൊയ്‌ക്കൊണ്ടിരിക്കുകയാണ്. ഓരോ ഓഹരിയുടേയും സമീപ ഭാവിയിലേക്കുള്ള ഗതി നിര്‍ണയിക്കുന്നതില്‍ പ്രവര്‍ത്തന ഫലം നിര്‍ണായക ഘടകവുമാണ്. ഈയൊരു പശ്ചാത്തലത്തില്‍ ഫാര്‍മ/ ഹെല്‍ത്ത്‌കെയര്‍ മേഖലയില്‍ നിന്നുള്ള 7 ഓഹരികളുടെ ഭാവി സാധ്യതകളെ കുറിച്ച് ബ്രോക്കറേജ് സ്ഥാപനമായ എലാര കാപിറ്റല്‍ ഒരു റിപ്പോര്‍ട്ട് പുറത്തിറക്കിയതിനെ അധികരിച്ചുളളതാണ് ഈ ലേഖനം. കഴിഞ്ഞ 2 വര്‍ഷം തുടര്‍ന്ന കുതിപ്പിന് ശേഷം പ്രവര്‍ത്തന മാര്‍ജിനെ കുറിച്ചുള്ള ആശങ്കകളാണ് ഹെല്‍ത്ത്‌കെയര്‍ വിഭാഗം സൂചികയിലെ സമീപകാല തിരുത്തലിന് വഴിതെളിച്ചതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

സുവെന്‍ ഫാര്‍മ

സുവെന്‍ ഫാര്‍മ

ആഗോള ഫാര്‍മ കമ്പനികള്‍ക്കു വേണ്ടി കരാര്‍ അടിസ്ഥാനത്തില്‍ മരുന്ന് നിര്‍മാണവും ഗവേഷണ പ്രവര്‍ത്തനങ്ങളും നടത്തുന്ന മിഡ് കാപ് കമ്പനിയാണ് സുവെന്‍ ഫാര്‍മ (BSE: 543064, NSE: SUVENPHAR). വാണിജ്യ ഉത്പന്നങ്ങളുടെ വില്‍പന കൂടിയിട്ടുണ്ട്. പുതിയ രാസസംയുക്തങ്ങളുടെ സൂത്രസംജ്ഞകള്‍ ലഭിച്ചതോടെ വര്‍ഷം 3- 4 പുതിയ ഉത്പന്നങ്ങള്‍ വീതം നിര്‍മിക്കാനാവും. ഇതിനോടൊപ്പം രാസസംയുക്ത/ സൂത്രസംജ്ഞകളുടെയും നവീന ഘടക പദാര്‍ഥങ്ങളുടേയും നിര്‍മാണം സംയോജിപ്പിക്കുന്നതും ഭാവി വളര്‍ച്ചയ്ക്ക് ഉണര്‍വേകും. അടുത്ത 3 വര്‍ഷം കമ്പനിയുടെ അറ്റാദായം 26 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് അനുമാനം.

അതേസമയം 575 രൂപ നിലവാരത്തിലാണ് ഓഹരികള്‍ ഉള്ളത്. ഇവിടെ നിന്നും 26 ശതമാനം മുന്നേറി 725 രൂപയിലേക്ക് ഓഹരി വിലയെത്താം എന്നാണ് ബ്രോക്കറേജ് സ്ഥാപനം വിലയിരുത്തുന്നത്.

ഗ്ലാന്‍ഡ് ഫാര്‍മ

ഗ്ലാന്‍ഡ് ഫാര്‍മ

കുത്തിവയ്ക്കുന്ന മരുന്നുകളുടെ നിര്‍മാണത്തിനും വികസനത്തിലും ശ്രദ്ധകേന്ദ്രീകരിച്ച കമ്പനിയാണ് ഗ്ലാന്‍ഡ് ഫാര്‍മ (BSE: 543245, NSE: GLAND). സൂക്ഷ്മതയും വെടിപ്പോടെയും മുടക്കം വരുത്താതെ ഉത്പന്നം വിതരണം ചെയ്യുന്നതില്‍ മികച്ച ട്രാക്ക് റെക്കോഡുള്ളത് കമ്പനിക്ക് അനുകൂല ഘടകമാണ്. ഈ പരിചയ സമ്പന്നത കൈമുതലാക്കി ബയോളജിക്‌സ് രംഗത്തേക്കും കമ്പനി കടന്നിരിക്കുകയാണ്. ഇതിലൂടെ 2024 വരെയുള്ള കാലയളവില്‍ അറ്റാദായം 24 ശതമാനം വീതം വളര്‍ച്ച കൈവരിക്കുമെന്നാണ് അനുമാനം.

സമീപ ഭാവിയിലേക്ക് 4,025 രൂപയാണ് ലക്ഷ്യവില നല്‍കിയിരിക്കുന്നത്. ഇന്നലെ 3,287 രൂപയിലായിരുന്നു ഓഹരി ക്ലോസ് ചെയ്തത്. ഇതു പ്രകാരം 23 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഡോ. റെഡ്ഡീസ് ലാബ്

ഡോ. റെഡ്ഡീസ് ലാബ്

മുന്‍നിര ഫാര്‍മ കമ്പനിയായ ഡോ. റെഡ്ഡീസ് ലാബ്‌സ് (BSE: 500124, NSE: DRREDDY) പ്രധാനമായും ഇന്ത്യ, അമേരിക്ക, ചൈന എന്നിവടങ്ങളിലെ വിപണിയിലാണ് ശ്രദ്ധയൂന്നീയിരിക്കുന്നത്. അമേരിക്കയില്‍ വിതരണം ചെയ്യുന്ന ബയോസിമിലര്‍സ്/ ഇന്‍ജെക്ടബിള്‍സ് പോലെയുള്ള സങ്കീര്‍ണ ഉത്പന്നങ്ങളില്‍ നിന്നും മികച്ച വളര്‍ച്ച പ്രതീക്ഷിക്കുന്നു. ചൈനയില്‍ സാന്നിധ്യം വര്‍ധിപ്പിക്കുന്നതും ചെലവ് ചുരുക്കുന്നതും ആഭ്യന്തര വിപണിയിലെ ചെറു കമ്പനികളെ ഏറ്റെടുത്ത് വളര്‍ച്ച ഉറപ്പാക്കുന്നതും അനുകൂല ഘടകങ്ങളാണ്. 2024 വരെയുള്ള കാലയളവില്‍ അറ്റാദായം 18 ശതമാനം വര്‍ധിക്കുമെന്നാണ് അനുമാനം.

അതേസമയം സമീപ കാലയളവിലേക്ക് ഓഹരിക്ക് നല്‍കിയിരിക്കുന്ന ലക്ഷ്യവില 5,620 രൂപയാണ്. ബുധനാഴ്ച 4,287 രൂപയിലായിരുന്നു ക്ലോസിങ്. ഇതിന്റെ അടിസ്ഥാനത്തില്‍ 29 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നത്.

സിപ്ല

സിപ്ല

കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട മരുന്നുകളുടേയും അമേരിക്കയില്‍ ആല്‍ബുട്ടറോള്‍ അവതരിപ്പിച്ചതിന്റേയും പിന്‍ബലത്തിലാണ് അടുത്തിടെ സിപ്ല (BSE: 500087, NSE: CIPLA) ഓഹരിയില്‍ മുന്നേറ്റം കാണാനായത്. പുതിയ ഉത്പന്നങ്ങളഉടെ സഹായത്തോടെ അമേരിക്കയിലെ ബിസിനസ് 2024 വരെയുള്ള കാലഘട്ടത്തില്‍ 22 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് അനുമാനം. ഇതോടെ ഓഹരിക്ക് സമീപ ഭാവിയിലേക്ക് നല്‍കിയിരിക്കുന്ന ലക്ഷ്യവില 1,255 രൂപയാണ്. കഴിഞ്ഞ ദിവസം 1,002 രൂപയിലായിരുന്നു ക്ലോസിങ്. ഈ നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ 25 ശതമാനം ഉയര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.

ജെബി കെമിക്കല്‍സ്

ജെബി കെമിക്കല്‍സ്

ആഭ്യന്തര വിപണിയില്‍ ശ്രദ്ധയൂന്നീയിരിക്കുന്ന ഫാര്‍മ കമ്പനിയാണ് ജെബി കെമിക്കല്‍സ് (BSE: 506943, NSE: JBCHEPHARM). നിലവില്‍ കമ്പനിയുടെ വരുമാനത്തിലെ 46 ശതമാനം വിഹിതവും ഇന്ത്യയില്‍ നിന്നാണ്. ഇത് അടുത്ത വര്‍ഷങ്ങളില്‍ 60 ശതമാനമായി ഉയര്‍ത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിലൂടെ ഫാര്‍മ വിഭാഗത്തിലെ ആദ്യ 20 റാങ്കിനുള്ളില്‍ എത്താനുമാകുമെന്നാണ് കണക്കുക്കൂട്ടല്‍. പുതിയ ബ്രാന്‍ഡുകള്‍ പുറത്തിറക്കുന്നതും സഹായകമാകും.

അതേസമയം, ഇടക്കാലയളവിലേക്ക് ഓഹരിക്ക് നല്‍കിയിരിക്കുന്ന ലക്ഷ്യവില 1,960 രൂപയാണ്. കഴിഞ്ഞ ദിവസം 1,612 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ 22 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നത്.

ഇപ്കാ ലാബ്

ഇപ്കാ ലാബ്

അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം ഭീഷണിയായെങ്കിലും ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചതിലൂടെ പ്രതിസന്ധി തരണം ചെയ്താണ് ഇപ്കാ ലാബ് (BSE: 524494, NSE: IPCALAB) മുന്നോട്ട് നീങ്ങുന്നത്. ഇന്ത്യയിലെ ബിസിനസ് ശക്തമായി തുടരുന്നതും വിദേശ വിപണിയിലേക്കുള്ള കയറ്റുമതി മെച്ചപ്പെടുന്നതും ഗുണകരമാണ്. അമേരിക്കയില്‍ പുതിയ ഉത്പന്നങ്ങള്‍ക്ക് അനുമതി ലഭിക്കുന്നതും നേട്ടമാകും. നിലവില്‍ ആകര്‍ഷകമായ നിലവാരത്തിലാണ് ഓഹരിയുള്ളത്. ഇതിനിടെ 1,285 രൂപയാണ് ഓഹരിക്ക് നല്‍കിയിരിക്കുന്ന ലക്ഷ്യവില. കഴിഞ്ഞ ദിവസം 1,024 രൂപയിലായിരുന്നു ക്ലോസിങ്. ഇതിന്റെ അടിസ്ഥാനത്തില്‍ 25 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നത്.

അജന്ത ഫാര്‍മ

അജന്ത ഫാര്‍മ

മികച്ച നേതൃത്വം, കരുതലും സൂക്ഷ്മതയും പുലര്‍ത്തുന്ന സാമ്പത്തിക അച്ചടക്കം, ബ്രാന്‍ഡില്‍ ഊന്നിയുള്ള ബിസിനസ് മോഡല്‍ എന്നിവയാണ് അജന്ത ഫാര്‍മയുടെ (BSE: 532331, NSE: AJANTPHARM) അനുകൂല ഘടകം. നിലവില്‍ ആകര്‍ഷകമായ നിലവാരത്തിലാണ് ഓഹരി നില്‍ക്കുന്നത്. ദഹേജ്, ഗുവഹാത്തി പ്ലാന്റുകളിലെ ശേഷി വര്‍ധിപ്പിക്കുന്നതും കമ്പനിക്ക് നേട്ടമാകും. സമീപ കാലയളവിലേക്ക് ബ്രോക്കറേജ് സ്ഥാപനം നല്‍കിയിരിക്കുന്ന ലക്ഷ്യവില 2,620 രൂപയാണ്. കഴിഞ്ഞ ദിവസം 1,752 രൂപയിലാണ് ക്ലോസിങ്. ഈ നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ 50 ശതമാനം ഉയര്‍ച്ചയാണ് ഓഹരിയില്‍ പ്രതീക്ഷിക്കുന്നത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എലാര കാപിറ്റല്‍ പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X