അടിസ്ഥാന പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെയും പണപ്പെരുപ്പ ഭീഷണിക്കിടെയിലും സാമ്പത്തിക വളര്‍ച്ചയ്ക്ക് മുന്‍ഗണന നല്കുന്ന റിസര്‍വ് ബാങ്ക് പണനയ അവലോകന യോഗ തീരുമാനത്തില്‍ പിന്തുണച്ച് വിപണികളില്‍ മുന്നേറ്റം. തുടര്‍ച്ചയായ മൂന്ന് ദിവസത്തെ തിരിച്ചടികള്‍ക്കു ശേഷമാണ് പ്രധാന സൂചികകളില്‍ കുതിപ്പ് ദൃശ്യമായത്. ഇതിനിടെ അടിസ്ഥാനപരമായി മികച്ചതും നിരവധി അനുകൂല ഘടകങ്ങളുമുള്ള പൊതു മേഖല സ്ഥാപനത്തിന്റെ ഓഹരിയില്‍ നിക്ഷേപത്തിന് നിര്‍ദേശിച്ച് ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് രംഗത്തെത്തി.
ഗെയില്‍
പൊതുമേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ സംയോജിത പ്രകൃതി വാതക ഉത്പാദന- വിതരണ കമ്പനിയാണ് ഗെയില്‍ (ഇന്ത്യ) ലിമിറ്റഡ്. പെട്രോളിയം മന്ത്രാലയത്തിന്റെ കീഴില്‍ 1984-ലാണ് തുടക്കം. 2013-ല്‍ മഹാരത്ന പദവി ലഭിച്ചു. പ്രകൃതി വാതക പര്യവേക്ഷണം, ഉത്പാദനം, വിതരണം, ദ്രവീകൃത പെട്രോളിയം, പെട്രോകെമിക്കല്‍സ്, സിറ്റി ഗ്യാസ് പദ്ധതി, വൈദ്യുതി ഉത്പാദനം തുടങ്ങിയ മേഖലകളില്‍ സേവനങ്ങള്‍ നല്കുന്നു. ഇതിനോടകം 13,840 കിലോമീറ്റര്‍ ദൂരത്തില്‍ പൈപ്പ്ലൈന് ശൃംഖല സ്ഥാപിച്ചിട്ടുണ്ട്. രാജ്യത്ത് വില്‍ക്കപ്പെടുന്ന പ്രകൃതി വാതകത്തില്‍ 52 ശതമാനവും എല്‍എന്‍ജിയുടെ 44 ശതമാനവും ഗെയില്‍ ആണ് വിതരണം ചെയ്യുന്നത്. അടുത്തിടെ പുനരുപയോഗ ഊര്‍ജ മേഖലയിലേക്കും കടന്നിട്ടുണ്ട്.
ബൈബാക്ക്
1,083 കോടി രൂപയ്ക്ക് ഓഹരികള്‍ തിരികെ വാങ്ങുമെന്ന് അറിയിച്ചു. 190 രൂപ നിരക്കിലാവും ഓഹരി ബൈബാക്കിനുള്ള വാഗ്ദാനം മുന്നോട്ടു വെയ്ക്കുന്നത്. ഇത് നിലവിലെ ഓഹരി വിലയേക്കാള്‍ 19 ശതമാനം ഉയര്‍ന്ന നിരക്കാണ്. ഏപ്രില്‍ 22-നാണ് റെക്കെഡ് ഡേറ്റ് നിശ്ചയിച്ചിരിക്കുന്നത്. ഇതിനായി 1,083 കോടി രൂപസ ചെലവിടും. ഇതിലൂടെ 5.70 കോടി ഓഹരികള്‍ അഥവാ ആകെ ഓഹരികളുടെ 2.5 ശതമാനമാണ് തിരികെ വാങ്ങുക.
സമാനമായി 2020- 21 കാലയളവിലും ഗെയില്‍ ഓഹരികള്‍ തിരികെ വാങ്ങിയിരുന്നു. അന്ന് 1,046.35 കോടി രൂപയാണ് ചെലവിട്ടത്. ഇതിലൂടെ 741 കോടി രൂപ സര്‍ക്കാരിന് ലഭിച്ചിരുന്നു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ പ്രതിയോഹരി 9 രൂപ ലാഭവിഹിതമായും വിതരണം ചെയ്തിരുന്നു.
ശ്രദ്ധേയ ഘടകം
- 2022- 24 സാമ്പത്തിക വര്‍ഷ കാലയളവില്‍ ഗെയിലിന്റെ പ്രതിയോഹരി വരുമാനത്തില്‍ 9 % വാര്‍ഷിക വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.
- 2024 കാലയളവിലേക്ക് ഓഹരിയുടെ പിഇ റേഷ്യോ 5.6 എന്ന നിരക്കിലായിരിക്കും എന്നാണ് അനുമാനം. ഇത് ഓഹരിയിലെ മൂല്യത്തെ സൂചിപ്പിക്കുന്നു.
- ഇതേ കാലയളവില്‍ മൂലധന വിനിയോഗത്തിന്മേലുള്ള ആദായം 12 ശതമാനമായിരിക്കും.
- 2024 കാലയളവില്‍ ഓഹരിയിലുള്ള ആദായം 16 ശതമാനം നിരക്കിലും പ്രതീക്ഷിക്കുന്നു.
സാമ്പത്തികം
കഴിഞ്ഞ 3 വര്‍ഷമായി ഗെയിലിന്റെ (BSE: 532155, NSE: GAIL) വരുമാനത്തില്‍ 2 ശതമനാവും പ്രവര്‍ത്തന ലാഭത്തില്‍ 8.5 ശതമാനവും വീതം വാര്‍ഷിക വളര്‍ച്ച രേഖപ്പെടു്ത്തുന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ ഗെയിലിന്റെ സംയോജിത വരുമാനം പാദാനുപാദത്തില്‍ 20.45 ശതമാനം ഉയര്‍ന്ന് 26,566.52 കോടി രൂപയിലെത്തി. ഇത് കഴിഞ്ഞ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 67 ശതമാനം വര്‍ധനവാണ്. മൂന്നാം പാദത്തിലെ അറ്റാദായം 3,374.35 കോടി രൂപയുമാണ്. ഇതില്‍ 121 ശതമാനം ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്. പ്രതിയോഹരി വരുമാനവും 3.30 രൂപയില്‍ നിന്നും 7.40-ലേക്ക് വര്‍ധിച്ചു.
ലക്ഷ്യവില 245
വെളളിയാഴ്ച രാവിലെ 161 രൂപ നിലവാരത്തിലാണ് ഗെയില്‍ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 245 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് ഐസിഐസിഐ സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 12 മാസത്തിനകം 52 ശതമനം ലാഭം നേടാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 52 ആഴ്ച കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 171.30 രൂപയും കുറഞ്ഞ വില 125.20 രൂപയുമാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഓഹരി വിലയില്‍ 15 ശതമാനത്തോളം ഉയര്‍ച്ചയുണ്ടായിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഐസിഐസിഐ സെക്യൂരിറ്റീസ് പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications