ഒരു കമ്പനി അവരുടെ തന്നെ ഓഹരികള്‍ നിശ്ചിത വിലയില്‍ വിപണിയില്‍ നിന്നും തിരികെ വാങ്ങുന്ന നടപടിയാണ് ഷെയര്‍ ബൈബാക്ക് (Share Buyback) അഥവാ ഓഹരി തിരികെ വാങ്ങല്‍. നിക്ഷേപകര്‍ക്ക് നികുതി ബാധ്യത പരമാവധി കുറച്ചുകൊണ്ട് പണം മടക്കി നല്കാവുന്ന വിവിധ മര്‍ഗങ്ങളിലൊന്നാണിത്. ഓഹരി ഒഴിവാക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും ഉചിതമായ മാര്‍ഗം കൂടിയാണ് കമ്പനികളുടെ ഭാഗത്തു നിന്നുള്ള ഷെയര്‍ ബൈബാക്ക് പദ്ധതി.
അതേസമയം ജൂണില്‍ ഓഹരി തിരികെ വാങ്ങല്‍ പദ്ധതി പ്രഖ്യാപിച്ചിരുന്ന സ്മോള്‍ കാപ് ഐടി കമ്പനിയാണ് ബിര്‍ളാസോഫ്റ്റ് (BSE: 532400, NSE : BSOFT). ഇതിന്റെ തുടര്‍ നടപടിയെന്നോണം ജൂലൈ 15-ന് ഓഹരി തിരികെ വാങ്ങുന്നതിനുള്ള റെക്കോഡ് തീയതിയായി നിശ്ചയിച്ചു. ഓഹരി തിരകെ വാങ്ങല്‍ പദ്ധതിക്കു വേണ്ടി 500 കോടി രൂപ ചെലവിടുമെന്നാണ് കമ്പനി നേതൃത്വം അറിയിച്ചത്. ഇതിലൂടെ 7,800,000 ഓഹരികളാവും ബിര്‍ളാസോഫ്റ്റ് നിക്ഷേപകരില്‍ നിന്നും വിപണി വിലയേക്കാള്‍ 43 ശതമാനം പ്രീമിയം നിരക്കില്‍ തിരികെ വാങ്ങുക.
5 ഘടകങ്ങള്‍
- 1) ഷെയര്‍ ബൈബാക്ക് വില- ഓഹരിയൊന്നിന് 500 രൂപ നിരക്കിലാവും തിരികെ വാങ്ങുക.
- 2) ബൈബാക്ക് പദ്ധതി- 78 ലക്ഷം ഓഹരികള്‍ അല്ലെങ്കില്‍ 390 കോടി രൂപയില്‍ കവിയാത്ത തുകയ്ക്ക് തിരികെ വാങ്ങും.
- 3) രീതി- ഓഹരി തിരികെ വാങ്ങുന്നത് ടെന്‍ഡര്‍ (Tender) റൂട്ട് മൂഖേനയാണെന്ന് കമ്പനി നേതൃത്വം വ്യക്തമാക്കി.
- 4) സ്വീകരണാനുപാതം- സമീപകാലയളവില്‍ ഓഹരി വില വന്‍ ഇടിവ് നേരിട്ടിട്ടുള്ളതിനാല്‍ ഉയര്‍ന്ന തോതില്‍ ഓരോ നിക്ഷേപകരില്‍ നിന്നും ഓഹരി സ്വീകരിക്കാമെന്ന് വിപണി വിദഗ്ധര്‍ സൂചിപ്പിച്ചു.
- 5) മാര്‍ച്ച് പാദഫലം- മൊത്തലാഭം വാര്‍ഷികാടിസ്ഥാനത്തില്‍ 17 ശതമാനവും പാദാനുപാദത്തില്‍ 3 ശതമാനവും മെച്ചപ്പെട്ടു. വരുമാനം 35 ശതമാനം വാര്‍ഷിക വളര്‍ച്ചയും രേഖപ്പെടുത്തി.
നടപടി എങ്ങനെ ?
വിപണി വിലയേക്കാള്‍ താരതമ്യേന ഉയര്‍ന്ന വിലയ്ക്ക് ഓഹരികളുടെ ഒരു ഭാഗം നിക്ഷേപകരില്‍ നിന്നും തിരികെ വാങ്ങുന്ന നടപടിയാണ് ഷെയര്‍ ബൈബാക്ക്. ഓഹരിയുടെ അന്തര്‍ലീന മൂല്യം ഉയര്‍ത്താനും സാധിക്കുന്ന നടപടിയാണിത്. ഇതില്‍ നിഷ്കര്‍ഷിച്ചിട്ടുളള സ്വീകരണ അനുപാതത്തില്‍ (Acceptance Ratio) നിക്ഷേപകരുടെ കൈവശമുള്ള ഓഹരികളുടെ നിശ്ചിത ഭാഗം കമ്പനി തിരികെ വാങ്ങും.
അര്‍ഹരായ ഓഹരിയുടമകളെ കണ്ടെത്തുന്നതിനുള്ള റെക്കോഡ് തീയതി കഴിഞ്ഞ് അധികം താമസിയാതെ, ബ്രോക്കര്‍ വെബ്സൈറ്റില്‍ ബൈബാക്കിനായി അപേക്ഷിക്കാനുള്ള ഒരു ഓപ്ഷന് ദൃശ്യമാകും. അതില്‍ നിര്‍ദേശിച്ചിരിക്കുന്ന സമയത്തിനുള്ളില്‍ കൈവശമുള്ള ഓഹരികള്‍ ബൈബാക്കിനായി ടെന്‍ഡര്‍ ചെയ്യാം. ഈ കാലയളവിനെ (Buyback Window) എന്ന് വിളിക്കുന്നു.
കൈവശമുള്ള ഓഹരികളുടെ എണ്ണത്തെ റെക്കോഡ് തീയതിയിലെ ക്ലോസിങ് വില കൊണ്ട് ഗുണിച്ചാല്‍ കിട്ടുന്ന മൂല്യം 2 ലക്ഷം കവിയുന്നില്ലെങ്കില്‍ റീട്ടെയിലര്‍ ക്വാട്ടയില്‍ അപേക്ഷിക്കാം.
ബിര്‍ളാസോഫ്റ്റ്
രാജ്യത്തെ പ്രമുഖ ബിസിനസ് സംരംഭകരിലൊന്നായ സികെ ബിര്‍ള ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര ഐടി കമ്പനിയാണ് ബിര്‍ളസോഫ്റ്റ് ലിമിറ്റഡ്. വാഹനം, ബാങ്കിംഗ്, വ്യവസായം, ധനകാര്യ സേവന മേഖല, ഉന്നത സാങ്കേതിവിദ്യ, മീഡിയ എന്നീ വിഭാഗങ്ങളിലുള്ള കമ്പനികള്‍ക്ക് ഐടി സംബന്ധമായ സേവനം നല്കുന്നതിലാണ് കമ്പനി ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ഐടിയുമായി ബന്ധപ്പെട്ട പദ്ധതി നിര്‍വഹണത്തിനു വേണ്ട സാങ്കേതിക ഉപദേശവും മേല്‍നോട്ടവും പൂര്‍ത്തീകരണവും വികസന പ്രവര്‍ത്തനങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
ഓഹരി വിശദാംശം
തിങ്കളാഴ്ച രാവിലെ 350 രൂപ നിലവാരത്തിലാണ് ഓഹരിയില്‍ വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം 52 ആഴ്ച കാലയളവില്‍ ബിര്‍ളാസോഫ്റ്റ് ഓഹരിയുടെ ഉയര്‍ന്ന നിലവാരം രൂപയും താഴ്ന്ന നിലവാരം 586 രൂപയും താഴ്ന്ന നിലവാരം 316 രൂപയുമാണ്. ഈ വര്‍ഷം ഇതുവരെയായി ഓഹരിയില്‍ 36 ശതമാനത്തോളം തിരുത്തല്‍ നേരിട്ടു. നിലവില്‍ ഹ്രസ്വകാല, ഇടക്കാല, ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്കു താഴെയാണ് ഓഹരി നില്‍ക്കുന്നത്. നിലവില്‍ ബിര്‍ളാസോഫ്റ്റിന്റെ വിപണിമൂല്യം 9,772 കോടിയാണ്.
സാമ്പത്തികം
കഴിഞ്ഞ 3 വര്‍ഷത്തില്‍ ബിര്‍ളാസോഫ്റ്റിന്റെ വരുമാനം 17.7 ശതമാനവും പ്രവര്‍ത്തന ലാഭം 27.8 ശതമാനവും അറ്റാദായം 17 ശതമാനെ വീതവും വളര്‍ച്ച രേഖപ്പെടുത്തി. പയട്രോസ്ക്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ ബിര്‍ളാസോഫ്റ്റിന്റെ സാമ്പത്തിക സ്ഥിതി ശക്തമായ (Piotroski Score: 8) നിലവാരത്തിലാണ്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 1.29 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 77.87 രൂപ നിരക്കിലും പിഇ അനുപാതം 21.07 നിലവാരത്തിലുമാണുള്ളത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
