ഓഹരി വിപണിയുടെ നീക്കം എപ്പോഴും പ്രവചനാതീതമാണ്. മിന്നല്‍ വേഗത്തില്‍ കുതിക്കുകയും ചിലപ്പോള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുകയും ചെയ്യും. ഓഹരി വിപണിയിലെ കയറ്റിയിറക്കങ്ങളെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട് എന്നതുതന്നെ കാരണം. ആഗോള സാമ്പത്തികമാന്ദ്യം മുതല്‍ പ്രദേശത്തെ കാലവര്‍ഷം വരെ വിപണിയുടെ ഗതി നിര്‍ണയിക്കാവുന്ന ഘടകങ്ങളായി പരിണമിക്കാം.
ഇതിനോടൊപ്പം രാഷ്ട്രീയ അന്തരീക്ഷം, ഭരണമാറ്റങ്ങള്‍, സാമ്പത്തിക നയങ്ങള്‍, പണപ്പെരുപ്പം, നാണ്യ വിപണിയിലെ കയറ്റിറക്കങ്ങള്‍, സ്വര്‍ണ വിലയിലെ മാറ്റങ്ങള്‍, ബജറ്റ്, കമ്പനികളുടെ പ്രവര്‍ത്തനഫലം, കാര്‍ഷിക മേഖലയുടെ പ്രകടനം, ബാങ്ക് പലിശ നിരക്കുകള്‍... അങ്ങനെ ഒട്ടേറെ ഘടകങ്ങളാണ് അതാത് സമയങ്ങളില്‍ ഓഹരി വിപണിയെ അനുകൂലമായും പ്രതികൂലമായും സ്വാധീനിക്കുക. ഇവയെയെല്ലാം കൃത്യമായ വിശകലനത്തിലൂടെയും ആസൂത്രണത്തിലൂടെയും തിരിച്ചറിഞ്ഞും നേരിട്ടുമാണ് ഓഹരി വിപണിയില്‍ വിജയം കൊയ്യാനാകുക.
ഓഹരി വിപണിയില്‍ പങ്കെടുക്കുന്നവരെ പ്രധാനമായും ട്രേഡര്‍, ഇന്‍വെസ്റ്റര്‍ എന്നിങ്ങനെ തരം തിരിക്കാം. ഒരു ഇന്‍വെസ്റ്റര്‍ അഥവാ നിക്ഷേപകന് കമ്പനിയുടെ സാമ്പത്തിക സ്ഥിതിയും പ്രകടനവും ഭാവി ബിസിനസ് സാധ്യതകളും വിലയിരുത്തുന്ന അടിസ്ഥാനപരമായ (ഫണ്ടമെന്റല്‍) വിശകലനത്തിലൂടെ നല്ല കമ്പനികളെ തെരഞ്ഞെടുക്കുകയും നിക്ഷേപിക്കുകയും ചെയ്യുന്നു. എന്നാല്‍ ഒരു ട്രേഡര്‍ ഓഹരിയുടെ വില വ്യതിയാനങ്ങള്‍ രേഖപ്പെടുത്തിയ ചാര്‍ട്ടും മറ്റ് സൂചകങ്ങളും അടിസ്ഥാനമാക്കുന്ന സാങ്കേതിക (ടെക്നിക്കല്‍ അനാലിസിസ്) വിശകലനത്തേയും ആശ്രയിക്കുന്നു.
എന്നിരുന്നാലും നിക്ഷേപകനോ ട്രേഡര്ക്കോ ഓഹരി വിപണിയില്‍ അതിജീവിക്കുന്നതിന് മറ്റു ചില കാര്യങ്ങള്‍ കൂടി മനസിലാക്കേണ്ടതുണ്ട്. അനുകൂല ചുറ്റുപാടാണെങ്കില്‍ കൈവശമുള്ള ഓഹരിയില്‍ നിന്നും ക്ഷമയോടെ പരമാവധി ലാഭം നേടിയെടുക്കാനും മറിച്ച് സാഹചര്യം പ്രതികൂലമായാല്‍ നഷ്ടം എത്രത്തോളം കുറച്ച് യഥാസമയം ഒഴിവാക്കിയെടുക്കാനും സാധിക്കുന്ന നൈപുണ്യം വളര്‍ത്തിയെടുത്താല്‍ വിജയവും ലാഭവും പുറകെവരും. ഇത്തരത്തില്‍ മികച്ച ട്രേഡറാകാന് സഹായിക്കുന്ന പ്രമുഖ ഓഹരി വിശകലന വിദഗ്ധരുടെ മാര്‍ഗോപദേശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
അഷു മദന്‍, എംഡി, ജെഎം ഫിനാന്‍ഷ്യല്‍
- ബെയര്‍ മാര്‍ക്കറ്റ് ഘട്ടത്തിലെ നിക്ഷേപത്തില്‍ നിന്നും ലാഭം കിട്ടിയില്ലെല് പോലും നഷ്ടത്തില്‍ കലാശിക്കുകില്ല.
- ആള്‍കൂട്ടത്തെ പിന്തുടരുന്നവരല്ല, സമര്ത്ഥന്മാരാണ് പണം കരസ്ഥമാക്കുന്നത്.
- വ്യാമോഹിപ്പിക്കുന്ന വൈദ്യുത വാഹനം, പുനരുപയോഗ ഊര്‍ജം, പുതുതലമുറ ടെക് കമ്പനികളില്‍ നിന്നും മാറി നില്ക്കുക.
വിശാല്‍ മല്‍ക്കാന്‍, ട്രേഡിങ് പരിശീലകന്
- മൊമന്റം ആണ് ട്രേഡിങ്ങിന് അടിസ്ഥാനമാക്കുന്നത് എങ്കില്‍ നിഫ്റ്റി സൂചികയുടെ ഭാഗമായ ഓഹരികളില്‍ ട്രേഡ് ചെയ്യരുത്.
ജിതേന്ദര്‍ സിങ്, ട്രേഡര്‍
- വിപണി കാരണമല്ല, മനസിന്റെ അവസ്ഥയാണ് ഒരു ട്രേഡറെ നഷ്ടത്തിലേക്ക് കൊണ്ടുചാടിക്കുന്നത്.
പിആര്‍ സുന്ദര്‍, ഓപ്ഷന് ട്രേഡര്‍
- ഐഐടി/ ഐഐഎം സ്ഥാപനങ്ങളിലെ ഡിഗ്രിയൊന്നും ഓഹരി വിപണിയിലെ വിജയത്തിന് ഉറപ്പു നല്‍കുന്നില്ല.
വിവേക് ബജാജ്, സ്റ്റോക് എഡ്ജ് സഹസ്ഥാപകന്‍
- ഒരു ബിസിനസ് മനസിലായില്ലെങ്കില്‍ ആ കമ്പനിയുടെ ഓഹരിയില്‍ 2-3 മാസത്തേക്ക് പണം നിക്ഷേപിക്കരുത്. ബ്രേക്കൗട്ട് മേഖലയില്‍ മാത്രം 'പൊസിഷന്‍' കൂട്ടിച്ചേര്‍ക്കുക
വരുന്നയാഴ്ച വിപണി എങ്ങനെ ?
നിഫ്റ്റി സൂചികയുടെ ദിവസ/ മണിക്കൂര്‍ ചാര്‍ട്ടുകളില്‍ ബെയറിഷ് സൂചനയായ 'ഡബിള്‍ ടോപ്' (Double Top) പാറ്റേണും ആഴ്ച കാലയളവിലുള്ള ചാര്‍ട്ടില്‍ ബെയറിഷ് കാന്‍ഡിലും പ്രകടമായത് വിപണിയില്‍ കൂടുതല്‍ തിരിച്ചടിക്കുള്ള സാധ്യതയാണെന്ന് ബ്രോക്കറേജ് സ്ഥാപനമായ കൊട്ടക് സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു.
നിഫ്റ്റി സൂചികയ്ക്ക് 17,450 നിലവാരം കാത്തുസൂക്ഷിക്കാനായാല്‍ (ഡബിള്‍ ബോട്ടം സപ്പോര്‍ട്ട് മേഖല) അതിവേഗത്തില്‍ 17,700/ 17,900 നിലവാരത്തിലേക്ക് തിരികെ കയറിയേക്കാം. അതിനാല്‍ ഹ്രസ്വകാല ട്രേഡര്‍മാര്‍ക്ക് 17,450 ആണ് നിര്‍ണായക നിലവാരം. ഇവിടം തകര്‍ന്നാല്‍ നിഫ്റ്റി സൂചിക 17,300/ 17,200 നിലവാരത്തിലേക്ക് തിരുത്തപ്പെടാം എന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ വിദഗ്ധരുടെ അഭിപ്രായങ്ങളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി



Click it and Unblock the Notifications