നിക്ഷേപകരെ സംബന്ധിച്ച് മികച്ച നേട്ടം സമ്മാനിച്ച വര്‍ഷമാണ് കടന്നു പോകുന്നത്. അവസാന പാദത്തില്‍ വിപണിയില്‍ തിരുത്തല്‍ സംഭവിച്ചതോടെ ഓഹരികളും ആകര്‍ഷകമായ നിലവാരത്തിലേക്കെത്തി കഴിഞ്ഞു. അതിനാല്‍ മികച്ച ഓഹരികള്‍ കണ്ടെത്തി യഥാസമയം നിക്ഷേപം നടത്തയാല്‍ ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന 2022 പുതുവര്‍ഷത്തില്‍ മികച്ച നേട്ടം ലഭിക്കുമെന്നാണ് പ്രമുഖ റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനമായ ഷേര്ഖാന് ബിഎന്‍പി പരിബാസ് അഭിപ്രായപ്പെട്ടത്. ഇതിന്റെ ഭാഗമായി സമീപ ഭാവിയില്‍ 61 ശതമാനത്തോളം നേട്ടം നല്കാവുന്ന ധനകാര്യ മേഖലയിലെ ഒരു ഓഹരിയും നിര്‍ദേശിച്ചിട്ടുണ്ട്.
എല്‍ ആന്‍ഡ് ടി ഫിനാന്‍സ്
ഇന്ത്യയിലെ പ്രമുഖമായ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളിലൊന്നാണ് എല്‍ ആന്‍ഡ് ടി ഫിനാന്‍സ് ഹോള്‍ഡിങ്സ് ലിമിറ്റഡ്. രാജ്യത്തെ പ്രശസ്ത ബിസിനസ് ഗ്രൂപ്പായ ലാര്സണ് ആന്‍ഡ് ടൂബ്രോയാണ് (L & T) കമ്പനിയുടെ മുഖ്യ സംരംഭകര്‍. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി, ധനകാര്യ മേഖലയിലെ എല്ലാത്തരം സേവനങ്ങളും കോര്‍പ്പറേറ്റ്, റീട്ടെയില്‍ വിഭാഗങ്ങളിലായി നല്കുന്നു. പ്രധാനമായും ബിസിനസ് സംരംഭങ്ങളിലുള്ള നിക്ഷേപത്തിലാണ് കമ്പനി ശ്രദ്ധയൂന്നിയിരിക്കുന്നത്.
പാരമ്പര്യം
രാജ്യത്തെ പ്രമുഖ റേറ്റിങ് ഏജന്‍സികളായ ക്രിസില്‍ (CRISIL), കെയര്‍ (CARE) എന്നിവര്‍ ഉന്നത ഗുണമേന്മയുള്ളവയ്ക്ക് സമ്മാനിക്കുന്ന ട്രിപ്പിള്‍-എ റേറ്റിങ് ലഭിച്ചിട്ടുള്ള കമ്പനിയാണിത്. രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന മേഖലയിലേക്ക് വലിയ തോതില്‍ കമ്പനി വായ്പ നല്‍കിയിട്ടുണ്ട്. ചെറുകിട വായ്പ, നിര്‍മാണ മേഖലയ്ക്കു വേണ്ട ഉപകരണങ്ങള്‍ക്കുള്ള വായ്പ, ഗതാഗത മേഖലയിലേക്കുള്ള ഉപകരണങ്ങള്‍ക്കായുള്ള വായ്പ, ഗ്രാമീണ മേഖലയിലെ മൈക്രോ ഫിനാന്‍സ്, കോര്‍പ്പറേറ്റ് മേഖലയ്ക്കു വേണ്ട ലോണുകളും കമ്പനി വിതരണം ചെയ്യുന്നു.
എന്തുകൊണ്ട് ?
200-ഡേ മൂവിങ് ആവറേജ് ആയ 90 രൂപയുടെ താഴെ ആയതിനാല്‍ ബെയറിഷ് ട്രെന്‍ഡില്‍ ആണെന്ന് പറയേണ്ടി വരും. ഇതിനോടൊപ്പം ഒമിക്രോണ്‍ വൈറസ് വ്യാപനം സംബന്ധിച്ച ആശങ്കകളും കമ്പനിയുടെ ഓഹരികളെ പ്രതികൂലമായി ബാധിച്ചു. എന്നിരുന്നാലും കമ്പനിയുടെ പ്രവര്‍ത്തന മികവിലുള്ള വിശ്വാസം പരിഗണിച്ച് നിക്ഷേപത്തിന് പരിഗണിക്കാമെന്നും വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ ചൂണ്ടികാട്ടുന്നു. കൂടാതെ ഓഹരിയുടെ ഒരു വര്‍ഷക്കാലയളവിലെ ഉയര്‍ന്ന വില നിലവാരത്തില്‍ നിന്നും 32 ശതമാനത്തോളം താഴ്ന്ന നിലയിലാണ് ഇപ്പോള്‍ ഓഹരിയെന്നതും ആകര്‍ഷമാക്കുന്നു.
സാമ്പത്തികം
കഴിഞ്ഞ 5 വര്‍ഷങ്ങളായി എല്‍ ആന്‍ഡ് ടി ഫിനാന്‍സിന്റെ (BSE: 533519, NSE: L&TFH) വരുമാനത്തില്‍ സ്ഥായിയായ വളര്‍ച്ചയുണ്ടായിരുന്നെങ്കിലും കോവിഡ് പ്രതിസന്ധി തുടങ്ങിയതിനു ശേഷം വരുമാന വളര്‍ച്ച കൈവരിക്കാനായിട്ടില്ല. സെപ്റ്റംബര്‍ പാദത്തില്‍ 3,051 കോടി രൂപയാണ് വരുമാനം. ഇതേ കാലയളവിലെ അറ്റാദായം 222 കോടി രൂപയുമാണ്. നിലവില്‍ കമ്പനിയുടെ വിപണി മൂലധനം കോടി രൂപയാണ്. അതേസമയം കമ്പനിയുടെ 63.59 ശതമാനം ഓഹരികളും പ്രമോട്ടര്‍മാരുടെ കൈവശമാണുളളത്.
ലക്ഷ്യ വില 121
ബുധനാഴ്ച 77.95 രൂപയിലാണ് എല്‍ ആന്‍ഡ് ടി ഫിനാന്‍സ് ഹോള്‍ഡിംഗ്സിന്റെ ഓഹരികള്‍ ക്ലോസ് ചെയ്തിരിക്കുന്നത്. ഇവിടെ നിന്നും 121 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് ഷേര്ഖാന് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിലൂടെ അടുത്ത 12 മാസത്തിനകം 61 ശതമാനം ലാഭം നേടാനാകുമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു. അതേസമയം, കഴിഞ്ഞ 52 ആഴ്ചയിലെ ഉയര്‍ന്ന വില നിലവാരം 113.45 രൂപയും കുറഞ്ഞ വില നിലവാരം 72.35 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ഷേര്ഖാന് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയുള്ളതും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.
ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!



Click it and Unblock the Notifications