അടുത്തിടെ മിക്ക ഫാര്‍മ ഓഹരികളും തിരുത്തല്‍ നേരിട്ടിരുന്നു. ഇതിനിടെ വിപണികള്‍ കുതിപ്പിന്റെ പാതിയിലേക്ക് തിരിച്ചെത്തുകയും ചെയ്തു. അതിനാല്‍ ഭാവി വളര്‍ച്ച സാധ്യതകളും മികച്ച വരുമാനം നേടാനും സാധിക്കുന്ന അടിസ്ഥാനപരമായി മികച്ചു നില്ക്കുന്ന ഓഹരികളെ നിക്ഷേപത്തിനായി തെരഞ്ഞെടുക്കാം. അത്തരത്തില്‍ വിവിധ ഘടകങ്ങളുടെ പിന്‍ബലത്തില്‍ ഭാവിയില്‍ മകിച്ച നിലയിലേക്ക് ഉയരാന്‍ ശേഷിയുള്ള ഒരു മിഡ് കാപ് ഫാര്‍മ ഓഹരിയില്‍ നിക്ഷേപത്തിന് നിര്‍ദേശിച്ച് പ്രമുഖ റീട്ടേയില്‍ ബ്രോക്കറേജ് സ്ഥാപനമായ ഷേര്ഖാന് ബിഎന്‍പി പരിബാസ് രംഗത്തെത്തി.
മിഡ് കാപ് സ്റ്റോക്കിലെ മെച്ചം
മിഡ് കാപ്പ് ഓഹരിയില്‍ നിക്ഷേപിക്കുന്നതിലൂടെ രണ്ട് നേട്ടമാണ് ലഭിക്കുന്നത്. പ്രധാനമായും മികച്ച സാമ്പത്തിക നിലവാരവും ദീര്‍ഘ കാലാടിസ്ഥാനത്തിലുളള വളര്‍ച്ചാ സാധ്യതകളും ഒരുമിച്ച് ചേരുന്നത് മിഡ് കാപ്പ് കമ്പനികളിലാണ്. ഇതിലൂടെ ദീര്‍ഘ കാലയളവില്‍ ശരാശരിയിലും കൂടുതല്‍ ആദായം ലഭിക്കാന്‍ ഇടയാകും. അതായത്, മിഡ് കാപ്പ് കമ്പനിയുടെ ശരാശരിയിലും മികച്ച സാമ്പത്തികാടിത്തറ നല്കുന്ന സുരക്ഷിതത്തവും താരതമ്യേന ചെറിയ കമ്പനിയായതു കൊണ്ടുള്ള മികച്ച വളര്‍ച്ചാ നിരക്കുകളും നിക്ഷേപത്തില്‍ നിന്നുള്ള ആദായത്തിലും പ്രതിഫലിക്കും. ചുരുക്കി പറഞ്ഞാല്‍ സുരക്ഷിതത്തവും വളര്‍ച്ചയും ഒത്തുചേരുന്നതിലൂടെ നിക്ഷേപത്തിനുളള സ്ഥിരത മിഡ് കാപ്പിന് കൂടുതലായിരിക്കും. അതേസമയം, മിഡ് കാപ്പ് ഓഹരികളുടെ പൊതുവായ പ്രവര്‍ത്തനം വിലയിരുത്താന്‍ നിഫ്റ്റി മിഡ് കാപ്പ്-50 എന്ന സൂചിക സഹായിക്കും.
ലോറസ് ലാബ്സ്
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം ആസ്ഥാനമായി 2005 മുതല്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ മുന്‍നിര മരുന്ന് നിര്‍മാണ കമ്പനിയാണ് ലോറസ് ലാബ്സ് പ്രൈവറ്റ് ലിമിറ്റഡ്. ക്യാന്‍സര്‍, ഹെപ്പറ്റൈറ്റിസ്-സി, വൈറസ് വ്യാപനത്തെ നിയന്ത്രിക്കുന്ന മരുന്നുകള്‍, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ കമ്പനി നിര്‍മിക്കുന്നു. പുതിയ മരുന്നുകള്‍ക്കായുള്ള ഗവേഷണ മേഖലയിലും കമ്പനി ശ്രദ്ധ നല്‍കുന്നുണ്ട്. ഇതിനു പുറമെ മരുന്നുകളുടെ നിര്‍മാണത്തിന് ആവശ്യമായ രാസസംയുക്തങ്ങളും ( APl ) കമ്പനി നിര്‍മിക്കുന്നു. വിവിധ ഉത്പന്നങ്ങള്‍ 60-ഓളം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്.
അനുകൂല ഘടകം
അടുത്തിടെയാണ് മരുന്നുകളുടെ വിപണനവും ഗുണമേന്മയും പരിശോധിക്കുന്ന കേന്ദ്ര അഥോറിറ്റിയായ ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ), അടിയന്ത ഘട്ടങ്ങളില്‍ വായിലൂടെ കഴിക്കാവുന്ന ആദ്യ കോവിഡ് പ്രതിരോധ മരുന്നിന് അനുമതി നല്‍കിയത്. അമേരിക്കയിലും യൂറോപ്പിലും അനുമതി നല്‍കിയതിനു പിന്നാലെയാണ് പ്രായപൂര്‍ത്തിയായ രോഗികളില്‍ മോള്‍നുപിരാവിര്‍ (Molnupiravir) എന്ന മരുന്നിന് ഡിസിജിഐ അനുമതി നല്‍കിയത്. ലോറസ് ലാബ്സ് ഇതിനോടകം മരുന്ന് നിര്‍മിച്ച വിദേശ കമ്പനികളില്‍ നിന്നും ഉത്പാദിപ്പിക്കാനുള്ള കരാര്‍ നേടിയിട്ടുണ്ട്. വരുമാനം കുറഞ്ഞ രാജ്യങ്ങളിലും കോവിഡ് പ്രതിരോധം ഈര്ജിതമാക്കുന്നതിന്റെ ഭാഗമായാണ് ലോറസ് ലാബിന് ഈ കരാര്‍ ലഭിച്ചത്.
സാമ്പത്തികം
നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ സെപ്റ്റംബര്‍ പാദത്തില്‍ 1,206.31 കോടി രൂപയാണ് ലോറസ് ലാബ്സിന്റെ (BSE :540222, NSE : LAURUSLABS) വരുമാനം. ഇത് ആദ്യ പാദത്തെ അപേക്ഷിച്ച് 6.08 ശതമാനം കുറവാണ് കാണിക്കുന്നത്. ഇതേകലായളവിലെ പ്രവര്‍ത്തന ലാഭം 284 കോടി രൂപയും അറ്റാദായം 203.95 കോടി രൂപയുമാണ്. ചൈനയില്‍ നിന്നും അസംസ്കൃത വസ്തുക്കള്‍ ലഭിക്കാനുള്ള കാലതാമസവും അതിന്റെ വിലക്കയറ്റവുമാണ് പ്രവര്‍ത്തനഫലം ഇടിയാന്‍ കാരണം. നിലവില്‍ 27,018 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂലധനം.
ശ്രദ്ധേയ ഘടകങ്ങള്‍
രണ്ടാം പാദത്തിലെ പ്രവര്‍ത്തന ഫലം നിരാശപ്പെടുത്തിയെങ്കിലും ലോറസ് ലാബ്സിന്റെ വളര്‍ച്ചാ സാധ്യതകള്‍ ശോഭനമാണ്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആഗോളതലത്തില്‍ ചെലവു കുറഞ്ഞ ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ക്ക് ആവശ്യകത വര്‍ധിച്ചു വരുന്നുണ്ട്. ഇത് കമ്പനിയുടെ ഭാവി വളര്‍ച്ചയ്ക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. കൂടാതെ, വന്‍ തോതില്‍ ജനറിക് മരുന്നുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന ലോകത്തെ വലിയ 10 കമ്പനികളിലെ ഒന്‍പതിനും മരുന്ന് നിര്‍മാണത്തിനുള്ള രാസസംയുക്തങ്ങള്‍ ലോറസ് ലാബ്സ് നല്‍കുന്നുണ്ട്. ഇതും വരുമാന ലഭ്യത ഉറപ്പു വരുത്തുന്നു.
ലക്ഷ്യവില 738
ചൊവ്വാഴ്ച രാവിലെ 514 രൂപ നിലവാരത്തിലാണ് ലോറസ് ലാബ്സിന്റെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 738 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് ഷേര്‍ഖാന്റെ നിര്‍ദേശം. ഇതിലൂടെ സമീപഭാവിയില്‍ 41 ശതമാനത്തോളം നേട്ടം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 703.75 രൂപയും കുറഞ്ഞ വില 333.05 രൂപയുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനമായ ഷേര്ഖാന് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

നിഫ്റ്റി വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യതയോ?

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ



Click it and Unblock the Notifications