വിപണിയിലെ നേട്ടക്കുതിപ്പിന് താത്കാലിക വിരാമം. ആറ് ദിവസത്തെ തുടര്‍ച്ചയായ നേട്ടങ്ങള്‍ക്കു ശേഷം വ്യാഴാഴ്ചത്തെ വ്യാപാരത്തിനൊടുവില്‍ പ്രധാന സൂചികകള്‍ നഷ്ടം രേഖപ്പെടുത്തി ക്ലോസ് ചെയ്തു. ആര്‍ബിഐയുടെ ധനനയ സമിതി യോഗം ചേരുന്നതിനെ തുടര്‍ന്ന് ധനകാര്യ/ ബാങ്കിംഗ് ഓഹരികളിലെ ഉദാസീനതയും ഹെവി വെയിറ്റ് ഇന്‍ഡക്സ് ഓഹരികളിലെ തിരിച്ചടിയും പ്രധാന സൂചികകളിലെ മുന്നേറ്റത്തിന് തടയിട്ടു. ഇതിനിടെ ഹ്രസ്വകാലയളവിലേക്ക് വില ഇടിയാവുന്ന ഓഹരിയുടെ വിശദാംശമാണ് താഴെ ചേര്‍ക്കുന്നത്.
കൊട്ടക് ബാങ്ക്
വ്യാഴാഴ്ചത്തെ വ്യാപാരത്തിനൊടുവില്‍ ഒരു ശതമാനത്തോളം ഇടിഞ്ഞ് 1,835 രൂപ നിലവാരത്തിലാണ് സ്വകാര്യ ധനകാര്യ സ്ഥാപനമായ കൊട്ടക് മഹീന്ദ്ര ബാങ്ക് ഓഹരി ക്ലോസ് ചെയ്തത്. കൊട്ടക് ബാങ്ക് ഓഹരിയുടെ (BSE: 500247, NSE : KOTAKBANK) ഡെറിവേറ്റീവ് വിഭാഗത്തിലെ ഓഗസ്റ്റ് മാസ ഫ്യൂച്ചര്‍ കോണ്‍ട്രാക്ട് 1,845- 1,855 രൂപ നിലവാരത്തിനിടയില്‍ നിന്നും ഷോര്‍ട്ട്സെല്‍ ചെയ്യാമെന്ന് യെസ് സെക്യൂരിറ്റീസ് നിര്‍ദേശിച്ചു.
ഇവിടെ നിന്നും 1,760 രൂപയിലേക്ക് കൊട്ടക് ബാങ്ക് ഓഹരിയുടെ വില ഇടിയാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 1,885 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി. തൊട്ടുമുന്നിലുള്ള പ്രതിരോധ കടമ്പ ഓഹരിക്ക് കടക്കാനായില്ല. കൂടാതെ ഉയര്‍ന്ന നിലവാരങ്ങളില്‍ ഓഹരിക്ക് പിടിച്ചു നില്ക്കാനുമാവുന്നില്ല എന്നതും ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടി. അതുപോലെ കൊട്ടക് ബാങ്ക് ഓഹരി 5, 200 ദിവസ മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് താഴെയാണ് ഇപ്പോള്‍ നില്‍ക്കുന്നത്.
നിഫ്റ്റിയില്‍ ഇനിയെന്ത് ?
അത്യാവേശം അകന്നുനിന്ന വിപണിയില്‍ ആദ്യം നേട്ടത്തോടെയും പിന്നീട് വമ്പന്‍ നഷ്ടത്തിലേക്ക് വഴിമാറിയും ഒടുവില്‍ ചെറിയ നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിക്കുന്നതുമാണ് ഇന്നു വിപണിയില്‍ കാണാനായത്. തുടര്‍ച്ചയായ നേട്ടത്തിന്റെ ഇടയിലും കഴിഞ്ഞ 3 ദിവസം ദിനവ്യാപാരത്തിനിടെ കടുത്ത ചാഞ്ചാട്ടം നേരിട്ടിരുന്നു. എന്നാല്‍ ഓരോ ഇടിവില്‍ നിന്നും വൈകാതെ സൂചികയ്ക്ക് കരകയറാന്‍ സാധിച്ചത് വിപണിയിലെ ഉണര്‍വിന്റെ അന്തര്‍ലീന ശക്തിയെയും സൂചിപ്പിക്കുന്നു. എന്നാല്‍ നിഫ്റ്റി സൂചിക 17,500 നിലവാരത്തില്‍ നിന്നും ശക്തമായ പ്രതിരോധം നേരിടുന്നു.
അതേസമയം ടെക്നിക്കലായി വിലയിരുത്തിയാല്‍, നിഫ്റ്റിക്ക് 17,121 നിലവാരത്തിലാണ് തൊട്ടടുത്ത സപ്പോര്‍ട്ട്. ഇതു തകര്‍ന്നാല്‍ 16,750/ 16,800 നിലവാരത്തിലേക്ക് നിഫ്റ്റി സൂചിക ഇറങ്ങാം. എന്നാല്‍ 17,121 നിലവാരം തകരാതെ നോക്കുകയാണെങ്കില്‍ സൂചിക ആദ്യം 17,557-ലേക്കും ഇതും മറികടന്നാല്‍ 18,100 നിലവാരത്തിലേക്കും മുന്നേറാമെന്ന് ബ്രോക്കറേജ് സ്ഥാപനമായ മേത്ത ഇക്വിറ്റീസ് സൂചിപ്പിച്ചു. നിലവില്‍ 17,500 സുനിശ്ചിതമായി ഭേദിക്കാതെ പുതിയ ലോങ് പൊസിഷനുകള്‍ ഉണ്ടായേക്കില്ലെന്നും വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം യെസ് സെക്യൂരിറ്റീസ്, മേത്ത ഇക്വിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?



Click it and Unblock the Notifications