ചാഞ്ചാട്ടത്തിനൊടുവില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും വിപണി നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ഇതോടെ 2022-ല്‍ ഇതുവരെയായി രേഖപ്പെടുത്തിയതിലെ താഴ്ന്ന നിലവാരത്തിലായിരുന്നു ക്ലോസിങ്. അമേരിക്കന്‍ വിപണികള്‍ 'ബെയര്‍ മാര്‍ക്കറ്റ്' ഘട്ടത്തിലേക്ക് പ്രവേശിച്ചതും പണപ്പെരുപ്പ ഭീഷണിയെ നിയന്ത്രിക്കുന്നതിനായി യുഎസ് ഫെഡറല്‍ റിസര്‍വ് വീണ്ടും ഉയര്‍ന്ന തോതില്‍ പലിശ നിരക്ക് വര്‍ധിപ്പിക്കുമെന്ന ആശങ്കകളുടേയും പ്രതിഫലനമാണ് ആഭ്യന്തര വിപണിയില്‍ കഴിഞ്ഞ ദിവസം നിഴലിച്ചത്.
ടെക്നിക്കല്‍ കാഴ്ചപ്പാട്
ചൊവ്വാഴ്ചത്തെ വ്യാപാരത്തിനൊടുവില്‍ പ്രധാന സൂചികയായ നിഫ്റ്റിയുടെ ദിവസ ചാര്‍ട്ടില്‍ 'ഇന്‍വേര്‍ട്ടഡ് ഹാമ്മര്‍' കാന്‍ഡില്‍ പാറ്റേണാണ് രൂപപ്പെട്ടിരിക്കുന്നത്. താഴ്ന്ന നിലവാരങ്ങളിലേക്ക് വീഴുമ്പോള്‍ മിക്കപ്പോഴും ഇത്തരത്തിലുള്ള പാറ്റേണ്‍ രൂപപ്പെടാറുണ്ട്. അതിനാല്‍ തന്നെ 'ടെക്നിക്കല്‍ പുള്‍ബാക്കി'നുള്ള ആദ്യ ശ്രമസൂചനയായും ഇതിനെ നോക്കിക്കാണാം. ഇതിനോടൊപ്പം ടെക്നിക്കലായുള്ള വിലയിരുത്തലില്‍ ചില മൊമന്റം സൂചകങ്ങള്‍ സൂചിക 'ഓവര്‍ സോള്‍ഡ്' മേഖലയിലേക്ക് എത്തിയതായും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഈ രണ്ടു സാഹചര്യങ്ങളും ഒത്തുവരുന്നത് നിഫ്റ്റിയില്‍ ചെറിയ തോതിലുള്ള നഷ്ടം നികത്തലിനുള്ള പുള്‍ബാക്കിന് തിരികൊളുത്താനുള്ള സാധ്യത വര്‍ധിപ്പിക്കും. കൂടാതെ സമീപകലാ താഴ്ന്ന നിലവാരം ഇപ്പോഴും തകര്ക്കപ്പെടാതിരിക്കുന്നതും ശ്രദ്ധേയമാണ്. അതുകൊണ്ട് പുള്‍ബാക്ക് സംഭവിച്ചില്ലെങ്കിലും അടുത്ത 1-2 വ്യാപാര ഇടവേളകളില്‍ സ്ഥിരതയാര്‍ജിക്കലിന്റെ പാതയിലേക്ക് കടന്നേക്കും. അതേസമയം 15,650 നിലവാരത്തിന് മുകളില്‍ തുടരാന്‍ സാധിക്കുകയാണെങ്കില്‍ 'ഷോര്‍ട്ട് കവറിംഗ്' കാരണമുള്ള റാലിക്ക് സാധ്യതയേറും. 15,850-ലായിരിക്കും തൊട്ടടുത്ത പ്രതിരോധം. അതേസമയം ഹ്രസ്വകാലയളവിലേക്ക് ഷോര്‍ട്ട് സെല്‍ ചെയ്യാവുന്ന 2 ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.
എച്ച്പിസിഎല്‍
പൊതുമേഖല എണ്ണക്കമ്പനിയായ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പറേഷന് അഥവാ എച്ച്പിസിഎല്‍ 214 രൂപയിലാണ് ക്ലോസ് ചെയ്തത്. ഓഹരി വില 215- 218 രൂപയില്‍ നില്ക്കുമ്പോള് ഷോര്‍ട്ട് സെല്‍ ചെയ്യാമെന്ന് ഇക്വീറസ് കാപിറ്റല്‍ നിര്‍ദേശിച്ചു. ഇവിടെ നിന്നും 180/ 175 രൂപ നിലവാരത്തിലേക്ക് എച്ച്പിസിഎല്‍ (BSE: 500104, NSE: HINDPETRO) ഓഹരിയുടെ വില താഴാമെന്നാണ് അനുമാനം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 230 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി. മാസക്കാലയളവിലെ ചാര്‍ട്ടില്‍ നിര്‍ണായക സപ്പോര്‍ട്ട് മേഖലയുടെ താഴെയാണ് എച്ച്പിസിഎല്‍ ഓഹരികള്‍ തുടരുന്നത്.
ബയോകോണ്‍
പ്രമുഖ ഫാര്‍മ കമ്പനിയായ ബയോകോണിന്റെ ഓഹരികള്‍ 326 രൂപയിലാണ് ചൊവ്വാഴ്ച ക്ലോസ് ചെയ്തത്. ഇവിടെ നിന്നും ഓഹരിയുടെ വില 298 രൂപയിലേക്ക് ഇടിയാമെന്ന് മേത്ത ഇക്വിറ്റീസ് നിര്‍ദേശിച്ചു. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 348 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു. കഴിഞ്ഞ 2-3 ആഴ്ചയായി ബയോകോണ്‍ (BSE: 532523, NSE: BIOCON) ഓഹരി 322- 348 രൂപ റേഞ്ചിനുള്ളിലാണ് തുടരുന്നത്. കൂടാതെ നിര്‍ണായക സപ്പോര്‍ട്ട് നിലവാരങ്ങള്‍ക്ക് സമീപമാണ് ഓഹരി ഇപ്പോള്‍ നില്‍ക്കുന്നത്. ആഴ്ച കാലയളവിലെ ചാര്‍ട്ടില്‍ ഈ നിലവാരത്തില്‍ നിന്നും 'ബ്രേക്ക്ഡൗണ്‍' സംഭവിക്കാനുള്ള സാധ്യത ശക്തമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഇക്വീറസ്, മേത്ത ഇക്വിറ്റീസ് തുടങ്ങിയവര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ പഠനാവശ്യത്തിനായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഹരി വിപണിയിൽ ആശങ്ക; ആർബിഐ തീരുമാനത്തിനായി കാതോർത്ത് നിക്ഷേപകർ

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു



Click it and Unblock the Notifications