വിവിധ കേന്ദ്രബാങ്കുകള്‍ ഉദാര ധനനയം പിന്‍വലിക്കുന്നതിലൂടെ ആഗോള തലത്തില്‍ പണലഭ്യത കുറയുന്നതും പണപ്പെരുപ്പ ഭീഷണിയുമാണ് ഓഹരി വിപണികളെയും ദോഷകരമായി സ്വാധീനിക്കുന്നത്. അതേസമയം മറുവശത്ത് ക്രൂഡ് ഓയില്‍ വിലയില്‍ തിരുത്തല്‍ നേരിടുന്നത് ഉണര്‍വേകുന്ന ഘടകവുമാണ്. വിശാല വിപണിയുടെ അടുത്ത നീക്കത്തില്‍ വ്യക്തത വരാനുണ്ടെങ്കിലും തുടര്‍ച്ചയായി തിരിച്ചടി നേരിടുന്ന ഒരു ടാറ്റ ഗ്രൂപ്പ് ഓഹരിയില്‍ ഷോര്ട്ടസെല് നിര്‍ദേശിച്ച് പ്രമുഖ റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനമായ എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് രംഗത്തെത്തി.
ടെറ്റന്‍ കമ്പനി
സ്വര്‍ണവും രത്നവും ഉള്‍പ്പെടെയുള്ള ജൂവലറി വിഭാഗവും വാച്ച്, കണ്ണട ഉള്‍പ്പെടെയുളള നിത്യോപയോഗ ഫാഷന്‍ വസ്തുക്കളും നിര്‍മിക്കുന്ന ടാറ്റ ഗ്രൂപ്പിന്റെ ലൈഫ്സ്റ്റൈല്‍ കമ്പനിയാണ് ടൈറ്റന് കമ്പനി ലിമിറ്റഡ്. 1984-ലാണ് തുടക്കം. ലോകത്തെ അഞ്ചാമത്തെ വലിയ സംയോജിത വാച്ച് നിര്‍മാതാക്കളാണ്. തനിഷ്ക് എന്ന ബ്രാന്‍ഡ് നാമത്തില്‍ ജൂവലറിയും ഐപ്ലസ് എന്ന ബ്രാന്‍ഡിന് കീഴില്‍ കണ്ണടകളും ഫാസ്റ്റ് ട്രാക്ക് എന്ന ബ്രാന്‍ഡില്‍ ഫാഷന്‍ വസ്തുക്കളും വിപണിയിലെത്തിക്കുന്നു.
ലക്ഷ്യവില 1,800
ചൊവ്വാഴ്ചത്തെ വ്യാപാരത്തില്‍ 3.5 ശതമാനം ഇടിഞ്ഞ് 1,968 രൂപയിലാണ് ടൈറ്റന് കമ്പനി (BSE : 500114, NSE : TITAN) ഓഹരികള്‍ ക്ലോസ് ചെയ്തത്. ഇവിടെ നിന്നും ടൈറ്റന് ഓഹരിയുടെ ഡെറിവേറ്റീവ് വിഭാഗത്തില്‍ ജൂലൈ ഫ്യൂച്ചര്‍ കോണ്‍ട്രാക്ട് ഷോര്‍ട്ട് സെല്‍ ചെയ്യാമെന്ന് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. അടുത്ത 3-4 ആഴ്ചയ്ക്കുള്ളില്‍ 1,800 രൂപ നിലവാരത്തിലേക്ക് ഓഹരിയുടെ വില ഇടിയാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 2,075 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
കാരണം
കഴിഞ്ഞ ഏതാനും മാസങ്ങളായി ടൈറ്റന് ഓഹരിയില്‍ തിരിച്ചടി പ്രകടമാണ്. തുടര്‍ച്ചയായ ഡൗണ്‍ട്രെന്‍ഡ് ഓഹരിയില്‍ ദൃശ്യമാണ്. ടൈറ്റന് ഓഹരിയുടെ ചാര്‍ട്ട് പരിശോധിച്ചാലും ദുര്‍ബലാവസ്ഥയുടെ ലക്ഷണമായ 'ലോവര്‍ ടോപ് ലോവര്‍ ബോട്ടം' പാറ്റേണ്‍ ഏറെ നാളായി വ്യക്തമാണ്. കഴിഞ്ഞായഴ്ച തിരികെ കയറാന്‍ ഓഹരി ശ്രമം നടത്തിയിരുന്നെങ്കിലും ഈയാഴ്ച മുതല്‍ വീണ്ടും തിരിച്ചടി നേരിട്ടു. കൂടാതെ ഓഹരി താഴേക്ക് പതിക്കുമ്പോള്‍ ഇടപാടുകളുടെ എണ്ണം വര്‍ധിക്കുന്നതും ഡൗണ്ട്രെന്ഡിനെ സാധൂകരിക്കുന്നു.
ഓഹരി വിശദാംശം
ഹ്രസ്വകാല, ഇടക്കാല, ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് താഴെയാണ് ടൈറ്റന് കമ്പനി ഓഹരികള്‍ ഇപ്പോള്‍ നില്‍ക്കുന്നത്. കൂടാതെ ടെക്നിക്കല്‍ ഇന്‍ഡിക്കേറ്റര്‍, മൂവിങ് ആവറേജ് ക്രോസ്ഓവര്‍ എന്നിങ്ങനെ നോക്കിയാലും ഈ ടാറ്റ ഗ്രൂപ്പ് ഓഹരിയില്‍ 'ബെയറിഷ് ട്രെന്‍ഡ്' പ്രകടമാണ്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഓഹരിയില്‍ 5 ശതമാനത്തിലേറെയും മൂന്ന് മാസത്തിനിടെ 22 ശതമാനത്തിലധികവും തിരിച്ചടി നേരിട്ടു. അതേസമയം 52 ആഴ്ച കാലയളവില്‍ ടൈറ്റന് കമ്പനി ഓഹരിയുടെ ഉയര്‍ന്ന വിലനിലവാരം 2,768 രൂപയും കുറഞ്ഞ വില 1,662.50 രൂപയിലുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
