ജൂണില്‍ രേഖപ്പെടുത്തിയ ഒരു വര്‍ഷ കാലയളവിലെ താഴ്ചയില്‍ നിന്നും ഒറ്റക്കുതിപ്പിനാണ് നിഫ്റ്റി സൂചിക 18,000 നിലവാരത്തിലേക്ക് മുന്നേറിയത്. എന്നാല്‍ ട്രെന്‍ഡ് ലൈന്‍ ബ്രേക്കൗട്ട് നടത്തിയ 17,800 നിലവാരം മറികടന്ന് സൂചിക കുതിച്ചെങ്കിലും ഉയര്‍ന്ന നിലവാരത്തില്‍ തങ്ങിനില്ക്കാന് സാധിക്കാതെ വന്നതോടെ താഴേക്കിറങ്ങി. ഇതിനെ തുടര്‍ന്ന് വിപണി വീണ്ടും ചാഞ്ചാട്ടത്തിന്റെ പാതയിലേക്ക് വഴിമാറി.
ആഗോള ഘടകങ്ങളും പ്രതികൂലമായതിനാല്‍ സെപ്റ്റംബര്‍ 2-ന് അവസാനിച്ച വ്യാപാര ആഴ്ചയില്‍ നിഫ്റ്റി സൂചിക സ്ഥിരതയാര്‍ജിക്കല്‍ ഘട്ടത്തില്‍ തങ്ങിനിന്നു. അമേരിക്കയില്‍ പലിശ നിരക്ക് വര്‍ധിപ്പിക്കുമെന്ന അനുമാനവും യൂറോപ്യന്‍ മേഖലയിലും ഏഷ്യന്‍ സാമ്പത്തിക ശക്തിയായ ജപ്പാനിലും പണപ്പെരുപ്പ ഭീഷണി ശക്തമാകുന്നതുമാണ് പ്രതികൂല ഘടകങ്ങളായി വര്‍ത്തിക്കുന്നത്. ഇതോടെ കടന്നു പോകുന്ന വ്യാപാര ആഴ്ചയില്‍ പ്രധാന സൂചികകള്‍ക്ക് കാര്യമായ മാറ്റം രേഖപ്പെടുത്താനായില്ല.
അതേസമയം ചില പ്രധാന ഓഹരികളില്‍ ദുര്‍ബലാവസ്ഥ തെളിഞ്ഞു തുടങ്ങിയിട്ടുണ്ട്. ഇത്തരത്തില്‍ വെള്ളിയാഴ്ചത്തെ ക്ലോസിങ് അടിസ്ഥാനത്തില്‍ പ്രധാന ടെക്നിക്കല്‍ സൂചകമായ എംഎസിഡി, സെല്‍ (SELL) സിഗ്നല്‍ നല്കിയ പ്രധാന ഓഹരികളെയാണ് ചുവടെ ചേര്‍ക്കുന്നത്. 46 ഓഹരികളുടെ ചാര്‍ട്ടിലാണ് സമീപ ഭാവിയില്‍ വിലയില്‍ തിരുത്തല്‍ നേരിടാം എന്നതിന്റെ സൂചന നല്കുന്ന 'ബെയറിഷ് ക്രോസോവര്‍' ദൃശ്യമായത്.
ബെയറിഷ് ഓഹരികള്‍
ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, ഒഎന്‍ജിസി, വേദാന്ത ലിമിറ്റഡ്, അദാനി ഗ്രീന്‍, ആര്‍ഇസി, ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ലൈഫ്, നെറ്റ്വര്‍ക്ക് 18 മീഡിയ, ശ്രീ സിമന്റ്, വണ്ടര്‍ലാ ഹോളിഡേയ്സ്, ജ്യോതി ലാബ്സ്, ഫീനിക്സ് മില്‍സ്, പ്രതാപ് സ്നാക്ക്സ്, എറിസ് ലൈഫ്സയന്‍സസ്, എംടിഎന്‍എല്‍, രത്തന്‍ ഇന്ത്യ എന്റര്‍പ്രൈസസ്, പ്രിക്കോള്‍, എലിക്കോണ്‍ എന്‍ജിനീയറിങ് തുടങ്ങിയവയാണ് സമീപകാലയളവിലേക്ക് എംഎസിഡി ടെക്നിക്കല്‍ സൂചകത്തിന്റെ അടിസ്ഥാനത്തില്‍ ദുര്‍ബലാവസ്ഥ പ്രകടമാക്കുന്ന പ്രധാന ഓഹരികള്‍.
എംഎസിഡി
വളരെ ഫലപ്രദവും ലളിതവുമായ മൊമന്റം ഇന്‍ഡിക്കേറ്ററാണ് മൂവിങ് ആവറേജ് കണ്‍വേര്‍ജന്‍സ് ഡൈവര്‍ജന്‍സ് അഥവാ എംഎസിഡി (MACD). രണ്ട് മൂവിങ് ആവറേജുകള്‍ തമ്മിലുള്ള അനുപാതത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ ഓഹരിയുടെ ട്രെന്‍ഡ് മനസിലാക്കുവാന്‍ സാധിക്കും. അതായത്, 26 ദിവസ ഇഎംഎയും (Exponential Moving Average) 12 ദിവസ ഇഎംഎയും തമ്മിലുള്ള വ്യത്യാസമാണ് എംഎസിഡി ലൈന്‍.
ഈ എംഎസിഡി ലൈനിന്റെ 9 ദിവസ ഇഎംഎ ഒരു സിഗ്നല്‍ ലൈന്‍ ആയി പ്രവര്‍ത്തിക്കുന്നു. എംഎസിഡി ലൈനും സിഗ്നല്‍ ലൈനുമായി ചേര്‍ന്ന് മുകളിലേക്കോ താഴേക്കോ ചാഞ്ചാടിയോ പ്രവര്‍ത്തിക്കുന്നു. ഇതിലെ കണ്‍വേര്‍ജ്, ക്രോസ്, ഡൈവേര്ജ് എന്നിങ്ങനെ മൂന്ന് സാഹചര്യം വിലയിരുത്തിയാവും ട്രെന്‍ഡ് മനസിലാക്കുക. എംഎസിഡി ലൈന്‍ സിഗ്നല്‍ ലൈനിനെ മറികടക്കുന്നത് (ക്രോസ്ഓവര്‍) ബുള്ളിഷ് സൂചനയാണ്. അതേപോലെ സിഗ്നല്‍ ലൈന്‍' തകര്‍ത്ത് എംഎസിഡി നിലവാരം താഴേക്ക് ഇറങ്ങുമ്പോഴാണ് ബെയറിഷ് സൂചന പുറപ്പെടുവിക്കുന്നത്.
സംഗ്രഹം
എംഎസിഡി സൂചകത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ ട്രേഡിങ്ങിനുള്ള തീരുമാനം കൈക്കൊള്ളരുത്. കാരണം ഇതൊരു ട്രെന്‍ഡ് പിന്തുടരുന്ന സൂചകമാണ്. അതിനാല്‍ തന്നെ സിഗ്നല്‍ തെളിയാനും കാലതാമസം (Lag Effect) ഉണ്ടെന്നതും കണക്കിലെടുക്കണം. ഇതിനോടൊപ്പം റിലേറ്റീവ് സ്ട്രെങ്ത്ത് ഇന്‍ഡക്സ് (ആര്‍എസ്ഐ), ബോളിഞ്ചര്‍ ബാന്‍ഡ്സ്, ഫിബനോസി സീരീസ്, കാന്‍ഡില്‍ സ്റ്റിക്ക് പാറ്റേണ്‍, സ്റ്റോക്കാസ്റ്റിക് തുടങ്ങിയവ പോലുള്ള മറ്റ് ടെക്നിക്കല്‍ സൂചകങ്ങളും കൂടി വിലയിരുത്തി ട്രെന്‍ഡ് ഉറപ്പ് വരുത്തി വേണം അന്തിമ തീരുമാനം സ്വീകരിക്കേണ്ടത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
