പക്കാ ടെക്‌നിക്കല്‍! ചെറിയ റിസ്‌കില്‍ 3 മാസത്തേക്ക് വാങ്ങാവുന്ന 3 ഓഹരികള്‍; പട്ടികയില്‍ ടാറ്റ പവറും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രധാന സൂചികയായ നിഫ്റ്റി തുടര്‍ച്ചയായ രണ്ടാം ദിവസവും നിര്‍ണായകമായ 16,000 നിലവാരം മറികടക്കാന്‍ ശ്രമിച്ചു. വിശാല വിപണിയില്‍ ഓഹരികളുടെ നേട്ടവും നഷ്ടവും തമ്മിലുള്ള അനുപാതവും കുതിപ്പിനുള്ള സൂചന നല്‍കുന്നുണ്ട്. 15,800 നിലവാരം നിലനിര്‍ത്തുന്നിടത്തോളം നിഫ്റ്റി 16,172 മറികടക്കാന്‍ ശ്രമിക്കും. ഇതിന് സാധിച്ചാല്‍ ഹ്രസ്വകാലയളവിലേക്ക് നിഫ്റ്റി 16,550 (200-ഇഎംഎ) നിലവാരത്തിലേക്ക് മുന്നേറാം. അതേസമയം ഓഹരികള്‍ കേന്ദ്രീകരിച്ചും മുന്നേറ്റം വിപണിയില്‍ പ്രകടമാണ്. ഇത്തരത്തില്‍ അടുത്ത 3 മാസക്കാലത്തേക്ക് വാങ്ങാവുന്ന 3 ഓഹരികളെ ചുവടെ ചേര്‍ക്കുന്നു.

 

ടാറ്റ പവര്‍

ടാറ്റ പവര്‍

സ്വകാര്യ മേഖലയിലെ വന്‍കിട ഊര്‍ജോത്പാദന കമ്പനിയായ ടാറ്റ പവറിന്റെ ഡെറിവേറ്റീവ് വിഭാഗത്തില്‍ ജൂലൈ സീരിസിലെ കോണ്‍ട്രാക്ടുകളില്‍ ഒരു വര്‍ഷത്തെ താഴ്ന്ന നിലയിലാണ് 'ഓപ്പണ്‍ ഇന്ററസ്റ്റ്' രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ഓഹരിയില്‍ ഇനിയും ഇടിവ് ഉണ്ടാകാനിടയില്ലെന്ന സൂചനയാണ്. മാത്രവുമല്ല ഓഹരി നിര്‍ണായക സപ്പോര്‍ട്ട് നിലവാരത്തിലേക്ക് എത്തിയതിനാല്‍ ഹ്രസ്വകാലയളവിലേക്ക് ടാറ്റ പവര്‍ ഓഹരി വാങ്ങാവുന്നതാണെന്നും ഐസിഐസിഐ സെക്യൂരിറ്റീസ് വ്യക്തമാക്കി.

Also Read: ദുഃസൂചനയായി ബോണ്ട് യീല്‍ഡ് ഇന്‍വേര്‍ഷന്‍! സാമ്പത്തിക മാന്ദ്യം പടിവാതിക്കലെത്തിയോ?

മുന്നേറ്റത്തോടെ

അതേസമയം ബുധനാഴ്ചത്തെ വ്യാപാരത്തിനൊടുവില്‍ ടാറ്റ പവര്‍ ഓഹരികള്‍ നേരിയ മുന്നേറ്റത്തോടെ 214 രൂപ നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. ഓഹരി 210- 216 രൂപ നിലവാരത്തില്‍ നില്‍ക്കുമ്പോള്‍ വാങ്ങാമെന്ന് ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിച്ചു. ഇവിടെ നിന്നും മൂന്ന് മാസത്തിനുള്ളില്‍ ടാറ്റ പവര്‍ (BSE: 500400, NSE : TATAPOWER) ഓഹരി 252 രൂപ നിലവാരത്തിലേക്ക് ഉയരാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 190 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ഐസിഐസിഐ സെക്യൂരിറ്റീസ് നിര്‍ദേശിച്ചു.

മാരുതി സുസൂക്കി

മാരുതി സുസൂക്കി

ഇന്നത്തെ വ്യാപാരത്തിനൊടുവില്‍ മാരുതി സുസൂക്കി ഓഹരികള്‍ 3 ശതമാനത്തിലധികം മുന്നേറി 8,630 രൂപയിലാണ് ക്ലോസ് ചെയ്തത്. ഓഹരികള്‍ 8,350- 8,510 രൂപ നിലവാരത്തിലേക്ക് എത്തുമ്പോള്‍ വാങ്ങിക്കാമെന്ന് ഐസിഐസിഐ സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഇവിടെ നിന്നും ഹ്രസ്വകാലയളവില്‍ മാരുതി സുസൂക്കിയുടെ (BSE: 532500, NSE : MARUTI) ഓഹരികള്‍ 9,250 രൂപ നിലവാരത്തിലേക്ക് ഉയരാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 7,740 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.

ടോറന്റ് ഫാര്‍മ

ടോറന്റ് ഫാര്‍മ

ബുധനാഴ്ചത്തെ വ്യാപാരത്തിനൊടുവില്‍ ടോറന്റ് ഫാര്‍മ ഓഹരികള്‍ നേരിയ മുന്നേറ്റത്തോടെ 2,900 രൂപയിലാണ് ക്ലോസ് ചെയ്തത്. ഓഹരികള്‍ 2,880- 2,920 രൂപ നിലവാരത്തിനിടയില്‍ നില്‍ക്കുമ്പോള്‍ വാങ്ങിക്കാമെന്ന് ഐസിഐസിഐ സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഈ നിര്‍ദേശിക്കപ്പെട്ട നിലവാരത്തില്‍ നിന്നും 3,250 രൂപയിലേക്ക് ടോറന്റ് ഫാര്‍മയുടെ (BSE: 500420, NSE : TORNTPHARM) ഓഹരികള്‍ മുന്നേറാം. ഈ ട്രേഡിനുള്ള സ്‌റ്റോപ് ലോസ് 2,659 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.

Also Read: വിരമിച്ചതിന് ശേഷവും സ്ഥിര വരുമാനം നേടിത്തരുന്ന സർക്കാർ പദ്ധതി; പലിശ ബാങ്കിനെക്കാൾ ഉയരത്തിൽ

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഐസിഐസിഐ സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല

Read more about: stock market share market
English summary

Short Term Bullish Stocks: Tata Power Torrent Pharma Maruti Suzuki Will Give Decent Returns In 3 Months

Short Term Bullish Stocks: Tata Power Torrent Pharma Maruti Suzuki Will Give Decent Returns In 3 Months
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X