നിക്ഷേപകര്‍ക്ക് ഏറെ പ്രതിസന്ധി സൃഷ്ടിച്ച ജൂണ്‍ ആദ്യ പകുതി വരെയുള്ള കാലയളവിന് ശേഷം ആഭ്യന്തര ഓഹരി വിപണിയില്‍ ബുള്ളിഷ് ട്രെന്‍ഡ് പ്രകടമാണ്. ജൂണ്‍ 17-നാണ് പ്രധാന സൂചികകള്‍ ഒരു വര്‍ഷ കാലയളവിലെ താഴ്ന്ന നിലവാരം കുറിച്ചത്. എന്നാല്‍ പിന്നീടുള്ള ഒന്നര മാസത്തില്‍ നിഫ്റ്റിയും സെന്‍സെക്സും 17 ശതമാനം കുതിപ്പാണ് കാഴ്ചവെച്ചത്. ഇതിനിടെ ഓഹരികള്‍ കേന്ദ്രീകരിച്ചുള്ള നീക്കങ്ങളും സജീവമാണ്. ഇത്തരത്തില്‍ ഹ്രസ്വകാലയളവിലേക്ക് പരിഗണിക്കാവുന്ന 4 ഓഹരികളെയാണ് ചുവടെ ചേര്‍ക്കുന്നത്.
കോള്‍ ഇന്ത്യ
ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാല്‍ ഒസ്വാള്, പൊതുമേഖലാ കല്‍ക്കരി ഖനന കമ്പനിയായ കോള്‍ ഇന്ത്യുടെ ഓഹരിക്ക് ബൈ (BUY) റേറ്റിങ് നല്കി. 2022-ലും അടുത്ത വര്‍ഷവും കല്‍ക്കരിക്ക് ആവശ്യകത വര്‍ധിക്കുമെന്ന അനുമാനത്തില്‍ ഓഹരിക്ക് നേരത്തെ നല്‍കിയിരുന്ന ലക്ഷ്യവിലയും ഉയര്‍ത്തി. ചൈനയിലെ വരള്‍ച്ചയും റഷ്യയുടെ പ്രകൃതി വാതകം യൂറോപ്പ് ഒഴിവാക്കിയതിന്റേയും അടിസ്ഥാനത്തില്‍ കല്‍ക്കരിക്ക് വില കൂടുമെന്നാണ് നിഗമനം. അതേസമയം മെറ്റല്‍, മൈനിങ് വിഭാഗങ്ങളില്‍ നിന്നും ഏറ്റവും പരിഗണന നല്കുന്ന ഓഹരിയാണിത്. നിലവില്‍ 7.2 ശതമാനമാണ് കോള്‍ ഇന്ത്യയുടെ ഡിവിഡന്റ് യീല്‍ഡ്.
- ലക്ഷ്യവില : 290 രൂപ
- പ്രതീക്ഷിക്കുന്ന നേട്ടം : 25%
ഗള്‍ഫ് ഓയില്‍
പ്രമുഖ ലൂബ്രിക്കന്റ് നിര്‍മാതാക്കളായ ഗള്‍ഫ് ഓയില്‍ ഓഹരികള്‍ക്ക് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസാണ് ബൈ റേറ്റിങ് നല്‍കിയിരിക്കുന്നത്. സാഹചര്യം അനുകൂലമെങ്കില്‍ ഓഹരിയുടെ വില 562 രൂപയിലേക്കും പ്രതികൂല സാഹചര്യമായാല്‍ 508 രൂപ നിലവാരം വരെയെങ്കിലും ഉയരാമെന്നാണ് നിഗമനം. ഗള്‍ഫ് ഓയില്‍ ഓഹരി 455- 461 നിലവാരത്തിനിടയില്‍ വാങ്ങാം. ഓഹരി തിരുത്തല്‍ നേരിടുകയാണെങ്കില്‍ 402 നിലവാരത്തില്‍ നിന്നും ഓഹരി കൂടുതല്‍ വാങ്ങാമെന്ന് ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിച്ചു.
- ലക്ഷ്യവില : 562 രൂപ
- പ്രതീക്ഷിക്കുന്ന നേട്ടം : 17%
ഓറോബിന്ദോ ഫാര്‍മ
പ്രമുഖ മരുന്ന് നിര്‍മാണ കമ്പനിയായ ഓറോബിന്ദോ ഫാര്‍മയുടെ ഓഹരിക്ക് ബൈ റേറ്റിങ് നല്‍കിയിരിക്കുന്നത് ആനന്ദ് രാത്തി ഷെയേര്‍സ് ആണ്. മൂന്ന് മാസക്കാലയളവില്‍ 675 രൂപ കണക്കാക്കി ഓഹരി വാങ്ങാമെന്ന് നിര്‍ദേശിച്ചു. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 472 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി. ഓഹരിയുടെ ചാര്‍ട്ടില്‍ 'ബുള്ളിഷ് ക്രാബ് ഹാര്‍മോണിക്' പാറ്റേണ്‍ ദൃശ്യമാണ്.
- ലക്ഷ്യവില : 675 രൂപ
- പ്രതീക്ഷിക്കുന്ന നേട്ടം : 25%
ഹോം ഫസ്റ്റ് ഫൈനാന്‍സ്
അതിവേഗത്തില്‍ ഭവന വായ്പാ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ധനകാര്യ സ്ഥാപനമാണ് ഹോം ഫസ്റ്റ് ഫൈനാന്‍സ് കമ്പനി ലിമിറ്റഡ്. ബ്രോക്കറേജ് സ്ഥാപനമായ ഇന്‍വെസ്റ്റെക് ആണ് ഈ സ്മോള്‍ കാപ് ഓഹരിക്ക് ബൈ റേറ്റിങ് നല്‍കിയിരിക്കുന്നത്. ഓഹരിയുടെ വിലയും ബുക്ക് വാല്യൂവും തമ്മിലുള്ള അനുപാതം എതിരാളികളേക്കാള്‍ ആകര്‍ഷകമാണ്. ഒന്നാം പാദത്തില്‍ വായ്പാ വിതരണത്തില്‍ വളര്‍ച്ച കാണിച്ചതും ഹോം ഫസ്റ്റ് ഫൈനാന്സിന് അനുകൂലമാണ്.
- ലക്ഷ്യവില : 1,100 രൂപ
- പ്രതീക്ഷിക്കുന്ന നേട്ടം : 15%
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
