വലിയ കാത്തിരിപ്പില്ല; മികച്ച ലാഭം നേടാന്‍ എസ്ബിഐ മുതല്‍ സിപ്ല വരെ 7 ഓഹരികള്‍; വാങ്ങുന്നോ?

വിപണി വീണ്ടും ആഗോള ഘടകങ്ങളുടെ സ്വാധീനത്താല്‍ ചാഞ്ചാട്ടത്തിന്റെ പാതയിലാണ്. എങ്കിലും അടിസ്ഥാനപരമായി മികച്ച ഓഹരികളിലും തിരുത്തല്‍ നേരിട്ട ഓഹരികളിലും നിക്ഷേപ താത്പര്യം പ്രകടമാണ്. ഇത്തരത്തില്‍ ഹ്രസ്വകാല നിക്ഷേപത്തിന് പരിഗണിക്കാവുന്ന 7 ഓഹരികളാണ് ചുവടെ ചേര്‍ക്കുന്നത്.

1) എസ്ബിഐ

1) എസ്ബിഐ

ഇടക്കാലയളവില്‍ നേരിട്ട തിരുത്തലിനു ശേഷം എസ്ബിഐ ഓഹരികള്‍ 435 രൂപ നിലവാരത്തില്‍ പിന്തുണയാര്‍ജിച്ചിരുന്നു. തുടര്‍ന്ന് മുകളിലേക്ക് തിരികെ കയറിയ എസ്ബിഐ 485 രൂപ നിലവാരത്തിലേക്കെത്തി. തിരികെ കയറുന്ന വേളയില്‍ ഓഹരിയുടെ ചാര്‍ട്ടില്‍, ബുള്ളിഷ് സൂചന നല്‍കുന്ന 'ഹയര്‍ ഹൈ ഹയര്‍ ലോ' പാറ്റേണ്‍ ദൃശ്യമാണ്. നിലവിലെ വിലയില്‍ നിന്നും ഓഹരികള്‍ 525 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാം. ഇതിനുള്ള സ്‌റ്റോപ് ലോസ് 472 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും കൊട്ടക് സെക്യൂരിറ്റീസ് നിര്‍ദേശിച്ചു.

2) ഒബ്‌റോയ് റിയാല്‍റ്റി

2) ഒബ്‌റോയ് റിയാല്‍റ്റി

ഹ്രസ്വകാല തിരുത്തലിന് ശേഷം ലാര്‍ജ് കാപ് റിയല്‍ എസ്റ്റേറ്റ് ഓഹരിയായ ഒബ്‌റോയ് റിയാല്‍റ്റി, 200-ദിവസ എസ്എംഎ നിലവാരത്തില്‍ പിന്തുണയാര്‍ജിച്ച് തിരികെ കയറാന്‍ ശ്രമിക്കുകയാണ്. ശക്തമായ പുള്‍ബാക്ക് റാലിയിക്ക് ശേഷം ഓഹരി 900- 950 റേഞ്ചിനുള്ളില്‍ തുടരുകയാണ്. നിലവില്‍ 20- 50 എസ്എംഎ നിലവാരത്തിനുള്ളിലാണ് ഓഹരിയുള്ളത്. കൂടാതെ ചാര്‍ട്ടിലും പുതിയ കുതിപ്പിനുള്ള സാധ്യത തുറന്നിടുന്നു. ഓഹരി 920- 910 നിലവാരത്തിലേക്ക് എത്തുമ്പോള്‍ വാങ്ങാം. 990 രൂപയിലേക്ക് ഓഹരി എത്തുമെന്നാണ് അനുമാനം. ഇതിനുള്ള സ്‌റ്റോപ് ലോസ് 885 രൂപയില്‍ ക്രമീകരിക്കണമെന്നും കൊട്ടക് സെക്യൂരിറ്റീസ് നിര്‍ദേശിച്ചു.

3) മൈന്‍ഡ്ട്രീ

3) മൈന്‍ഡ്ട്രീ

ഇടത്തരം ഐടി കമ്പനികളില്‍ പ്രമുഖരാണ് മൈന്‍ഡ്ട്രീ ലിമിറ്റഡ്. അടുത്തിടെ നേരിട്ട തിരുത്തലിനു ശേഷം മൂന്ന് മാസത്തോളമായി ഓഹരി സ്ഥിരതയാര്‍ജിക്കുന്നതിന്റെ പാതയിലായിരുന്നു. 200-ദിവസ എസ്എംഎ നിലവാരത്തില്‍ തങ്ങിനിന്ന ശേഷം ഓഹരിയില്‍ ബ്രേക്കൗട്ട് സംഭവിച്ചിരുന്നു. വോളിയം കൂടുന്നതും ശുഭസൂചനയാണ്. തിങ്കളാഴ്ച രാവിലെ 4,220 രൂപയിലാണ് ഓഹരി നില്‍ക്കുന്നത്. ഹ്രസ്വകാലയളവില്‍ 4,450 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാം. ഇതിനുള്ള സ്റ്റോപ് ലോസ് 4,120 രൂപയില്‍ ക്രമീകരിക്കണമെന്നും ഏഞ്ചല്‍ വണ്‍ നിര്‍ദേശിച്ചു.

4) ഗോദ്‌റേജ് പ്രോപ്പര്‍ട്ടീസ്

4) ഗോദ്‌റേജ് പ്രോപ്പര്‍ട്ടീസ്

കഴിഞ്ഞ ഓഗസ്റ്റില്‍ തുടങ്ങിയ സ്വപ്‌നക്കുതിപ്പിന് ശേഷം ലാര്‍ജ് കാപ് റിയാല്‍റ്റി ഓഹരിയായ ഗോദ്‌റേജ് പ്രോപ്പര്‍ട്ടീസ് 50 ശതമാനത്തോളം തിരുത്തല്‍ നേരിട്ടിരുന്നു. തുടര്‍ന്ന് നിര്‍ണയാക നിലവാരങ്ങളില്‍ നിന്നും ഓഹരി പിന്തുണയാര്‍ജിച്ചു. ഓഹരിയുടെ ചാര്‍ട്ടില്‍ റിവേഴ്‌സലിനുള്ള സൂചനകള്‍ പ്രകടമാണ്. നിലവില്‍ 1,606 രൂപ നിലവാരത്തിലാണ് ഓഹരി നില്‍ക്കുന്നത്. ഇവിടെ നിന്നും 1,710 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാം. ഇതിനുള്ള സ്‌റ്റോപ് ലോസ് 1,574 രൂപയില്‍ ക്രമീകരിക്കണമെന്നും ഏഞ്ചല്‍ വണ്‍ നിര്‍ദേശിച്ചു.

5) ഡിഷ് ടിവി

5) ഡിഷ് ടിവി

ടെക്‌നിക്കല്‍ സൂചകങ്ങള്‍ പോസിറ്റീവ് സിഗ്നലുകളാണ് നല്‍കുന്നത്. 20-ദിവസ എസ്എംഎ നിലവാരത്തിന് മുകളില്‍ തുടരുന്നതും 14-ദിവസ ആര്‍എസ്‌ഐ മുകളിലേക്കുയരുന്നതും അനുകൂല ഘടകങ്ങളാണ്. തുടര്‍ന്നുള്ള ആഴ്ചകളിലും ഡിഷ് ടിവി ഓഹരികളില്‍ മുന്നേറ്റം പ്രതീക്ഷിക്കാം. നിലവില്‍ 16 രൂപ നിലവാരത്തിലാണ് ഓഹരി നില്‍ക്കുന്നത്. ഇവിടെ നിന്നും 20 രൂപ ലക്ഷ്യമിട്ട് ഓഹരികള്‍ വാങ്ങാം. ഈ ട്രേഡിനുള്ള സ്‌റ്റോപ് ലോസ് 15 രൂപയില്‍ ക്രമീകരിക്കണമെന്നും എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു.

6) ഹൈക്കല്‍

6) ഹൈക്കല്‍

ഫാര്‍മ, കാര്‍ഷിക വിള, കെമിക്കല്‍ കമ്പനികള്‍ക്കു വേണ്ട ഗവേഷണ പ്രവര്‍ത്തനങ്ങളും രാസ സംയുക്തങ്ങളും നിര്‍മിക്കുന്ന സ്‌മോള്‍ കാപ് ഓഹരിയാണ് ഹൈക്കല്‍. ഓഗസ്റ്റില്‍ റെക്കോഡ് ഉയരം കുറിച്ച ശേഷം നേരിട്ട തിരുത്തലിനു ശേഷം 345 നിലവാരത്തില്‍ നിന്നും പിന്തുണയാര്‍ജിച്ചിട്ടുണ്ട്. പിന്നീടുള്ള ആഴ്ചകളില്‍ ഓഹരിയുടെ ചാര്‍ട്ടില്‍ ഹയര്‍ ഹൈ ഹയര്‍ ബോട്ടം പാറ്റേണ്‍ ദൃശ്യമാണ്. ടെക്‌നിക്കല്‍ സൂചകങ്ങളും കുതിപ്പിനുള്ള സൂചന നല്‍കുന്നു. നിലവില്‍ 416 രൂപയിലാണ് ഓഹരി നില്‍ക്കുന്നത്. 480 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 382 രൂപയില്‍ ക്രമീകരിക്കണമെന്നും എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു.

7) സിപ്ല

7) സിപ്ല

മുന്‍നിര ഫാര്‍മ കമ്പനിയായ സിപ്ലയുടെ ഓഹരികള്‍ മാര്‍ച്ച് മാസത്തില്‍ മാത്രം 14 ശതമാനത്തോളം മുന്നേറിയിരുന്നു. ഓഹരിയുടെ ദിവസ, ആഴ്ച ചാര്‍ട്ടുകളിലും 'ഹയര്‍ ഹൈ ഹയര്‍ ലോ' പാറ്റേണ്‍ ദൃശ്യമാണ്. ശ്കതമായ ബ്രേക്കൗട്ടിന് ശേഷം നിര്‍ണായക റീട്രേസ്‌മെന്റ് നിലവാരത്തില്‍ നിന്നും പിന്തുണയാര്‍ജിക്കുകയാണ്. നിലവില്‍ 1,010 രൂപയിലാണ് സിപ്ല ഓഹരികളുള്ളത്. ഇവിടെ നിന്നും 1,085 രൂപ ലക്ഷ്യമിട്ട് ഓഹരി വാങ്ങാം. ഇതിനുള്ള സ്‌റ്റോപ് ലോസ് 982 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും കൊട്ടക് സെക്യൂരിറ്റീസ് നിര്‍ദേശിച്ചു.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X