തുടര്‍ച്ചയായ നാലാമത്തെ വ്യാപാര ആഴ്ചയാണ് പ്രധാന സൂചികകള്‍ നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കുന്നത്. ഇതോടെ വിപണിയും നാലു മാസത്തെ ഉയര്‍ന്ന നിലവാരത്തിലേക്ക് എത്തിച്ചേര്‍ന്നു. ടെക്നിക്കലായി വിലയിരുത്തിയാല്‍ ചാര്‍ട്ടില്‍ തുടര്‍ച്ചയായി 'ഹയര്‍ ടോപ് ഹയര്‍ ബോട്ടം' പ്രകടമാകുന്നത് പോസിറ്റീവ് സൂചനയാണ്.
നിഫ്റ്റിയുടെ ആഴ്ച കാലയളവിലെ ചാര്‍ട്ടിലും ബുള്ളിഷ് കാന്‍ഡിലാണ് രൂപപ്പെട്ടിരിക്കുന്നത്. എന്നിരുന്നാലും 17,900/ 18,000 നിലവാരത്തില്‍ ശക്തമായ പ്രതിരോധം നേരിടാം. ഇതിനോടൊപ്പം ഉയര്‍ന്ന നിലവാരത്തില്‍ ലാഭമെടുപ്പിനുള്ള സാധ്യതയും ടെക്നിക്കല്‍ സൂചികകളായ സ്റ്റോക്കാസ്റ്റിക്കും ആര്‍എസ്ഐയും നല്കുന്നു. ഓവര്‍ബോട്ട് (Overbought) മേഖലയിലേക്ക് നിഫ്റ്റി സൂചിക താത്കാലികമായി കടന്നതോടെ സ്ഥിരതയാര്‍ജിക്കലിന്റെ പാതയിലേക്കും ഇനി മാറിയേക്കാം. അതേസമയം 17,400/ 17,300 നിലവാരത്തിലാണ് നിഫ്റ്റിയുടെ തൊട്ടടുത്ത സപ്പോര്‍ട്ട്. വരുന്നയാഴ്ച വാങ്ങാവുന്ന 5 ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.
എപില്‍ അപ്പോളോ ട്യൂബ്സ്
രാജ്യത്തെ മുന്‍നിര ബ്രാന്‍ഡഡ് സ്റ്റീല്‍ ഉത്പന്നങ്ങളുടെ നിര്‍മാതാക്കളായ എപിഎല്‍ അപ്പോളോ ട്യൂബ്സിന്റെ ഓഹരികള്‍ 1,080-നും 1,100 രൂപയ്ക്കും ഇടയില്‍ നില്ക്കുമ്പോള് വാങ്ങാമെന്ന് ഏഞ്ചല്‍ വണ്‍ നിര്‍ദേശിച്ചു. ഇവിടെ നിന്നും 1,260 രൂപയിലേക്ക് ഓഹരി വില മുന്നേറാം. ഇതിലൂടെ ഹ്രസ്വകാലയളവില്‍ 17 ശതമാനം നേട്ടമാണ് ഈ മിഡ് കാപ് ഓഹരിയില്‍ നിന്നും പ്രതീക്ഷിക്കുന്നത്. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 1,020 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
എപില്‍ അപ്പോളോ ട്യൂബ്സ് (BSE: 533758, NSE : APLAPOLLO) ഓഹരിയുടെ റെക്കോഡ് നിലവാരത്തിന് സമീപമാണ് തങ്ങിനില്ക്കുന്നത്. ഉയര്‍ന്ന ഇടപാടുകളുടെ എണ്ണവും ബുള്ളിഷ് കുതിപ്പിന് അടിവരയിടുന്നു.
എസ്ബിഐ ലൈഫ്
പ്രമുഖ ഇന്‍ഷൂറന്‍സ് സേവനദാതാവും എസ്ബിഐയുടെ ഉപകമ്പനിയുമായ എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ് ഓഹരികള്‍ 1,270- 1,280 രൂപ നിലവാരത്തിനിടയില്‍ നില്ക്കുമ്പോള് വാങ്ങാമെന്ന് ഏഞ്ചല്‍ വണ്‍ നിര്‍ദേശിച്ചു. ഇവിടെ നിന്നും 1,400 രൂപയിലേക്ക് ഓഹരി വില കുതിക്കാം. ഇതിലൂടെ ഹ്രസ്വകാലയളവില്‍ 10 ശതമാനം നേട്ടമാണ് ഈ ലാര്‍ജ് കാപ് ഓഹരിയില്‍ നിന്നും ലക്ഷ്യമിടുന്നത്. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 1,220 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
ഇടക്കാലയളവിലെ സപ്പോര്‍ട്ട് നിലവാരത്തില്‍ നിന്നും എസ്ബിഐ ലൈഫ് (BSE: 540719, NSE : SBILIFE) പിന്തുണയാര്‍ജിച്ച് കരകയറുകയാണ്. ഓഹരിയുടെ ചാര്‍ട്ടില്‍ കുതിപ്പിനുള്ള സൂചനയായ 'ഫ്ലാഗ് & പെന്നന്റ്' പാറ്റേണ്‍ രൂപപ്പെടുന്നു.
വോള്‍ട്ടാസ്
ടാറ്റ ഗ്രൂപ്പിന്റെ ഭാഗവും ഇന്ത്യയിലെ പ്രമുഖ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് കമ്പനിയുമായ വോള്‍ട്ടാസിന്റെ ഓഹരികള്‍ 1,000 രൂപ നിലവാരത്തില്‍ നില്ക്കുമ്പോള് വാങ്ങാമെന്ന് ഏഞ്ചല്‍ വണ്‍ നിര്‍ദേശിച്ചു. ഇവിടെ നിന്നും 1,080 രൂപയിലേക്ക് ഓഹരി വില മുന്നേറാം. ഇതിലൂടെ ഹ്രസ്വകാലയളവില്‍ 8 ശതമാനം നേട്ടമാണ് ഈ ലാര്‍ജ് കാപ് ഓഹരിയില്‍ നിന്നും പ്രതീക്ഷിക്കുന്നത്. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 958 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
വോള്‍ട്ടാസ് (BSE: 500575, NSE : VOLTAS) ഓഹരികള്‍ 'റൈസിങ് ചാനലി'ലാണ് വ്യാപാരം പുരോഗമിക്കുന്നത്. നിലവില്‍ റൈസിങ് ചാനലിന്റെ ലോവര്‍ ബാന്‍ഡില്‍ നിന്നും പിന്തിരിഞ്ഞ് മുകളിലേക്ക് നീങ്ങുകയാണ്.
അശോക ലെയ്ലാന്‍ഡ്
പ്രമുഖ വാഹന നിര്‍മാതാക്കളായ അശോക് ലെയ്ലാന്ഡിന്റെ ഓഹരികള്‍ 146 രൂപയില്‍ നിന്നും വാങ്ങാമെന്ന് ഏഞ്ചല്‍ വണ്‍ നിര്‍ദേശിച്ചു. ഈ നിലവാരത്തില്‍ നിന്നും 154 രൂപയിലേക്ക് ഓഹരി വില കുതിക്കാം. ഇതിലൂടെ ഹ്രസ്വകാലയളവില്‍ 6 ശതമാനം നേട്ടമാണ് ഈ ലാര്‍ജ് കാപ് ഓഹരിയില്‍ നിന്നും ലക്ഷ്യമിടുന്നത്. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 141 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
കഴിഞ്ഞ കുറെ നാളുകളായി ചുരുങ്ങിയ റേഞ്ചിനുള്ളിലാണ് അശോക ലെയ്ലാന്‍ഡ് (BSE: 500477, NSE : ASHOKLEY) ഓഹരി തങ്ങിനില്ക്കുന്നത്. എങ്കിലും ഓഹരി പ്രധാനപ്പെട്ട എല്ലാ ഇഎംഎ നിലവാരങ്ങള്‍ക്കും മുകളിലേക്കെത്തി. ആര്‍എസ്ഐ സൂചകത്തില്‍ പോസിറ്റീവ് ക്രോസ്ഓവര്‍ ദൃശ്യമാണ്.
യുണൈറ്റഡ് ബ്രുവറീസ്
രാജ്യത്തെ ഏറ്റവും വലിയ ബിയര്‍ ഉത്പാദകരിലൊന്നായ യുണൈറ്റഡ് ബ്രുവറീസിന്റെ ഓഹരികള്‍ 1,630- 1640 രൂപ നിലവാരത്തിനിടയില്‍ നില്ക്കുമ്പോള് വാങ്ങാമെന്ന് ഏഞ്ചല്‍ വണ്‍ നിര്‍ദേശിച്ചു. ഇവിടെ നിന്നും 1,720 രൂപയിലേക്ക് ഓഹരി വില മുന്നേറാം. ഇതിലൂടെ ഹ്രസ്വകാലയളവില്‍ 6 ശതമാനം നേട്ടമാണ് ഈ ലാര്‍ജ് കാപ് ഓഹരിയില്‍ നിന്നും പ്രതീക്ഷിക്കുന്നത്. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 1,570 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
യുണൈറ്റഡ് ബ്രുവറീസ് (BSE: 532478, NSE : UBL) ഓഹരികള്‍ പ്രധാനപ്പെട്ട എല്ലാ ഇഎംഎ നിലവാരങ്ങള്‍ക്കും മുകളിലേക്കെത്തി. ആര്‍എസ്ഐ സൂചകത്തില്‍ പോസിറ്റീവ് ക്രോസ്ഓവര്‍ പ്രകടമായി. അടുത്തിടെയുള്ള ബ്രേക്കൗട്ട് മേഖലയില്‍ നിന്നും പിന്തുണയാര്‍ജിച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഏഞ്ചല്‍ വണ്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

LTIMindtree Q1 ഫലം: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ? ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ടാർഗെറ്റ് വിലകൾ

ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യത; പ്രമുഖ കമ്പനികളുടെ പുതിയ റേറ്റിംഗുകൾ പുറത്ത്

സ്വരാജ് എൻജിൻസ് ബോർഡ് മീറ്റിംഗ്: ട്രാക്ടർ വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക തീരുമാനങ്ങൾ വരുന്നു?

എസ്ബിഐ ഫണ്ട് മാനേജ്മെന്റ് ഐപിഒ: അലോട്ട്മെന്റ് ഫലം ഇന്ന്; സ്റ്റാറ്റസ് പരിശോധിക്കാൻ ഈ വഴികൾ നോക്കൂ!

എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളിൽ വില്പന സമ്മർദ്ദം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് വില വെട്ടിക്കുറച്ചു, നിക്ഷേപകർ എന്ത് ചെയ്യണം?

ക്രൂഡ് ഓയിൽ വില കുതിക്കുന്നു; ഇന്ത്യൻ ഓട്ടോ ഓഹരികളിൽ വൻ ഇടിവിന് സാധ്യതയോ?

ഐസിഐസിഐ ലംബാർഡ് ഓഹരികളിൽ കനത്ത ഇടിവ്; നിക്ഷേപകരെ ആശങ്കയിലാക്കി ബ്രോക്കറേജ് റിപ്പോർട്ടുകൾ

5 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ ഇതാ

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? എസ്.ബി.ഐയും എച്ച്.എ.എല്ലും കുതിക്കുമോ? അറിയേണ്ടതെല്ലാം

റിലയൻസ് ക്യു1 ഫലങ്ങൾ ഇന്ന്: വിപണിയുടെ ഗതി മാറ്റുമോ ഈ കണക്കുകൾ?

അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് മുന്നറിയിപ്പുമായി വിപണി



Click it and Unblock the Notifications