പോസിഷനുകള്‍ 'ക്യാരി ഫോര്‍വേഡ്' ചെയ്യാമോ? 'ഓപ്പണ്‍ ഇന്ററസ്റ്റ്' നോക്കിയാല്‍ കിട്ടും ഉത്തരം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഹരി വിപണിയില്‍ ട്രെന്‍ഡ് കണ്ടെത്തലാണ് ട്രേഡര്‍മാരുടെ പ്രധാന ജോലി. മാര്‍ക്കറ്റിലെ ഓരോ ചലനവും മുന്നോട്ട് രൂപപ്പെടുന്ന ട്രെന്‍ഡിലേക്കുള്ള സൂചനയാണ്. ഈ അവസരത്തില്‍ വിപണിയിലെ ട്രെന്‍ഡ് തുടര്‍ച്ച എങ്ങനെ തിരിച്ചറിയാം?

മിക്കപ്പോഴും ഫ്യൂച്ചര്‍ ഓപ്പണ്‍ ഇന്ററസ്റ്റ് (OI) നോക്കിയാല്‍ ട്രെന്‍ഡ് കണ്ടുപിടിക്കാനൊക്കും. ഇതെങ്ങനെയെന്നല്ലേ? പറയാം. എന്നാല്‍ അതിന് മുന്‍പേ വിലയുമായി ബന്ധപ്പെട്ട് ഫ്യൂച്ചറുകളുടെ ഓപ്പണ്‍ ഇന്ററസ്റ്റ് വരച്ചുകാട്ടുന്ന നാലു സാധ്യതകള്‍ ചുവടെ കാണാം.

പോസിഷനുകള്‍ 'ക്യാരി ഫോര്‍വേഡ്' ചെയ്യാമോ? 'ഓപ്പണ്‍ ഇന്ററസ്റ്റ്' നോക്കിയാല്‍ കിട്ടും ഉത്തരം

Futures OI Up + Price Up = Long = Bullish Bias

Futures OI Up + Price Down = Short = Bearish Bias

Futures OI Down + Price Down = Long Unwinding = Bullish to Neutral

Futures OI Down + Price Up = Short Covering = Bearish to Neutral

മുകളിലത്തെ സമവാക്യങ്ങളില്‍ കാണുന്നതുപോലെ വിലചലനം മാത്രം ശ്രദ്ധിച്ച് തീരുമാനങ്ങളെടുക്കുന്നത് തെറ്റായ ട്രേഡുകളിലേക്ക് നയിക്കാം. വിപണിയിലെ ട്രെന്‍ഡ് കണ്ടെത്തുന്നതിന് ഫ്യൂച്ചറുകളുടെ ഓപ്പണ്‍ ഇന്ററസ്റ്റ് വിവരങ്ങള്‍ അനിവാര്യമാണ്.

Step #1

പൊതുവേ മാര്‍ക്കറ്റ് ബുള്ളിഷ് ട്രെന്‍ഡിലാണെങ്കില്‍ ബുള്ളിഷ് ട്രേഡ് എടുക്കാനാണ് ഭൂരിപക്ഷം ട്രേഡര്‍മാരും ശ്രമിക്കാറ്. കാരണം ലളിതമാണ്. തിരഞ്ഞെടുക്കുന്ന സ്റ്റോക്കിനെ മാര്‍ക്കറ്റിന്റെ മൊത്തത്തിലുള്ള വികാരം പിന്തുണയ്ക്കുമെന്ന് ട്രേഡര്‍മാര്‍ കരുതുന്നു.

പോസിഷനുകള്‍ 'ക്യാരി ഫോര്‍വേഡ്' ചെയ്യാമോ? 'ഓപ്പണ്‍ ഇന്ററസ്റ്റ്' നോക്കിയാല്‍ കിട്ടും ഉത്തരം

എന്നാല്‍ ബുള്ളിഷ് ട്രേഡ് എടുക്കുന്നതിന് മുന്‍പ് ഒരു കാര്യം ഓര്‍ക്കണം. 50 ശതമാനത്തിലധികം സ്‌റ്റോക്കുകള്‍ ലോംഗ് / ലോംഗ് അണ്‍വൈന്‍ഡിംഗ് കാണിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ഫ്യൂച്ചറുകളുടെ ഓപ്പണ്‍ ഇന്ററസ്റ്റ് പോസീറ്റീവാണെന്ന സൂചന ഇതിലൂടെ ലഭിക്കുന്നു.

സമാനമായി ബെയറിഷ് ട്രേഡ് എടുക്കുന്നതിന് മുന്‍പും ഒരു കാര്യം ഓര്‍ക്കണം. 50 ശതമാനത്തിലധികം സ്‌റ്റോക്കുകള്‍ ഷോര്‍ട്ട് / ഷോര്‍ട്ട് കവറിംഗ് കാണിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ഫ്യൂച്ചറുകളുടെ ഓപ്പണ്‍ ഇന്ററസ്റ്റ് നെഗറ്റീവാണെന്ന സൂചന ഇതിലൂടെ ലഭിക്കുന്നു.

Step #2

വിലയും ഫ്യൂച്ചറുകളുടെ ഓപ്പണ്‍ ഇന്ററസ്റ്റും അടിസ്ഥാനപ്പെടുത്തി ഉരുത്തിരിയുന്ന 4 സമവാക്യങ്ങള്‍ സൂചിപ്പിക്കുന്നതുപോലെ എല്ലാ മുകളിലേക്കുള്ള നീക്കങ്ങളും സ്‌റ്റോക്കിലെ ബുള്ളിഷ് ട്രെന്‍ഡല്ല പറഞ്ഞുവെയ്ക്കുന്നത്.

അതുകൊണ്ട് അടുത്ത ദിവസത്തേക്ക് പോസിഷനുകള്‍ കൊണ്ടുപോകുന്നതിന് മുന്‍പ് (Carry Forward) വിലയിലെ ചലനങ്ങളും ഓപ്പണ്‍ ഇന്ററസ്റ്റും വിലയിരുത്തേണ്ടത് നിര്‍ണായകമാണ്.

വില കയറുകയോ ഇറങ്ങുകയോ ചെയ്യുന്നതിന് അനുസരിച്ച് ഓപ്പണ്‍ ഇന്ററസ്റ്റുകള്‍ വര്‍ധിക്കുന്നുണ്ടെന്ന് പോസിഷനുകള്‍ 'ക്യാരി ഫോര്‍വേര്‍ഡ്' ചെയ്യുംമുന്‍പ് ട്രേഡര്‍മാര്‍ ഉറപ്പുവരുത്തണം. നിലവിലെ ട്രേഡര്‍മാര്‍ 'തലയൂരുകയാണെന്നാണ്' ഓപ്പണ്‍ ഇന്ററസ്റ്റ് കുറയുന്നതു മൂലമുള്ള ലോംഗ് അണ്‍വൈന്‍ഡിംഗ് / ഷോര്‍ട്ട് കവറിംഗ് സൂചിപ്പിക്കുന്നത്.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.

ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

 

Read more about: stock market budget 2024
English summary

Should I Carry Forward Positions? Traders Can Easily Find The Answer By Observing The Futures Open Interest Data

Should I Carry Forward Positions? Traders Can Easily Find The Answer By Observing The Futures Open Interest Data. Read in Malayalam.
Story first published: Saturday, January 21, 2023, 16:42 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X