വീട് വാങ്ങാനായി പലരും ഭവന വായ്‌പ എടുക്കാറുണ്ട്. എന്നാൽ വായ്‌പ അടച്ചു തീർക്കുക എന്നത് വലിയ തലവേദനയുള്ള കാര്യമാണ്. പ്രത്യേകിച്ച് ഇഎംഐ അടയ്‌ക്കുന്നത് മുടങ്ങിയാൽ. ഏതെങ്കിലും ഇഎംഐ കൃത്യമായി അടച്ചില്ലെങ്കിൽ ബാങ്കുകളും ഹൗസിംഗ് ഫിനാൻസ് കമ്പനികളും കനത്ത പിഴ ഈടാക്കാറുണ്ട്, ഇത് നിങ്ങളുടെ വായ്പാ ഭാരം വർദ്ധിപ്പിക്കും.
നിങ്ങളുടെ ഭവനവായ്‌പാ ഇഎംഐ വേഗത്തിൽ തീർക്കാനുള്ള ചില മാർഗങ്ങൾ ഇതാ;
ശമ്പള തീയതിയുടെ അടുത്തുള്ള തീയതികളിലായി ഇഎംഐ ഷെഡ്യൂൾ ചെയ്യുക
ഇഎംഐ മുടങ്ങാതിരിക്കാനുള്ള ഒരു മാർഗമാണ് നിങ്ങൾക്ക് ശമ്പളം ലഭിക്കുന്ന തീയതിയുടെ സമീപ ദിവസത്തേക്ക് ഭവന വായ്‌പയുടെ ഇഎംഐ ഷെഡ്യൂൾ ചെയ്യുക എന്നത്. കാരണം ഫണ്ട് ഇല്ലാത്തതിനാൽ ഇഎംഐ മുടങ്ങുന്ന സാഹചര്യം ഇതിലൂടെ ഒഴിവാക്കാം. ഇഎംഐകളും എസ്‌ഐപികളും അടച്ചതിനുശേഷം വരുന്ന തുകയ്‌ക്ക് മാത്രം പ്രതിമാസ ചിലവുകൾ ആസൂത്രണം ചെയ്യുക. അങ്ങനെയെങ്കിൽ കുടിശ്ശിക അടയ്‌ക്കാത്തതിനാൽ നിങ്ങളുടെ വായ്പാ ഭാരം വർദ്ധിക്കുന്ന അവസ്ഥ ഒരു പരിധിവരെ ഒഴിവാക്കാം.
മറ്റ് വായ്പകൾ റീഫിനാൻസ് ചെയ്യുന്നതിന് ഭവനവായ്പ ഉപയോഗിക്കുക
ക്രെഡിറ്റ് കാർഡ് ലോൺ, പേഴ്‌സണൽ ലോൺ പോലുള്ള പലിശ കൂടിയ വായ്‌പകൾ ഉണ്ടെങ്കിൽ, ഇത്തരം വായ്‌പകൾ തിരിച്ചടയ്‌ക്കുന്നതിന് നിങ്ങളുടെ ഭവനവായ്‌പയിൽ ഒരു ടോപ്പ്-അപ്പ് എടുക്കുക. ശേഷം പലിശ കൂടിയ വായ്‌പകൾക്കായി നീക്കിവെച്ചിരിക്കുന്ന ഇഎംഐ ഉപയോഗിച്ച് ഭവനവായ്‌പ വേഗത്തിൽ തിരിച്ചടക്കുകയും ചെയ്യാം. ഉദാഹരണത്തിന് 20 വർഷത്തേക്ക് നിങ്ങൾക്ക് 30 ലക്ഷം രൂപയുടെ ഭവനവായ്‌പയും, 12% പലിശ നിരക്കിൽ 4 ലക്ഷം രൂപയുടെ മറ്റൊരു പേഴ്‌സണൽ ലോണും എടുത്തെന്ന് കരുതുക. പേഴ്‌സണൽ ലോണിനായി നിങ്ങൾ പ്രതിമാസം 8,900 രൂപ ഇഎംഐ അടയ്ക്കുന്നു. പേഴ്‌സണൽ ലോണിന് ഇനി 3 വർഷം തിരിച്ചടവും ബാക്കിയുണ്ടെന്ന് കരുതുക. ഈ സാഹചര്യത്തിൽ നിങ്ങളുടെ ഭവനവായ്‌പയിൽ 3 ലക്ഷം രൂപ ടോപ്പ്-അപ്പ് എടുത്ത് പേഴ്‌സണൽ ലോൺ തിരിച്ചടയ്ക്കുക. അപ്പോൾ പേഴ്‌സണൽ ലോണിന്റെ ഇഎംഐ (8,900 രൂപ) ഭവന വായ്‌പയുടെ ഇഎംഐ അടയ്‌ക്കാൻ ഉപയോഗിക്കാം.
ഇഎംഐയേക്കാൾ കൂടുതൽ പണം തിരിച്ചടയ്‌ക്കുക
പ്രതിമാസം നിങ്ങൾ അടയ്‌ക്കേണ്ട ഇഎംഐയേക്കാൾ കൂടുതൽ പണം അടയ്‌ക്കാൻ കഴിയുമെങ്കിൽ അത് നല്ലൊരു ഓപ്‌ഷനാണ്. കൂടുതൽ കാലം വായ്‌പ തിരിച്ചടയ്‌ക്കേണ്ട സാഹചര്യം ഒഴിവാകുകയും വായ്പാ ഭാരം ഗണ്യമായി കുറയ്ക്കുകയും ചെയ്യാം. ഉദാഹരണത്തിന് മുകളിൽ പറഞ്ഞ ഭവനവായ്പയാണെങ്കിൽ, നിങ്ങൾ ഓരോ മാസവും 2,500 രൂപ അധികമായി അടച്ചാൽ, നിങ്ങളുടെ ഭവനവായ്പ 16 വർഷത്തിനുള്ളിൽ തിരിച്ചടയ്ക്കാം, അതായത് യഥാർത്ഥ കാലാവധിക്ക് നാല് വർഷം മുമ്പ്. ഇതിനായി നിങ്ങൾക്ക് നിങ്ങളുടെ വാർഷിക ബോണസ്, ഇൻഷുറൻസ് പോളിസികളിൽ നിന്നുള്ള മെച്യൂരിറ്റി വരുമാനം തുടങ്ങിയവയും ഉപയോഗിക്കാം.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications