സ്ഥിരമായി ലാഭം കരസ്ഥമാക്കുക, വിറ്റുവരവ് വര്‍ധിപ്പിക്കുക, കടബാധ്യത കുറവ്, പ്രവര്‍ത്തനങ്ങളില്‍ നിന്നും പണമൊഴുക്ക് ഉയര്‍ന്ന തോതില്‍, ഉയര്‍ന്ന പ്രമോട്ടര്‍ ഓഹരി വിഹിതം, ഉയര്‍ന്ന ഓഹരിയിന്മേലുള്ള ആദായം പ്രത്യേക മേഖല കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം എന്നിവയൊക്കെയാണ് മൾട്ടിബാഗർ ഓഹരിയുടെ സവിശേഷതകളായി പൊതുവില്‍ വിലയിരുത്തപ്പെടുന്നത്. ഇത്തരത്തിലുള്ള ഗുണങ്ങള്‍ പ്രകടിപ്പിക്കുന്നതും 100 രൂപയില്‍ താഴെ നില്ക്കുന്നതും സമീപ ഭാവിയില്‍ മള്‍ട്ടിബാഗറായി മാറാന്‍ സാധ്യതയും ശേഷിയുമുള്ള ഒരു ഓഹരിയെ പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തില്‍.
കെല്‍ടണ്‍ ടെക് സൊല്യൂഷന്‍സ്
വിവിധ ഡിജിറ്റല്‍ സേവനങ്ങളും കള്‍സള്‍ട്ടന്‍സി പ്രവര്‍ത്തന മേഖലയിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ചെറുകിട ഐടി കമ്പനിയാണ് കെല്‍ടണ്‍ ടെക് സൊല്യൂഷന്‍സ്. ഹൈദരാബാദ് കേന്ദ്രീകരിച്ച് 2009-ലാണ് തുടക്കം. ബിസിനസ് അനാലിസിസ്, ജാവ/ ജെ2ഇഇ, മൈക്രോ സോഫ്റ്റ് ടെക്നോളജീസ്, ടെസ്റ്റിങ്, ഇആര്‍പി, ഡാറ്റ വെബ്ഹൗസിങ് ഉള്‍പ്പെടെയുള്ള ഐടി സേവനങ്ങളും പദ്ധതി നിര്‍വഹണത്തിനുള്ള മാര്‍ഗോപദേശങ്ങളും നല്‍കുന്നതാണ് കമ്പനിയുടെ മുഖ്യ പ്രവര്‍ത്തനങ്ങള്‍. ഫോര്‍ച്യൂണ്‍-500 പട്ടികയിലുള്ള ആഗോള കമ്പനികള്‍ക്കും വിവിധ ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കുന്നുണ്ട്. അമേരിക്ക, യൂറോപ്പ്, ഏഷ്യ-പസഫിക് മേഖലകളിലായി 1,500-ഓളം ജീവനക്കാരും കമ്പനിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നു.
ഓഹരി വിശദാംശം
കെല്‍ടണ്‍ ടെക് സൊല്യൂഷന്‍സിന്റെ ആകെ ഓഹരികളില്‍ 52.16 ശതമാനം പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. ഇതില്‍ 12.72 ശതമാനം ഓഹരികളും ഈട് നല്‍കിയിരിക്കുകയാണ്. അതേസമയം വിദേശ നിക്ഷേപകര്‍ക്ക് 0.48 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 3.64 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 43.72 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്. മീഡിയം/ സ്മോള്‍ വിഭാഗത്തിലുള്ള സോഫ്റ്റ്വേര്‍ കമ്പനികളുടെ ശരാശരി പിഇ അനുപാതം 28.16 ആയിരിക്കുമ്പോള്‍ കെല്‍ടണ്‍ ടെക് സൊല്യൂഷന്‍സിന്റേത് 9.24 നിലവാരത്തിലാണുള്ളത്.
അതേസമയം ഇന്ന് രാവിലത്തെ വ്യാപാരത്തില്‍ 67.50 രൂപ നിലവാരത്തിലാണ് കെല്‍ടണ്‍ ടെക് സൊല്യൂഷന്‍സ് നില്‍ക്കുന്നത്. ഓഹരിയുടെ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന വില 135 രൂപയും താഴ്ന്ന വില 39.30 രൂപയുമാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ കെല്‍ടണ്‍ ടെക് സൊല്യൂഷന്‍സിന്റെ ഓഹരി വിലയില്‍ 24 ശതമാനം ഇടിവ് സംഭവിച്ചതോടെ ഈ വര്‍ഷത്തെ നേട്ടം 7 ശതമാനത്തിലേക്ക് ചുരുങ്ങി. പ്രതിയോഹരി ബുക്ക് വാല്യൂ 49.61 രൂപ നിരക്കിലുമാണ്. കൃത്യമായി ലാഭവിഹിതം നല്കുന്ന പതിവില്ല. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 650 കോടിയാണ്.
അനുകൂല ഘടകം
കമ്പനിയുടെ ആഗോള ബിസിനസ് പ്രവര്‍ത്തനങ്ങള്‍ സംയോജിപ്പിക്കുവാനും ഉപഭോക്താക്കള്‍ക്ക് വേഗത്തില്‍ ഡിജിറ്റല്‍ സേവനങ്ങള്‍ ഒരു കുടക്കീഴില് ലഭ്യമാക്കുന്നതിനും 'വണ്‍ കെല്‍ടണ്‍' എന്ന പുതിയ പദ്ധതിയിലൂടെ മാനേജ്മെന്റ് ലക്ഷ്യമിടുന്നു. ഇതിലൂടെ കൂടുതല്‍ ഉപഭോക്തൃ കേന്ദ്രീകൃത സേവനങ്ങള്‍ ലഭ്യമാക്കാനും രാജ്യാന്തര സേവനങ്ങളുടെ മികവ് വര്‍ധിപ്പിക്കാനുമാണ് കെല്‍ടണ്‍ ടെക് സൊല്യൂഷന്‍സ് (BSE: 519602, NSE: KELLTONTEC) തയ്യാറെടുക്കുന്നത്. അടുത്തിടെയായി ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ നിന്നും കമ്പനിയിലേക്കുള്ള പണമൊഴുക്ക് ഉയരുന്നത് അനുകൂല ഘടകമാണ്.
വാല്യൂവേഷന്റെ അടിസ്ഥാനത്തില്‍ ഐടി കമ്പനികള്‍ പൊതുവില്‍ വില്പന സമ്മര്‍ദത്തിന് വിധേയമാകുമ്പോള്‍ കെല്‍ടണ്‍ ടെക് സൊല്യൂഷന്റെ വാല്യൂവേഷന്‍ ആകര്‍ഷകമായ നിലവാരത്തിലാണുള്ളത്. ഓഹരിയുടെ പിഇ അനുപാതം ഒറ്റയക്കത്തില്‍ തുടരുകയാണ്. അതേസമയം ഓഹരിയിന്മേലുള്ള ആദായം (ROE) ഇടിയുന്നത് ഓഹരിക്ക് പ്രതികൂല ഘടകമാകുന്നുണ്ട്. ഇതിനോടൊപ്പം 12 ശതമാനത്തോളം പ്രമോട്ടറിന്റെ ഓഹരികള്‍ ഈട് നല്കിയിരിക്കുന്നതും തിരിച്ചടിയാണ്. എന്നാല്‍ കമ്പനിയുടെ കടബാധ്യതയില്‍ കുറവുണ്ടായിട്ടുള്ളത് ഗുണകരമാണ്. സാമ്പത്തിക സ്ഥിതിയും മോശമല്ലാത്തതും അനുകൂലമാണ്.
സാമ്പത്തികം
ഇക്കഴിഞ്ഞ മാര്‍ച്ച് സാമ്പത്തിക പാദത്തില്‍ കെല്‍ടണ്‍ ടെക് സൊല്യൂഷന്‍സിന്റെ വരുമാനം 210 കോടിയാണ്. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ നേരിയ വര്‍ധനയേ കാണിക്കുന്നുള്ളൂ. ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 18 കോടിയാണ്. ഇതും വാര്‍ഷികാടിസ്ഥാനത്തില്‍ മാറ്റമില്ലാതെ തുടര്‍ന്നു. അതേസമയം പയട്രോസ്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ കെല്‍ടണ്‍ ടെക് സൊല്യൂഷന്‍സിന്റെ സാമ്പത്തിക സ്ഥിതി ശരാശരി (Piotroski Score: 6) നിലവാരത്തിലാണുള്ളത്. കഴിഞ്ഞ 3 വര്‍ഷ കാലയളവില്‍ കമ്പനിയുടെ വരുമാനത്തില്‍ 1 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ പ്രവര്‍ത്തന ലാഭത്തില്‍ 3.9 ശതമാനവും അറ്റാദായത്തില്‍ 2.9 ശതമാനം വീതം ഇടിവും കാണിച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ



Click it and Unblock the Notifications