റഷ്യ- ഉക്രൈന് യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ആഭ്യന്തര ഓഹരി വിപണിയിലും തിരിച്ചടികളുടെ കാലമാണ്. ഈ വര്‍ഷം ഇതുവരെയുള്ള കാലയളവില്‍ പ്രധാന സൂചികകളായ നിഫ്റ്റിയും സെന്‍സെക്സും 10 ശതമാനത്തോളം തിരുത്തല്‍ നേരിട്ടു. എന്നാല്‍ ഇതേ കാലയളവില്‍ സ്മോള്‍ കാപ് വിഭാഗം സൂചികകളിലെ നഷ്ടം 16 ശതമാനത്തിലേറെയാണ്. അതിനാല്‍ ദീര്‍ഘകാല നിക്ഷേപ ശൈലിയുള്ളവര്‍ ഭാവിയില്‍ വിപണി കരകയറുമ്പോള്‍ കൂടുതല്‍ ആദായം നല്‍കിയേക്കുമെന്ന മോഹത്തോടെ സ്മോള്‍ കാപ് ഓഹരികള്‍ വാങ്ങാനും പദ്ധതിയിടുന്നത് സ്വാഭാവികമാണ്.
എന്നാല്‍ ഓഹരി വിപണിയിലെ വിദഗ്ധരുടെ അഭിപ്രായത്തില്‍ അടിസ്ഥാനപരമായും സാമ്പത്തികപരമായും മികച്ച കമ്പനികളുടെ ഓഹരികള്‍ ഒരു പരിധിയില്‍ കവിഞ്ഞ് തിരിച്ചടി നേരിടേണ്ടി വരാറില്ല. അത്തരം പശ്ചാത്തലമുള്ള മികച്ച കമ്പനികളെ താഴ്ന്ന വിലയില്‍ ലഭിക്കുമ്പോള്‍ വാങ്ങുന്നതിലൂടെ നിക്ഷേപകര്‍ക്ക് ഭാവിയില്‍ ആല്‍ഫ റിട്ടേണിലേക്കും വഴിതെളിക്കാറുണ്ട്. (നിശ്ചിത കാലയളവില്‍ അടിസ്ഥാന സൂചികയേക്കാളും ഉയര്‍ന്ന നിരക്കില്‍ ലഭിക്കുന്ന ആദായത്തിന്റെ തോതാണ് അല്ഫ റിട്ടേണ്‍). എന്നാല്‍ ഇത്തരത്തില്‍ മികച്ച നേട്ടം ലഭിക്കുന്നതിന് നിയതമായ വിജയ സൂത്രവാക്യങ്ങളൊന്നുമില്ലെന്നാണ് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
നിക്ഷേപത്തിന് ലഭിക്കുന്ന ആദായത്തേക്കാള്‍ നിക്ഷേപകന്റെ റിസ്ക് എടുക്കാനുള്ള ശേഷിയാണ് ഓഹരിയില്‍ കണക്കിലെടുക്കേണ്ടത് എന്നാണ് വിശകലന വിദഗ്ധര്‍ വ്യക്തമാക്കുന്നത്. ബെയര്‍ മാര്‍ക്കറ്റ് സാഹചര്യങ്ങളില്‍ ലാര്‍ജ് കാപ് ഓഹരികളേക്കാള്‍ തിരിച്ചടി ഗുരുതരമാകുന്നത് മിഡ് കാപ്, സ്മോള്‍ കാപ് കമ്പനികള്‍ക്കാണ്. അതിനാല്‍ ആദ്യം ലാര്‍ജ് കാപ് ഓഹരികള്‍ വാങ്ങിത്തുടങ്ങുകയും മാര്‍ക്കറ്റ് അടിത്തട്ടില്‍ എത്തിയെന്ന് ബോധ്യപ്പെട്ടാല്‍ കൈവശമുള്ള ബാക്കി ഫണ്ട് പ്രയോജനപ്പെടുത്തി സ്മോള്‍ കാപ് ഓഹരികള്‍ വാങ്ങുന്നതാവും ഉചിതമെന്നും വിപണി വിദഗ്ധര്‍ വ്യക്തമാക്കി.
2008-ലെ സാമ്പത്തിക മാന്ദ്യ കാലഘട്ടത്തില്‍ നേരിട്ട വില്പന സമ്മര്‍ദത്തെ തുടര്‍ന്ന് വിപണിയില്‍ തകര്‍ച്ച ഉണ്ടായപ്പോള്‍ ലാര്‍ജ് കാപ് ഓഹരികള്‍ 45 ശതമാനം വരെ ഇടിഞ്ഞു. എന്നാല്‍ സ്മോള്‍ കാപ് ഓഹരികളില്‍ തിരിച്ചടി 70 ശതമാനം വരെയായിരുന്നു. ഇതില്‍ നിന്നും ഓഹരി വിപണിയിലെ തകര്‍ച്ചയുടെ കാലയളവില്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുന്നത് സ്മോള്‍ കാപ് ഓഹരികളിലാണെന്ന് വാല്യൂ റിസര്‍ച്ചിന്റെ സിഇഒ ധീരേന്ദ്ര കുമാര്‍ സൂചിപ്പിച്ചു. അതിനാല്‍ വിപണിയിലെ തിരിച്ചടിയില്‍ പിടിച്ചു നില്ക്കാവുന്ന ശേഷിയുണ്ടെങ്കില്‍ മാത്രം സ്മോള്‍ കാപ് ഓഹരികളില്‍ നിക്ഷേപിക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം വ്യക്തമാക്കി.
ചാഞ്ചാട്ട വിപണിയില്‍ കൂടുതല്‍ തിരിച്ചടി നേരിടുന്നത് മിഡ് കാപ്, സ്മോള്‍ കാപ് ഓഹരികള്‍ക്കാണ്. പണപ്പെരുപ്പം നിയന്ത്രിക്കാനായുള്ള കടുത്ത പലിശ നിരക്ക് വര്‍ധനയും അനന്തരഫലമായി അമേരിക്കയില്‍ സാമ്പത്തിക തളര്‍ച്ചയുമാണ് വിപണിയിലെ ആശങ്ക. സാമ്പത്തിക മാന്ദ്യം അമേരിക്കയെ പിടികൂടിയാല്‍ ഇന്ത്യയിലും പ്രതിഫലനമുണ്ടാകാം.
ഇത്തരത്തില്‍ പണപ്പെരുപ്പം ഉയര്‍ന്നും ഡിമാന്‍ഡ് താഴ്ന്നും നില്ക്കുന്ന 'സ്റ്റാഗ്ഫ്ളേഷന്' പോലുള്ള ഘടത്തില്‍ സ്മോള്‍ കാപ് കമ്പനികള്‍ക്ക് പിടിച്ചു നില്ക്കാന് ബുദ്ധിമുട്ടേറും. എന്നാല്‍ ശക്തമായ ബാലന്‍സ് ഷീറ്റും കരുതല്‍ ശേഖരവും പ്രവൃത്തി പരിചയവും ലാര്‍ജ് കാപ് ഓഹരികള്‍ക്ക് തുണയേകും. അതിനാല്‍ തിരിച്ചടികളുടെ കാലത്ത് ലാര്‍ജ് കാപ് ഓഹരികള്‍ വാങ്ങുന്നതാണ് നല്ലതെന്നും അഷിക ഗ്രൂപ്പിന്റെ അര്‍ജിത് മലാക്കര്‍ ചൂണ്ടിക്കാട്ടി.
തിരിച്ചടി നേരിടാനുള്ള സാമ്പത്തിക ശേഷിയുണ്ടെങ്കിലും അനാവശ്യ റിസ്ക് എടുക്കുന്നത് ഒഴിവാക്കണമെന്ന് പ്രോഫിറ്റ്മാര്‍ട്ട് സെക്യൂരിറ്റീസിന്റെ അവിനാഷ് ഗൊരാഷ്ക്കര് സൂചിപ്പിച്ചു. ബെയര്‍ മാര്‍ക്ക് കാലഘട്ടത്തില്‍ നിക്ഷേപകര്‍ ആദ്യം വാങ്ങിത്തുടങ്ങേണ്ടത് ലാര്‍ജ് കാപ് ഓഹരികളാണ്. എന്നാല്‍ കൃത്യമായ ഒരു ഫണ്ട് എപ്പോള്‍ ലഭ്യമാകുന്ന തരത്തില്‍ മാറ്റിവെയ്ക്കുകയും ചെയ്യുക. തുടര്‍ന്ന് വിപണി സ്ഥിരത കൈവരിച്ചതിന്റെ ലക്ഷണങ്ങള്‍ വ്യക്തമാക്കുമ്പോള്‍ സ്മോള്‍ കാപ് ഓഹരികള്‍ വാങ്ങിത്തുടങ്ങാമെന്നും അദ്ദേഹം വ്യക്തമാക്കി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
