ചാഞ്ചാട്ടത്തില്‍ നിന്നും മുക്തമായിട്ടില്ലെങ്കിലും വിപണി കരകയറാനുള്ള ശ്രമങ്ങള്‍ സജീവമാക്കിയിട്ടുണ്ട്. അടുത്തിടെ ശക്തമായ തിരുത്തല്‍ നേരിട്ട ഓഹരികള്‍ ആകര്‍ഷകമായ നിലവാരങ്ങളിലേക്ക് എത്തിയതിനെ തുടര്‍ന്നുള്ള നിക്ഷേപ താത്പര്യം ആഭ്യന്തര വിപണിയെ താളം കണ്ടെത്താന്‍ സഹായിക്കുന്നു. ഇത്തരത്തില്‍ 20 ശതമാനത്തിലേറെ തിരുത്തല്‍ നേരിട്ട ഒരു സ്മോള്‍ കാപ് ഓഹരിയും ശക്തമായ തിരിച്ചു വരവിന്റെ സൂചന നല്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം 15 ശതമാനത്തോളം മുന്നേറിയ ഈ ഓഹരി, ഇനിയും 70 ശതമാനം കൂടി ഉയരാമെന്ന് ബ്രോക്കറേജ് സ്ഥാപനമായ ആനന്ദ് രാത്തി സൂചിപ്പിച്ചു.
അരവിന്ദ് ഫാഷന്‍സ്
രാജ്യത്തെ പ്രമുഖ ടെക്സ്റ്റൈല്‍ കമ്പനികളിലൊന്നാണ് അരവിന്ദ് ഫാഷന്‍സ് ലിമിറ്റഡ്. 1931-ലാണ് തുടക്കം. കമ്പനിയില്‍ നിന്നും ഉത്പാദിപ്പിക്കുന്ന തുണിയുടെ നീളം ഭൂമിയെ 6 തവണ ചുറ്റാന്‍ തികയുന്നതാണ്. ഇന്ത്യയില്‍ ഓരോ സെക്കന്‍ഡിലും കമ്പനിയുടെ 2 ബ്രാന്‍ഡ് ഉത്പന്നങ്ങളെങ്കിലും വിറ്റഴിയപ്പെടുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പരിസ്ഥിതി സൗഹാര്‍ദവുമായി ബന്ധപ്പെട്ട് 22 ആഗോള പേറ്റന്റ് കരസ്ഥമാക്കിയിട്ടുണ്ട്. തീപിടക്കാത്ത തുണിത്തരങ്ങള്‍ നിര്‍മിക്കുന്ന ലോകത്തെ ഏറ്റവും വലിയ കമ്പനിയാണിത്. 15 ആഗോള ബ്രാന്‍ഡുകളില്‍ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നു. ടോമി ഹില്‍ഫിഗര്‍, യുസ് പോളോ, സികെ, ആരോ, സെഫോറ തുടങ്ങിയവ ജനപ്രീതിയാര്‍ജിച്ചവയാണ്.
അനുകൂല ഘടകം
നഷ്ടത്തില്‍ നിന്നും ലാഭത്തിലേക്ക് കരകയറുമെന്ന വിലയിരുത്തലില്‍ അരവിന്ദ് ഫാഷന്‍സിന്റെ ഓഹരിക്ക് 'ബൈ' (BUY) റേറ്റിങ്ങാണ് ആനന്ദ് രാത്തി നല്‍കിയിരിക്കുന്നത്. പ്രവര്‍ത്തന മൂലധനത്തിന്റെ ഫലപ്രദമായ വിനിയോഗവും കടബാധ്യത കുറച്ച് ബാലന്‍സ് ഷീറ്റ് ശക്തിപ്രാപിക്കുന്നതും പ്രവര്‍ത്തന വരുമാനം ഉയരുന്നതും കമ്പനിക്കുള്ള അനുകൂല ഘടകങ്ങളായി ചൂണ്ടിക്കാട്ടുന്നു. ഇതിനോടൊപ്പം അസംസ്കൃത വസ്തുക്കളിലെ വിലക്കയറ്റത്തിന്റെ ആഘാതം ബ്രാന്‍ഡ് ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിച്ച് പരിമിതപ്പെടുത്തിയതും നേട്ടമായി. 200-ഓളം ഷോറൂമുകള്‍ തുടങ്ങുന്നതും കമ്പനിക്ക് ഗുണകരമാണ്. ഇതിനോടൊപ്പം ഓഹരിയുടെ വില ഹ്രസ്വകാല ആവറേജ് നിലവാരങ്ങള്‍ക്ക് മുകളില്‍ തുടരുന്നതും ഗുണകരമാണ്.
ഓഹരി വിശദാംശം
അരവിന്ദ് ഫാഷന്‍സിന്റെ (BSE: 542484, NSE: ARVINDFASN) ഓഹരികളില്‍ 36.92 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. ഇതില്‍ 7.97 ശതമാനം ഓഹരികള്‍ കഴിഞ്ഞ 3 സാമ്പത്തിക പദാങ്ങളിലായി ഈട് (Pledge) നല്‍കിയിട്ടുണ്ട്. വിദേശ നിക്ഷേപകര്‍ക്ക് 7.87 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 11.24 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 43.95 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്. അതേസമയം നിലവില്‍ അരവിന്ദ് ഫാഷന്‍സിന്റെ വിപണി മൂല്യം 3,587 കോടിയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 77.35 രൂപ നിരക്കിലുമാണ്.
സാമ്പത്തികം
ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ അരവിന്ദ് ഫാഷന്‍സിന്റെ സംയോജിത വരുമാനം 916.70 കോടിയാണ്. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 19.27 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുന്നു. നാലാം പാദത്തില്‍ കമ്പനി നേടിയ അറ്റാദായം 0.78 കോടിയാണ്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 100 ശതമാനം ഉയര്‍ച്ചയാണ്. ഇതോടെ നഷ്ടത്തിലായിരുന്ന കമ്പനി തുടര്‍ച്ചയായ രണ്ടാം പാദത്തിലും ലാഭത്തിലേക്ക് കരകയറി. അതേസമയം പയട്രോസ്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ അരവിന്ദ് ഫാഷന്‍സിന്റെ സാമ്പത്തിക സ്ഥിതി ദുര്‍ബലമായ (Piotroski Score: 2) നിലവാരത്തിലാണ്. കഴിഞ്ഞ 3 വര്‍ഷ കാലയളവില്‍ കമ്പനിയുടെ വരുമാനത്തില്‍ 12.4 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 14.5 ശതമാനം വീതവും ഇടിഞ്ഞിരുന്നു.
ലക്ഷ്യവില 453
വെള്ളിയാഴ്ച രാവിലെ 270 രൂപ നിലവാരത്തിലാണ് അരവിന്ദ് ഫാഷന്‍സിന്റെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും സമീപ കാലയളവില്‍ 453 രൂപയിലേക്ക് ഉയരാമെന്ന് ആനന്ദ് രാത്തി സൂചിപ്പിച്ചു. ഇതിലൂടെ 70 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നതെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. അതേസമയം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അരവിന്ദ് ഫാഷന്‍സിന്റെ ഓഹരി വിലയില്‍ 15 ശതമാനവും ഒരു വര്‍ഷ കാലയളവില്‍ 84 ശതമാനം നേട്ടവും നിക്ഷേപകര്‍ക്ക് സമ്മാനിച്ചു. 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 364.40 രൂപയും താഴ്ന്ന വില 132.55 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ആനന്ദ് രാത്തി പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
