സൗജന്യ ഓഹരി വേണോ? ഈയാഴ്ച ബോണസ് ഷെയര്‍ നല്‍കുന്ന 4 കമ്പനികള്‍ ഇതാ

ഓഹരി നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടിത്തരുന്ന അവസരങ്ങളിലൊന്നാണ് ബോണസ് ഷെയര്‍. കമ്പനി ലാഭത്തിലാണെങ്കിലും ചില അവസരങ്ങളില്‍ പണമായി തന്നെ ലാഭവിഹിതം നല്‍കാന്‍ സാധിക്കാതെ വരുമ്പോഴാണ് കമ്പനികള്‍ ബോണസ് ഷെയര്‍ നല്‍കുന്നതിനുള്ള (BONUS ISSUE) നടപടി സ്വീകരിക്കുന്നത്.

ബോണസ് ഇഷ്യൂ

അധികമുള്ള കരുതല്‍ ധനശേഖരം കൈമാറുകയെന്ന ലക്ഷ്യത്തോടെയും ബോണസ് ഓഹരി നല്‍കാറുണ്ട്. അതേസമയം പണമായി നല്‍കുന്ന ലാഭവിഹിതത്തിലെ നികുതി ബാധ്യതകള്‍ ബോണസ് ഇഷ്യൂവുമായി ബന്ധപ്പെട്ട് കമ്പനിക്ക് നേരിടേണ്ടതില്ല എന്ന മെച്ചമുണ്ട്. ഇതിനോടൊപ്പം അധിക ഓഹരി ലഭ്യമാകുന്നതോടെ കമ്പനിയുടെ ഓഹരികളിലെ വാങ്ങല്‍ വില്‍പ്പനകളും (ലിക്വിഡിറ്റി) എളുപ്പത്തിലുമാകും. ഈയാഴ്ച ബോണസ് ഷെയര്‍ കൈമാറുന്ന 4 കമ്പനികളുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.

ഭാരത് ഗിയേര്‍സ്

ഭാരത് ഗിയേര്‍സ്

ഇന്ത്യയിലെ ഏറ്റവും വലിയ ഓട്ടോമൊബീല്‍ ഗിയര്‍ നിര്‍മാതാക്കളാണ് ഭാരത് ഗിയേര്‍സ്. ഹീറ്റ് ട്രീറ്റ്മെന്റ് ഫര്‍ണസും നിര്‍മിക്കുന്നുണ്ട്. നിലവില്‍ 228 കോടിയാണ് കമ്പനിയുടെ വിപണി മൂല്യം. അതേസമയം 1:2 അനുപാതത്തിലാവും ബോണസ് ഓഹരി നല്‍കുക. അതായത്, കൈവശമുള്ള 2 ഓഹരിക്ക് വീതം അധികമായി ഒരു ഓഹരി കൂടി ലഭിക്കുമെന്ന് സാരം.

ഇതിനുള്ള എക്‌സ് ബോണസ് തീയതി സെപ്റ്റംബര്‍ 27-നും റെക്കോഡ് തീയതി 28-നുമായിരിക്കും. കഴിഞ്ഞയാഴ്ച 228 രൂപയിലായിരുന്നു ഭാരത് ഗിയേര്‍സ് (BSE: 505688, NSE : BHARATGEAR) ഓഹരിയുടെ വ്യാപാരം അവസാനിപ്പിച്ചത്.

രാം രത്‌ന വയര്‍സ്

രാം രത്‌ന വയര്‍സ്

വൈന്‍ഡിങ്ങിന് ആവശ്യമായ ഇനാമല്‍ ചെയ്ത കോപ്പര്‍ കമ്പനികള്‍ നിര്‍മിക്കുന്ന മൈക്രോ കാപ് കമ്പനിയാണ് രാം രത്‌ന വയര്‍സ്. നിലവില്‍ 1,015 കോടിയാണ് കമ്പനിയുടെ വിപണി മൂല്യം. അതേസമയം ഓഗസ്റ്റില്‍ ചേര്‍ന്ന കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ 1:1 അനുപാതത്തില്‍ ബോണസ് ഓഹരി പ്രഖ്യാപിച്ചിരുന്നു. അതായത് കൈവശമുള്ള ഓരോ ഓഹരിക്കും വീതം അധികമായി ഒരു ഓഹരി കൂടി നല്‍കും.

ഇതിനുള്ള എക്സ് ബോണസ് തീയതി സെപ്റ്റംബര്‍ 28-നും റെക്കോഡ് തീയതി 29-നുമായിരിക്കും. വെള്ളിയാഴ്ച 10 ശതമാനം കുതിച്ചുയര്‍ന്ന് 461 രൂപയിലായിരുന്നു രാം രത്‌ന വയര്‍സ് (BSE: 522281, NSE : RAMRAT) ഓഹരിയുടെ ക്ലോസിങ്.

പോണ്ടി ഓക്‌സൈഡ്‌സ്

പോണ്ടി ഓക്‌സൈഡ്‌സ്

ആക്രി സാധനങ്ങളില്‍ നിന്നും ഈയവും മറ്റ് ലോഹസങ്കരങ്ങളും വേര്‍തിരിച്ചെടുക്കുന്ന പ്രവര്‍ത്തനങ്ങളിലാണ് പോണ്ടി ഓക്‌സൈഡ് & കെമിക്കല്‍സ് ശ്രദ്ധയൂന്നീയിരിക്കുന്നത്. നിലവില്‍ 685 കോടിയാണ് കമ്പനിയുടെ വിപണി മൂല്യം. അതേസമയം ഓഗസ്റ്റില്‍ ചേര്‍ന്ന കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ 1:1 അനുപാതത്തില്‍ ബോണസ് ഓഹരി പ്രഖ്യാപിച്ചിരുന്നു. അതായത് കൈവശമുള്ള ഓരോ ഓഹരിക്കും വീതം അധികമായി ഒരു ഓഹരി കൂടി ലഭിക്കും.

ഇതിനുള്ള എക്സ് ബോണസ് തീയതി സെപ്റ്റംബര്‍ 28-നും റെക്കോഡ് തീയതി 29-നുമായിരിക്കും. കഴിഞ്ഞയാഴ്ച 1,179 രൂപയിലായിരുന്നു പോണ്ടി ഓക്‌സൈഡ്‌സ് (BSE: 532626) ഓഹരിയുടെ വ്യാപാരം അവസാനിപ്പിച്ചത്.

എക്സല്‍ റിയാല്‍റ്റി & ഇന്‍ഫ്രാ

എക്സല്‍ റിയാല്‍റ്റി & ഇന്‍ഫ്രാ

വിവിധ മേഖലകളിലേക്കുള്ള ചെലവു കുറഞ്ഞ കോള്‍ സെന്റര്‍ സേവന പ്രവര്‍ത്തനങ്ങളിലും പൊതു വ്യാപാരത്തിലുമാണ് എക്സല്‍ റിയാല്‍റ്റി & ഇന്‍ഫ്രാ ശ്രദ്ധയൂന്നീയിരിക്കുന്നത്. നിലവില്‍ 85.1 കോടിയാണ് കമ്പനിയുടെ വിപണി മൂല്യം. കഴിഞ്ഞ മാസം ചേര്‍ന്ന കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ഓഹരി വിഭജനവും ബോണസ് ഇഷ്യൂവും പ്രഖ്യാപിച്ചിരുന്നു. ഇതുപ്രകാരം ആദ്യം ഓഹരി വിഭജനം നടത്തിയിട്ടാവും ബോണസ് ഓഹരികള്‍ അനുവദിക്കുക.

ഓഹരി

നിലവില്‍ 10 രൂപ മുഖവിലയുള്ള എക്സല്‍ റിയാല്‍റ്റി & ഇന്‍ഫ്രാ (BSE: 533090, NSE : EXCEL) ഓഹരി 2 രൂപ മുഖവിലയുള്ള 5 ഓഹരികളായി ആദ്യം വിഭജിക്കും. തുടര്‍ന്ന് 1:2 അനുപാതത്തില്‍ ബോണസ് ഓഹരി നല്‍കും. അതായത് 2 രൂപ മുഖവിലയിലുളള രണ്ട് ഓഹരിക്ക് വീതം അധികമായി 2 രൂപ മുഖവിലയുള്ള ഒരു ഓഹരി കൂടി നല്‍കും.

ഈ രണ്ട് നടപടികള്‍ക്കുമുള്ള എക്സ് തീയതി സെപ്റ്റംബര്‍ 28 ആയിരിക്കുമെന്നും കമ്പനി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം വെള്ളിയാഴ്ച 9.05 രൂപയിലായിരുന്നു എക്സല്‍ റിയാല്‍റ്റി & ഇന്‍ഫ്രാ ഓഹരിയുടെ ക്ലോസിങ്.

ഡിവിഡന്റ്

എങ്ങനെ പ്രതിഫലിക്കും ?

ബോണസ് ഇഷ്യൂ ചെയ്യുമ്പോള്‍ ഓഹരിയുടെ വില നിശ്ചിത അനുപാതത്തില്‍ കുറയുകയും ആകെ ഓഹരികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യും. എന്നാല്‍ സ്റ്റോക്ക് സ്പ്ലിറ്റില്‍ സംഭവിക്കുന്നതു പോലെ ഓഹരിയുടെ മുഖ വിലയില്‍ മാറ്റമുണ്ടാകില്ല എന്നതാണ് പ്രത്യേകത.

ഡിവിഡന്റ് വര്‍ധിക്കുമോ ?

കമ്പനികള്‍ ലാഭവിഹിതം പ്രഖ്യാപിക്കുന്നത് ഓഹരിയുടെ മുഖവിലയുടെ അടിസ്ഥാനത്തിലാണ്. അതിനാല്‍ ബോണസ് ഇഷ്യൂ വഴി കിട്ടുന്ന അധിക ഓഹരികള്‍ വഴി ഭാവിയില്‍ ലഭിക്കുന്ന ഡിവിഡന്റിലും വര്‍ധനയുണ്ടാകും. കാരണം ബോണസ് ഓഹരികള്‍ അനുവദിക്കുമ്പോള്‍ ഓഹരിയുടെ മുഖവിലയില്‍ കുറവ് സംഭവിച്ചിട്ടില്ല എന്നതു കൊണ്ടാണിത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X