ആഗോള പ്രതികൂല ഘടകങ്ങളാല്‍ ആഭ്യന്തര വിപണി കടുത്ത ചാഞ്ചാട്ടത്തിന്റെ പാതയിലാണ്. പ്രധാന സൂചികകള്‍ ഒരു വര്‍ഷത്തെ താഴ്ന്ന നിലയിലേക്കും വീണു. ഇതിന്റെ ചുവടു പിടിച്ച് ബഹുഭൂരിപക്ഷം ഓഹരികളും തിരുത്തല്‍ നേരിട്ടു കഴിഞ്ഞു. ഇത്തരത്തില്‍ കേരളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ധനകാര്യ സ്ഥാപനത്തിന്റെ ഓഹരികളും ഒരു വര്‍ഷ കാലത്തെ താഴ്ന്ന നിലയിലേക്ക് പതിച്ചു. എന്നാല്‍ അടിസ്ഥാനപരമായ ഘടകങ്ങള്‍ ചൂണ്ടിക്കാട്ടി ഈ സ്മോള്‍ കാപ് ഓഹരിയില്‍ നിക്ഷേപത്തിന് നിര്‍ദേശിച്ച് ബ്രോക്കറേജ് സ്ഥാപനമായ എഡല്‍വീസ് രംഗത്തെത്തി.
സിഎസ്ബി ബാങ്ക്
കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന സ്വകാര്യ ബാങ്കിംഗ് സ്ഥാപനമാണ് സിഎസ്ബി ബാങ്ക്. നൂറ് വര്‍ഷത്തോളം പ്രവര്‍ത്തന പാരമ്പര്യമുളള ഈ ബാങ്കിന്റെ ആസ്ഥാനം തൃശൂരിലാണ്. നേരത്തെ കാത്തലിക് സിറിയന്‍ ബാങ്ക് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. നിലവില്‍ രാജ്യത്തെ 18 സംസ്ഥാനങ്ങളിലായി 609 ശാഖകള്‍ ബാങ്കിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു. 468 എടിഎമ്മുകളും ബാങ്കിനുണ്ട്. 15 ലക്ഷത്തോളം ഉപഭോക്താക്കളും ബാങ്കിനുണ്ട്. നിലവില്‍ കറന്റ് അക്കൗണ്ട് സേവിങ്സ് അക്കൗണ്ട് അനുപാതം 29.17 ശതമാനമാണ്.
ഓഹരി വിശദാംശം
സിഎസ്ബി ബാങ്കിന്റെ ഓഹരികളില്‍ 49.72 ശതമാനം ഓഹരികളും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 5.02 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 12.36 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 30.01 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. നിലവില്‍ സിഎസ്ബി ബാങ്കിന്റെ വിപണി മൂല്യം 3,115 കോടിയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 143.19 രൂപ നിരക്കിലാണ്. സ്വകാര്യ ബാങ്കുകളുടെ ശരാശരി പിഇ അനുപാതം 20.79 നിലവാരത്തില്‍ ആയിരിക്കുമ്പോള്‍ സിഎസ്ബിയുടേത് 6.80 ആണെന്നതും ശ്രദ്ധേയം.
അനുകൂല ഘടകം
അടുത്ത 3 വര്‍ഷത്തേക്ക് വായ്പ വിതരണത്തില്‍ 20 ശതമാനത്തിലധികം വളര്‍ച്ചയാണ് സിഎസ്ബി ബാങ്ക് (BSE: 542867, NSE : CSBBANK) ലക്ഷ്യമിടുന്നത്. 2027 സാമ്പത്തിക വര്‍ഷത്തോടെ സാങ്കേതിക വിദ്യയില്‍ കൈവരിക്കുന്ന പുരോഗതിയോടെ കൂടുതല്‍ വളര്‍ച്ചയും ലക്ഷ്യമിടുന്നു. രാജ്യത്താകമാനം ശാഖയും സാന്നിധ്യമുള്ളത് ഈ നേട്ടം കൈവരിക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. കൂടാതെ മൂന്നാം കക്ഷിയുടെ സഹകരണത്തോടെ ക്രെഡിറ്റ് കാര്‍ഡ് സേവന രംഗത്തേക്കും ബാങ്ക് പ്രവേശിക്കുകയാണ്. കൂടാതെ റീട്ടെയില്‍ വിഭാഗത്തില്‍ കൂടുതല്‍ വായ്പകളും അവതരിപ്പിക്കുന്നു.
സാമ്പത്തികം
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സിഎസ്ബി ബാങ്കിന്റെ മൊത്ത വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 9 ശതമാനം ഉയര്‍ന്ന് 2,038 കോടിയായി. ഇതേ കാലയളവില്‍ ബാങ്കിന്റെ അറ്റാദായം മുന്‍ വര്‍ഷത്തേക്കാള്‍ 110 ശതമാനം ഉയര്‍ന്ന് 458 കോടിയിലേക്കുമെത്തി. അതേസമയം പയട്രോസ്ക്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ സിഎസ്ബി ബാങ്കിന്റെ സാമ്പത്തിക സ്ഥിതി ശക്തമായ (Piotroski Score: 7) നിലവാരത്തിലാണുള്ളത്. കഴിഞ്ഞ 3 വര്‍ഷമായി ബാങ്കിന്റെ വരുമാനത്തില്‍ 15.6 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 16 ശതമാനം വീതവും വളര്‍ച്ച രേഖപ്പെടുത്തി.
ലക്ഷ്യവില 340 രൂപ
കഴിഞ്ഞ ഒരു മാസത്തിനിടെ സിഎസ്ബി ബാങ്കിന്റെ ഓഹരി വിലയില്‍ 6 ശതമാനത്തോളം തിരുത്തല്‍ നേരിട്ടതോടെ ഈ വര്‍ഷം ഇതുവരെ ഓഹരിയില്‍ നേരിട്ട തിരിച്ചടി 24 ശതമാനമായി. 52 ആഴ്ച കാലയളവില്‍ സിഎസ്ബി ബാങ്ക് ഓഹരിയുടെ ഉയര്‍ന്ന വില 2022 ജൂലൈയില്‍ രേഖപ്പെടുത്തിയ 374 രൂപയും താഴ്ന്ന വില ഇക്കഴിഞ്ഞ വെള്ളിയാഴ്ചത്തെ വ്യാപാരത്തില്‍ രേഖപ്പെടുത്തിയ 178.50 രൂപയുമാണ്. തുടര്‍ന്ന് 180 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്.
അതേസമയം സമീപ ഭാവിയിലേക്ക് സിഎസ്ബി ബാങ്കിന്റെ ലക്ഷ്യവിലയായി എഡല്‍വീസ് ബ്രോക്കിങ് നിര്‍ദേശിച്ചിരിക്കുന്നത് 340 രൂപയാണ്. ഇത് നിലവിലെ വിപണി വിലയേക്കാള്‍ 89 ശതമാനം മുകളിലാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എഡല്‍വീസ് ബ്രോക്കിങ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
