വിപണിയിലെ പൊതുസാഹചര്യം മാറിമറിയുകയാണ്. ആഗോള തലത്തില്‍ നേരിടുന്ന പണപ്പെരുപ്പവും കേന്ദ്രബാങ്കുകള്‍ പലിശ നിരക്ക് ഉയര്‍ത്തുന്നതും വിദേശ നിക്ഷേപകരുടെ ശമനമില്ലാതെയുള്ള വില്പനയും ആഭ്യന്തര വിപണിയെ പ്രതികൂലമായി സ്വാധീനിക്കുന്നുണ്ട്. എങ്കിലും ചില ഓഹരികളില്‍ കുതിപ്പിനുള്ള സാധ്യത ശക്തമാണ്. അടിസ്ഥാനപരമായി ചില ഘടകങ്ങള്‍ അനുകൂലമാകുന്നതാണ് കാരണം. ഇത്തരത്തില്‍ സമീപ ഭാവിയില്‍ മുന്നേറാവുന്ന 7 സ്മോള്‍ കാപ് ഓഹരികളെ ചുവടെ ചേര്‍ക്കുന്നു.
അസഹി ഇന്ത്യ ഗ്ലാസ്
വാഹനങ്ങള്‍ക്ക് ആവശ്യമായതും സൗന്ദര്യവത്കരണത്തിനും ഉപയോഗിക്കുന്ന വിവിധതരം ഗ്ലാസുകള്‍ നിര്‍മിക്കുന്ന പ്രമുഖ കമ്പനിയാണ് അസഹി ഇന്ത്യ ഗ്ലാസ് ലിമിറ്റഡ്. ഇറക്കുമതി ചുങ്കം കൂട്ടിയതിനെ തുടര്‍ന്ന് ആഭ്യന്തര വിപണിയില്‍ നിന്നും ആവശ്യകത ഉയരുന്നത് അനുകൂല ഘടകമാണ്. കൂടാതെ പരിസ്ഥിതി സൗഹാര്‍ദ നടപടികള്‍ ചൈന ശക്തമായതിനാല്‍ ഈ മേഖലയില്‍ പുതിയ നിര്ണശാലകള് അനുവദിക്കാത്തതു കാരണം രാജ്യാന്തര വിപണിയില്‍ ഗ്ലാസിന് ദൗര്‍ലഭ്യം നേരിടുന്നതും വില ഉയരുന്നതും അസഹി ഇന്ത്യ ഗ്ലാസിന് (BSE: 515030, NSE: ASAHIINDIA) ഗുണകരമാണ്.
റീട്ടെയില്‍ ആവശ്യകത ഉയര്‍ന്നു നില്ക്കുന്നതിനാല് നടപ്പു സാമ്പത്തിക വര്‍ഷത്തിലും മികച്ച പ്രകടം പുറത്തെടുക്കാന്‍ സാധിച്ചേക്കും. സമീപ ഭാവിയിലേക്കുള്ള ലക്ഷ്യവില 524 രൂപയാണ്. ഇതിലൂടെ 24 ശതമാനം നേട്ടം പ്രതീക്ഷിക്കുന്നതായും ദോലത് കാപിറ്റല്‍ സൂചിപ്പിച്ചു.
ലുമാക്സ് ഓട്ടോ
വാഹനാനുബന്ധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര കമ്പനിയാണ് ലുമാക്സ് ഓട്ടോ ടെക്നോളജീസ് (BSE: 532796, NSE: LUMAXTECH). വാഹനത്തിന്റെ ലൈറ്റുകളും വിവിധ പ്ലാസ്റ്റിക് മൊഡ്യൂളുകളും ഫ്രെയിമുകളുമാണ് കമ്പനിയുടെ പ്രധാന ഉത്പന്നങ്ങള്‍. യാത്രാ വാഹന വിപണിയിലേയും എല്‍ഇഡി ബള്‍ബുകളുടെ വിപണിയിലും കാണുന്ന ഉണര്വന്റെ പശ്ചാത്തലത്തില്‍ 2022- 2024 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി ശക്തമായ വളര്‍ച്ച കൈവരിക്കുമെന്നാണ് ദോലത് കാപിറ്റലിന്റെ അനുമാനം. സമീപ ഭാവിയിലേക്ക് ഓഹരി വില 245 രൂപയിലേക്ക് ഉയരാം. ഇതിലൂടെ 39 ശതമാനം ലാഭം നോട്ടമിടുന്നുവെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
ബിര്‍ള കോര്പറേഷന്
സിമന്റ് നിര്‍മാണത്തില്‍ ശ്രദ്ധകേന്ദ്രീരിച്ചിട്ടുള്ള കമ്പനിയാണ് ബിര്‍ള കോര്പറേഷന്. രാജ്യത്തെ മധ്യ, ഉത്തര, പശ്ചിമ മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ സ്മോള്‍ കാപ് കമ്പനി പ്രീമിയം ഉത്പന്നങ്ങളുടെ വിഹിതം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നു. നിര്‍മാണത്തിന്റെ അവസാന ഘട്ടത്തിലെത്തിയ 3 പ്ലാന്റുകളുടെ വികസനത്തോടെ നടപ്പ് സാമ്പത്തിക വര്‍ഷം തന്നെ വിറ്റുവരവ് ഉയര്‍ത്താനാകുമെന്ന് കണക്കുക്കൂട്ടുന്നു. സമീപ കാലയളവിലേക്ക് ബിര്‍ള കോര്പറേഷന് (BSE: 500335, NSE: BIRLACORPN) ഓഹരികള്‍ക്ക് നല്കിയ ലക്ഷ്യവില 1,518 രൂപയാണ്. ഇതിലൂടെ 76 ശതമാനം നേട്ടമാണ് ലക്ഷ്യമിടുന്നത്.
എച്ച്ജി ഇന്‍ഫ്രാ
റോഡ് നിര്‍മാണത്തിലും ഇപിസി പദ്ധതികളും ഉള്‍പ്പെടെ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര കമ്പനിയാണ് എച്ച്ജി ഇന്‍ഫ്രാ. നിലവില്‍ കമ്പനിയുടെ പക്കലുള്ള കരാറുകളുടെ മൂല്യം 7,970 കോടിയാണ്. ഇത് സമീപ കാലയളവില്‍ കമ്പനിയുടെ വരുമാനം ഇരട്ടിയാക്കാന്‍ പര്യാപ്തമാണ്. 2023 സാമ്പത്തിക വര്‍ഷത്തില്‍ 9,000 കോടിയും 2024 സാമ്പത്തിക വര്‍ഷത്തില്‍ 7,000 കോടിയുടേയും കരാര്‍ നേടുമെന്നാണ് വിലയരുത്തല്‍.
ഒരു വര്‍ഷ കാലയളവില്‍ 79 ശതമാനം ഓഹരി വില വര്‍ധിച്ചിട്ടുണ്ടെങ്കിലും എച്ച്ജി ഇന്‍ഫ്രാ (BSE: 541019, NSE: HGINFRA) ഓഹരി 1,139 രൂപയിലേക്ക് ഉയരുമെന്നാണ് ദോലത് കാപിറ്റല്‍ സൂചിപ്പിച്ചത്. അതായത് 95 ശതമാനം നേട്ടം പ്രതീക്ഷിക്കുന്നു.
വി-മാര്‍ട്ട്
റീട്ടെയില്‍ സ്റ്റോര്‍ ശൃംഖലയായ വി-മാര്‍ട്ട്, മൂന്ന്- നാല് നിര നഗരങ്ങളിലൂടെ വികസിക്കാനാണ് പരിശ്രമിക്കുന്നത്. ചെറുകിട നഗരങ്ങളുടെ വളര്‍ച്ചാ സാധ്യത ലക്ഷ്യമിട്ടാണ് നീക്കം. വലിയ തോതില്‍ പുതിയ ഷോറൂമുകള്‍ ആരംഭിച്ച് നേരത്തെ തുടങ്ങിയതിന്റെ ആനുകൂല്യം മുതലാക്കാമെന്നും കമ്പനി കണക്കുക്കൂട്ടുന്നു. കൂടാതെ അരവിന്ദ് ഫാഷന്‍സിന്റെ 'അണ്‍ലിമിറ്റഡ്' സ്റ്റോര്‍ വിഭാഹം ഏറ്റെടുത്തതും ഇതിന്റെ ഭാഗമായാണ്.
സമീപ ഭാവിയില്‍ വി-മാര്‍ട്ട് (BSE: 534976, NSE: VMART) ഓഹരികള്‍ 4,250 രൂപയിലേക്ക് ഉയരാമെന്ന് ദോലത് കാപിറ്റല്‍ ചൂണ്ടിക്കാട്ടി. ഇതിലൂടെ 48 ശതമാനം നേട്ടം വരെ ലഭിക്കാമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.
ബല്റാംപൂര് ചീനി
പ്രമുഖ പഞ്ചാസാര ഉത്പാദക കമ്പനിയാണ് ബല്റാംപൂര് ചീനി ലിമിറ്റഡ്. ഡിസ്റ്റിലറി വിഭാഗത്തിന്റെ ശേഷി വികസിപ്പിക്കുന്നതും എതിരാളികളേക്കാള്‍ കരിമ്പിന് നിന്നും കൂടുതല്‍ ഉയര്‍ന്ന തോതിലുള്ള ഉത്പാദന നിരക്കും പ്രവര്‍ത്തനങ്ങളിലൂടെ ശക്തമായ പണമൊഴുക്കും കമ്പനിയുടെ സംയോജിത പ്രവര്‍ത്തനവും ബല്റാംപൂര് ചീനിക്ക് (BSE: 500038, NSE: BALRAMCHIN) മേല്‍ക്കൈ ലഭിക്കുന്ന ഘടകങ്ങളാണ്. സമീപ കാലയളവിലേക്ക ഓഹരിക്ക 473 രൂപയാണ് ബ്രോക്കറേജ് സ്ഥാപനം ലക്ഷ്യവിലയായി നിശ്ചയിച്ചിരിക്കുന്നത്. ഇതിലൂടെ 17 ശതമാനം നേട്ടമാണ് ലക്ഷ്യമിടുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ദോലത് കാപിറ്റല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
