ഒരു കമ്പനിയുടെ അറ്റാദായത്തില്‍ നിന്നും ഓഹരി ഉടമകള്‍ക്ക് നല്കുന്ന പ്രതിയോഹരി വീതമാണ് ലാഭവിഹിതം അഥവാ ഡിവിഡന്റ്. ഒരു കമ്പനി എത്രത്തോളം ലാഭ വിഹിതം ഏത് സമയത്ത് നല്കുന്നു എന്നതിനെ അടിസ്ഥാനമാക്കി കമ്പനിയുടെ നേതൃത്വത്തിന് ഓഹരി ഉടമകളോടുള്ള സമീപനം എങ്ങനെയെന്ന് മനസ്സിലാക്കാനാവും. മാത്രവുമല്ല മാനേജ്മെന്റിന്റെ കമ്പനിയോടുള്ള പ്രതിബദ്ധത സംബന്ധിച്ച കാഴചപ്പാടും മെച്ചപ്പെടുന്നതിനും സഹായിക്കാറുണ്ട്.
രണ്ടു രീതിയില്‍ നേട്ടം
ഓഹരി വിലയിലുണ്ടാകുന്ന നേട്ടത്തിനു പുറമെ, നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടുന്നതിനായുള്ള മറ്റൊരു മാര്‍ഗം കൂടിയാണ് കമ്പനികളില്‍ നിന്നും അതാത് സമയങ്ങളില്‍ ലഭിക്കുന്ന ഡിവിഡന്റ് അഥവാ ലാഭവിഹിതം. അതായത്, മികച്ച ഡിവിഡന്റ് നല്കുന്ന ഓഹരികള്‍ കണ്ടെത്തി യഥാസമയം നിക്ഷേപം നടത്തിയാല്‍ രണ്ടു തരത്തില്‍ ഗുണമുണ്ടാകുമെന്ന് സാരം. ഒന്ന്, ലാഭവിഹിതത്തിലൂടെ പലിശയ്ക്ക് സമാനമായ നേട്ടം ലഭിക്കും. കൂടാതെ, ഉയര്‍ന്ന നിലവാരത്തിലേക്ക് ഓഹരിയുടെ വിലയെത്തിയാല്‍ വിറ്റ് ലാഭം എടുക്കുകയുമാകാം.
ലഭിക്കുന്ന ലാഭവിഹിതം അതേ ഓഹരിയില്‍ തന്നെ വീണ്ടും നിക്ഷേപിച്ച് ദീര്‍ഘകാലം കാത്തിരുന്നാല്‍ മികച്ച നേട്ടം നിക്ഷേപകന് സ്വന്തമാക്കാനുള്ള സാധ്യതകളുമുണ്ട്.
ധനുക അഗ്രിടെക്
രാസവളം, കളനാശിനി, വിത്തിനങ്ങള്‍, അഗ്രോ കെമിക്കല്‍ ഉത്പന്നങ്ങളും നിര്‍മിക്കുന്ന ന്യൂഡല്‍ഹി ആസ്ഥാനമായ കമ്പനിയാണ് ധനുക അഗ്രിടെക്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ധനുക അഗ്രിടെക്കിന്റെ വരുമാനത്തില്‍ 13.2 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 17.5 ശതമാനവും അറ്റാദായത്തില്‍ 18.6 ശതമാനവും വീതം സംയോജിത വാര്‍ഷിക വളര്‍ച്ച കൈവരിച്ചു.
കഴിഞ്ഞ 20 വര്‍ഷമായി കമ്പനി മുടങ്ങാതെ ലാഭവിഹിതം നല്‍കുന്നുണ്ട്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഇടക്കാല ലാഭവിഹിതമായ 8 രൂപ വീതവും അന്തിമ ലാഭവിഹിതമായി 6 രൂപ വീതവും ധനുക അഗ്രോടെക് (BSE: 507717, NSE : DHANUKA) കൈമാറിയിരുന്നു. കഴിഞ്ഞ 5 വര്‍ഷമായി ശരാശരി 6 രൂപ ഡിവിഡന്റ് ഇനത്തില്‍ നല്കുന്നു.
രാജരത്തന്‍ ഗ്ലോബല്‍
വാഹനം, നിര്‍മാണം, എന്‍ജിനീയറിങ് വ്യവസായ മേഖലയിലേക്ക് ആവശ്യമായ വമ്പന്‍ കാര്‍ബണ്‍- സ്റ്റീല്‍ വയറുകള്‍ നിര്‍മിക്കുന്ന സ്മോള്‍ കാപ് കമ്പനിയാണ് രാജരത്തന്‍ ഗ്ലോബല്‍ വയര്‍. കഴിഞ്ഞ 5 വര്‍ഷത്തിനിടെ കമ്പനിയുടെ വരുമാനത്തില്‍ 26 ശതമാനം വീതം വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. സമാന കാലയളവില്‍ രാജരത്തന്‍ ഗ്ലോബലിന്റെ പ്രവര്‍ത്തന ലാഭം 34 ശതമാനവും അറ്റാദായം 46 ശതമാനം വീതവും വര്‍ധന കരസ്ഥമാക്കി.
അതേസമയം കഴിഞ്ഞ 23 വര്‍ഷമായി രാജരത്തന്‍ ഗ്ലോബല്‍ (BSE: 517522, NSE : RAJRATAN) സ്ഥിരമായി ലാഭവിഹിതം നല്കുന്നു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ അന്തിമ ലാഭവിഹിതമായി 2 രൂപ വീതം കൈമാറിയിരുന്നു.
കാമ ഹോള്‍ഡിംഗ്സ്
നിക്ഷേപ പ്രവര്‍ത്തനങ്ങളാണ് കാമ ഹോള്‍ഡിംഗ്സിന്റെ പ്രധാന പ്രവര്‍ത്തനം. എന്നിരുന്നാലും ഉപകമ്പനികള്‍ ടെക്സ്റ്റൈല്‍സ്, കെമിക്കല്‍സ്, പാക്കേജിങ് ഫിലിംസ്, പോളിമേര്‍സ് തുടങ്ങിയവയുടെ നിര്‍മാണത്തിലും വ്യാപാരത്തിലും ശ്രദ്ധയൂന്നീയിരിക്കുന്നു. കോവിഡ് മഹാമാരി പ്രതിബന്ധം സൃഷ്ടിച്ച വര്‍ഷം മാറ്റിനിര്‍ത്തിയാല്‍ കഴിഞ്ഞ 5 വര്‍ഷത്തിനിടെ കമ്പനിയുടെ വിറ്റുവരവില്‍ 21 ശതമാനം വീതം വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. സമാന കാലയളവില്‍ കമ്പനിയുടെ പ്രവര്‍ത്തന ലാഭം 25 ശതമാനവും അറ്റാദായം 30 ശതമാനം വീതവും വര്‍ധന കരസ്ഥമാക്കി.
അതേസമയം കഴിഞ്ഞ 10 വര്‍ഷമായി കാമ ഹോള്‍ഡിംഗ്സ് (BSE : 532468) മുടങ്ങാതെ ലാഭവിഹിതം നല്കുന്നു. 2022 മാര്‍ച്ചില്‍ ഇടക്കാല ലാഭവിഹിതമായി 111 രൂപയും അന്തിമ ലാഭവിഹിതമായി 82 രൂപ വീതവും കൈമാറിയിരുന്നു. കഴിഞ്ഞ 5 വര്‍ഷമായി ശരാശരി 66 രൂപ വീതം ഡിവിഡന്റ് നല്‍കുന്നുണ്ട്.
ഫിനോലെക്സ് ഇന്‍ഡസ്ട്രീസ്
രാജ്യത്തെ ഏറ്റവും വലിയ പിവിസി പൈപ്പും ഫിറ്റിങ്സും നിര്‍മിക്കുന്ന കമ്പനിയാണ് ഫിനോലെക്സ് ഇന്‍ഡസ്ട്രീസ്. മുന്‍നിര പിവിസി റെസിന്‍ നിര്മാതാക്കളുമാണിവര്. കൃഷി, വ്യാവസായികം, കെട്ടിട നിര്‍മാണം മേഖലയിലേക്ക് ഉപയോഗപ്രദമായ ഉത്പന്നങ്ങളാണ് നിര്‍മിക്കുന്നത്. കോവിഡ് കാലഘട്ടം മാറ്റിനിര്‍ത്തിയാല്‍ കഴിഞ്ഞ 5 വര്‍ഷത്തിനിടെ കമ്പനിയുടെ വിറ്റുവരവില്‍ 12 ശതമാനം വീതം വളര്‍ച്ച കൈവരിച്ചു. സമാന കാലയളവില്‍ കമ്പനിയുടെ പ്രവര്‍ത്തന ലാഭം 14 ശതമാനവും അറ്റാദായം 25 ശതമാനം വീതവും വര്‍ധന കരസ്ഥമാക്കി.
അതേസമയം കഴിഞ്ഞ 28 വര്‍ഷമായി ഫിനോലെക്സ് ഇന്‍ഡസ്ട്രീസ് (BSE: 500940, NSE : FINPIPE) മുടങ്ങാതെ ലാഭവിഹിതം നല്കുന്നു. 2022 മാര്‍ച്ചില്‍ അന്തിമ ലാഭവിഹിതമായി 2 രൂപയും സ്പെഷ്യല്‍ ഡിവിഡന്റ് ഇനത്തില്‍ 2 രൂപ വീതവും കൈമാറിയിരുന്നു. കഴിഞ്ഞ 5 വര്‍ഷമായി ശരാശരി 2 രൂപ വീതം ഡിവിഡന്റ് നല്‍കുന്നുണ്ട്.
ഇന്‍ഡോ ബോറാക്സ് & കെമിക്കല്‍സ്
1981 മുതല്‍ ബോറിക് ആസിഡ് ഉത്പാദന രംഗത്തുള്ള മുന്‍നിര കമ്പനിയാണ് ഇന്‍ഡോ ബോറാക്സ് & കെമിക്കല്‍സ്. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് കമ്പനിയുടെ അത്യന്താധുനിക പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ 5 വര്‍ഷത്തിനിടെ കമ്പനിയുടെ വിറ്റുവരവില്‍ 21 ശതമാനം വീതം വളര്‍ച്ച കൈവരിച്ചു. സമാന കാലയളവില്‍ ഇന്‍ഡോ ബോറാക്സിന്റെ പ്രവര്‍ത്തന ലാഭം 31 ശതമാനവും അറ്റാദായം 35 ശതമാനം വീതവും വര്‍ധന കരസ്ഥമാക്കി.
അതേസമയം കഴിഞ്ഞ 16 വര്‍ഷമായി ഇന്‍ഡോ ബോറാക്സ് (BSE: 524342, NSE : INDOBORAX) മുടങ്ങാതെ ലാഭവിഹിതം നല്കുന്നു. 2022 മേയില്‍ അന്തിമ ലാഭവിഹിതമായി 1 രൂപ കൈമാറിയിരുന്നു.
ശ്രദ്ധിക്കേണ്ട ഘടകങ്ങൾ
ഡിവിഡന്റ് നല്കുന്ന കമ്പനികളെ തെരഞ്ഞെടുക്കുന്നതിന് മുമ്പ് 4 കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്.
- ഡിവിഡന്റ് യീല്‍ഡ് 3% മുകളിലാകണം
- ഡിവിഡന്റ് പേ-ഔട്ട് 40 ശതമാനത്തിന് മുകളിലാകണം (മുഖവിലയുടെ ശതമാനം)
- ഡിവിഡന്റ് ചരിത്രം, ഡിവിഡന്റ് പോളിസി പരിശോധിക്കുക.
- ലാഭവിഹിതം കൂടിയതുകൊണ്ടാണോ മാര്‍ക്കറ്റ് വില ഇടിഞ്ഞതു കൊണ്ടാണോ ഡിവിഡന്റ് യീല്‍ഡ് കുത്തനെ ഉയര്‍ന്നതെന്നും പരിശോധിക്കുക.
അതുപോലെ ഡിവിഡന്റ് കിട്ടുമെന്ന് കരുതി ഓഹരി വാങ്ങുന്നതിന് മുമ്പെ അവയുടെ സാമ്പത്തിക സ്ഥിതിയും പരിശോധിക്കേണ്ടതുണ്ട്. പറയത്തക്ക കടബാധ്യകള്‍ ഇല്ലാത്തതിനൊപ്പം മുടങ്ങാതെ ലാഭിവിഹിതം നല്കുന്ന ചരിത്രവുമുണ്ടോ എന്നു പരിശോധിക്കേണ്ടതും പ്രധാനമാണ്. അതേസമയം ഡിവിഡന്റ് എന്നത് നിക്ഷേപകര്‍ക്ക് ലഭിക്കുന്ന അധിക നേട്ടമാണ്. അതിനാല്‍ ഉയര്‍ന്ന നിലവാരമുള്ളതും കൃത്യമായി ലാഭവിഹിതം നല്‍കുന്നതുമായ കമ്പനികളെ തെരഞ്ഞെടുക്കുന്നത് മികച്ച നിക്ഷേപ തന്ത്രമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications