ടെക്‌നിക്കൽ പുൾബാക്കിന് സാധ്യത? എക്‌സിറ്റ് പോള്‍ ഫലം മുതല്‍ വിക്‌സ് വരെയുള്ള 7 ഘടകങ്ങള്‍ ഇതാ

നേട്ടത്തോടെയാണ് തുടങ്ങിയതെങ്കിലും വ്യാപാരം പുരോഗമിക്കവേ നഷ്ടത്തിലേക്ക് വഴിമാറുന്നതിനാണ് കഴിഞ്ഞയാഴ്ച വിപണി സാക്ഷ്യം വഹിച്ചത്. സെന്‍സെക്സില്‍ 1,524 പോയിന്റും നിഫ്റ്റിയില്‍ 413 പോയിന്റും നഷ്ടമായി. കിഴക്കന്‍ യൂറോപ്പിലെ റഷ്യ- ഉക്രൈന്‍ യുദ്ധം മൂര്‍ച്ഛിക്കുന്നതും ക്രൂഡ് ഓയില്‍ വില പതിറ്റാണ്ടിനിടെയിലെ ഉയര്‍ന്ന നിലവാരത്തിലേക്ക് എത്തിയതും വിലക്കയറ്റം സംബന്ധിച്ച ആശങ്കകളുമാണ് വിപണിയെ പിന്നോട്ടടിച്ചത്. മെറ്റല്‍, ഓയില്‍ വിഭാഗം ഓഹരികള്‍ മുന്നേറിയപ്പോള്‍ ഓട്ടോ, ബാങ്ക്, കണ്‍സ്യൂമര്‍ ഓഹരികള്‍ തകര്‍ച്ച നേരിട്ടു. ഇതോടെ തുടര്‍ച്ചയായ നാലാമത്തെ ആഴ്ചയാണ് വിപണി നഷ്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കിയത്. അതേസമയം, വരുന്നയാഴ്ച വിപണിയെ സ്വാധീനിക്കാവുന്ന പ്രധാന ഘടകങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

ഉക്രൈന്‍- റഷ്യ യുദ്ധം
  • ഉക്രൈന്‍- റഷ്യ യുദ്ധം:- സമീപ ഭാവിയിലും വിപണിയെ ഉടനടി സ്വാധീനിക്കുന്ന ഘടകം കിഴക്കന്‍ യൂറോപ്പിലെ സംഘര്‍ഷത്തിലെ ഗതിവിഗതികളാവും. അതിനാല്‍ ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സസൂക്ഷ്മം പിന്തുടരുക.
  • ക്രൂഡ് ഓയില്‍- ഒരു പതിറ്റാണ്ടിനിടെയിലെ ഉയര്‍ന്ന നിലവാരത്തിലേക്കെത്തി. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഒഴിവാക്കാന്‍ അമേരിക്ക ആലോചിക്കുന്നത് അസംസ്‌കൃത എണ്ണയുടെ വില ഉയര്‍ത്തിയേക്കാം. കഴിഞ്ഞയാഴ്ച 118.11 ഡോളറിലാണ് ക്രൂഡ് ഓയില്‍ വ്യാപാരം അവസാനിപ്പിച്ചത്.
വിലക്കയറ്റം
  • വിലക്കയറ്റം- യുദ്ധം കാരണവും ക്രൂഡ് ഓയില്‍ വില വര്‍ധനവും കാരണം വിലക്കയറ്റം രൂക്ഷമായേക്കാം. ഗോതമ്പ്, പാംഓയില്‍, കല്‍ക്കരി എന്നിവയിലുണ്ടാകാവുന്ന വിലക്കയറ്റവും സാധാരണക്കാരനെ ബാധിക്കാം. ഈ ഘടകങ്ങളൊക്കെ അടിസ്ഥാന പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ റിസർവ് ബാങ്കിന് മേൽ സമ്മർദമേകുന്ന ഘടകങ്ങളാണ്.
  • നിയമസഭാ തെരഞ്ഞെടുപ്പ് ഫലം:- മാര്‍ച്ച് 10-ന് പുറത്തുവരുന്ന 5 സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഹ്രസ്വകാലയളവിലേക്ക് വിപണിയെ സ്വാധീനിക്കാവുന്ന ഘടകമാണ്. തിങ്കളാഴ്ച വൈകിട്ട് എക്‌സിറ്റ് പോള്‍ ഫലം പുറത്തുവരും.
ആഗോള സൂചകങ്ങള്‍
  • ആഗോള സൂചകങ്ങള്‍- അമേരിക്കയിലെ പണപ്പെരുപ്പ നിരക്ക് വ്യാഴാഴ്ചയും ചൈനയിലെ പണപ്പെരുപ്പ നിരക്ക് ബുധനാഴ്ച പ്രസിദ്ധീകരിക്കും. അമേരിക്കയിലെ പണപ്പെരുപ്പം 40 വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിനായതിനാലും മാര്‍ച്ച് പകുതിയോടെ ചേരുന്ന ഫെഡറല്‍ റിസര്‍വ് യോഗത്തിന്റെ പലിശ വര്‍ധനവ് സംബന്ധിച്ച തീരുമാനത്തെ സ്വാധീനിക്കാവുന്നതിനാലും നിര്‍ണായകമാണ്.
  • വിദേശ നിക്ഷേപകരുടെ വില്‍പ്പന- കഴിഞ്ഞ 5 മാസമായി ഇടതടവില്ലാതെ വിദേശ നിക്ഷേപര്‍ ആഭ്യന്തര വിപണിയില്‍ നിന്നും പണം പിന്‍വലിക്കുന്നത് തുടരുകയാണ്. കഴിഞ്ഞയാഴ്ച വിദേശ നിക്ഷേപകര്‍ 22,563 കോടി രൂപയുടെ ഓഹരി വിറ്റൊഴിഞ്ഞു. എന്നാല്‍ ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ 16,742 കോടി രൂപയ്ക്ക് വാങ്ങിക്കൂട്ടിയത് വിപണിക്ക് ആശ്വാസമേകുന്ന ഘടകമാണ്.
വിക്‌സ് നിരക്ക്
  • വിക്‌സ് നിരക്ക്- വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്സ് (VIX) നിരക്കുകള്‍ സമീപകാലത്തെ ഉയര്‍ന്ന നിലവാരത്തിലേക്ക് എത്തിയിരുന്നു. 28 ശതമാനത്തില്‍ തുടരുന്ന വിക്സ് വിപണിയില്‍ പൊതുവായി നിലനില്‍ക്കുന്ന ദുര്‍ബലാവസ്ഥയെ സൂചിപ്പിക്കുന്നു. വിക്‌സ് നിരക്ക് 20-ന് താഴെ എത്തിയെങ്കിലേ വിപണിയില്‍ സ്ഥിരത പ്രതീക്ഷിക്കാനാകൂ.
ഇനിയെന്ത് ?

ഇനിയെന്ത് ?

സമീപകാലത്തെ നിര്‍ണായക സപ്പോര്‍ട്ട് മേഖലയായിരുന്ന 16,400 നിലവാരം കഴിഞ്ഞയാഴ്ച തകര്‍ന്നിരുന്നു. ഇനി പ്രധാന സപ്പോര്‍ട്ട് മേഖല 16,130-ലാണ്. വെള്ളിയാഴ്ചത്തെ താഴ്ന്ന നിലവാരമാണിത്. ഇവിടവും തകര്‍ന്നാല്‍ 15,850 നിലവാരത്തിലേക്ക് വീഴാം. ഈയാഴ്ച സാധാരണയേക്കാള്‍ വലിയ റേഞ്ചിനുള്ളിലാവും സൂചികകള്‍ വ്യാപാരം ചെയ്യപ്പെടാന്‍ സാധ്യത. എങ്കിലും നിഫ്റ്റിയില്‍ 16,100-15,800 നിലവാരത്തില്‍ നിന്നും ടെക്നിക്കല്‍ പുള്‍ബാക്കിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അങ്ങനെ എങ്കില്‍ അടുത്തിടെ ഏറ്റവും തിരിച്ചടി നേരിട്ട ഓട്ടോ, ബാങ്ക്, ഫാര്‍മ വിഭാഗം ഓഹരികളില്‍ മുന്നേറ്റം പ്രതീക്ഷിക്കാം. കഴിഞ്ഞയാഴ്ചത്തെ പോലെ പിഎസ്ഇ, ഓയില്‍ & ഗ്യാസ് വിഭാഗം ഓഹരികളില്‍ ഉണര്‍വ് തുടര്‍ന്നേക്കും. 16,400- 16,500 മേഖലകളിലാവും തൊട്ടടുത്ത പ്രതിരോധം.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ ടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X