വീട്ടിലിരുന്ന് കൊണ്ട് എസ്ബിഐ ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനത്തില്‍ എങ്ങനെ രജിസ്റ്റര്‍ ചെയ്യാം?

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) തങ്ങളുടെ ഉപയോക്താക്കള്‍ക്കായി പല തരത്തിലുള്ള ഓണ്‍ലൈന്‍ സേവനങ്ങള്‍ അവതരിപ്പിച്ചു വരുന്നുണ്ട്. ബാങ്ക് ശാഖയിലേക്ക് ഓരോ ആവശ്യത്തിനും അടിക്കടി സ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) തങ്ങളുടെ ഉപയോക്താക്കള്‍ക്കായി പല തരത്തിലുള്ള ഓണ്‍ലൈന്‍ സേവനങ്ങള്‍ അവതരിപ്പിച്ചു വരുന്നുണ്ട്. ബാങ്ക് ശാഖയിലേക്ക് ഓരോ ആവശ്യത്തിനും അടിക്കടി സന്ദര്‍ശിക്കേണ്ടി വരുന്നത് ഒഴിവാക്കുവാന്‍ ഇതുവഴി ഉപയോക്താക്കള്‍ക്ക് സാധിക്കും. വീടുകളിലോ തങ്ങളുടെ ഓഫീസുകളിലോ ഇരുന്ന് കൂടുതല്‍ സൗകര്യപ്രദമായി ബാങ്കിംഗ് സേവനങ്ങള്‍ വിജയകരമായി ചെയ്തു തീര്‍ക്കുവാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും.

 

വീട്ടിലിരുന്ന് കൊണ്ട് എസ്ബിഐ ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനത്തില്‍ എങ്ങനെ രജിസ്റ്റര്‍ ചെയ്യാം?

അത്തരത്തിലുള്ള എസ്ബിഐയുടെ ഒരു പുതിയ ഓണ്‍ലൈന്‍ സേവനമാണ് എസ്ബിഐ ഇന്റര്‍നെറ്റ് ബാങ്കിംഗ് എന്നത്. എസ്ബിഐ ബാങ്കില്‍ ഒരു അക്കൗണ്ട് എങ്കിലും ഉള്ള വ്യക്തികള്‍ക്ക് ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനത്തിലേക്ക് രജിസ്റ്റര്‍ ചെയ്യാം. എങ്ങനെയാണ് എസ്ബിഐ ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനത്തിലേക്ക് രജിസ്റ്റര്‍ ചെയ്യുക എന്നാണ് ഇനി ഇവിടെ പറയുവാന്‍ പോകുന്നത്. ഘട്ടം ഘട്ടമായി എസ്ബിഐ ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള പ്രക്രിയകള്‍ നമുക്ക് നോക്കാം.

Also Read: ഓഹരി നിക്ഷേപത്തില്‍ സ്മാര്‍ട്ടാകാന്‍ വാറന്‍ ബഫറ്റിന്റെ നിക്ഷേപ നിയമങ്ങള്‍ പിന്തുടരാം!

  • ഓണ്‍ലൈന്‍ എസ്ബിഐ  ഹോം പേജില്‍ നിന്നും പേഴ്‌സണല്‍ ബാങ്കിംഗ് വിഭാഗത്തിലേക്ക് ചെല്ലുക.
  • ന്യൂ യൂസര്‍ രജിസ്‌ട്രേഷന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
  •  രജിസ്‌ട്രേഷന് വേണ്ടി ഡ്രോപ് ഡൗണ്‍ മെനുവില്‍ നിന്നും ന്യൂ യൂസര്‍ രജിസ്‌ട്രേഷന്‍ തെരഞ്ഞെടുക്കുക.
  • രജിസ്‌ട്രേഷന്‍ പ്രക്രിയ തുടരുന്നതിനായി നെക്സ്റ്റ് ക്ലിക്ക് ചെയ്യുക.

Also Read: ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി വാങ്ങിക്കുമ്പോള്‍ ഈ അബദ്ധങ്ങള്‍ നിങ്ങള്‍ക്കും സംഭവിച്ചേക്കാം

  • നിങ്ങളുടെ പാസ്ബുക്കിലോ അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റിലോ ലഭ്യമാകുന്ന സിഐഎഫ് നമ്പര്‍ നല്‍കുക. പാസ്ബുക്കില്‍ കാണിച്ചിരിക്കുന്നത് പ്രകാരം ബ്രാഞ്ച് കോഡ് നല്‍കാം. ഇനി നിങ്ങള്‍ക്ക് ബ്രാഞ്ച് കോഡ് അറിയില്ല എങ്കില്‍ ഗെറ്റ് ബ്രാഞ്ച് കോഡ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യാം. നിങ്ങളുടെ പ്രദേശവും ബാങ്ക് ശാഖയുടെ പേരും വിലയിരുത്തിക്കൊണ്ട് ബ്രാഞ്ച് കോഡ് ലഭ്യമാകും.
  • നിങ്ങളുടെ രാജ്യം തെരഞ്ഞെടുക്കുക. ബാങ്ക് ശാഖയുമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറും നല്‍കാം.
  • നിങ്ങള്‍ക്ക് ആവശ്യമുള്ള ഇന്റര്‍നെറ്റ് ബാങ്കിംഗ് സംവിധാനം തെരഞ്ഞെടുക്കുക.
  • ക്യാപ്ച കോഡ് നല്‍കി സബ്മിറ്റ് ക്ലിക്ക് ചെയ്യാം.

Also Read: മ്യൂച്വല്‍ ഫണ്ട് പോര്‍ട്ട്‌ഫോളിയോ റിസ്‌ക് കുറയ്ക്കുവാന്‍ ഇതാ 5 തന്ത്രങ്ങള്‍

  • നിങ്ങള്‍ക്ക് എടിഎം കാര്‍ഡ് ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുകയും നിങ്ങളുടെ അക്കൗണ്ടിന് വേണ്ടി ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്യാം.
  • എടിഎം കാര്‍ഡ് ഓപ്ഷന്‍ തെരഞ്ഞെടുത്ത് സബ്മിറ്റ് ക്ലിക്ക് ചെയ്യാം. ഇനി നിങ്ങള്‍ക്ക് എടിഎം കാര്‍ഡ് ഇല്ല എങ്കില്‍ നിങ്ങളുടെ ബാങ്ക് ശാഖയായിരിക്കും ഇന്റര്‍നെറ്റ് ബാങ്കിംഗ് സംവിധാനം ആക്ടിവേറ്റ് ചെയ്യുന്നത്.
  • നിങ്ങള്‍ ഡെബിറ്റ് കാര്‍ഡ് വാലിഡേഷന്‍ പേജിലേക്ക് നയിക്കപ്പെടുകയും അവിടെ എടിഎം ക്രെഡന്‍ഷ്യലുകള്‍ ഉറപ്പിക്കുകയും വേണം.

Also Read: സൊമാറ്റോയിലും ടെസ്ലയിലും നിക്ഷേപം നടത്തുകയില്ലെന്ന് രാകേഷ് ജുന്‍ജുന്‍വാല; കാരണമറിയാമോ?

  • എടിഎം കാര്‍ഡ് വിവരങ്ങള്‍ നല്‍കിക്കൊണ്ട് പ്രൊസീഡ് ക്ലിക്ക് ചെയ്യുക
  • ഒരു സ്ഥിര യൂസര്‍ നെയിം തയ്യാറാക്കുവാന്‍ നിങ്ങളോട് ആവശ്യപ്പെടും.
  • ഒരു ലോഗ് ഇന്‍ പാസ് വേഡ് തയ്യാറാക്കുക. കണ്‍ഫേം ചെയ്യുന്നതിനായി വീണ്ടും പാസ് വേഡ് നല്‍കുക.
  • സബ്മിറ്റ് ക്ലിക്ക് ചെയ്യുക
  • നിങ്ങളുടെ രജിസ്‌ട്രേഷന്‍ പ്രക്രിയ പൂര്‍ത്തിയായിക്കഴിഞ്ഞിരിക്കുന്നു.

Also Read: എസ്‌ഐപി നിക്ഷേപം നേട്ടം നല്‍കുമെന്ന് പറയുന്നത് യാഥാര്‍ത്ഥ്യമാണോ? പരിശോധിക്കാം

നിങ്ങളുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായാല്‍ യൂസര്‍ നെയിമും പാസ് വേഡും നല്‍കിക്കൊണ്ട് എസ്ബിഐ ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനത്തിലേക്ക് ലോഗ് ഇന്‍ ചെയ്യാം. ഓണ്‍ലൈനായാണ് ഇന്റര്‍നെറ്റ് ബാങ്കിംഗില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എങ്കില്‍ നിങ്ങള്‍ക്ക് അക്കൗണ്ട് ബാലന്‍സ് പരിശോധിക്കുവാനും അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ് ലഭിക്കാനുമാണ് സാധിക്കുക. അതേ സമയമ നിങ്ങള്‍ ബാങ്ക് ശാഖയില്‍ നേരിട്ടാണ് രജിസ്റ്റര്‍ ചെയ്യുന്നത് എങ്കില്‍ ഉടനടി അക്കൗണ്ട് വഴി ഇടപാടുകള്‍ നടത്തുവാനും സാധിക്കും.

Read more about: sbi
English summary

step by step guide on how to register for SBI Internet Banking facility online in malayalam | വീട്ടിലിരുന്ന് കൊണ്ട് എസ്ബിഐ ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനത്തില്‍ എങ്ങനെ രജിസ്റ്റര്‍ ചെയ്യാം?

step by step guide on how to register for SBI Internet Banking facility online in malayalam
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X