പ്രതികൂല ആഗോള ഘടകങ്ങളാണ് ആഭ്യന്തര ഓഹരി വിപണിയെ ഇപ്പോള്‍ പിന്നോട്ടടിക്കുന്നത്. അമേരിക്കയില്‍ പണപ്പെരുപ്പത്തിന് ശമനമില്ലാത്തതിനാല്‍ വീണ്ടും ഉയര്‍ന്ന തോതിലുള്ള പലിശ നിരക്ക് വര്‍ധിപ്പിക്കാന്‍ ഫെഡറല്‍ റിസര്‍വ് മുതിര്‍ന്നേക്കുമെന്ന ആശങ്കയാണ് പ്രധാന തിരിച്ചടി. അതേസമയം ഈയാഴ്ച ഓഹരി വിപണിയെ സ്വാധീനിക്കാവുന്ന പ്രധാന ഘടകങ്ങള്‍ താഴെ കൊടുക്കുന്നു.
സെപ്റ്റംബര്‍ 5
- ക്രൂഡ് ഓയില്‍- പെട്രോളിയം ഉത്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെകും റഷ്യയും ചേര്‍ന്നുള്ള കൂട്ടായ്മയായ ഒപെക്+ യോഗം നിശ്ചയിച്ചിട്ടുണ്ട്. സാമ്പത്തിക മാന്ദ്യത്തിന്റെ ആശങ്കയില്‍ ക്രൂഡ്ഓയില്‍ ആവശ്യകത ഇടിയാമെന്ന നിഗമനം ശക്തിപ്പെടുന്നതിനാല്‍ ഉത്പാദനത്തിന്റെ തോത് വെട്ടിച്ചുരുക്കുന്ന വിഷയം ചര്‍ച്ച ചെയ്തേക്കും. ഇതിനകം ഒക്ടോബര്‍ മാസത്തേക്ക് നിശ്ചയിച്ച വിഹിതം കുറയ്ക്കില്ല എന്നാണ് ഒപെക് വൃത്തങ്ങള്‍ നല്കുന്ന സൂചന. അതിനാല്‍ ക്രൂഡ്ഓയില്‍ വിലയില്‍ ചാഞ്ചാട്ടം നേരിടാം.
- ബ്രിട്ടണില്‍ പുതിയ പ്രധാനമന്ത്രി- കണ്സര്വേട്ടീവ് പാര്‍ട്ടിയുടെ നേതാവിനേയും ബ്രിട്ടണിലെ പുതിയ പ്രധാനമന്ത്രിയേയും തെരഞ്ഞെടുക്കുന്നതിനുള്ള പ്രചാരണം അവസാനിച്ച് ഫലം പ്രഖ്യാപിക്കും. ഇന്ത്യന്‍ വംശജനും മുന്‍ ചാനസിലറുമായ ഋഷി സുനാക്കിനേക്കാള് വിദേശകാര്യ സെക്രട്ടറിയായ ലിസ് ട്രസിന് മേല്‍ക്കൈ ലഭിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സെപ്റ്റംബര്‍ 7
- ആപ്പിള്‍ കമ്പനി ഏറ്റവും പുതിയ ഐഫോണ്‍-14 അവതരിപ്പിക്കും. പുതിയ ആപ്പിള്‍ വാച്ച്, എയര്‍ പോഡ്സ് പ്രോ ഉള്‍പ്പെടെയുള്ളവയും വിപണിയിലെത്തിക്കുന്നുണ്ട്.
- ബാങ്ക് ഓഫ് കാനഡ- ഉയര്‍ന്ന തോതില്‍ വീണ്ടും പലിശ നിരക്ക് ഉയര്‍ത്തുമെന്നാണ് അനുമാനം. പലിശ നിരക്കില്‍ 75 ബിപിസ് ഉയര്‍ത്താന്‍ കേന്ദ്ര ബാങ്ക് തീരുമാനിച്ചാല്‍ കാനഡയിലെ പലിശ നിരക്ക് 3.25 ശതമാനത്തിലേക്ക് ഉയരും. എങ്കില്‍ നാലാമത്തെ തവണയാവും പലിശ നിരക്ക് ഉയര്‍ത്തുന്നത്. അതേസമയം ഇത്തവണ നിരക്ക് വര്‍ധിപ്പിക്കാതെ സാവകാശം തേടിയേക്കുമെന്നും മറ്റൊരു വിഭാഗം വിപണി വിദഗ്ധര്‍ സൂചിപ്പിച്ചു.
- ചൈനയുടെ വ്യാപാര കണക്കുകള്‍ പ്രസിദ്ധീകരിക്കും. കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയുടെ കരിനിഴല്‍ വീണിട്ടുള്ളതിനാല്‍ ചൈനയുടെ റിപ്പോര്‍ട്ട് വിപണിക്ക് ഏറെ നിര്‍ണായകമാണ്.
സെപ്റ്റംബര്‍ 8
- യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്മാന് ജെറോം പവല്‍ കാറ്റോ ഇന്‍സ്റ്റിട്യൂട്ട് കോണ്‍ഫറന്‍സില്‍ പ്രസംഗിക്കുന്നു. പലിശ നിരക്ക് വര്‍ധനയെ കുറിച്ചുള്ള സൂചനകള്‍ നിര്‍ണായകം.
- യൂറോപ്യന്‍ കേന്ദ്ര ബാങ്കിന്റെ ധനനയ യോഗം ചേരുന്നുണ്ട്. ജൂലൈയില്‍ വിപണി പ്രതീക്ഷിച്ചതിനും ഉയര്‍ന്ന നിരക്കിലാണ് (50 ബിപിഎസ്) സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്ക് വര്‍ധിപ്പിച്ചത്. ഇത്തവണയും 50 ബിപിഎസ് പലിശ നിരക്കില്‍ വര്‍ധന പ്രഖ്യാപിക്കുമെന്നാണ് നിഗമനം. നിലവില്‍ യൂറോപ്യന്‍ മേഖലയിലെ പണപ്പെരുപ്പം 9.1 ശതമാനം നിരക്കിലാണ് തുടരുന്നത്.
സെപ്റ്റംബര്‍ 9- ഓഗസ്റ്റ് മാസത്തിലെ ചൈനയുടെ പണപ്പെരുപ്പ നിരക്ക് പ്രസിദ്ധീകരിക്കും. പണപ്പെരുപ്പത്തിന്റെ തോത് കോവിഡ് നിയന്ത്രണങ്ങളാല്‍ വലയുന്ന ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തിയെ കുറിച്ചുള്ള സൂചന നല്‍കും.
മറ്റ് ഘടകങ്ങള്‍
- യുഎസ് ഡോളര്‍ സൂചികയുടെ നീക്കങ്ങള്‍. ഇപ്പോള്‍ 109 നിലവാരത്തിലാണ് ഡോളര്‍ സൂചിക നില്‍ക്കുന്നത്. കഴിഞ്ഞയാഴ്ച ഇന്ത്യന്‍ രൂപ ദുര്‍ബലത പ്രകടമാക്കിയിരുന്നു.
- തിങ്കളാഴ്ച ഇന്ത്യയുടെ പിഎംഐ നിരക്കുകള്‍ പുറത്തുവരും. പിന്നാലെ അമേരിക്കയിലെ പിഎംഐ നിരക്കുകളും പ്രസിദ്ധീകരിക്കും.
- ആഭ്യന്തര വിപണിയിലേക്കുള്ള വിദേശ നിക്ഷേപകരുടെ പണമൊഴുക്ക്
ടെക്നിക്കല്‍ സാധ്യത
ആഗോള ഘടകങ്ങള്‍ ദുര്‍ബലമായി തുടരുന്നതിനാല്‍ വിപണി സ്ഥിരതയാര്‍ജിക്കല്‍ ഘട്ടത്തില്‍ തുടര്‍ന്നേക്കും. ഇതിനോടകം ശക്തി പ്രകടമാക്കിയ ബാങ്കിംഗ്, ധനകാര്യ വിഭാഗം ഓഹരികളില്‍ വരുന്നയാഴ്ചയിലും ഉണര്‍വ് പ്രതീക്ഷിക്കാം.
അതേസമയം നിഫ്റ്റിയുടെ 20-ഡിഎംഎയും 17,450 നിലവാരവും നിര്‍ണായക സപ്പോര്‍ട്ട് മേഖലയായി വര്‍ത്തിക്കും. 17,700 നിലവാരമാണ് തൊട്ടടുത്ത പ്രതിരോധക്കടമ്പ. 17,700 നിലവാരം ഭേദിച്ചാല്‍ 18,000 നിലവാരത്തിലേക്ക് ശക്തമായ മുന്നേറ്റം പ്രകടമായേക്കാം. എന്നാല്‍ 17,450 നിലവാരം തകര്‍ക്കപ്പെട്ടാല്‍ 17,250/ 17,150 നിലവാരത്തിലേക്ക് തിരുത്തപ്പെടാം എന്നും കൊട്ടക് സെക്യൂരിറ്റീസ് സൂചിപ്പിച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!



Click it and Unblock the Notifications