കോവിഡ് പ്രതിസന്ധിയില്‍ തിരിച്ചടിയേറ്റ് ഓഹരി വിപണി നിലം പൊത്തിയപ്പോള് പുതിയതായി അനവധി പേരാണ് ഈ മേഖലയിലേക്ക് കടന്നു വന്നത്. ഓഹരി വിപണിയുടെ സാധ്യതകള്‍ സംബന്ധിച്ച അറിവും ട്രേഡിങ്ങിനെ കുറിച്ച് സൗജന്യമായും എളുപ്പത്തിലും പഠിക്കാനുള്ള അവസരങ്ങളും സാങ്കേതിക വിദ്യയുടെ ആശീര്‍വാദത്തോടെ എളുപ്പത്തില്‍ വ്യാപാരം നടത്താം എന്നതുമൊക്കെ പുതിയ നിക്ഷേപകരുടെ പ്രവാഹത്തിന് കാരണമായി ഭവിച്ചു.
എന്നിരുന്നാലും ഏത് ഓഹരിയെ എപ്പോള്‍ തെരഞ്ഞെടുക്കണം ഒഴിവാക്കണം എന്നത് നിക്ഷേപകരും ട്രേഡര്‍മാരും നേരിടുന്ന കഠിന ചോദ്യമാണ്. ഒരു വിഭാഗം ഓഹരികളുടെ വില കുതിച്ചു കയറുമ്പോള്‍ മറ്റുള്ളവയുടേത് സാവധാനമോ കൂടുതല്‍ തിരിച്ചടികളിലേക്കോ നീങ്ങുന്നത് കാണാം. അതിനാല്‍ നിക്ഷേപകരുടെ മുന്നിലുള്ള മാര്‍ഗം വെല്ലുവിളികള്‍ നിറഞ്ഞതാണെന്ന് വ്യക്തം. അടുത്തിടെ നടന്ന ഒരു പഠനത്തില്‍ ഒരു വര്‍ഷത്തെ കഠിനാധ്വാനവും വ്യാപാര തന്ത്രങ്ങള്‍ പഠിക്കുന്നതിനാലും വിജയ സാധ്യത 14 ശതമാനത്തില്‍ നിന്നും 33 ശതമാനത്തിലേക്ക് ഉയരുമെന്നാണ്.
അതായത് അച്ചടക്കവും സ്ഥിരമായ പഠനങ്ങളുമാണ് ഒരു നിക്ഷേപകനെ ഓഹരി വിപണിയിലെ വിജയ തീരത്തെത്തിക്കുന്നത്. അതേസമയം നിക്ഷേപകന്റെ വിജയസാധ്യത വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന 4 ഘടകങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
സാമ്പത്തിക വൈദഗ്ധ്യം മൂര്‍ച്ചകൂട്ടുക
ഓഹരി വിപണിയിലെ നിക്ഷേപത്തില്‍ വളരെയധികം സാമ്പത്തിക തീരുമാനങ്ങള്‍ സ്വീകരിക്കേണ്ടിവരും. മികച്ച സാമ്പത്തിക ഭദ്രത അനുയോജ്യമായ നിക്ഷേപത്തിനും പ്രാഥമിക തെറ്റുകള്‍ ഒഴിവാക്കുന്നതിനും ആവശ്യമാണ്. നിക്ഷേപത്തിനും സമ്പാദ്യത്തിനും മികച്ച തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനുള്ള അനുയോജിച്ച സാമ്പത്തികാസൂത്രണത്തിന് രൂപംനല്‍കുക.
വിജയിയായ ഓഹരി നിക്ഷേപകനാകാന്‍ അവരവരുടെ വരുമാനത്തിന്റെ ഒഴുക്ക്, ആസ്തികള്‍, ചെലുകള്‍, ബാധ്യതകള്‍ തുടങ്ങിയവയെ കുറിച്ച് അവബോധമുണ്ടാകണം. ഇതിലൂടെ യോജിച്ച ആസ്തികളിലേക്ക് നിക്ഷേപം വിന്യസിക്കാന്‍ സഹായകമാകും. ഇത്തരക്കാര്‍ക്ക് ഓഹരി, കടപ്പത്രം, പണം എന്നിങ്ങനെ കൈവശമുള്ള മുതലിനെ എങ്ങനെ വിനിയോഗിക്കണമെന്ന് അറിയാം.
ചെറിയ തോതില്‍ തുടക്കം
ഓഹരി വിപണിയില്‍ നിക്ഷേപം ആരംഭിക്കുന്നതിന് വലിയ തോതില്‍ പണമോ വൈവിധ്യമേറിയ ആസ്തികളുടെയോ ആവശ്യമില്ല. തുടക്കത്തില്‍ തെറ്റുകള്‍ പറ്റാനുള്ള സാധ്യതയുള്ളതിനാല്‍ വിപണിയുടെ രസതന്ത്രം മനസിലാകുന്നതുവരെ താങ്ങാനാകുന്ന ചെറിയ തുക മുടക്കിയുള്ള നിക്ഷേപമാവും നല്ലത്. അതേസമയം പലതുള്ളി പെരുവെള്ളം എന്നപോലെ ചെറിയ തോതില്‍ സ്ഥിരമായി നടത്തുന്ന നിക്ഷേപത്തിന് കാലക്രമേണ വലിയൊരു സമ്പാദ്യമായി മാറാനുള്ള സാധ്യതയും ഏറെയാണ്. മാസം/ ത്രൈമാസം എന്നിങ്ങനെ അനുയോജിച്ച ഇടവേള തെരഞ്ഞെടുക്കാം.
സ്ഥിരമായ അവലോകനം
തങ്ങളുടെ പോര്‍ട്ട്ഫോളിയോ സ്ഥിരമായി അവലോകനം ചെയ്യുന്നതിലൂടെ സ്വീകരിച്ച തന്ത്രങ്ങളുടേയും തീരുമാനങ്ങളുടേയും ഫലം അറിയാനാകും. ഇതിലൂടെ സംഭവിച്ച തെറ്റുകളോ പോരായ്മകളോ മനസിലാക്കാനാകും. തുടര്‍ന്ന് അനുയോജ്യമായ പരിഹാര നടപടികളും സ്വീകരിക്കാം. ഓര്‍ക്കുക മറ്റൊരാള്‍ക്ക് ചേരുന്ന തന്ത്രം തങ്ങള്‍ക്ക് അനുയോജ്യമാകണമെന്നില്ല. നിക്ഷേപത്തിന് ശരിയെന്നോ തെറ്റെന്നോ മുദ്രചാര്‍ത്തിയ വഴികളുമില്ല. അതിനാല്‍ ഒരു ഓഹരിയില്‍ നിന്നും പ്രതീക്ഷിച്ച ഫലം ലഭിക്കുന്നില്ലെങ്കില്‍ അനുയോജ്യമായ മാറ്റം നിലവില്‍ സ്വീകരിച്ച നിക്ഷേപതന്ത്രത്തില്‍ വരുത്തുക.
നിക്ഷേപതന്ത്രം രൂപപ്പെടുത്തുക
ഓഹരി നിക്ഷേപം അസ്ഥിരമാണ്. അതിനാല്‍ തങ്ങള്‍ക്ക് അനുയോജ്യമായ നിക്ഷേപതന്ത്രം രൂപപ്പെടുത്തുകയും അത് അച്ചടക്കത്തോടെ പിന്തുടരുകയും വേണം. അതുപോലെ നിക്ഷേപം ആരംഭിക്കുന്നതിന് മുമ്പ് സ്വയം കുറച്ച് ചോദ്യങ്ങള്‍ ചോദിക്കണം. റിസ്ക് ഉള്‍ക്കൊണ്ട് നിക്ഷേപിക്കാനുള്ള ധൈര്യമുണ്ടോ അതോ യഥാസ്ഥിതിക നിക്ഷേപകനാണോ, ഉയര്‍ന്ന ആദായമുള്ള നിക്ഷേപ മാര്‍ഗം വേണോ സ്ഥിര വരുമാനമാണോ വേണ്ടത്, തനിക്ക് ചേരുന്നത് ഓഹരിയാണോ കടപ്പത്രമാണോ മ്യൂച്ചല്‍ ഫണ്ടുകളാണോ എന്നിങ്ങനെ സ്വയം ചോദ്യമുന്നയിച്ച് തങ്ങളുടെ കാര്യങ്ങളെ തിരിച്ചറിയുക.
ഇതിനോടൊപ്പം പ്രായം, ഓരോ നിക്ഷേപത്തിന്റേയും സ്വഭാവം മനസിലാക്കുക, ഭാവി ലക്ഷ്യം എന്നിവയൊക്കെ പരിഗണിച്ചു വേണം അന്തിമമായ നിക്ഷേപതന്ത്രം രൂപീകരിക്കേണ്ടത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
