ആഭ്യന്തര വിപണിയില്‍ ആവേശക്കുതിപ്പ് തുടരുകയാണ്. ഒരിടവേളയ്ക്കു ശേഷം പ്രധാന സൂചികകളായ നിഫ്റ്റി 18,000-വും സെന്‍സെക്സ് 60,000 നിലവാരവും തിരിച്ചുപിടിച്ചു. ആഗോള ഘടകങ്ങള്‍ അത്ര അനുകൂലമല്ലെങ്കിലും വിദേശ നിക്ഷേപകരുടെ കുത്തൊഴുക്കില്‍ ആഭ്യന്തര വിപണിയിലെ എല്ലാ ഓഹരി വിഭാഗങ്ങളിലും മുന്നേറ്റം പ്രകടമാകുന്നു.
ഇക്കഴിഞ്ഞ ജൂണ്‍ പകുതിയിലാണ് എന്‍എസ്ഇയുടെ അടിസ്ഥാന സൂചികയായ നിഫ്റ്റി-50 ഒരു വര്‍ഷ കാലയളവിലെ താഴ്ന്ന നിലവാരത്തിലേക്ക് പതിച്ചത്. അവിടെ നിന്നും രണ്ടരമാസം പിന്നിടുമ്പോഴേക്കും നിഫ്റ്റി സൂചിക 18,000 നിലവാരത്തിലേക്ക് മടങ്ങിയെത്തി. തികച്ചും അപ്രതീക്ഷിതമായ കുതിപ്പിനാണ് ആഭ്യന്തര വിപണി സാക്ഷ്യംവഹിച്ചത്. നിലവില്‍ നിഫ്റ്റി സൂചികയുടെ റെക്കോഡ് നിലവാരത്തില്‍ നിന്നും 3.5 ശതമാനം മാത്രം അകലെയാണ് നില്‍ക്കുന്നത്.
ആഗോള വിപണികള്‍ സാമ്പത്തിക മാന്ദ്യത്തിന്റെ നീഴലില്‍ ആണെങ്കിലും ഇന്ത്യന്‍ സമ്പദ്ഘടനയിലുള്ള ഉറച്ച വിശ്വാസമാണ് വിപണിയിലെ കുതിപ്പിന് ആധാരമെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ വികെ വിജയകുമാര്‍ ചൂണ്ടിക്കാട്ടി. നിലവില്‍ ആഭ്യന്തര വിപണിയില്‍ പ്രകടമാകുന്ന 'മൊമന്റം' തുണച്ചാല്‍ പുതിയ റെക്കോഡ് ഉയരം താമസിയാതെ രേഖപ്പെടുത്താം. അങ്ങനെയെങ്കില്‍ എന്‍എസ്ഇ-യിലെ ബാങ്കിംഗ് ഓഹരികളുടെ പൊതുസൂചികയായ 'ബാങ്ക് നിഫ്റ്റി'യാകും ആദ്യം പുതിയ സര്‍വകാല റെക്കോഡ് ഉയരത്തിലേക്ക് ആദ്യം എത്തിച്ചേരുകയെന്നും വികെ വിജയകുമാര്‍ സൂചിപ്പിച്ചു.
അടിസ്ഥാനപരമായി ശക്തമായ നിലവാരത്തിലേക്ക് നില മെച്ചപ്പെടുത്തിയതിനാലും വിദേശ നിക്ഷേപകര്‍ വന്‍ തോതില്‍ ധനകാര്യ ഓഹരികള്‍ വാങ്ങിക്കൂട്ടുന്നതും മുന്‍നിര്‍ത്തിയാണ് ഈ നിഗമനത്തിലേക്ക് എത്തിച്ചേര്‍ന്നതെന്നും വിജയകുമാര്‍ വ്യക്തമാക്കി. ''10 മാസക്കാലത്തോളം വില്‍പ്പനക്കാരുടെ റോളിലായിരുന്ന വിദേശ നിക്ഷേപകര്‍, പൊടുന്നനെ നിലപാട് മാറ്റി നിക്ഷേപകരുടെ റോളിലേക്ക് പരകായപ്രവേശം ചെയ്തതാണ് ആഭ്യന്തര വിപണിയിലെ ഇപ്പോഴത്തെ കുതിപ്പിനുള്ള പ്രധാനകാരണം. ഇതിനോടൊപ്പം റീട്ടെയില്‍ നിക്ഷേപകരും ഒത്തുചേര്‍ന്നതോടെ സൂചികയിലെ റാലിക്ക് കരുത്ത് കൂടി'' എന്നും വിജയകുമാര്‍ അഭിപ്രായപ്പെട്ടു.
ഇതിനോടൊപ്പം നിക്ഷേപകരുടെ ഇടയില്‍ 'ഫോമോ' (FOMO - Fear Of Missing Otu) ഘടകം (അപ്രതീക്ഷിത കുതിപ്പായിരുന്നതിനാല്) പ്രവര്‍ത്തിക്കുന്നതും ഫ്യൂച്ചര്‍ കോണ്‍ട്രാക്ടുകളിലെ ഷോര്‍ട്ട് കവറിങ്ങും ഒത്തുചേര്‍ന്നതും വിപണിയിലെ റാലിക്ക് വീണ്ടും കരുത്ത് പകര്‍ന്നു. അടുത്തിടെ ഡോളര്‍ സൂചികയില്‍ നേരിട്ട തിരുത്തലും വിദേശ നിക്ഷേപകരെ ആകര്‍ഷിച്ചു. വിപണിയില്‍ നിലനില്‍ക്കുന്ന ഫോമോ ഘടകം സ്മോള്‍ കാപ് വിഭാഗം ഓഹരികളിലെ കുതിപ്പിനും വഴിതെളിച്ചു.
ബാങ്ക് നിഫ്റ്റിയില്‍ ഇനിയെന്ത് ?
ബാങ്ക് നിഫ്റ്റി സൂചികയിലെ ബുള്ളിഷ് ട്രെന്‍ഡ് ഇതുവരെ മങ്ങിയിട്ടില്ല. 40,000/ 39,800 നിലവാരങ്ങളിലെ ശക്തമായ സപ്പോര്‍ട്ട് മേഖല തകരാതിരിക്കുന്നിടത്തോളം സൂചികയിലെ ഓരോ തിരുത്തലും വാങ്ങിക്കാനുള്ള അവസരമാണെന്ന് എല്‍കെപി സെക്യൂരിറ്റീസിലെ കുനല്‍ ഷാ സൂചിപ്പിച്ചു. 40,700 നിലവാരമാണ് തൊട്ടടുത്ത പ്രതിരോധ കടമ്പ. ഇത് മറികടന്നാല്‍ ബാങ്ക് നിഫ്റ്റി സൂചിക 41,500/ 41,800 നിലവാരങ്ങളിലേക്ക് മുന്നേറാമെന്നും അദ്ദേഹം വ്യക്തമാക്കി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിപണി വിദഗ്ധരുടെ അഭിപ്രായങ്ങളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനായി നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
