ഓഹരി വിപണിയില്‍ നേട്ടം രേഖപ്പെടുത്തിയാണ് ഓഗസ്റ്റ് മാസം കടന്നു പോകുന്നത്. പ്രധാന സൂചികകളായ നിഫ്റ്റി 601 പോയിന്റ് (3.50 %) വര്‍ധനയും സെന്‍സെക്സ് 1,967 പോയിന്റ് (3.42 %) മുന്നേറ്റവും കരസ്ഥമാക്കി. ഇതോടെ ബിഎസ്ഇയിലെ നിക്ഷേപ മൂല്യത്തില്‍ 13.66 ലക്ഷം കോടിയുടെ ഉയര്‍ച്ചയും ഓഗസ്റ്റ് മാസത്തില്‍ കൈവരിച്ചു.
അതുപോലെ സ്മോള്‍ കാപ്, മിഡ് കാപ് സൂചികകള്‍ യഥാക്രമം 5 %, 6 % വീതവും നേട്ടം ഓഗസ്റ്റില്‍ കരസ്ഥമാക്കി. എന്‍എസ്ഇയില്‍ എനര്‍ജി, മെറ്റല്‍ വിഭാഗം ഓഹരി സൂചികകളാണ് നേട്ടക്കണക്കില്‍ മുന്നിലെത്തിയത്. ഇരു സൂചികകളും 8 ശതമാനത്തിലധികം നേട്ടം രേഖപ്പെടുത്തി. അതേസമയം നിക്ഷേപകര്‍ക്ക് ഏറെ പ്രതിസന്ധി സൃഷ്ടിച്ച ജൂണ്‍ ആദ്യ പകുതി വരെയുള്ള കാലയളവിന് ശേഷം ആഭ്യന്തര ഓഹരി വിപണിയില്‍ ബുള്ളിഷ് ബുള്ളിഷ് ട്രെന്‍ഡ് പ്രകടമാണ്.
ജൂണ്‍ 17-നാണ് പ്രധാന സൂചികകളായ നിഫ്റ്റിയും സെന്‍സെക്സും ഒരു വര്‍ഷ കാലയളവിലെ താഴ്ന്ന നിലവാരം കുറിച്ചത്. എന്നാല്‍ പിന്നീടുള്ള ഒന്നര മാസത്തിനുള്ളില്‍ ഇരു സൂചികകളും 17 ശതമാനം കുതിപ്പാണ് കാഴ്ചവെച്ചത്. അതേസമയം പണപ്പെരുപ്പ നിരക്ക്, യുഎസ് ഫെഡറല്‍ റിസര്‍വിന്റെയും റിസര്‍വ് ബാങ്കിന്റെയും പലിശ നിരക്ക് വര്‍ധനയുടെ തോത്, വിദേശ നിക്ഷേപകരുടെ പണമൊഴുക്ക് എന്നിവയാകും സെപ്റ്റംബര്‍ മാസത്തില്‍ ആഭ്യന്തര ഓഹരി വിപണിയെ നിര്‍ണായകമായി സ്വാധീനിക്കുക.
പ്രധാന ബ്രോക്കറേജ് സ്ഥാപനങ്ങളുടെ സമീപ ഭാവിയിലേക്കുള്ള ഓഹരി വിപണിയുടെ നീക്കം സംബന്ധിച്ച വിലയിരുത്തല്‍ താഴെ ചേര്‍ക്കുന്നു.
- ബജാജ് അലയന്‍സ്-: വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ ഇന്ത്യയിലെ പണപ്പെരുപ്പ നിരക്ക് ഭേദപ്പെട്ട നിലയിലാണ്. റിസര്‍വ് ബാങ്കിന്റെ പരിധിയേക്കാള്‍ നേരിയ തോതിലേ ഉയര്‍ന്നു നില്‍ക്കുന്നുള്ളൂ. വിദേശ നിക്ഷേപകരുടെ ഒഴുക്കും മണ്‍സൂണ്‍ മഴയുടെ പുരോഗതി വിപണിയെ സ്വാധീനിക്കാം.
- സ്വസ്തിക ഇന്‍വെസ്റ്റ്മാര്‍ട്ട്-: ചരിത്രപരമായി സെപ്റ്റംബര്‍ മാസം വിപണിക്ക് അനുകൂലമല്ല. എന്നാല്‍ ദീപാവലിയോട് അനുബന്ധിച്ചോ ഒക്ടോബര്‍ മാസം വിപണിക്ക് അനുകൂലമാണ്. സൂചികകള്‍ക്ക് പുതിയ ഉയരത്തിലേക്ക് എത്താനുള്ള സാധ്യതയുണ്ട്. അതേസമയം യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് തീരുമാനമാകും വിപണിക്ക് ഏറെ നിര്‍ണായകം.
ബ്രോക്കറേജ് സ്ഥാപനങ്ങളുടെ വിലയിരുത്തല്‍
- മാര്ക്കറ്റ്സ്മോജോ-: വിശാല വിപണിയുടെ അന്തര്‍ധാര ദീപാവലി വരെ ബുള്ളിഷ് ട്രെന്‍ഡില്‍ തുടരും. 2022 ഡിസംബറോടെ സെന്‍സെക്സ് 65,000-ലേക്കും നിഫ്റ്റി 19,000 നിലവാരത്തിലേക്കും ഉയര്‍ത്തപ്പെടാം.
- എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ്-: ചരിത്രപരമായി തിരിച്ചടി നേരിടാറുള്ള സെപ്റ്റംബര്‍ മാസത്തില്‍ ആഗോള ഘടകങ്ങളാവും ആഭ്യന്തര വിപണിക്ക് നിര്‍ണായകം. എന്നിരുന്നാലും അമേരിക്കയിലെ സമ്പദ്ഘടനയിലെ സംഭവ വികാസങ്ങള്‍ ഒരു പരിധിക്കപ്പുറം ആഭ്യന്തര വിപണിയെ ബാധിച്ചേക്കില്ല. 2022 ഡിസംബര്‍ വരെയുള്ള കാലയളവില്‍ നിഫ്റ്റിയുടെ പരമാവധി റേഞ്ച് 18,100-നും 15,850 നിലവാരത്തിനും ഇടയിലായിരിക്കുമെന്നും സൂചിപ്പിച്ചു.
വ്യാഴാഴ്ച നിഫ്റ്റിയില്‍ ?
ചൊവ്വാഴ്ച 2.5 ശതമാനത്തിലധികമാണ് നിഫ്റ്റി സൂചിക മുന്നേറിയത്. ഇതോടെ ദിവസ ചാര്‍ട്ടില്‍ വലിയൊരു ബുള്ളിഷ് കാന്‍ഡില്‍ രേഖപ്പെടുത്തി. എന്നിരുന്നാലും 17,900 നിലവാരത്തില്‍ ശക്തമായ പ്രതിരോധം സൂചിക നേരിടാം. 17,600 നിലവാരത്തില്‍ നിന്നും പിന്തുണയും പ്രതീക്ഷിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ 17,200-നും 18,000 നിലവാരത്തിനും ഇടയില്‍ നിഫ്റ്റി തങ്ങിനില്‍ക്കാനാവും സാധ്യത. ഹ്രസ്വകാലയളവില്‍ വലിയൊരു തിരിച്ചടിക്ക് സാധ്യതയില്ലെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ഷേര്‍ഖാന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
