ചരിത്രം ആവര്‍ത്തിക്കുമോ? 3 മാസത്തെ തിരിച്ചടിക്കു ശേഷം നിഫ്റ്റി ജൂലൈയില്‍ നേട്ടം കരസ്ഥമാക്കുമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വിപണിയില്‍ തിരിച്ചുവരവിനുള്ള ശ്രമം പ്രകടമാണ്. പണപ്പെരുപ്പ ഭീഷണി, കിഴക്കന്‍ യൂറോപ്പിലെ സംഘര്‍ഷം, ചടുലമായ പലിശ നിരക്ക് വര്‍ധനയെ തുടര്‍ന്ന് അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്ക് വീഴുമെന്ന ആശങ്കകള്‍ മറുവശത്ത് ശക്തമായി നിലനില്‍ക്കുന്നതിനിടെയാണ് പ്രധാന സൂചികകള്‍ കുതിപ്പിനുള്ള കളമൊരുക്കുന്നത് എന്നതും ശ്രദ്ധേയം.

 

നിഫ്റ്റി

ജൂണ്‍ മാസം നിഫ്റ്റി സൂചികയില്‍ 5 ശതമാനത്തോളം തിരിച്ചടി നേരിട്ടു. 2020 മാര്‍ച്ചിനു ശേഷം ഏറ്റവും തിരിച്ചടി നേരിട്ട മാസവുമാണിത്. ഓട്ടോ സൂചിക ഒഴികെ ബാക്കിയെല്ലാ ഓഹരി വിഭാഗം സൂചികകളും ജൂണില്‍ നഷ്ടം കുറിച്ചു. എങ്കിലും മെറ്റല്‍, ഫാര്‍മ, റിയാല്‍റ്റി വിഭാഗം ഓഹരികളിലെ വില്‍പന സമ്മര്‍ദമാണ് പ്രധാന സൂചികകളേയും പ്രതിസന്ധിയിലാഴ്ത്തിയത്. ഇതോടെ നിഫ്റ്റിയും ഒരു വര്‍ഷ കാലയളവിലെ പുതിയ താഴ്ന്ന നിലവാരം (15,183) രേഖപ്പെടുത്തി.

Also Read: 'പണി കൊടുത്തത്' സ്വന്തം കമ്പനി ഓഹരി; ജൂണ്‍ പാദത്തില്‍ ധമാനിയുടെ നഷ്ടം 26,300 കോടി!Also Read: 'പണി കൊടുത്തത്' സ്വന്തം കമ്പനി ഓഹരി; ജൂണ്‍ പാദത്തില്‍ ധമാനിയുടെ നഷ്ടം 26,300 കോടി!

വിദേശ നിക്ഷേപക

സമാനമായി വിദേശ നിക്ഷേപകരുടെ തുടര്‍ച്ചയായ വില്‍പനയും ആഭ്യന്തര വിപണിയെ പിന്നോട്ടടിക്കുന്നുണ്ട്. തുടര്‍ച്ചയായ ഒമ്പതാം മാസമാണ് ഇടവേളയില്ലാതെ വിദേശ നിക്ഷേപകര്‍ ഓഹരികളില്‍ നിന്നും പിന്‍വലിയുന്നത്. ഇതോടെ ചരിത്രത്തിലെ തന്നെ രണ്ടാമത്തെ വലിയ വിദേശ നിക്ഷേപകരുടെ വില്‍പനയാണ് ജൂണില്‍ രേഖപ്പെടുത്തിയത്. അതേസമയം വിപണിയുടെ ചരിത്രം പരിശോധിച്ചാല്‍ തുടര്‍ച്ചയായ വില്‍പന നേരിടുന്ന മൂന്ന് മാസങ്ങള്‍ക്കു ശേഷം വരുന്ന അടുത്ത മാസക്കാലയളവില്‍ സൂചികകള്‍ക്ക് നേട്ടം കരസ്ഥമാക്കാന്‍ സാധിച്ചുവെന്ന് കാണാനാകും.

ഓവര്‍സോള്‍ഡ്

കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍, നിഫ്റ്റി തുടര്‍ച്ചയായ മൂന്ന് മാസത്തിലേറെ കാലം നെഗറ്റീവ് ആദായം നല്‍കിയിട്ടില്ല. ഈകാലയളവില്‍ തുടര്‍ച്ചയായ മൂന്ന് മാസത്തെ തിരിച്ചടി നിഫ്റ്റിയില്‍ 10 തവണ രേഖപ്പെടുത്തിയിട്ടുണ്ട്. ആ സമയങ്ങളിലെല്ലാം പിന്നാലെയുള്ള നാലാം മാസത്തില്‍ ശരാശരി 5.4 ശതമാനം നിരക്കില്‍ സൂചിക നേട്ടം കൊയ്തതായും റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനമായ ഐഐഎഫ്എല്‍ സെക്യൂരിറ്റീസിന്റെ ശ്രീറാം വേലായുധന്‍ ചൂണ്ടിക്കാട്ടി. നിലവില്‍ വിപണി 'ഓവര്‍സോള്‍ഡ്' (വിറ്റഴിക്കപ്പെട്ട) മേഖലയിലാണുള്ളത് എന്നതും അനുകൂല ഘടകമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

ആഗോള വിപണി

ഏറ്റവുമൊടുവില്‍ സംജാതമായ സമാന സാഹചര്യത്തില്‍ 2020 ജനുവരി- മാര്‍ച്ച് കാലയളവില്‍ നിഫ്റ്റി 29.43 ശതമാനമാണ് ഇടിഞ്ഞത്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നുള്ള ഭീതിയാല്‍ ആഗോള വിപണികളിലെ ഇടിവിന്റെ ചുവടു പിടിച്ചായിരുന്നു ആഭ്യന്തര വിപണിയും അന്ന് ഇടിഞ്ഞത്. എന്നാല്‍ മൂന്ന് മാസത്തെ തിരിച്ചടിക്ക് ശേഷം ഏപ്രില്‍ മാസത്തില്‍ നിഫ്റ്റി 14.7 ശതമാനം മുന്നേറുകയാണ് ചെയ്തത്.

Also Read: ഇരട്ടിയാകും! ഈ മാസം ഓഹരി വിഭജനം പ്രഖ്യാപിച്ചിട്ടുള്ള 2 സ്‌മോള്‍ കാപ് കമ്പനികള്‍Also Read: ഇരട്ടിയാകും! ഈ മാസം ഓഹരി വിഭജനം പ്രഖ്യാപിച്ചിട്ടുള്ള 2 സ്‌മോള്‍ കാപ് കമ്പനികള്‍

ജൂലൈ

അതേസമയം 2022-ല്‍ ഇതുവരെയുള്ള കാലയളവില്‍ 9 ശതമാനത്തോളം തിരുത്തലും കഴിഞ്ഞ ഒക്ടോബറില്‍ രേഖപ്പെടുത്തിയ സര്‍വകാല റെക്കോഡില്‍ നിന്നും 15 ശതമാനവുമാണ് നിഫ്റ്റിയില്‍ നേരിട്ട തിരിച്ചടി. വിപണിയുടെ പൂര്‍വകാല ചരിത്രവും പരിശോധിച്ചാല്‍ ജൂലൈ മാസത്തില്‍ വിപണി നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കാനാണ് സാധ്യതയെന്ന് ആക്‌സിസ് സെക്യൂരിറ്റീസിന്റെ രാജേഷ് പാല്‍വിയ സൂചിപ്പിച്ചു. കഴിഞ്ഞ ദിവസം 20-ഡിഎംഎ നിലവാരം മറികടക്കാന്‍ സാധിച്ചതുകൊണ്ട് ടെക്‌നിക്കലായി വിലയിരുത്തിയാലും 200-300 പോയിന്റ് കൂടി നിഫ്റ്റി മുന്നേറാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock market share market
English summary

Stock Market Outlook: Previous Data Shows Nifty Can Bounce back After 3 Months Continuous Decline

Stock Market Outlook: Previous Data Shows Nifty Can Bounce back After 3 Months Continuous Decline
Story first published: Tuesday, July 5, 2022, 15:43 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X