നിഫ്റ്റി 16,250 തൊടുമോ? വിപണിയെ എങ്ങോട്ടും തിരിക്കാവുന്ന ഈയാഴ്ചയിലെ പ്രധാന 9 ഘടകങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴിഞ്ഞ ആഴ്ചയില്‍ വിപണിക്ക് നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കാന്‍ സാധിച്ചു. പ്രധാന സൂചികകളായ നിഫ്റ്റിയും സെന്‍സെക്സും 2.5 ശതമാനത്തോളം മുന്നേറ്റമാണ് കാഴ്ചവെച്ചത്. ഇതോടെ നഷ്ടം ആവര്‍ത്തിക്കപ്പെട്ട രണ്ട് വ്യാപാര ആഴ്ചയ്ക്കും വിരാമമായി. ഇനി വരുന്നയാഴ്ചയും വിപണിക്ക് നിര്‍ണാകയമാണ്. സൂചികയുടെ ഭാവി നീക്കങ്ങളെ സ്വാധീനിക്കാവുന്ന പ്രധാന 9 ഘടകങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

 

ജി-7 ഉച്ചകോടി

ജി-7 ഉച്ചകോടി

ലോകത്തിലെ ഏറ്റവും വികസിതവും സാമ്പത്തിക ഭദ്രതയുമുള്ള രാജ്യങ്ങളുടെ കൂട്ടായ്മയായ 'ജി-7 ഉച്ചകോടി 2022' ജൂണ്‍ 26 മുതല്‍ 28 വരെ ചേരുന്നു. ഭൗമരാഷ്ട്രീയം ചൂടുപിടിച്ചു നില്‍ക്കുന്ന റഷ്യ- ഉക്രൈന്‍ യുദ്ധവും ചൈന- വിയറ്റ്‌നാം തര്‍ക്കത്തിലും ഇടപെട്ട് സംഘര്‍ഷം മൂര്‍ച്ഛിപ്പിക്കാവുന്ന രീതിയില്‍ നടപടികളോ പ്രസ്താവനകളോ പുറത്തു വരുന്നുണ്ടെങ്കില്‍ ആഗോള വിപണികളെ തന്നെ പ്രതികൂലമായി സ്വാധീനിക്കാന്‍ ഇടയാക്കും. അതിനാല്‍ ജി-7 യോഗം സംബന്ധിച്ച പുതിയ വാര്‍ത്തകളെ പിന്തുടരുന്നത് ഉചിതമാവും.

Also Read: പക്കലുള്ളത് ഇരട്ടിക്കും! വരുന്നയാഴ്ച ബോണസ് ഓഹരി നല്‍കുന്ന 4 കമ്പനികള്‍ ഇതാ; നോക്കുന്നോ?

ഡോളര്‍ ഇന്‍ഡക്‌സ്

ഡോളര്‍ ഇന്‍ഡക്‌സ്

അമേരിക്കന്‍ കറന്‍സിയായ ഡോളറും ലോകത്തെ മറ്റ് പ്രധാന 6 കറന്‍സികളും തമ്മിലുള്ള വിനിമയ നിരക്കിന്റെ സൂചികയായ ഡോളര്‍ ഇന്‍ഡക്‌സിലെ നീക്കം ആഭ്യന്തര വിപണിയേയും കമ്മോഡിറ്റികളേയും സ്വാധീനിക്കുന്നതാണ്. കഴിഞ്ഞയാഴ്ച നേരിട്ട തിരുത്തലിനു ശേഷം വീണ്ടും മുന്നോട്ട് നീങ്ങാനുള്ള പ്രവണത ഡോളര്‍ സൂചിക പ്രകടിപ്പിക്കുന്നുണ്ട്.

നിലവിലെ നിലവാരം ഭേദിച്ച് ഡോളര്‍ സൂചിക ഉയരുന്നത് ഇന്ത്യ ഉള്‍പ്പെടെയുള്ള വികസ്വര വിപണികളില്‍ നിന്നും നിക്ഷേപം പിന്‍വലിക്കാന്‍ വിദേശ നിക്ഷേപകരെ പ്രേരിപ്പിക്കുന്ന ഘടകമാണ്. ഇതിനോടകം ജൂണില്‍ 46,000 കോടി രൂപയാണ് ഇന്ത്യന്‍ വിപണിയില്‍ നിന്നും വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്.

ഒപെക്+ യോഗം

ഒപെക്+ യോഗം

നിലവില്‍ പണപ്പെരുപ്പ ഭീഷണിക്ക് വളമേകുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നത് രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ കുത്തനെ ഉയര്‍ന്നു നില്‍ക്കുന്നതാണ്. കഴിഞ്ഞയാഴ്ച ഒരു ബാരല്‍ ബ്രെന്‍ഡ് ക്രൂഡ് 113.12 ഡോളറിലായിരുന്നു ക്ലോസ് ചെയ്തത്. അമേരിക്കന്‍ സമ്പദ്ഘടന തളരുന്നതും അതുവഴി ആഗോള സാമ്പത്തിക മാന്ദ്യവും സംബന്ധിച്ച ആശങ്കകള്‍ കാരണം കഴിഞ്ഞ 2 ആഴ്ചയായി ക്രൂഡ് ഓയിലിന്റെ വിലയില്‍ തിരുത്തല്‍ ദൃശ്യമായിട്ടുണ്ട്.

അതേസമയം റഷ്യയും ഉള്‍പ്പെടുന്ന പെട്രോള്‍ ഉത്പാദക രാജ്യങ്ങളുടെ സംഘടനായ ഒപെക്+ ഈയാഴ്ച ചേരുന്ന യോഗത്തില്‍ ഉത്പാദനം വര്‍ധിപ്പിക്കും എന്ന അപ്രതീക്ഷിത തീരുമാനം കൈക്കൊള്ളുന്നു എങ്കില്‍ വിപണിക്ക് ഗുണകരമാകും.

യുഎസ് ജിഡിപി

യുഎസ് ജിഡിപി

ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയുടെ മൊത്ത ആഭ്യന്തര ഉത്പാദന (ജിഡിപി) വളര്‍ച്ച നിരക്ക് സംബന്ധിച്ച ഏറ്റവും പുതിയ റിപ്പോര്‍ട്ട് ഈമാസം 29-ന് പുറത്തുവരും. വിപണി പ്രതീക്ഷിച്ചതിലും താഴ്ന്ന വളര്‍ച്ചാ നിരക്കാണ് പ്രസിദ്ധീകരിക്കുന്നത് എങ്കില്‍ ആഗോള വിപണികളില്‍ തന്നെ വില്‍പന സമ്മര്‍ദത്തിന് വഴിതെളിക്കും. അമേരിക്കന്‍ സമ്പദ്ഘടനയുടെ വളര്‍ച്ച ഇടിവ് ആഗോള സാമ്പത്തിക മാന്ദ്യം സംബന്ധിച്ച ആശങ്കകള്‍ ശക്തമാക്കുന്ന ഘടകമാണ്. സമാനമായി ബ്രിട്ടണും ഈയാഴ്ച അവരുടെ ജിഡിപി നിരക്കുകള്‍ പ്രസിദ്ധീകിരക്കുന്നുണ്ട്.

Also Read: കീശ നിറയും! 6 വര്‍ഷമായി മുടക്കമില്ല; ഉയര്‍ന്ന ഡിവിഡന്റ് യീല്‍ഡുമുള്ള 5 പെന്നി ഓഹരികള്‍

മറ്റ് ആഗോള ഘടകങ്ങള്‍

മറ്റ് ആഗോള ഘടകങ്ങള്‍

  • യുകെ റീട്ടെയില്‍ സെയില്‍സ്- 40 വര്‍ഷത്തിനിടയിലെ ഉയര്‍ന്ന പണപ്പെരുപ്പം അഭിമുഖീകരിക്കുന്ന ബ്രിട്ടണും ഘടക പ്രദേശങ്ങളുടേയും പശ്ചാത്തലത്തില്‍ യുകെ റീട്ടെയില്‍ സെയില്‍സ് കണക്കുകള്‍ നിര്‍ണായകമാണ്. ബ്രിട്ടണിലെ ഓഹരി സൂചികയായ എഫ്ടിഎസ്ഇ100-ന്റെ വെയിറ്റേജില്‍ 25 ശതമാനവും സംഭാവന ചെയ്യുന്നത് കണ്‍സ്യൂമര്‍ ഓഹരികളായതിനാല്‍ റീട്ടെയില്‍ സെയില്‍സിലെ ഇടിവ് പ്രതികൂലമായി ബാധിക്കും.
  • അമേരിക്കിയലെ തൊഴിലില്ലായ്മയുമായി ബന്ധപ്പെട്ട 'യുഎസ് ഇനീഷ്യല്‍ ജോബ്‌ലെസ് ക്ലെയിം' കണക്കുകള്‍ ജൂണ്‍ 30-ന് പ്രസിദ്ധീകരിക്കും.
ആഭ്യന്തര ഘടകങ്ങള്‍

ആഭ്യന്തര ഘടകങ്ങള്‍

  • എഫ് & ഒ എക്‌സ്പയറി- ആഭ്യന്തര വിപണിയില്‍ സൂചികകളുടേയും ഓഹരികളുടേയും ഡെറിവേറ്റീവ് വിഭാഗത്തിലെ മാസ കോണ്‍ട്രാക്ടുകളുടെ എക്‌സ്പയറി ഈയാഴ്ച ആയതിനാല്‍ റോള്‍ഓവറുമായി ബന്ധപ്പെട്ട അപ്രതീക്ഷിത ചാഞ്ചാട്ടം പ്രകടമാകാന്‍ സാധ്യതയുണ്ട്.
  • ഓട്ടോ സെയില്‍സ്- ജൂണ്‍ മാസത്തില്‍ രാജ്യത്തെ വാഹനി വില്‍പനയുമായി ബന്ധപ്പെട്ട കണക്കുകള്‍ പ്രമഉക വാഹന നിര്‍മാതാക്കള്‍ ജൂലൈ 1 മുതല്‍ പുറത്തുവിടും. കഴിഞ്ഞയാഴ്ച 7 ശതമാനത്തോളം മുന്നേറ്റം ഓട്ടോ വിഭാഗം സൂചിക രേഖപ്പെടുത്തിയതിനാല്‍ വില്‍പന കണക്കുകള്‍ ഭാവി നീക്കത്തിനുള്ള ദിശ നിര്‍ണയിക്കാം. ഓഹരി കേന്ദ്രീകരിച്ചുള്ള നീക്കങ്ങളും പ്രകടമാകാം.
ടെക്‌നിക്കല്‍ റിപ്പോര്‍ട്ട്

ടെക്‌നിക്കല്‍ റിപ്പോര്‍ട്ട്

പ്രധാന സൂചികയായ നിഫ്റ്റിയുടെ ആഴ്ച കാലയളിലെ ചാര്‍ട്ടില്‍ 'ബുള്ളിഷ് ഹരാമി' പാറ്റേണ്‍ ആണ് രൂപപ്പെട്ടത്. ഇത് ബുള്ളിഷ് ട്രെന്‍ഡിലേക്കുള്ള റിവേഴ്‌സല്‍ സൂചനയായി വ്യാഖ്യാനിക്കാറുണ്ട്. അതിനോടൊപ്പം കഴിഞ്ഞ വ്യാപാര ആഴ്ചയിലെ ഉയര്‍ന്ന നിലവാരത്തിന സമീപമാണ് വെള്ളിയാഴ്ച സൂചിക വ്യാപാരം അവസാനിപ്പിച്ചത് എന്നതും ശ്രദ്ധേയമാണ്. 15,700 നിലവാരം ശക്തമായ പ്രതിരോധ മേഖലയാണ്. എന്നാല്‍ ഇത് മറികടക്കാന്‍ നിഫ്റ്റിക്ക് സാധിച്ചാല്‍ 15,900- 16,250 നിലവാരങ്ങളിലേക്ക് മുന്നേറാന്‍ സാധിക്കും.

അതേസമയം 15,350 നിലവാരം ശക്തമായ സപ്പോര്‍ട്ട് മേഖലയാണ്. സൂചികയുടെ 100 ആഴ്ചയിലെ മൂവിങ് ആവറേജ് നിലവാരം (15,383) കൂടി ഈ മേഖലയില്‍ ആയതിനാല്‍ ഇവിടെ തകരുന്നത് ശുഭകരമല്ല.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock market share market
English summary

Stock Market Outlook This Week: Nifty May Cross 16000 But 9 Factors Including US GDP Will Decide Direction

Stock Market Outlook This Week: Nifty May Cross 16000 But 9 Factors Including US GDP Will Decide Direction
Story first published: Sunday, June 26, 2022, 13:45 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X