നിഫ്റ്റിയില്‍ മുന്നേറ്റം തുടരുമോ? ഈ അമേരിക്കന്‍ ഘടകങ്ങള്‍ തീരുമാനിക്കും ഭാവി ഭാഗധേയം

കഴിഞ്ഞ വ്യാപാര ആഴ്ചയിലെ 5 ദിവസവും വിപണി നേട്ടത്തിലാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. ആറ് ദിവസം തുടര്‍ച്ചയായി സൂചികകള്‍ മുന്നേറിയതോടെ 2022-ലെ ദൈര്‍ഘ്യമേറിയ റാലിയെന്ന വിശേഷണവും കരസ്ഥമാക്കി. ആഴ്ചക്കണക്കില്‍ കഴിഞ്ഞ 17 മാസത്തിനിടയിലെ മികച്ച വ്യാപാര ആഴ്ചയായും ഇത് മാറി. നിഫ്റ്റി 4.14 ശതമാനവും സെന്‍സെക്‌സും 4.30 ശതമാനം വീതം നേട്ടം രേഖപ്പെടുത്തി.

നിഫ്റ്റി

ഇതോടെ നിഫ്റ്റി 16,700 നിലവാരവും സെന്‍സെക്‌സ് 56,000-വും മറികടന്നാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. വിശാല വിപണിയിലും സമാന സാഹചര്യമാണുള്ളത്. കഴിഞ്ഞ ഒരു മാസത്തിനിടെ മിഡ് കാപ്/ സ്‌മോള്‍ കാപ് സൂചികകള്‍ 10 ശതമാനത്തിലധികം നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. പതിവിന് വിപരീതമായി വിദേശ നിക്ഷേപകര്‍ വാങ്ങുന്ന പക്ഷത്തേക്ക് മാറിയതും കോര്‍പറേറ്റ് പ്രവര്‍ത്തന ഫലങ്ങളും ഒക്കെയാണ് കഴിഞ്ഞയാഴ്ച പിന്തുണയേകിയത്. അതേസമയം ഈയാഴ്ച വിപണിയെ സ്വാധീനിക്കാവുന്ന 5 ഘടകങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

കോര്‍പറേറ്റ് ഫലം

കോര്‍പറേറ്റ് ഫലം

400-ലധികം കോര്‍പറേറ്റ് കമ്പനികളുടെ നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദഫലം ഈയാഴ്ചയിക്കിടയില്‍ പ്രസിദ്ധീകരിക്കും. ഇതില്‍ 18 കമ്പനികള്‍ നിഫ്റ്റി-50 സൂചികയുടെ ഭാഗമായവയാണ്.

ആക്‌സിസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, ടെക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്‌സ്, ബജാജ് ഓട്ടോ, എല്‍ & ടി, ബജാജ് ഫൈനാന്‍സ്, മാരുതി സുസൂക്കി, ടാറ്റ മോട്ടോര്‍സ്, ബജാജ് ഫിന്‍സേര്‍വ് ഡോ. റെഡ്ഡീസ് ലാബ്, നെസ്ലെ ഇന്ത്യ, ശ്രീ സിമന്റ്, എസ്ബിഐ ലൈഫ്, സിപ്ല, എച്ച്ഡിഎഫ്‌സി, എന്‍ടിപിസി, സണ്‍ ഫാര്‍മ എന്നീ പ്രധാന കമ്പനികളും ഈയാഴ്ച പ്രവര്‍ത്തന ഫലം പ്രഖ്യാപിക്കും.

എഫ്ഒഎംസി യോഗം

എഫ്ഒഎംസി യോഗം

ആഗോള വിപണികളുടെ തന്നെ സമീപഭാവിയിലേക്കുള്ള ദിശ നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാണ് അമേരിക്കന്‍ കേന്ദ്രബാങ്ക് ആയ യുഎസ് ഫെഡറല്‍ റിസര്‍വിന്റെ ദ്വിദിന യോഗം. ഇതില്‍ അടിസ്ഥാന പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനം എഫ്ഒഎംസി സമിതിയുടെ യോഗശേഷം ജൂലൈ 27-ന് പ്രഖ്യാപിക്കും. അമേരിക്കയിലെ പണപ്പെരുപ്പം 42 വര്‍ഷത്തിനിടയിലെ ഉയര്‍ന്ന തോതില്‍ തുടരുന്നതിനാല്‍ ഭൂരിഭാഗം അനലിസ്റ്റുകളും പലിശ നിരക്കില്‍ 75 അടിസ്ഥാന പോയിന്റ് വര്‍ധന ഉണ്ടായേക്കുമെന്നാണ് സൂചിപ്പിച്ചത്.

എന്നാല്‍ എഫ്ഒഎംസി സമിതി പലിശ നിരക്കില്‍ 100 അടിസ്ഥാന പോയിന്റ് വര്‍ധനയാണ് നടപ്പാക്കുന്നതെങ്കില്‍ വിപണി പ്രതികൂലമായി പ്രതികരിച്ചേക്കും.

യുഎസ് ജിഡിപി

യുഎസ് ജിഡിപി

അമേരിക്കയുടെ രണ്ടാം സാമ്പത്തിക പാദത്തിലെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) സംബന്ധിച്ച കണക്കുകളും ഈയാഴ്ച പുറത്തുവരും. ജൂലൈ 28-നാണ് ആഗോള വിപണികളും സാകൂതം വീക്ഷിക്കുന്ന യുഎസ് ജിഡിപി കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത്. വളര്‍ച്ചാ പുരോഗതി കാണിക്കുന്ന കണക്കുകളാണ് പുറത്തു വരുന്നതെങ്കില്‍ തിരിച്ചടിയേറ്റ് നില്‍ക്കുന്ന നാസ്ഡാക് (NASDAQ) സൂചികയില്‍ മുന്നേറ്റം പ്രതീക്ഷിക്കാം. എങ്കില്‍ ഇന്ത്യന്‍ ഐടി ഓഹരികളിലും മികച്ച മുന്നേറ്റം ഇതിന്റെ ചുവടു പിടിച്ചുണ്ടാകുമെന്ന് ഐഐഎഫ്എല്‍ സെക്യൂരിറ്റീസിന്റെ അനുജ് ഗുപ്ത ചൂണ്ടിക്കാട്ടി.

അമേരിക്കന്‍ സൂചികകള്‍

അമേരിക്കന്‍ സൂചികകള്‍

ഈയാഴ്ചയില്‍ അമേരിക്കന്‍ സൂചികയായ നാസ്ഡാക്കില്‍ ഉള്‍പ്പെട്ട 5 വമ്പന്‍ കമ്പനികളുടെ രണ്ടാം പാദഫലം പ്രസിദ്ധീകരിക്കുന്നുണ്ട്. മൈക്രോസോഫ്റ്റ്, ഗൂഗിള്‍, മെറ്റ പ്ലാറ്റ്‌ഫോംസ്, ആപ്പിള്‍, ആമസോണ്‍ എന്നീ വന്‍കിട കമ്പനികളാണ് പ്രവര്‍ത്തനഫലം പ്രഖ്യാപിക്കുക. ഇവയെല്ലാം ഉയര്‍ന്ന വെയിറ്റേജ് ഉള്ള ഓഹരികളായതിനാല്‍ സൂചികയുടെ തുടര്‍നീക്കത്തില്‍ ഈ 5 കമ്പനികളുടെ പ്രവര്‍ത്തനഫലം നിര്‍ണായക സ്വാധീനം ചെലുത്തും.

കമ്മോഡിറ്റി വില

കമ്മോഡിറ്റി വില

2022-ലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും ക്രൂഡ് ഓയില്‍ വില താഴേക്കിറങ്ങിയത് ആഭ്യന്തര ഓഹരി വിപണിക്ക് ആശ്വാസമേകുന്ന ഘടകമായി മാറിയിട്ടുണ്ട്. ഇക്കഴിഞ്ഞയാഴ്ച ബ്രെന്‍ഡ് ക്രൂഡ് ഓയല്‍ ബാരലിന് 103.20 ഡോളര്‍ നിരക്കിലും യുഎസ് ഓയില്‍ ഫ്യൂച്ചേര്‍സ് 95.09 ഡോളര്‍ നിരക്കിലുമാണ് ക്ലോസ് ചെയ്തത്. പണപ്പെരുപ്പ ഭീഷണിയെ തുടര്‍ന്ന് ഉയര്‍ന്ന തോതില്‍ പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതിനാല്‍ ഉരുത്തിരിയാവുന്ന സാമ്പത്തിക തളര്‍ച്ച സംബന്ധിച്ച ആശങ്കകളാണ് രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയെ തിരുത്തലിലേക്ക് നയിച്ചത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X