പ്രധാന സൂചികകളില്‍ കാര്യമായ മാറ്റങ്ങളില്ലാതെയാണ് ഈ വ്യാപാര ആഴ്ച കടന്നുപോകുന്നത്. ആഴ്ച കാലയളവില്‍ സെന്‍സെക്സ് 31 പോയിന്റും നിഫ്റ്റി 19 പോയിന്റും നഷ്ടം രേഖപ്പെടുത്തി. എന്നാല്‍ സ്മോള്‍ കാപ്, മിഡ് കാപ് സൂചികകള്‍ 1 ശതമാനത്തിലധികം നേട്ടം സെപ്റ്റംബര്‍ 2-ന് അവസാനിച്ച വ്യാപാര ആഴ്ചയില്‍ നേടിയെടുത്തു.
ആഴ്ച കാലയളവില്‍ ബിഎസ്ഇയില്‍ ഐടി വിഭാഗം സൂചിക 3 ശതമാനവും മെറ്റല്‍ സൂചിക 2 ശതമനാത്തോളവും നഷ്ടം കുറിച്ചപ്പോള്‍ ടെലികോം ഓഹരി വിഭാഗം സൂചിക 4 ശതമാനവും റിയാല്‍റ്റി സൂചിക 3 ശതമാനവും കാപിറ്റല്‍ ഗുഡ്സ് സൂചികയാവട്ടെ 2.7 ശതമാനം നേട്ടവും കൈവരിച്ചു.
വിദേശ നിക്ഷേപകര്‍ ഈ വ്യാപാര ആഴ്ചയിലും വാങ്ങുന്ന പക്ഷത്ത് തുടര്‍ന്നു. ഏറെ ചാഞ്ചാട്ടങ്ങള്‍ക്കു സാക്ഷ്യംവഹിച്ച ആഴ്ചയിലും വിദേശ നിക്ഷേപകര്‍ 1,306 കോടി രൂപയ്ക്ക് ഓഹരികള്‍ വാങ്ങിയപ്പോള്‍ ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ 230 കോടിയുടെ ഓഹരികള്‍ വിറ്റൊഴിവാക്കി.
പ്രതികൂല ആഗോള ഘടകങ്ങളാണ് ആഭ്യന്തര ഓഹരി വിപണിയെ ഇപ്പോള്‍ പിന്നോട്ടടിക്കുന്നത്. അമേരിക്കയില്‍ പണപ്പെരുപ്പത്തിന് ശമനമില്ലാത്തതിനാല്‍ വീണ്ടും ഉയര്‍ന്ന തോതിലുള്ള പലിശ നിരക്ക് വര്‍ധിപ്പിക്കാന്‍ ഫെഡറല്‍ റിസര്‍വ് മുതിര്‍ന്നേക്കുമെന്ന ആശങ്കയാണ് പ്രധാന തിരിച്ചടി. അതേസമയം യുഎസ് തൊഴില്‍ കണക്കുകള്‍, രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയില്‍ വില, വിദേശ നിക്ഷേപകരുടെ പണമൊഴുക്ക്, യുഎസ് ഡോളര്‍ സൂചികയിലെ നീക്കങ്ങളാവും വരുന്നയാഴ്ച വിപണിയെ സ്വാധീനിക്കാവുന്ന പ്രധാന ഘടകങ്ങള്‍.
സെപ്റ്റംബര്‍ 5 മുതല്‍ 9 വരെയുള്ള അടുത്ത വ്യാപാര ആഴ്ചയില്‍ നിഫ്റ്റിയുടെ സാധ്യതകളെ കുറിച്ച് വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളുടെ ഉള്ളടക്കമാണ് ചുവടെ ചേര്‍ക്കുന്നത്.
ആനന്ദ് രാത്തി ഷെയേര്‍സ്
നിഫ്റ്റി സൂചികയില്‍ പുതിയ ലോങ് പൊസിഷനുകള്‍ക്ക് മുതിരാതെ ലാഭമുള്ളത് പുറത്തെടുക്കുക. വരുന്നയാഴ്ചയില്‍ 17,350 നിലവാരമാണ് നിഫ്റ്റി സൂചികയ്ക്ക് ഏറ്റവും നിര്‍ണായകം. ഇവിടം തകര്‍ന്നാല്‍ 17,000/ 16,800 നിലവാരങ്ങളിലേക്ക് നിഫ്റ്റി ഇറങ്ങാമെന്നും മുന്‍നിര ബ്രോക്കറേജ് സ്ഥാപനമായ ആനന്ദ് രാത്തി ഷെയേര്‍സ് സൂചിപ്പിച്ചു.
അതേസമയം 17,750/ 18,000 നിലവാരങ്ങളില്‍ ശക്തമായ പ്രതിരോധം പ്രതീക്ഷിക്കാം. 18,000 നിലവാരം ഭേദിച്ച് സൂചികയ്ക്ക് ക്ലോസ് ചെയ്യാന്‍ സാധിച്ചാല്‍ ബുള്ളുകള്‍ അതിശക്തമായി ആധിപത്യം സ്ഥാപിക്കുമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
റെലിഗേര്‍ ബ്രോക്കിങ്-: ആഗോള ഘടകങ്ങള്‍ ദുര്‍ബലമായി തുടരുന്നതിനാല്‍ വിപണി സ്ഥിരതയാര്‍ജിക്കല്‍ ഘട്ടത്തില്‍ തുടര്‍ന്നേക്കും. ഇതിനോടകം ശക്തി പ്രകടമാക്കിയ ബാങ്കിംഗ്, ധനകാര്യ വിഭാഗം ഓഹരികളില്‍ വരുന്നയാഴ്ചയിലും ഉണര്‍വ് പ്രതീക്ഷിക്കാം.
മോത്തിലാല്‍ ഒസ്വാള്-: താരതമ്യേന വലിയ പരിധിക്കുള്ളില്‍ വിപണിയിലെ ചാഞ്ചാട്ടം തുടര്‍ന്നേക്കും. ആഭ്യന്തര സാമ്പത്തിക ഘടകങ്ങള്‍ മികച്ച നിലയിലായതിനാലും കോര്‍പറേറ്റ് കമ്പനികള്‍ വരുമാന വളര്‍ച്ച പ്രകടമാക്കുന്നതും ഉത്സവ സീസണ് വരുന്നതിനാലും ഇടക്കാല/ ദീര്‍ഘകാലയളവില്‍ ബുള്ളിഷ് ട്രെന്‍ഡ് പ്രതീക്ഷിക്കുന്നു.
കൊട്ടക് സെക്യൂരിറ്റീസ്-: നിഫ്റ്റിയുടെ 20-ഡിഎംഎയും 17,450 നിലവാരവും നിര്‍ണായക സപ്പോര്‍ട്ട് മേഖലയായി വര്‍ത്തിക്കും. 17,700 നിലവാരമാണ് തൊട്ടടുത്ത പ്രതിരോധക്കടമ്പ. 17,700 നിലവാരം ഭേദിച്ചാല്‍ 18,000 നിലവാരത്തിലേക്ക് ശക്തമായ മുന്നേറ്റം പ്രകടമായേക്കാം. എന്നാല്‍ 17,450 നിലവാരം തകര്‍ക്കപ്പെട്ടാല്‍ 17,250/ 17,150 നിലവാരത്തിലേക്ക് തിരുത്തപ്പെടാം.
എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ്-: വരുന്നയാഴ്ച നിഫ്റ്റി സൂചിക 17,800-നും 17,300-നും ഇടയിലുള്ള വലിയ പരിധിക്കുള്ളില്‍ തളച്ചിടപ്പെട്ടേക്കാം. 17,800 നിലവാരത്തില്‍ വില്പന സമ്മര്‍ദവും 17,300 നിലവാരത്തില്‍ വാങ്ങല്‍ താത്പര്യവും പ്രകടമാകാം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
