കറുത്ത തിങ്കളാഴ്ചയാകുമോ? നിഫ്റ്റിയില്‍ 15,900 നിര്‍ണായകം; സാധ്യതകളും പരിഗണിക്കാവുന്ന ഓഹരികളും ഇതാ

കഴിഞ്ഞയാഴ്ച 2.5 ശതമാനത്തോളം നഷ്ടം രേഖപ്പെടുത്തിയാണ് പ്രധാന സൂചികകള്‍ കടന്നു പോയത്. വെള്ളിയാഴ്ചത്തെ തിരിച്ചടിയില്‍ രണ്ട് പ്രധാന സപ്പോര്‍ട്ട് നിലവാരങ്ങളാണ് ഒറ്റയടിക്ക് തകര്‍ക്കപ്പെട്ടത്. നിഫ്റ്റി സൂചികയുടെ 16,400- 16,250 നിലവാരങ്ങളിലെ സപ്പോര്‍ട്ട് മേഖലകള്‍ തകര്‍ത്തു കൊണ്ടാണ് കഴിഞ്ഞയാഴ്ച ക്ലോസ് ചെയ്തത്. ഇത് വിപണിയിലെ പൊതുസാഹചര്യം ദുര്‍ബലമാക്കുന്നു. അതേസമയം പ്രതികൂല ആഗോള സൂചനകളുടെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച വന്‍ ഇടിവോടെയായിരിക്കും വ്യാപാരം ആരംഭിക്കുകയെന്നാണ് സിങ്കപ്പൂര്‍ നിഫ്റ്റി നല്‍കുന്ന സൂചന. ഈയാഴ്ച നിഫ്റ്റിയിലെ സാധ്യതകളും നിക്ഷേപകര്‍ സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ചും പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ നല്‍കിയ നിര്‍ദേശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.

എസ്ബിഐ സെക്യൂരിറ്റീസ്

എസ്ബിഐ സെക്യൂരിറ്റീസ്

ഇനിയെന്ത് ?

ടെക്‌നിക്കല്‍ സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ നിഫ്റ്റിയുടെ ആഴ്ച കാലയളവിലെ ചാര്‍ട്ടില്‍ ബെയറിഷ് ലക്ഷണങ്ങളാണ് കാണിക്കുന്നത്. ദുര്‍ബലാവസ്ഥ സൂചിപ്പിക്കുന്ന 'ലോവര്‍ ലോ ലോവര്‍ ബോട്ടം' പാറ്റേണ്‍ സൂചികയുടെ ചാര്‍ട്ടില്‍ രൂപപ്പെട്ടിട്ടുണ്ട്. 16,120- 16,140 നിലവാരങ്ങളില്‍ നിന്നും പിന്തുണയാര്‍ജിക്കാന്‍ ശ്രമിക്കും. ഇത് പരാജയപ്പെട്ടാല്‍ സൂചിക 15,900- 15,950 നിലവാരങ്ങളിലേക്ക് വീഴാമെന്നും എസ്ബിഐ സെക്യൂരിറ്റീസ് സൂചിപ്പിച്ചു.

അതേസമയം മുകളിലേക്കുള്ള കുതിപ്പിന് 16,380- 16,450 നിലവാരങ്ങളില്‍ പ്രതിരോധം പ്രതീക്ഷിക്കാം. ഈ മേഖല കടന്നു കിട്ടിയാല്‍ 16,680- 16,700 നിലവാരങ്ങളിലേക്ക് നിഫ്റ്റിക്ക് ഉയരാനാവും. ഡെറിവേറ്റീവ് വിഭാഗത്തിലെ ഓപ്ഷന്‍ വിശകലനം ചെയ്താല് ഈയാഴ്ചത്തെ നിഫ്റ്റിയുടെ വ്യാപാരം 15,850 മുതല്‍ 6,450 വരെയുള്ള നിലവാരങ്ങള്‍ക്കിടയില്‍ ആയിരിക്കാമെന്നും ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടി.

എന്തു ചെയ്യണം ?

എന്തു ചെയ്യണം ?

സ്‌മോള്‍ കാപ് ഓഹരികളില്‍ നിന്നും തത്കാലം വിട്ടുനില്‍ക്കണം. പകരം അടിസ്ഥാനപരമായി മികച്ച ലാര്‍ജ് കാപ്, മിഡ് കാപ് ഓഹരികളെ നിക്ഷേപത്തിനായി തെരഞ്ഞെടുക്കണമെന്നും എസ്ബിഐ സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. പ്രതിരോധ മേഖലയില്‍ നിന്നുള്ള ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ്, ലാര്‍സണ്‍ & ട്യൂബ്രോ, ഭാരത് ഇലക്ട്രോണിക്‌സ് ഓഹരികളും വാഹന നിര്‍മാണ മേഖലയില്‍ നിന്നും ഐഷര്‍ മോട്ടോര്‍സ്, മാരുതി തുടങ്ങിയ ഓഹരികളും ബുള്ളിഷ് സൂചന നല്‍കുന്നുണ്ട്. അതേസമയം ബാങ്കിംഗ്, എന്‍ബിഎഫ്‌സി ഓഹരികളില്‍ ദുര്‍ബലാവസ്ഥ രൂപപ്പെടുന്നു. 'ഹെഡ്ജ്' സുരക്ഷയോടെ ചെറിയ തോതില്‍ തെരഞ്ഞെടുത്ത ഓഹരികളില്‍ വാങ്ങാം.

എഡല്‍വീസ്

എഡല്‍വീസ്

ആഗോള ഘടകങ്ങള്‍ എതിരായതോടെയാണ് ദിവസ ചാര്‍ട്ടില്‍ നിഫ്റ്റിയുടെ പ്രധാന 3 മൂവിങ് ആവറേജ് നിലവാരങ്ങള്‍ തകര്‍ത്ത് കഴിഞ്ഞയാഴ്ച വ്യാപാരം അവസാനിപ്പിക്കേണ്ടി വന്നത്. നിലവില്‍ ചാര്‍ട്ട് വിലയിരുത്തിയാല്‍ ബെയറിഷ് ട്രെന്‍ഡ് തെളിഞ്ഞു വരുന്നതായി കാണാനാവും. തൊട്ടടുത്ത പ്രധാന സപ്പോര്‍ട്ട് 16,000-ലും 15,750-ലും പ്രതീക്ഷിക്കാം. എന്തെങ്കിലും തരത്തില്‍ 16,480-ലേക്ക് സൂചിക ഉയര്‍ന്നാല്‍ പുതിയ 'ഷോര്‍ട്ട് സെല്‍' പരിഗണിക്കാം. ഇതിനുള്ള സ്‌റ്റോപ് ലോസ് 16,620 നിലവാരത്തില്‍ ക്രമീകരിക്കണമെന്നും എഡല്‍വീസ് നിര്‍ദേശിച്ചു.

എന്തുചെയ്യണം ?

എന്തുചെയ്യണം ?

എഫ്എംസിജി, ഓട്ടോമൊബീല്‍ വിഭാഗം ഓഹരികളില്‍ ശക്തി കാണപ്പെടുന്നു. എന്നാല്‍ മെറ്റല്‍, ബാങ്കിംഗ് മേഖലകളില്‍ ദുര്‍ബലാവസ്ഥ രൂപപ്പെടുന്നുണ്ട്. ഏതെങ്കിലും തരത്തില്‍ റാലി നടന്നാല്‍ പുതിയ ഷോര്‍ട്ട് സെല്‍ ട്രേഡിനുള്ള സാധ്യതയാവും തെളിയുക. അദാനി എന്റര്‍പ്രൈസസ്, ശ്രീ സമിന്റ്‌സ് തുടങ്ങിയ ഓഹരികളില്‍ ഷോര്‍ട്ട് സെല്‍ പരിഗണിക്കാനാകും.

വെള്ളിയാഴ്ച 5 ശതമാനത്തിലേറെ ഇടിവ് നേരിട്ട എസിസി, അംബുജ ഓഹരികളും ദുര്‍ബലാവസ്ഥ പ്രകടമാക്കുന്നു. ഇതിലും ഷോര്‍ട്ട് സെല്‍ പരിഗണിക്കാം. നിലവിലെ വിപണി വിലയില്‍ നിന്നും 10- 13 ശതമാനം ഈ ഓഹരികള്‍ ഇടിയാമെന്നും എഡല്‍വീസ് സൂചിപ്പിച്ചു.

ആക്‌സിസ് സെക്യൂരിറ്റീസ്

ആക്‌സിസ് സെക്യൂരിറ്റീസ്

വെള്ളിയാഴ്ച പ്രധാന സൂചികയായ നിഫ്റ്റി 10, 20 ദിവസ മൂവിങ് ആവറേജ് നിലവാരങ്ങള്‍ തകര്‍ത്തുകൊണ്ടാണ് ക്ലോസ് ചെയ്തത്. ഇത് ഹ്രസ്വകാലയളവില്‍ സൂചികയിലെ ബെയറിഷ് ട്രെന്‍ഡ് സൂചിപ്പിക്കുന്നു. നിലവിലെ നിഫ്റ്റിയുടെ ചാര്‍ട്ട് പ്രകാരം 16,000 നിലവാരം തകര്‍ക്കപ്പെട്ടാല്‍ നിഫ്റ്റി, 15,800- 15,600 നിലവാരങ്ങളിലേക്ക് തള്ളപ്പെടാം. അതേസമയം സൂചികയ്ക്ക് 16,400 നിലവാരം മറികടന്ന് നിലനില്‍ക്കാനായാല്‍ 16,500- 16,700 നിലവാരങ്ങളിലേക്ക് മുന്നേറാനാവും. ഈയാഴ്ച നിഫ്റ്റി 15,700-നും 16,500 നിലവാരത്തിനും ഇടയില്‍ വ്യാപാരം ചെയ്യപ്പെടാനാവും സാധ്യതയെന്നും ആക്‌സിസ് സെക്യൂരിറ്റീസ് ചൂണ്ടിക്കാട്ടി.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X