ഒരു വര്‍ഷ കാലയളവിലെ താഴന്ന നിലവാരത്തില്‍ നിന്നും അതിവേഗത്തിലാണ് വിപണി കരകയറിയത്. പ്രതികൂല ഘടകങ്ങള്‍ പൂര്‍ണമായും ഒഴിവായിട്ടില്ലെങ്കിലും അപ്രതീക്ഷിത കുതിപ്പാണ് പ്രധാന സൂചികകള്‍ കാഴ്ചവെച്ചത്. ഇതിനിടെ കോര്‍പറേറ്റ് കമ്പനികള്‍ ജൂണ്‍ പാദഫലവും പ്രഖ്യാപിക്കുന്നുണ്ട്. ഇത്തരത്തില്‍ ഒന്നാം പാദത്തിലെ പ്രവര്‍ത്തനഫലം പ്രഖ്യാപിച്ച ശേഷം വിദേശ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ റേറ്റിങ് പുനര്‍ നിശ്ചയിച്ച 3 ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.
ഇന്‍ഫോ എഡ്ജ്
നിരവധി ഓണ്‍ലൈന്‍ ക്ലാസിഫൈഡ് ബ്രാന്‍ഡുകളുടെ ഉടമസ്ഥരും നിരവധി സ്റ്റാര്‍ട്ടപ്പുകളിലെ നിക്ഷേപകരുമാണ് ഇന്‍ഫോ എഡ്ജ് ഇന്ത്യ. നൗക്കരി.കോം, 99ഏക്കേര്‍സ്.കോം, ജീവന്‍സാഥി.കോം, ശിക്ഷ.കോം തുടങ്ങിയ ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്കുന്ന പോര്‍ട്ടലുകളും ഇന്‍ഫോ എഡ്ജിന്റെ കീഴിലുളളതാണ്. അമേരിക്കന്‍ ധനകാര്യ സ്ഥാപനമായ ജെപി മോര്ഗന് ഈ ലാര്‍ജ് കാപ് ഓഹരിക്ക് മുന്തിയ പരിഗണന നല്‍കാമെന്ന 'ഓവര്‍വെയിറ്റ്' (Overweight) എന്ന റേറ്റിങ്ങാണ് നല്‍കിയിരിക്കുന്നത്.
ജൂണ്‍ പാദഫലം പ്രഖ്യാപിച്ചതിനു പിന്നാലെ ഇന്‍ഫോ എഡ്ജിന് (BSE: 532777, NSE : NAUKRI) നല്‍കിയിരിക്കുന്ന ലക്ഷ്യവില 5,600 രൂപയാണ്. ഇന്ന് 4,429 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്. അതായത് ഓഹരിയുടെ വിപണി വിലയില്‍ നിന്നും 26 ശതമാനം നേട്ടം ഇന്‍ഫോ എഡ്ജ് ഓഹരിയില്‍ നിന്നും പ്രതീക്ഷിക്കാം.
കമ്പനിയുടെ പ്രധാന ബിസിനസില്‍ നിന്നുള്ള വരുമാനം ശക്തമായി തുടരുന്നു. നൗക്കരി.കോം വെബ്സൈറ്റ് ഗണ്യമായ സംഭാവന നല്കുന്നു. ഇതിനോടൊപ്പം 99ഏക്കേര്സിലെ നിക്ഷേപം തുടരുന്നു എന്നും ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടുന്നു.
സീ എന്റര്‍ടെയിന്‍മെന്റ്
ഇന്ത്യയിലെ ഏറ്റവും വലിയ മാധ്യമ, വിനോദ കമ്പനിയാണ് സീ എന്റര്‍ടെയിന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡ്. 2021 ഡിസംബറില്‍ വിനോദ വ്യവസായ രംഗത്തെ അതികായരായ സോണി പിക്ചര്‍ നെറ്റ്വര്ക്ക്സുമായുള്ള ലയനം പ്രഖ്യാപിച്ചിരുന്നു. അതേസമയം ജൂണ്‍ പാദഫലത്തിനു പിന്നാലെ ഓഹരിയുടെ ബൈ (BUY) റേറ്റിങ് ഹോങ്കോംഗ് കേന്ദ്രമാക്കിയ ബ്രോക്കറേജ് സ്ഥാപനം സിഎല്‍എസ്എ നിലനിര്‍ത്തി.
സമീപ ഭാവിയിലേക്ക് സീ എന്റര്‍ടെയിന്‍മെന്റ് (BSE: 505537, NSE : ZEEL) ഓഹരിക്ക് നല്‍കിയിരക്കുന്ന ലക്ഷ്യവില 316 രൂപയാണ്. ഇത് വിപണി വിലയേക്കാള്‍ 31 ശതമാനം മുകളിലാണ്. കമ്പനിയുടെ പരസ്യ വരുമാനത്തിലെ ഉണര്‍വ് കണക്കിലെടുത്താണ് റേറ്റിങ് നിലനിര്‍ത്തിയത്.
മുത്തൂറ്റ് ഫൈനാന്‍സ്
രാജ്യത്തെ പ്രമുഖ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളിലൊന്നാണ് മുത്തൂറ്റ് ഫൈനാന്‍സ് (BSE: 533398, NSE : MUTHOOTFIN). സ്വര്‍ണ്ണപ്പണയ വായ്പകളില്‍ നിന്നാണ് കമ്പനിയുടെ 90 ശതമാനം വരുമാനവും ലഭിക്കുന്നു. അതേസമയം വിദേശ ബ്രോക്കറേജ് സ്ഥാപനമായ സിഎല്‍എസ്എ, ജൂണ്‍ പാദഫലത്തിനു ശേഷം മുത്തൂറ്റ് ഓഹരിക്ക് 'അണ്ടര്‍പെര്‍ഫോം' (Underperform) റേറ്റിങ് നിലനിര്‍ത്തി. വിപണിയേക്കാള്‍ മോശം പ്രകടനം കാഴ്ചവെച്ചാക്കാം എന്നാണ് അണ്ടര്‍പെര്‍ഫോം റേറ്റിങ്ങിന്റെ വ്യാഖ്യാനം.
സമീപകാല ലക്ഷ്യവില 1,200 രൂപയാണ്. ഇത് വിപണി വിലയേക്കാള്‍ 15 ശതമാനത്തോളം മുകളിലാണ്. സ്വര്‍ണ പണയ വായ്പയുടെ തോത് കുറയുന്നതാണ് മുത്തൂറ്റിനുള്ള പ്രതികൂല ഘടകം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റിലയൻസ് ക്യു1 ഫലങ്ങൾ ഇന്ന്: വിപണിയുടെ ഗതി മാറ്റുമോ ഈ കണക്കുകൾ?

5 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ ഇതാ

ജൂലൈ 15-ന് ഐആർസിടിസിയുടെ പുതിയ വെബ് പോർട്ടൽ; ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

എച്ച്സിഎൽ ടെക് ഫലം വരുന്നു; ഓഹരി വിപണിയിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത?

കാലിബർ മൈനിംഗ് ഐപിഒ: അവസാന മണിക്കൂറുകളിൽ നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

ക്രൂഡ് ഓയിൽ വില കുതിക്കുന്നു; ഇന്ത്യൻ ഓട്ടോ ഓഹരികളിൽ വൻ ഇടിവിന് സാധ്യതയോ?

ഐസിഐസിഐ ലംബാർഡ് ഓഹരികളിൽ കനത്ത ഇടിവ്; നിക്ഷേപകരെ ആശങ്കയിലാക്കി ബ്രോക്കറേജ് റിപ്പോർട്ടുകൾ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; വോളിയം വർധനവ് നൽകുന്ന സൂചനയെന്ത്?

എസ്ബിഐ ഫണ്ട് മാനേജ്മെന്റ് ഐപിഒ: അലോട്ട്മെന്റ് ഫലം ഇന്ന്; സ്റ്റാറ്റസ് പരിശോധിക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?

ഡിമാർട്ട് ഓഹരികളിൽ ഇടിവ്: ഒന്നാം പാദ ഫലങ്ങൾക്ക് പിന്നാലെ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവില അറിയാം



Click it and Unblock the Notifications