വിപണി കടുത്ത ചാഞ്ചാട്ടത്തിന്റെ പാതയിലാണ്. പണപ്പെരുപ്പവും വിലക്കയറ്റവും മറ്റ് ആഗോള ഘടകങ്ങളുമാണ് വിപണിയെ പിന്നോട്ടടിക്കുന്നത്. ഇതോടെ മിക്ക ഓഹരികളും തിരുത്തല്‍ നേരിടുകയാണ്. ചില ഓഹരികളാകട്ടെ ഒരു വര്‍ഷ കാലയളവിലെ താഴ്ന്ന നിലവാരത്തിലേക്കും വീണു. ഇത്തരത്തില്‍ പുതിയ താഴ്ന്ന വില ഇന്നു രേഖപ്പെടുത്തിയ മിഡ് കാപ് സിമന്റ് കമ്പനിയാണ് രാംകോ സിമന്റ്സ്. കമ്പനിയുടെ നാലാം പാദഫലവും കൂടി പ്രഖ്യാപിച്ച വേളയില്‍ ഓഹരിയില്‍ എന്തു നിലപാട് ഇനി സ്വീകരിക്കണമെന്ന ബ്രോക്കറേജ് സ്ഥാപനങ്ങളുടെ നിര്‍ദേശം ചുവടെ ചേര്‍ക്കുന്നു.
സാമ്പത്തികം
പയട്രോസ്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ രാംകോ സിമന്റിന്റെ സാമ്പത്തിക സ്ഥിതി ദുര്‍ബലമായ (Piotroski Score: 4) നിലവാരത്തിലാണ്. കഴിഞ്ഞ 3 വര്‍ഷ കാലയളവില്‍ കമ്പനിയുടെ വരുമാനം 5.2 ശതമാനവും പ്രവര്‍ത്തനലാഭം 7.6 ശതമാനവും അറ്റാദായം 20 ശതമാനം വീതവും വളര്‍ച്ച രേഖപ്പെടുത്തി.
ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ രാംകോ സിമന്റിന്റെ വരുമാനം 1,723 കോടിയാണ്. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 5 ശതമാനം വര്‍ധനവ് കാണിക്കുന്നു. നാലാം പാദത്തിലെ അറ്റാദായം 212 കോടിയാണ്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 42 ശതമാനം ഇടിവാണ് രേഖപ്പെടുത്തുന്നത്.
ഡിവിഡന്റ്
2022 സാമ്പത്തിക വര്‍ഷത്തേക്ക് നിക്ഷേപകര്‍ക്ക് നല്‍കാനുള്ള ലാഭവിഹിതവും രാംകോ സിമന്റ് (BSE: 500260, NSE: RAMCOCEM) ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പ്രഖ്യാപിച്ചു. ഇത് പ്രകാരം ഓഹരിയൊന്നിന് 3 രൂപ വീതം നല്‍കുമെന്നാണ് അറിയിപ്പ്. 2022 ഓഗസ്റ്റ് 10-ന് ചേരുന്ന കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ അനുമതി തേടിയ ശേഷം തുടര്‍ന്നുള്ള 30 ദിവസത്തിനകം ലാഭവിഹിതം കൈമാറുമെന്നും കമ്പനി നേതൃത്വം വ്യക്തമാക്കി.
അനുകൂല ഘടകങ്ങള്‍
- ബ്രോക്കറേജ് സ്ഥാപനങ്ങളായ യെസ് സെക്യൂരിറ്റീസും മോത്തിലാല്‍ ഒസ്വാളും രാംകോ സിമന്റ് ഓഹരിക്ക് 'ബൈ' (ആഡഥ) റേറ്റിങ്ങാണ് നല്‍കിയിരിക്കുന്നത്.
- 2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന ലാഭത്തിന്റെ അനുമാനം താഴ്ത്തിയെങ്കിലും ആരോഗ്യകരമായ വിറ്റുവരുമാനം ലഭിക്കുമെന്നാണ് യെസ് സെക്യൂരിറ്റീസിന്റെ കണക്കുക്കൂട്ടല്‍. ഇതില്‍ നിന്നും മൂലധന ചെലവിനുള്ളത് കണ്ടെത്താമെന്നും ഇത് ബാലന്‍സ് ഷീറ്റിന് മേലുള്ള സമ്മര്‍ദം കുറയ്ക്കുമെന്നും വിലയിരുത്തുന്നു. ഇത് കടം ഓഹരി അനുപാതം താഴ്ത്തുമെന്നും യെസ് സെക്യൂരിറ്റീസ് സൂചിപ്പിച്ചു.
- ഉത്പാദന ശേഷി വര്‍ധിപ്പിക്കുന്നതിലൂടെ നിലവില്‍ സാന്നിധ്യമുള്ള വിപണികളില്‍ വിഹിതം വര്‍ധിപ്പിക്കാനാകും എന്നാണ് മോത്തിലാല്‍ ഒസ്വാളിന്റെ അനുമാനം.
ഓഹരി വിശദാംശം
രാംകോ സിമന്റ്സിന്റെ ഓഹരികളില്‍ ആകെ 42.33 ശതമാനമാണ് പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമുള്ളത്. എന്നാല്‍ 20.63 ശതമാനം ഓഹരികള്‍ ഈട് നല്‍കിയിട്ടുണ്ട്. അതേസമയം വിദേശ നിക്ഷേപകര്‍ക്ക് 7.63 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 36.02 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 14.03 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.46 ശതമാനമാണ്.
പ്രതിയോഹരി ബുക്ക് വാല്യൂ 241.97 രൂപ നിരക്കിലാണ്. സിമന്റ് വിഭാഗം ഓഹരികളുടെ ശരാശരി പിഇ അനുപാതം 27.89 ആയിരിക്കുമ്പോള്‍ രാംകോ സിമന്റിന്റേത് 15.91 നിലവാരത്തിലാണെന്നതും ശ്രദ്ധേയം. നിലവിലെ കമ്പനിയുടെ വിപണി മൂല്യം 15,577 കോടിയാണ്.
ലക്ഷ്യവില 785- 1,135
- യെസ് സെക്യൂരിറ്റീസ്- സമീപ കാലയളവിലേക്ക് നല്‍കിയിരിക്കുന്ന ലക്ഷ്യവില 1,135 രൂപയാണ്. അതായത് 72 ശതമാനം നേട്ടം ലഭിക്കുമെന്നാണ് യെസ് സെക്യൂരിറ്റീസിന്റെ അനുമാനം.
- മോത്തിലാല്‍ ഒസ്വാള്- സമീപ ഭാവിയിലേക്ക് രാംകോ സിമന്റ്സിന് നല്കിയ ലക്ഷ്യവില 785 രൂപയാണ്. നേരത്തെ 905 രൂപയായിരുന്നു നിര്‍ദേശിച്ചിരുന്നത്.
ചൊവ്വാഴ്ച 3 ശതമാനം ഇടിവോടെ രാംകോ സിമന്റിന്റെ ഓഹരികള്‍ 659 രൂപ നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. അതേസമയം 52 ആഴ്ച കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 1,132.70 രൂപയും താഴ്ന്ന വില 651.75 രൂപയുമാണ്. ഈ വര്‍ഷം ഇതുവരെയുള്ള കാലയളവില്‍ ഓഹരി വില 35 ശതമാനത്തോളം തിരുത്തല്‍ നേരിട്ടു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications