'ഉരച്ചു നോക്കിയാലറിയാം മാറ്റ്'; ചാഞ്ചാട്ടത്തിനിടെ ഓഹരി തെരഞ്ഞെടുക്കുന്നതിനുള്ള 5 നിയമങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏത് ഓഹരിയെ തെരഞ്ഞെടുക്കണം ഒഴിവാക്കണം എന്നത് നിക്ഷേപകരെ കുഴയ്ക്കുന്ന ചോദ്യമാണ്. ഒരു വിഭാഗം ഓഹരികളുടെ വില കുതിച്ചു കയറുമ്പോള്‍ മറ്റുള്ളവയുടേത് സാവധാനമോ കൂടുതല്‍ തിരിച്ചടികളിലേക്കോ നീങ്ങുന്നതും കാണാം. അതിനാല്‍ സംശയം തോന്നുക സ്വാഭാവികമാണ്. സ്വര്‍ണത്തില്‍ തുരുമ്പെടുക്കില്ല എന്നതുപോലെ അടിസ്ഥാനപരമായി മികച്ചതും ഗുണമേന്മയേറിയ കമ്പനികളും ആണെങ്കില്‍ വിപണിയുടെ ഉലച്ചിലിനൊപ്പം വീഴാമെങ്കിലും ഉരച്ചാല്‍ മാറ്റ് അറിയിക്കുന്ന സ്വര്‍ണം പോലെയത് കരകയറി ശോഭിക്കുമെന്നതാണ് പൂര്‍വകാല ചരിത്രം. വെല്ലുവിളി ഉയര്‍ത്തുന്ന വിപണിയിലെ സാഹചര്യങ്ങള്‍ക്കിടെയില്‍ ഓഹരി തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട 5 ഘടകങ്ങള്‍ താഴെ ചേര്‍ക്കുന്നു.

വരുമാന സ്ഥിരത

വരുമാന സ്ഥിരത

ഓരോ കാലയളവിലും വരുമാനത്തിലും ആനുപാതികമായി ലാഭത്തിലും വളര്‍ച്ച രേഖപ്പെടുത്തുന്ന കമ്പനികളെ തെരഞ്ഞെടുക്കുന്നതാണ് ഉചിതം. പ്രവര്‍ത്തനത്തിലും സാമ്പത്തിക സ്ഥിതിയിലും ഇത്തരം കമ്പനികള്‍ക്ക് സ്ഥായിയും മികവും ഉണ്ടായിരിക്കും. പൊതുവില്‍ വിപണിയിലെ സാഹചര്യം മെച്ചപ്പെടുമ്പോള്‍ ഏറ്റവും വേഗത്തില്‍ നിക്ഷേപകരുടെ 'കണ്ണുടക്കുന്നതും' ഇത്തരം ഓഹരികളിലാവും. വിപണിയും നിക്ഷേപ സമൂഹവും വരുമാനത്തിലെ സ്ഥിരതയും ഭാവി സാധ്യതകളുമുള്ള കമ്പനികളെയാണ് ഇഷ്ടപ്പെടുന്നത്.

Also Read: കാളയോ കരടിയോ? ആരാവും മലര്‍ത്തിയടിക്കുക! അടുത്തയാഴ്ച വിപണിയെ സ്വാധീനിക്കാവുന്ന 5 ഘടകങ്ങള്‍Also Read: കാളയോ കരടിയോ? ആരാവും മലര്‍ത്തിയടിക്കുക! അടുത്തയാഴ്ച വിപണിയെ സ്വാധീനിക്കാവുന്ന 5 ഘടകങ്ങള്‍

വാല്യൂവേഷന്‍

വാല്യൂവേഷന്‍

തിരിച്ചടികളുടെ കാലത്ത് വിപണിയില്‍ മുഴങ്ങുന്ന നിക്ഷേപ മന്ത്രമാണ് 'വാല്യൂവേഷന്‍'. മികച്ച വാല്യൂവേഷനിലുള്ള ഓഹരികള്‍ നിക്ഷേപങ്ങളുടെ 'സേഫ് സോണാണ്'. അതിനാല്‍ ഭേദപ്പെട്ട വാല്യൂവേഷനിലുള്ള ഓഹരികളില്‍ നിക്ഷേപിക്കുന്നതാണ് ഉചിതം. അതേസമയം പിഇ അനുപാതം (Price to Earnings Ratio) കുറവായതു കൊണ്ട് എല്ലാം മികച്ചതെന്നോ പിഇ അനുപാതം കൂടുതലായതു കൊണ്ട് എല്ലാം മോശമാണെന്നോ അര്‍ഥമില്ല. ചില കമ്പനികള്‍ക്ക് അവരുടെ വാല്യൂവേഷനെ സാധൂകരിക്കുന്നവിധം യഥാര്‍ഥത്തിലുള്ള ബിസിനസ് ഉണ്ടായിരിക്കുകയില്ല. സമാനമായി നല്ല മാനേജ്‌മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മികച്ച ബിസിനസുള്ള കമ്പനികള്‍ ആകര്‍ഷകമായ നിലവാരത്തിലും ലഭ്യമാണ്. അതിനാല്‍ വ്യക്തിഗതമായി ഓരോ ഓഹരികളേയും പരിശോധിച്ച് അവയുടെ പിഇ അനുപാതം അര്‍ഹതയ്‌ക്കൊത്തതാണെന്ന് ഉറപ്പു വരുത്തുക.

മികച്ച മാനേജ്‌മെന്റ്

മികച്ച മാനേജ്‌മെന്റ്

ഒരു കമ്പനിയുടെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമായ ഘടകമാണ് മികച്ച മാനേജ്‌മെന്റ് എന്നത്. സുതാര്യവും മികച്ച ഭരണപാടവത്തിന്റെ പൂര്‍വകാല ചരിത്രവുമുള്ള കമ്പനികള്‍ക്ക് പ്രതിസന്ധി ഘട്ടങ്ങളെ വേഗത്തില്‍ തരണം ചെയ്യാനുമാകും. മികച്ച മാനേജ്‌മെന്റുകള്‍ ടെക്‌നോളജിയേയും ഉത്പന്നത്തിന്റെ പുതിയ ട്രെന്‍ഡുകളേയും വളരെ വേഗം ഉള്‍ക്കൊള്ളുവയാകും. അതിനാല്‍ പ്രതിസന്ധി കാലഘട്ടം മാറുന്ന വേളയില്‍ ഇത്തരം കമ്പനികള്‍ വേഗത്തില്‍ കരകയറുകയും ചെയ്യും.

Also Read: മെറ്റല്‍ ഓഹരികള്‍ ഇടിയുന്നതിന് 3 കാരണങ്ങള്‍; ഇതില്‍ നിന്നും നേട്ടം കൊയ്യുന്ന മറ്റ് 2 സെക്ടറുകളും ഇതാAlso Read: മെറ്റല്‍ ഓഹരികള്‍ ഇടിയുന്നതിന് 3 കാരണങ്ങള്‍; ഇതില്‍ നിന്നും നേട്ടം കൊയ്യുന്ന മറ്റ് 2 സെക്ടറുകളും ഇതാ

ഉയര്‍ന്ന കടബാധ്യത

ഉയര്‍ന്ന കടബാധ്യത

മിക്ക കമ്പനികള്‍ക്കും കടബാധ്യതകളുണ്ടാവാം. അതിനാല്‍ ഒരു ബിസിനസിന്റെ 'ആരോഗ്യസ്ഥിതി'യെ കുറിച്ചുള്ള ഒരു സൂചകം കൂടിയാണിത്. ഉയര്‍ന്ന കടം ഓഹരി അനുപാതമുള്ള കമ്പനിയാണെങ്കില്‍ പൊതുവിപണിയിലെ പ്രതികൂല ഘട്ടങ്ങളില്‍ അതിന്റെ തിരിച്ചടവിനുള്ള ഉത്തരവാദിത്തം ശക്തമായ ബാധ്യത ഉയര്‍ത്താം. ദുര്‍ബലമായതും സാമ്പത്തിക ഭദ്രതയുമില്ലാത്ത കമ്പനികളിലെ നിക്ഷേപത്തിന് റിസ്‌ക് ഉയര്‍ന്നതായിരിക്കും. സാമ്പത്തികമായി മുന്നേറ്റമില്ലെങ്കില്‍ വിപണിയിലെ സാഹചര്യങ്ങള്‍ കൊണ്ടോ അല്ലെങ്കില്‍ വാല്യൂവേഷന്‍ വിലയിരുത്തലിലോ ഇത്തരം ഓഹരികളില്‍ എപ്പോള്‍ വേണമെങ്കിലും തിരിച്ചടി നേരിാടം.

ഓഹരിയുടമകളോടുള്ള സമീപനം

ഓഹരിയുടമകളോടുള്ള സമീപനം

കൃത്യമായും മുടങ്ങാതെയും ലാഭിവിഹിതം നല്‍കുന്നത് ഒരു കമ്പനിക്ക് ഓഹരിയുടമകളോടുള്ള സമീപനം എങ്ങനെയെന്ന് വ്യക്തമാക്കുന്ന ഘടകമാണ്. വര്‍ഷങ്ങളായി മുടക്കമില്ലാതെ ലാഭവിഹിതം നല്‍കുന്നത്, ഒരു കമ്പനിക്ക് അവരുടെ ബിസിനസ് മേഖലയിലെ അവഗാഹത്തെയും മികവിനേയും സൂചിപ്പിക്കുന്നതാണ്. ഓഹരി വിലയില്‍ കാര്യമായ വര്‍ധനയില്ലാത്ത സാഹചര്യത്തിലും സ്ഥിരമായി ലാഭവിഹിതം കിട്ടുന്നുണ്ടെങ്കില്‍ അതൊരു അധിക വരുമാന മാര്‍ഗവുമാകും.

Also Read: അടുത്തിടെ മ്യൂച്ചല്‍ ഫണ്ടുകള്‍ വിറ്റൊഴിവാക്കിയ 5 സ്‌മോള്‍ കാപ് ഓഹരികള്‍; പട്ടികയില്‍ ഇന്ത്യാബുള്‍സുംAlso Read: അടുത്തിടെ മ്യൂച്ചല്‍ ഫണ്ടുകള്‍ വിറ്റൊഴിവാക്കിയ 5 സ്‌മോള്‍ കാപ് ഓഹരികള്‍; പട്ടികയില്‍ ഇന്ത്യാബുള്‍സും

ചുരുക്കം

ചുരുക്കം

തുടര്‍ച്ചയായി തിരിച്ചടികളേക്കുന്ന വിപണിയില്‍ ഓഹരിയെ തെരഞ്ഞെടുക്കുന്നതിന് ബോട്ടം-അപ് (Bottom-up) സമീപനമായിരിക്കും നല്ലത്. വിപണിയുടെ ചാക്രികതയേയും സാഹചര്യങ്ങളും മാറ്റിനിര്‍ത്തി ഓരോ ഓഹരികളെയും അടിസ്ഥാനപരമായും സാമ്പത്തികപരമായും സൂക്ഷ്മതയോടെ വിലയിരുത്തി നിക്ഷേപം നടത്തുന്നതിനെയാണ് ബോട്ടം-അപ് സമീപനം എന്നു വിശേഷിപ്പിക്കുന്നത്. ഇത്തരം ഓഹരികള്‍ക്ക് ഏത് അവസ്ഥയിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകും എന്നാണ് നിഗമനം. അതിനാല്‍ നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്ന കമ്പനിയെ കുറിച്ച് മുകളില്‍ സൂചിപ്പിച്ച ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ വ്യക്തമായി വിശകലനം ചെയ്യണം. അതുപോലെ തെരഞ്ഞെടുത്ത കമ്പനിയെ ആ മേഖലയിലെ മറ്റ് മുന്‍നിര കമ്പനികളുമായി താരതമ്യം ചെയ്യണം. എങ്കിലും ഒരു ഓഹരിയിലേക്കും ആസ്തിയിലേക്കും മാത്രമായി നിക്ഷേപം ചുരുക്കാതെ വൈവിധ്യവത്കരണം നടത്തണമെന്നതും പ്രധാനമാണ്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock market share market
English summary

Stock Selection In Volatile Market: Bottom-up Approach Will Be Safe And Follow These 5 Factors

Stock Selection In Volatile Market: Bottom-up Approach Will Be Safe And Follow These 5 Factors
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X