വൈകാതെ ഓഹരി വിഭജിക്കുന്ന 3 സ്‌മോള്‍ കാപ് സ്റ്റോക്കുകള്‍ ഇതാ; കൈവശമുണ്ടോ?

ഓഹരികളുടെ ആകെ എണ്ണം വര്‍ധിക്കുന്നതിലുടെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ വ്യാപാര ഇടപാടുകള്‍ എളുപ്പമാകുമെന്നതാണ് കമ്പനികളെ ഓഹരി വിഭജനത്തിന് പ്രേരിപ്പിക്കുന്ന മുഖ്യകാരണം. ചെറുകിട നിക്ഷേപകരെ കൂടി ആകര്‍ഷിക്കുകയെന്നതും ഓഹരി വിഭജനത്തിന് പ്രേരിപ്പിക്കാറുണ്ട്. ഇത്തരത്തില്‍ ഈയാഴ്ച ഓഹരി വിഭജനം നടപ്പാക്കുന്ന 2 കമ്പനികളുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.

ഡിവിഡന്റ് വര്‍ധിക്കുമോ ?

ഡിവിഡന്റ് വര്‍ധിക്കുമോ ?

കയ്യിലുള്ള ആകെ ഓഹരികളുടെ എണ്ണം വിഭജനത്തിലൂടെ വര്‍ധിക്കുന്നതു കൊണ്ട് കമ്പനിയില്‍ നിന്നും ഭാവിയില്‍ ലഭിച്ചേക്കാവുന്ന ഡിവിഡന്റിലും വര്‍ധന ഉണ്ടാകുമോയെന്നാണ് ചിന്തിക്കുന്നതെങ്കില്‍ ഇല്ല എന്നാണ് ഉത്തരം. ഓഹരിയുടെ മുഖവിലയുടെ അടിസ്ഥാനത്തിലാണ് ലാഭവിഹിതം കമ്പനികള്‍ പ്രഖ്യാപിക്കാറുള്ളത്. അതിനാല്‍ വിഭജനം കാരണം ഓഹരിയുടെ മുഖവിലയും കുറയുന്നതിനാല്‍ ലാഭവിഹിതത്തില്‍ വര്‍ധനവ് ഉണ്ടാകുകയില്ല. ചുരുക്കത്തില്‍ കമ്പനിയുടെ മൊത്തം വിപണി മൂല്യത്തിലും മാറ്റം വരുന്നില്ല. എന്നാല്‍, ആകെ ഓഹരികളുടെ എണ്ണം മാത്രം വര്‍ധിക്കുകയും ചെയ്യും.

സാലസര്‍ ടെക്നോ

സാലസര്‍ ടെക്നോ

ടെലികോം മേഖലയിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലാണ് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാലസര്‍ ടെക്നോ എന്‍ജിനീയറിംഗ് ശ്രദ്ധയൂന്നീയിരിക്കുന്നത്. ഈ മൈക്രോ കാപ് കമ്പനി 10:1 അനുപാതത്തില്‍ ഓഹരി വിഭജനം നടത്തുമെന്നാണ് അറിയിച്ചത്. അതായത് 10 രൂപ മുഖവിലയുള്ള ഒരു ഓഹരി 1 രൂപ മുഖവിലയുള്ള 10 ഓഹരികളായാവും വിഭജിക്കുക. ഇതിനുള്ള സ്പ്ലിറ്റ് തീയതി ഈമാസം 27-നാണ് നിശ്ചയിച്ചിരിക്കുന്നത്.

അതേസമയം 8 ശതമാനം കുതിച്ചുയര്‍ന്ന് 263.15 രൂപയിലായിരുന്നു വെള്ളിയാഴ്ച സാലസര്‍ ടെക്‌നോ (BSE: 540642, NSE : SALASAR) ഓഹരികള്‍ ക്ലോസ് ചെയ്തത്. 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 714 രൂപയും താഴ്ന്ന വില 207.05 രൂപയുമാണ്.

ഡിയു ഡിജിറ്റല്‍

ഡിയു ഡിജിറ്റല്‍

വിസ/ പാസ്‌പോര്‍ട്ട് രേഖകളുടെ പ്രോസസിങ്, തിരിച്ചറിയല്‍ പരിശോധന, ഭരണ നിര്‍വഹണത്തിനുള്ള ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കുന്ന ഐടി കമ്പനിയാണ് ഡിയു ഡിജിറ്റല്‍ ഗ്ലോബല്‍. ഈ നാനോ കാപ് കമ്പനി 5:1 അനുപാതത്തില്‍ ഓഹരി വിഭജനം നടത്തുമെന്ന് പ്രഖ്യാപിച്ചു. അതായത് 10 രൂപ മുഖവിലയുള്ള ഒരു ഓഹരി 2 രൂപ മുഖവിലയുള്ള 5 ഓഹരികളായാവും വിഭജിക്കുക. ഇതിനുള്ള സ്പ്ലിറ്റ് തീയതി ജൂണ്‍ 30-നാണ് തീരുമാനിച്ചിരിക്കുന്നത്.

അതേസമയം 2 ശതമാനത്തിലേറെ മുന്നേറി 420 രൂപയിലായിരുന്നു കഴിഞ്ഞ ദിവസം ഡിയു ഡിജിറ്റല്‍ ഗ്ലോബല്‍ (NSE - SM: DUGLOBAL) ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഒരു വര്‍ഷ കാലയളവില്‍ ഓഹരിയുടെ കൂടിയ വിലനിലവാരം 489 രൂപയും കുറഞ്ഞ വിലനിലവാരം 65 രൂപയുമാണ് കുറിച്ചത്.

പൈസാലോ ഡിജിറ്റല്‍

പൈസാലോ ഡിജിറ്റല്‍

ഡല്‍ഹി കേന്ദ്രീകരിച്ച് ധനകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ബിഎഫ്‌സി കമ്പനിയാണ് പൈസാലോ ഡിജിറ്റല്‍. ഈ സ്‌മോള്‍ കാപ് കമ്പനി 10:1 അനുപാതത്തില്‍ ഓഹരി വിഭജനം നടത്തുമെന്നാണ് അറിയിച്ചത്. അതായത് 10 രൂപ മുഖവിലയുള്ള ഒരു ഓഹരി 1 രൂപ മുഖവിലയുള്ള 10 ഓഹരികളായാവും വിഭജിക്കുന്നത്. ഇതു പ്രകാരം സ്പ്ലിറ്റ് തീയതി ഈമാസം 30-നാണ് നിശ്ചയിച്ചിരിക്കുന്നത്.

അതേസമയം 3 ശതമാനത്തിലേറെ ഉയര്‍ന്ന് 769.50 രൂപയിലായിരുന്നു വെള്ളിയാഴ്ച പൈസാലോ ഡിജിറ്റല്‍ (BSE: 532900, NSE : PAISALO) ഓഹരിയുടെ ക്ലോസിങ്. 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 1,143 രൂപയും താഴ്ന്ന വില 560 രൂപയുമാണ്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X