ഓഹരികളുടെ വില ഉയര്‍ന്നു നില്‍ക്കുകയും ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം കുറയുകയും ചെയ്യുമ്പോള്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വ്യാപാര ഇടപാടുകള്‍ കുറയുകയും അത് ലിക്വിഡിറ്റിയെ ബാധിക്കുകയും ചെയ്യാം. ഈ സാഹചര്യത്തിലാണ് ഓഹരി വിഭജനത്തെ കുറിച്ച് കമ്പനികള്‍ ആലോചിക്കുന്നത്. ഇങ്ങനെ ഓഹരികള്‍ വിഭജിക്കുമ്പോള്‍ ചെറുകിട നിക്ഷേപകരില്‍ താല്പര്യം വര്‍ധിക്കുകയും ഇടപാടുകള്‍ കൂടുകയും അതിലൂടെ ഓഹരി വിലയില്‍ വര്‍ധനയും ഉണ്ടായേക്കാം. ഈമാസം ഓഹരി വിഭജനം പ്രഖ്യാപിച്ചിട്ടുള്ള 2 കമ്പനികളെ ചുവടെ ചേര്‍ക്കുന്നു.
സ്റ്റീല്‍ എക്സ്ചേഞ്ച്
ഉരുക്കിന്റേയും അനുബന്ധ ഉത്പന്നങ്ങളുടേയും നിര്‍മാണത്തിലും വ്യാപാരത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സ്മോള്‍ കാപ് കമ്പനിയാണ് സ്റ്റീല്‍ എക്സ്ചേഞ്ച് ഇന്ത്യ ലിമിറ്റഡ്. ഊര്‍ജോത്പാദനത്തിലും സംരംഭങ്ങളുണ്ട്. അതേസമയം 10:1 അനുപാതത്തില്‍ ഓഹരി വിഭജനം നടത്തുമെന്നാണ് അറിയിപ്പ്. അതായത് നിലവില്‍ 10 രൂപ മുഖവിലയുള്ള ഒരു ഓഹരി വിഭജിച്ച് 1 രൂപ മുഖവിലയുള്ള 10 ഓഹരികളായി മാറും. ഇതിനുള്ള സ്പ്ലിറ്റ് എക്സ് തീയതി ജൂലൈ 12-നും റെക്കോഡ് തീയതി 13-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്.
അതേസമയം തിങ്കളാഴ്ച 5 ശതമാനത്തോളം മുന്നേറി 177.45 രൂപയിലാണ് സ്റ്റീല്‍ എക്സ്ചേഞ്ച് (BSE: 534748, NSE : STEELXIND) ഓഹരിയുടെ ക്ലോസിങ്. 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 262.60 രൂപയും താഴ്ന്ന വില 66.20 രൂപയുമാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഓഹരിയില്‍ 27 ശതമാനവും ഒരു വര്‍ഷ കാലയളവില്‍ 140 ശതമാനം നേട്ടവും കരസ്ഥമാക്കി. സമാനമായി 2019, 2020, 2021 കലണ്ടര്‍ വര്‍ഷങ്ങളിലെ ജൂലൈ- ഡിസംബര്‍ മാസക്കാലയളവില്‍ ഈ സ്മോള്‍ കാപ് കമ്പനി യഥാക്രമം 109 ശതമാനം, 81 ശതമാനം, 150 ശതമാനം വീതം മുന്നേറ്റം കാഴ്ചവെച്ചിട്ടുണ്ട്. പ്രതിയോഹരി പിഇ അനുപാതം 15.3 നിലവാരത്തിലും കമ്പനിയുടെ വിപണി മൂല്യം 1,564 കോടിയുമാണ്.
റീനൈസന്സ് ഗ്ലോബല്‍
സ്വര്‍ണം/ വെള്ളി/ പ്ലാറ്റിനം- ആഭരണങ്ങള്‍, ഡയമണ്ട്/ വിലപിടിപ്പുള്ള രത്നക്കല്ലുകളുടേയും രൂപകല്പനയും നിര്‍മാണത്തിലുമാണ് റീനൈസന്സ് ഗ്ലോബല്‍ ശ്രദ്ധയൂന്നീയിരിക്കുന്നത്. ചൈന, യുഎസ്, യുകെ, ഗള്‍ഫ് രാജ്യങ്ങളിലും ഉപകമ്പനികളുണ്ട്. അതേസമയം 5:1 അനുപാതത്തിലാണ് ഓഹരി വിഭജനം നടപ്പാക്കുന്നത്. അതായത് 10 രൂപ മുഖവിലയുള്ള ഓഹരി 2 രൂപ മുഖവിലയുള്ള 5 ഓഹരികളായി മാറും. ഇതിനുള്ള എക്സ് തീയതി ജൂലൈ 19-നും റെക്കോഡ് തീയതി 20-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്.
അതേസമയം ഇന്ന് 8 ശതമാനത്തിലധികം മുന്നേറി 631.50 രൂപയിലാണ് റീനൈസന്സ് ഗ്ലോബല്‍ (BSE: 532923, NSE : RGL) ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഒരു വര്‍ഷ കാലയളവില്‍ ഓഹരിയുടെ കൂടിയ വില നിലവാരം 1,090.90 രൂപയും താഴ്ന്ന നിലവാരം 530 രൂപയുമാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഓഹരിയില്‍ 8 ശതമാനത്തോളം മുന്നേറ്റം ഉണ്ടായെങ്കിലും ഈ വര്‍ഷം ഇതുവരെ ഈ സ്മോള്‍ കാപ് ഓഹരിയില്‍ 35 ശതമാനം തിരുത്തല്‍ നേരിട്ടു. പ്രതിയോഹരി പിഇ അനുപാതം 11.3 നിലവാരത്തിലും ഡിവിഡന്റ് യീല്‍ഡ് 1.35 ശതമാനവുമാണ്. കമ്പനിയുടെ വിപണി മൂല്യം 1,200 കോടിയാണ്.
ഡിവിഡന്റ് വര്‍ധിക്കുമോ ?
കയ്യിലുള്ള ആകെ ഓഹരികളുടെ എണ്ണം വിഭജനത്തിലൂടെ വര്‍ധിക്കുന്നതു കൊണ്ട് പിന്നീട് കമ്പനിയില്‍ നിന്നും ലഭിച്ചേക്കാവുന്ന ലാഭവിഹിതത്തിലും വര്‍ധനയുണ്ടാകുമോയെന്ന് ചിന്തിക്കുകയാണെങ്കില്‍ ഇല്ല എന്നാണ് ഉത്തരം. കാരണം, ഓഹരിയുടെ മുഖവിലയുടെ അടിസ്ഥാനത്തിലാണ് ലാഭവിഹിതം കമ്പനികള്‍ പ്രഖ്യാപിക്കുന്നത്. വിഭജനം കാരണം ഓഹരിയുടെ മുഖവിലയും കുറയുന്നതിനാല്‍ ലാഭവിഹിതത്തില്‍ വര്‍ധനവ് ഉണ്ടാകുകയില്ല.
ചുരുക്കത്തില്‍ കമ്പനിയുടെ മൊത്തം വിപണി മൂല്യത്തില്‍ മാറ്റം വരുന്നില്ല. എന്നാല്‍, ആകെ ഓഹരികളുടെ എണ്ണം മാത്രം വര്‍ധിക്കുകയും ചെയ്യും. ഓഹരികളുടെ ആകെ എണ്ണം വര്‍ധിക്കുന്നതിലൂടെ സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ വ്യാപാര ഇടപാടുകള്‍ എളുപ്പമാകുമെന്നതാണ് കമ്പനികളെ ഓഹരി വിഭജനത്തിന് പ്രേരിപ്പിക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
