'ഭൂതക്കണ്ണാടിയിട്ട്' ഫണ്ട് മാനേജർമാർ; പുതിയ ഇഷ്ടം ബാങ്ക്, ഓട്ടോ, ഐടി ഓഹരികളോട് — ഇവരെ വിറ്റൊഴിവാക്കി

ഒരു കമ്പനിയെ നിക്ഷേപത്തിനായി പരിഗണിക്കുമ്പോള്‍ ആര്‍ക്കൊക്കെ എത്രയൊക്കെ അളവില്‍ ഓഹരി പങ്കാളിത്തം ഉണ്ട് എന്നുള്ളത് വളരെ നിര്‍ണായകമായ ഒരു വിവരമാണ്. കാരണം ഒരു കമ്പനിയെക്കുറിച്ച് ഏറ്റവുമധികം അറിയാവുന്നത് അതിലെ വന്‍കിട നിക്ഷേപകര്‍ക്ക് ആയിരിക്കും. അതുകൊണ്ടു തന്നെ വന്‍കിട നിക്ഷേപകരായ മ്യൂച്ചല്‍ ഫണ്ട് ഉള്‍പ്പെടെയുള്ള ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരി പങ്കാളിത്തത്തില്‍ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ ആ കമ്പനിയെ കുറിച്ചുള്ള ചില സൂചനകളും തരുന്നതാണ്.

നിഫ്റ്റി

ഇക്കഴിഞ്ഞ മേയില്‍ പ്രധാന സൂചികയായ നിഫ്റ്റിയില്‍ 3 ശതമാനത്തിലേറെ ഇടിവ് നേരിട്ടു. പ്രധാനമായും ഐടി ഓഹരികളില്‍ നേരിട്ട തിരുത്തലാണ് സൂചികകളെ പിന്നോട്ടടിച്ചത്. ഭൂരിഭാഗം ഐടി ഓഹരികളും ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 20- 25 ശതമാനം ഇടിവ് നേരിട്ടു. അതേസമയം വിപണിയില്‍ നേരിട്ട തിരുത്തല്‍ ഗുണമേന്മയേറിയ മികച്ച ഓഹരികള്‍ വാങ്ങിക്കൂട്ടുന്നതിനുള്ള അവസരമായി ഫണ്ട് മാനേജര്‍മാര്‍ വിനിയോഗിച്ചു.

സമാനമായി ഏറെക്കാലം പിന്നോക്കം നിന്നിരുന്ന ഓട്ടോമൊബീല്‍ വിഭാഗം ഓഹരികളിലും നിക്ഷേപം നടത്തിയിട്ടുണ്ട്. തിരുത്തല്‍ നേരിട്ട് ആകര്‍ഷകമായ നിലവാരത്തിലേക്കെത്തിയ ലാര്‍ജ് കാപ് ബാങ്ക് ഓഹരികളിലും ഫണ്ട് മാനേജര്‍മാരുടെ കണ്ണെത്തിയിട്ടുണ്ട്. മേയ് മാസത്തില്‍ പ്രധാന അസറ്റ് മാനേജ്‌മെന്റ് കമ്പനികള്‍ നടത്തിയ ഇടപാടുകള്‍ ചുവടെ ചേര്‍ക്കുന്നു.

എസ്ബിഐ

എസ്ബിഐ

  • അധികമായി വാങ്ങിയത്- ഡിവീസ് ലാബോറട്ടറീസ്, കെപിആര്‍ മില്‍സ്, പേജ് ഇന്‍ഡസ്ട്രീസ്.
  • ഭാഗികമായി വിറ്റത്- കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫൈനാന്‍സ്, ടെക് മഹീന്ദ്ര.
  • പൂര്‍ണമായും ഒഴിവാക്കിയത്- ആദിത്യ ബിര്‍ള സണ്‍ ലൈഫ് എഎംസി, ലാര്‍സണ്‍ & ട്യൂബ്രോ ഇന്‍ഫോടെക്, റോലക്‌സ് റിങ്‌സ്.
  • പുതിയതായി വാങ്ങിയത്- ഒന്നുമില്ല.

ഐസിഐസിഐ

  • അധികമായി വാങ്ങിയത്- എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍.
  • ഭാഗികമായി വിറ്റത്- ഐടിസി, മഹീന്ദ്ര & മഹീന്ദ്ര, എച്ച്ഡിഎഫ്‌സി.
  • പൂര്‍ണമായും ഒഴിവാക്കിയത്- സിഎഎംഎസ്, ഇന്‍ഡസ് ടവേര്‍സ്, മോത്തിലാല്‍ ഒസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്.
  • പുതിയതായി വാങ്ങിയത്- അപ്പോളൊ ഹോസ്പിറ്റല്‍സ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍, എസ്‌ജെവിഎന്‍.
എച്ച്ഡിഎഫ്‌സി

എച്ച്ഡിഎഫ്‌സി

  • അധികമായി വാങ്ങിയത്- എച്ച്ഡിഎഫ്‌സി, ഇന്‍ഫോസിസ്, ടിസിഎസ്.
  • ഭാഗികമായി വിറ്റത്- ഗെയില്‍ (ഇന്ത്യ), ടാറ്റ മോട്ടോര്‍സ്, പവര്‍ ഗ്രിഡ് കോര്‍പറേഷന്‍.
  • പൂര്‍ണമായും ഒഴിവാക്കിയത്- ആദിത്യ ബിര്‍ള സണ്‍ ലൈഫ് എഎംസി, ഡിവീസ് ലാബോറട്ടറീസ്.
  • പുതിയതായി വാങ്ങിയത്- ഐഷര്‍ മോട്ടോര്‍സ്, സെന്‍സാര്‍ ടെക്‌നോളജീസ്.

നിപ്പോണ്‍ ഇന്ത്യ

  • അധികമായി വാങ്ങിയത്- എച്ച്ഡിഎഫ്‌സി ബാങ്ക്, ടെക് മഹീന്ദ്ര, ബജാജ് ഫൈനാന്‍സ്.
  • ഭാഗികമായി വിറ്റത്- ഡിക്‌സണ്‍ ടെക്‌നോളജീസ് (ഇന്ത്യ), വരുണ്‍ ബിവറേജസ്, ഭാരതി എയര്‍ടെല്‍.
  • പൂര്‍ണമായും ഒഴിവാക്കിയത്- ആംബര്‍ എന്റര്‍പ്രൈസസ് ഇന്ത്യ, ബാല്‍കൃഷ്ണ ഇന്‍ഡസ്ട്രീസ്, ഡിഎല്‍എഫ്.
  • പുതിയതായി വാങ്ങിയത്- ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍, അപ്പോളോ ടയേര്‍സ്, ഇന്‍സെക്ടിസൈഡ്‌സ് ഇന്ത്യ.
ആക്‌സിസ്

ആക്‌സിസ്

  • അധികമായി വാങ്ങിയത്- മാരുതി സുസൂക്കി, എച്ച്ഡിഎഫ്‌സി ബാങ്ക്, മഹീന്ദ്ര & മഹീന്ദ്ര.
  • ഭാഗികമായി വിറ്റത്- ടാറ്റ മോട്ടോര്‍സ്, വിപ്രോ, ടിസിഎസ്.
  • പൂര്‍ണമായും ഒഴിവാക്കിയത്- ഇമാമി, ഐസിഐസിഐ സെക്യൂരിറ്റീസ്, മാരികോ.
  • പുതിയതായി വാങ്ങിയത്- ജൂബിലന്റ് ഫൂഡ്‌വര്‍ക്ക്‌സ്, ടാറ്റ കെമിക്കല്‍സ്, ഐടിസി

കൊട്ടക്

  • അധികമായി വാങ്ങിയത്- വേള്‍പൂള്‍ ഓഫ് ഇന്ത്യ, ഭാരത് ഫോര്‍ജ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്.
  • ഭാഗികമായി വിറ്റത്- എസ്ബിഐ കാര്‍ഡ്‌സ് & പേയ്‌മെന്റ്, എച്ച്ഡിഎഫ്‌സി ബാങ്ക്, സൊമാറ്റോ.
  • പൂര്‍ണമായും ഒഴിവാക്കിയത്- അവന്യൂ സൂപ്പര്‍മാര്‍ട്ട്‌സ്, മോഡി-ടെക് പാക്കേജിങ്, എന്‍എംഡിസി.
  • പുതിയതായി വാങ്ങിയത്- ഐനോക്‌സ് ലെയ്ഷര്‍, നവനീത് എഡ്യൂക്കേഷന്‍, ബോഷ്.
ആദിത്യ ബിര്‍ള

ആദിത്യ ബിര്‍ള

  • അധികമായി വാങ്ങിയത്- ഇന്‍ഫോസിസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ബാങ്ക്.
  • ഭാഗികമായി വിറ്റത്- ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഫൈസര്‍, ടിസിഎസ്.
  • പൂര്‍ണമായും ഒഴിവാക്കിയത്- മതേര്‍സണ്‍ സുമി വയറിങ്, ശ്രീറാം പ്രോപ്പര്‍ട്ടീസ്, സുവേന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്.
  • പുതിയതായി വാങ്ങിയത്- ഫസ്റ്റ്‌സോഴ്‌സ് സൊല്യൂഷന്‍സ്, സിംഫണി, അദാനി പോര്‍ട്ട്‌സ്.

ടാറ്റ അസറ്റ് മാനേജ്‌മെന്റ്

  • അധികമായി വാങ്ങിയത്- ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, ടിസിഎസ്.
  • ഭാഗികമായി വിറ്റത്- ഭാരത് പെട്രോളിയം കോര്‍പറേഷന്‍, എല്‍ & ടി ടെക്‌നോളജീ സര്‍വീസസ്, 3എം ഇന്ത്യ.
  • പൂര്‍ണമായും ഒഴിവാക്കിയത്- മാസ്‌റ്റെക്, എന്‍ഐഐടി, സൊമാറ്റോ.
  • പുതിയതായി വാങ്ങിയത്- ഓയില്‍ ഇന്ത്യ, സുമിറ്റോമോ കെമിക്കല്‍, എസ്ആര്‍എഫ്.
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X