തുടര്‍ച്ചയായ നഷ്ടങ്ങള്‍ക്കൊടുവില്‍ വിപണി വീണ്ടും മുന്നേറ്റത്തിന്റെ പാതയിലേക്ക് മടങ്ങിയെത്തി. നാളെ പ്രഖ്യാപിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തെ മുന്‍ നിര്‍ത്തിയുള്ള പ്രതീക്ഷകളും റഷ്യ- ഉക്രൈന് യുദ്ധത്തില്‍ അയവുണ്ടായേക്കുമെന്ന സൂചനകളുമാണ് മുന്നേറ്റത്തിന് പിന്‍ബലമേകുന്നത്. ഇതിനിടെയിലും ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു നില്‍ക്കുന്നത് വിപണിക്ക് ഗുണകരമല്ലെങ്കിലും അത് അനൂകൂല ഘടകമാകുന്നതും മുന്നേറ്റത്തിന് കാരണമാകുന്നതുമായ 3 ഓഹരികളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
ഓയില്‍ ഇന്ത്യ
ഒഎന്‍ജിസിക്ക് ശേഷം ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ/ ഉത്പാദന മേഖലയിലെ രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖലാ സ്ഥാപനമാണ് ഓയില്‍ ഇന്ത്യ ലിമിറ്റഡ് (BSE: 533106, NSE: OIL). 2023 സാമ്പത്തിക വര്‍ഷത്തില്‍ ഉത്പാദനം ഇടിഞ്ഞേക്കാമെന്ന് ഒഎന്‍ജിസി വിലയിരുത്തുമ്പോള്‍ ക്രൂഡ് ഓയില്‍ ഉത്പാദനം അടുത്ത സാമ്പത്തിക വര്‍ഷവും പൂര്‍വാധികം ശക്തമായി തുടരുമെന്നാണ് ഓയില്‍ ഇന്ത്യ അറിയിച്ചത്.
2021-22-ല്‍ ഇതുവരെ വാര്‍ഷികാടിസ്ഥാനത്തില്‍ 20 ശതമാനം ഉത്പാദനം വര്‍ധിച്ചിട്ടുണ്ട്. സമീപകാലത്തെ ക്രൂഡ് ഓയില്‍ വില വര്‍ധനവ് ഓയില്‍ ഇന്ത്യക്ക് നേട്ടമാകും. ഓഹരിയുടെ ഡിവഡന്റ് യീല്‍ഡ് 12 ശതമാനമാണെന്നതും ശ്രദ്ധേയം. ഇന്ന് 243.40 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഒരു വര്‍ഷത്തിനിടെയിലെ ഓഹരികളുടെ ഉയര്‍ന്ന വില 267.80 രൂപയും കുറഞ്ഞ വില 112 രൂപയുമാണ്.
എവറസ്റ്റ് കാന്റോ
രാജ്യത്തെ ഏറ്റവും വലിയ ഹൈ-പ്രഷര്‍ ഗ്യാസ് സിലിണ്ടര്‍ നിര്‍മാതാക്കളാണ് എവറസ്റ്റ് കാന്റോ സിലിണ്ടര്‍ ലിമിറ്റഡ്. സിഎന്‍ജി അധിഷ്ഠിത ഉപയോഗം വര്‍ധിക്കുന്നതാണ് കമ്പനിക്ക് ഗുണകരമാകുന്നത്. വാതക ഉപയോഗം വര്‍ധിപ്പിക്കുന്നതിനായുള്ള അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ശ്രദ്ധാലുവാണ്. രാജ്യത്തിന്റെ ഊര്‍ഝ ഉപയോഗത്തില്‍ പ്രകൃതി വാതകത്തിന്റെ സംഭാവന നിലവില്‍ 13 ശതമാനത്തില്‍ നിന്നും 2030-ഓടെ 20 ശതമാനത്തിലെത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
സമാനമായി സിഎന്‍ജി അധിഷ്ഠിത വാഹനങ്ങളുടെ എണ്ണം 2030-ഓടെ മൂന്നിരട്ടിയായി വര്‍ധിപ്പിക്കനാണ് നീക്കം. ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതോടെ ഈ നീക്കവും ശക്തിപ്പെട്ടേക്കും. എവറസ്റ്റ് കാന്റോയുടെ (BSE: 532684, NSE: EKC) വരുമാനവും അറ്റാദായവും യഥാക്രമം 13%, 81% എന്ന നിലയില്‍ നടപ്പ് സാമ്പത്തിക വര്‍ഷം വര്‍ധിച്ചു. നിലവിലെ പിഇ റേഷ്യോ 11 ആണ്. ബുധനാഴ്ച 201.65 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഒരു വര്‍ഷത്തിനിടെയിലെ ഓഹരികളുടെ ഉയര്‍ന്ന വില 291.80 രൂപയും കുറഞ്ഞ വില 66.80 രൂപയുമാണ്.
ധാംപൂര്‍ ഷുഗര്‍ മില്‍സ്
ഉത്തര്‍പ്രദേശിലെ ബിജ്നോര്‍ ആസ്ഥാനമായി ഷുഗര്‍, എഥനോള്‍, കെമിക്കല്‍ നിര്‍മാതാക്കളാണ് ധാംപൂര്‍ ഷുഗര്‍ മില്‍സ് (BSE: 500119, NSE: DHAMPURSUG). സള്‍ഫറിന്റെ അംശമില്ലാതെ ശുദ്ധീകരിച്ച പഞ്ചസാര നിര്‍മിക്കുന്നതില്‍ രാജ്യത്തെ മുന്‍നിരയിലാണ്. ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതോടെ, ലോകത്തെ ഏറ്റവും വലിയ പഞ്ചസാര ഉത്പാദകരായ ബ്രസീല്‍, എഥനോള്‍ ചേര്‍ത്ത ഇന്ധനം നിര്‍മിക്കുന്നത് വര്‍ധിപ്പിച്ചേക്കുമെന്നാണ് വിപണി വിദഗ്ധര്‍ സൂചിപ്പിക്കുന്നത്.
ബ്രസീലില്‍ നിന്നുള്ള പഞ്ചസാര വിതരണത്തില്‍ കുറവുണ്ടായാല്‍ ഇന്ത്യന്‍ ഷുഗര്‍ കമ്പനികള്‍ക്ക് നേട്ടമാകും. കൂടാതെ എഥനോള്‍ ഉത്പാദനം കമ്പനി വര്‍ധിപ്പിക്കുന്നതും അനുകൂല ഘടകമാണ്. കമ്പനിയുടെ വരുമാനത്തില്‍ മൂന്നില്‍ ഒന്നും ലഭിക്കുന്നത് എഥനോള്‍ വില്പനയില് നിന്നാണ്. ഓഹരിയുടെ പിഇ റേഷ്യോ 30 ആണ്. ബുധനാഴ്ച ഓഹരി 422.20 രൂപയിലാണ് ക്ലോസ് ചെയ്തത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
