കഴിഞ്ഞ വര്‍ഷത്തെ അഭൂതപൂര്‍വമായ കുതിപ്പിനു ശേഷം 2022-ല്‍ വിപണി തിരുത്തലിന്റെ പാതയിലാണ്. സമീപകാല ഉയര്‍ന്ന നിലവാരത്തില്‍ നിന്നും പ്രധാന സൂചികയായ നിഫ്റ്റി, 15 ശതമാനത്തോളം തിരുത്തല്‍ ഇതിനോടകം നേരിട്ടു കഴിഞ്ഞു. നിഫ്റ്റി മിഡ് കാപ്-100, സ്മോള്‍ കാപ്-100 സൂചികകള്‍ 20 ശതമാനത്തിലേറെ ഇടിഞ്ഞ് 'ബെയര്‍ മാര്‍ക്കറ്റ്' ഘട്ടത്തിലേക്കും കടന്നു. ഈ തിരിച്ചടിക്കിടയില്‍ ബിഎസ്ഇ-100 സൂചികയിലുള്ള 12 ഓഹരികള്‍ 40 ശതമാനത്തിലേറെ നഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട്. ഇവയില്‍ അദാനി ഗ്രീന്‍ ഒഴികെ 11 ഓഹരികള്‍ക്കും അടുത്ത 12 മാസത്തിനുള്ളില്‍ മികച്ച മുന്നേറ്റം കാഴ്ച വയ്ക്കാനാകുമെന്നാണ് രാജ്യാന്തര മാധ്യമമായ ബ്ലൂംബര്‍ഗ്, വിപണി വിദഗ്ധര്‍ക്കിടയില്‍ നടത്തിയ അഭിപ്രായ സര്‍വേയില്‍ വിലയിരുത്തപ്പെട്ടത്.
ഹിന്‍ഡാല്‍കോ
52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 44 ശതമാനത്തോളം ഈ മെറ്റല്‍ ഓഹരി വീണു. 636 രൂപയില്‍ നിന്നും കഴിഞ്ഞ ദിവസം 358 രൂപയിലേക്കാണ് താഴ്ന്നത്. വിപണി വിദഗ്ധര്‍ക്കിടയില്‍ ബ്ലൂംബര്‍ഗ് നടത്തിയ അഭിപ്രായ സര്‍വേയില്‍ ഹിന്‍ഡാല്‍കോ (BSE: 500440, NSE: HINDALCO) ഓഹരിക്ക് 64 ശതമാനം മുന്നേറി 589 രൂപയിലേക്ക് ഉയരാനായേക്കുമെന്ന് സൂചിപ്പിച്ചു.
പിരാമല്‍ എന്റര്‍പ്രൈസസ്
ഒരു വര്‍ഷ കാലയളവിലെ കൂടിയ നിലവാരത്തില്‍ നിന്നും 47 ശതനമാനത്തോളം ഈ ഫാര്‍മ ഓഹരി തിരുത്തല്‍ നേരിട്ടു. കഴിഞ്ഞ ദിവസം 1,597 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ബ്ലൂംബര്‍ഗിന്റെ സര്‍വേ പ്രകാരം പിരാമല്‍ എന്റര്‍പ്രൈസസ് (BSE: 500302, NSE : PEL) ഓഹരിക്ക് 53 ശതമാനം കുതിപ്പോടെ 2,451 രൂപയിലേക്ക് മുന്നേറാനാകും എന്നാണ് വിലയിരുത്തല്‍.
സീ എന്റര്‍ടെയിന്‍മെന്റ്
52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 41 ശതമാനത്തോളം ഈ മീഡിയ ഓഹരിയുടെ വില ഇടിഞ്ഞു. 379 രൂപയില്‍ നിന്നും കഴിഞ്ഞ ദിവസത്തോടെ 223 രൂപയിലേക്കാണ് താഴ്ന്നത്. വിപണി വിദഗ്ധര്‍ക്കിടയില്‍ ബ്ലൂംബര്‍ഗ് നടത്തിയ അഭിപ്രായ സര്‍വേയില്‍ സീ എന്റര്‍ടെയിന്‍മെന്റ് (BSE: 505537, NSE : ZEEL) ഓഹരിക്ക് 47 ശതമാനം മുന്നേറി 328 രൂപയിലേക്ക് ഉയരാനാകുമെന്ന് ചൂണ്ടിക്കാട്ടി.
ബജാജ് ഫിന്‍സെര്‍വ്
ഒരു വര്‍ഷ കാലയളവിലെ കൂടിയ നിലവാരത്തില്‍ നിന്നും 41 ശതനമാനത്തോളം ഈ ധനകാര്യ ഓഹരി തിരുത്തല്‍ നേരിട്ടു. കഴിഞ്ഞ ദിവസം 11,335 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ബ്ലൂംബര്‍ഗിന്റെ സര്‍വേ പ്രകാരം ബജാജ് ഫിന്‍സെര്‍വ് (BSE: 532978, NSE: BAJAJFINSV) ഓഹരിക്ക് 44 ശതമാനം ഉയര്‍ന്ന് 2,451 രൂപയിലേക്ക് എത്താനാകുമെന്നാണ് വിലയിരുത്തല്‍.
ടെക് മഹീന്ദ്ര
52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 44 ശതമാനത്തോളം ഈ ഐടി ഓഹരിയുടെ വില ഇടിഞ്ഞു. 1,838 രൂപയില്‍ നിന്നും കഴിഞ്ഞ ദിവസത്തോടെ 1,030 രൂപയിലേക്കാണ് താഴ്ന്നത്. വിപണി വിദഗ്ധര്‍ക്കിടയില്‍ ബ്ലൂംബര്‍ഗ് നടത്തിയ അഭിപ്രായ സര്‍വേയില്‍ ടെക് മഹീന്ദ്ര (BSE: 532755, NSE: TECHM) ഓഹരിക്ക് 41 ശതമാനം മുന്നേറി 1,451 രൂപയിലേക്ക് ഉയരാനാകുമെന്ന് ചൂണ്ടിക്കാട്ടി.
എല്‍ & ടി ഇന്‍ഫോടെക്
ഒരു വര്‍ഷ കാലയളവിലെ കൂടിയ നിലവാരത്തില്‍ നിന്നും 45 ശതനമാനത്തോളം ഈ ഐടി ഓഹരി തിരുത്തല്‍ നേരിട്ടു. കഴിഞ്ഞ ദിവസം 4,192 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ബ്ലൂംബര്‍ഗിന്റെ സര്‍വേ പ്രകാരം എല്‍ & ടി ഇന്‍ഫോടെക് (BSE : 540005, NSE : LTI) ഓഹരിക്ക് 39 ശതമാനം ഉയര്‍ന്ന് 5,810 രൂപയിലേക്ക് എത്താനാകുമെന്നാണ് വിലയിരുത്തല്‍.
ഇന്ദ്രപ്രസ്ഥ ഗ്യാസ്
52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 43 ശതമാനത്തോളം ഈ പ്രകൃതി വാതക വിതരണ ഓഹരിയുടെ വില ഇടിഞ്ഞു. 604 രൂപയില്‍ നിന്നും കഴിഞ്ഞ ദിവസത്തോടെ 342 രൂപയിലേക്കാണ് താഴ്ന്നത്. വിപണി വിദഗ്ധര്‍ക്കിടയില്‍ ബ്ലൂംബര്‍ഗ് നടത്തിയ അഭിപ്രായ സര്‍വേയില്‍ ഇന്ദ്രപ്രസ്ഥ ഗ്യാസ് (NSE : IGL, BSE : 532514) ഓഹരിക്ക് 38 ശതമാനം മുന്നേറി 472 രൂപയിലേക്ക് ഉയരാനാകുമെന്ന് ചൂണ്ടിക്കാട്ടി.
ഓറോബിന്ദോ ഫാര്‍മ
ഒരു വര്‍ഷ കാലയളവിലെ കൂടിയ നിലവാരത്തില്‍ നിന്നും 47 ശതനമാനത്തോളം ഈ ഫാര്‍മ ഓഹരി തിരുത്തല്‍ നേരിട്ടു. കഴിഞ്ഞ ദിവസം 535 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ബ്ലൂംബര്‍ഗിന്റെ സര്‍വേ പ്രകാരം ഓറോബിന്ദോ ഫാര്‍മ (BSE: 524804, NSE: AUROPHARMA) ഓഹരിക്ക് 31 ശതമാനം ഉയര്‍ന്ന് 700 രൂപയിലേക്ക് എത്താനാകുമെന്നാണ് വിലയിരുത്തല്‍.
ഇന്‍ഫോ എഡ്ജ് ഇന്ത്യ
52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 52 ശതമാനത്തോളം ഈ ടെക്നോളജി ഓഹരിയുടെ വില ഇടിഞ്ഞു. 7,463 രൂപയില്‍ നിന്നും കഴിഞ്ഞ ദിവസത്തോടെ 3,604 രൂപയിലേക്കാണ് താഴ്ന്നത്. വിപണി വിദഗ്ധര്‍ക്കിടയില്‍ ബ്ലൂംബര്‍ഗ് നടത്തിയ അഭിപ്രായ സര്‍വേയില്‍ ഇന്‍ഫോ എഡ്ജ് (BSE: 532777, NSE: NAUKRI) ഓഹരിക്ക് 30 ശതമാനം മുന്നേറി 4,668 രൂപയിലേക്ക് ഉയരാനാകുമെന്ന് ചൂണ്ടിക്കാട്ടി.
ജൂബിലന്റ് ഫൂഡ്വര്ക്ക്സ്
ഒരു വര്‍ഷ കാലയളവിലെ കൂടിയ നിലവാരത്തില്‍ നിന്നും 44 ശതനമാനത്തോളം ഈ ഭക്ഷ്യസേവന ഓഹരി തിരുത്തല്‍ നേരിട്ടു. കഴിഞ്ഞ ദിവസം 517 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ബ്ലൂംബര്‍ഗിന്റെ സര്‍വേ പ്രകാരം ജൂബിലന്റ് ഫൂഡ്വര്ക്ക്സ് (BSE: 533155, NSE : JUBLFOOD) ഓഹരിക്ക് 26 ശതമാനം ഉയര്‍ന്ന് 653 രൂപയിലേക്ക് എത്താനാകുമെന്നാണ് വിലയിരുത്തല്‍.
ലുപിന്‍ ലിമിറ്റഡ്
52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 50 ശതമാനത്തോളം ഈ ഫാര്‍മ ഓഹരിയുടെ വില ഇടിഞ്ഞു. 1,206 രൂപയില്‍ നിന്നും കഴിഞ്ഞ ദിവസത്തോടെ 609 രൂപയിലേക്കാണ് താഴ്ന്നത്. വിപണി വിദഗ്ധര്‍ക്കിടയില്‍ ബ്ലൂംബര്‍ഗ് നടത്തിയ അഭിപ്രായ സര്‍വേയില്‍ ലുപിന്‍ (BSE : 500257, NSE : LUPIN) ഓഹരിക്ക് 13 ശതമാനം മുന്നേറാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. ഇതു പ്രകാരം സമീപ കാലയളവില്‍ ഓഹരിക്ക് നല്‍കിയിരിക്കുന്ന ലക്ഷ്യവില 688 രൂപ നിലവാരത്തിലാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്ലൂംബര്‍ഗ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications