രണ്ട് മാസങ്ങള്‍ക്കിടെ നേരിട്ട കനത്ത തകര്‍ച്ചയ്ക്കാണ് കഴിഞ്ഞ ദിവസം വിപണിയില്‍ സാക്ഷ്യം വഹിച്ചത്. എല്ലാ വിഭാഗം ഓഹരികളും തിരിച്ചടി നേരിട്ടു. എന്നാല്‍ ശക്തമായ തിരിച്ചു വരവിന്റെ സൂചന നല്കി വെള്ളിയാഴ്ച രാവിലെ മികച്ച നേട്ടത്തോടെയാണ് വ്യാപാരം പുനരാരംഭിച്ചിരിക്കുന്നത്. പ്രധാന സൂചികകളായ നിഫ്റ്റിയും സെന്‍സെക്സും 2 ശതമാനത്തിലേറെ നേട്ടം കൈവരിച്ചു മുന്നേറുകയാണ്. ഈയൊരു പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം 3 ശതമാനം ഉയര്‍ന്ന ഐടിസി, 5 ശതമാനം താഴ്ന്ന ടെക് മഹീന്ദ്ര, 9 ശതമാനം ഇടിഞ്ഞ മണപ്പുറം ഫിനാന്‍സ് ഓഹരികളില്‍ നിക്ഷേപകര്‍ എന്തു നിലപാട് സ്വീകരിക്കണമെന്ന് ബ്രോക്കറേജ് സ്ഥാപനമായ കൊട്ടക് സെക്യൂരിറ്റീസ് നിര്‍ദേശിച്ചതാണ് ചുവടെ ചേര്‍ക്കുന്നത്.
ഐടിസി: വാങ്ങാം
മാര്‍ച്ച് പാദത്തില്‍ കമ്പനിയുടെ എല്ലാ വിഭാഗം സംരംഭങ്ങളിലും പ്രതീക്ഷിച്ച നിലയിലുള്ള പ്രവര്‍ത്തന ഫലമാണ് ഐടിസി കാഴ്ചവെച്ചത്. ഇതിന്റെ പിന്‍ബലത്തില്‍ വിപണിയിലെ തിരിച്ചടികള്‍ക്കിടയിലും ഈയാഴ്ച 6 ശതമാനത്തോളം ഓഹരി വില വര്‍ധിച്ചു. നിലവില്‍ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരത്തിലാണ് ഓഹരി തുടരുന്നത്.
ഐടിസി (BSE: 500875, NSE: ITC) ഓഹരിയുടെ ദിവസ, ആഴ്ച കാലയളവിലെ ചാര്‍ട്ടില്‍ വ്യക്തമായ ബ്രേക്കൗട്ട് പാറ്റേണ്‍ രൂപപ്പെട്ടിട്ടുണ്ട്. ഇത് വരും ദിവസങ്ങളില്‍ കുതിപ്പിനുള്ള സൂചന നല്കുന്നു. ബ്രേക്കൗട്ടിന്റെ അടിസ്ഥാനത്തില്‍ ട്രേഡ് ചെയ്യുന്നവര്‍ 264 നിലവാരമാണ് ശ്രദ്ധിക്കേണ്ടത്. ഈ നിലവാരം കാത്തുസൂക്ഷിക്കാനായാല്‍ 300- 307 രൂപ നിലവാരത്തിലേക്ക് ഓഹരി ഉയരാം.
മണപ്പുറം: ദുര്‍ബലം
പ്രമുഖ സ്വര്‍ണ പണയ വായ്പ സ്ഥാപനമായ മണപ്പുറം ഫിനാന്‍സ് പ്രതീക്ഷിച്ചതിലും താഴെയുള്ള പ്രവര്‍ത്തന ഫലമാണ് മാര്‍ച്ച് പാദത്തില്‍ പുറത്തെടുത്തത്. നിലവില്‍ ഓഹരി ഒരു വര്‍ഷ കാലയളവിലെ താഴ്ന്ന നിലവാരത്തിലാണ് തുടരുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരി വിലയില്‍ 20 ശതമാനത്തോളം ഇടിവ് നേരിട്ടു. ഓഹരിയുടെ ദിവസ, ആഴ്ച കാലയളവിലെ ചാര്‍ട്ടില്‍ തുടര്‍ച്ചയായുള്ള 'ലോവര്‍ ടോപ് ലോവര്‍ ബോട്ടം' പാറ്റേണ്‍ പ്രകടമാണ്. ഇത് നെഗറ്റീവ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നതാണ്.
എന്നിരുന്നാലും നിലവില്‍ മണപ്പുറം ഫിനാന്‍സിന്റെ (BSE: 531213, NSE: MANAPPURAM) ഓഹരി 'ഓവര്‍സോള്‍ഡ്' (Oversold) മേഖലയിലാണെന്ന് ടെക്നിക്കല്‍ സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ കാണാനാവും. ഓഹരി 98 രൂപയുടെ താഴെ നില്ക്കുന്നിടത്തോളം തിരുത്തല്‍ തരംഗം തുടരാം. 90 രൂപ നിലവാരത്തിലാണ് തൊട്ടടുത്ത സപ്പോര്‍ട്ട്. ഇവിടവും തകര്‍ക്കപ്പെട്ടാല്‍ 85 രൂപ നിലവാരത്തിലേക്ക് വീഴാം. അതേസമയം ഓഹരിക്ക് 98 രൂപ നിലവാരം ഭേദിക്കാനായാല്‍ പുള്‍ബാക്ക് റാലിയും ഉണ്ടാകം. അങ്ങനെയെങ്കില്‍ മണപ്പുറം ഓഹരി 102- 106 നിലവാരത്തിലേക്ക് ഉയര്‍ത്തപ്പെടും.
ടെക് മഹീന്ദ്ര: പുള്‍ബാക്ക്
ആഗോള വ്യാപകമായി ടെക്നോളജി ഓഹരികള്‍ തിരിച്ചടി നേരിടുകയാണ്. അതിന്റെ ചുവടു പിടിച്ച് ആഭ്യന്തര വിപണിയിലേയും ഐടി ഓഹരികളില്‍ തിരുത്തല്‍ ശക്തമാണ്. സമാനമായി മുന്‍നിര ഐടി കമ്പനിയായ ടെക് മഹീന്ദ്രയുടെ ഓഹരികളിലും ഉയര്‍ന്ന നിലവാരത്തില്‍ വില്പന സമ്മര്‍ദം പ്രകടമാണ്. ഇന്നലെ 1,155 നിലവാരം തകര്‍ക്കപ്പെട്ടപ്പോള്‍ കടുത്ത വില്പന സമ്മര്‍ദമാണ് നേരിട്ടത്. ഇത് നെഗറ്റീവ് സൂചനയാണ്. നിലവില്‍ ഈ ഓഹരി 52 ആഴ്ച കാലയളവിലെ താഴ്ന്ന നിലവാരത്തില്‍ നിന്നും 17 ശതമാനം മുകളിലും ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 39 ശതമാനം താഴെയുമാണ് നില്‍ക്കുന്നത്.
ഈ സാമ്പത്തിക പാദത്തില്‍ ടെക് മഹീന്ദ്ര (BSE: 532755, NSE: TECHM) ഓഹരികള്‍ 25 ശതമാനത്തിലേറെ തിരുത്തല്‍ നേരിട്ടു കഴിഞ്ഞു. ടെക്നിക്കലായി വിലയിരുത്തിയാല്‍ ഹ്രസ്വകാലയളവില്‍ ഓഹരി ദുര്‍ബലമാണ്. എന്നാല്‍ മൊമന്റം സൂചകങ്ങള്‍ ഒരു പുള്‍ബാക്കിനുള്ള ശക്തമായ സാധ്യത തുറന്നിടുന്നുണ്ട്. അതിനാല്‍ 1,155 നിലവാരമാണ് നിര്‍ണായകം. ഇത് മറികടക്കാനായാല്‍ ഓഹരി 1,200- 1,250 നിലവാരത്തിലേക്ക് മുന്നേറാം. അതേസമയം മറിച്ച് 1,155 നിലവാരത്തിന് താഴെ തുടരുകയാണെങ്കില്‍ ഓഹരി 1,080- 1,050 നിലവാരത്തിലേക്ക് വീഴാം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം കൊട്ടക് സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത

എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളിൽ വില്പന സമ്മർദ്ദം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് വില വെട്ടിക്കുറച്ചു, നിക്ഷേപകർ എന്ത് ചെയ്യണം?

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

റിലയൻസ് ക്യു1 ഫലങ്ങൾ ഇന്ന്: വിപണിയുടെ ഗതി മാറ്റുമോ ഈ കണക്കുകൾ?

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? എസ്.ബി.ഐയും എച്ച്.എ.എല്ലും കുതിക്കുമോ? അറിയേണ്ടതെല്ലാം

അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് മുന്നറിയിപ്പുമായി വിപണി

ഐസിഐസിഐ ലംബാർഡ് ഓഹരികളിൽ കനത്ത ഇടിവ്; നിക്ഷേപകരെ ആശങ്കയിലാക്കി ബ്രോക്കറേജ് റിപ്പോർട്ടുകൾ

പാർലമെന്റ് സമ്മേളനം: MSME മേഖലയിൽ വൻ മാറ്റങ്ങൾ, ഓഹരി വിപണിയിൽ വരാനിരിക്കുന്ന അട്ടിമറികൾ ഇവയാണ്!

സോട്ടെഫിൻ ഭാരത്, ഗൾഫ് ലോയ്ഡ്സ് ഐപിഒ: നിക്ഷേപകർക്ക് മുന്നറിയിപ്പുമായി വിപണി, അറിയേണ്ടതെല്ലാം

കാലിബർ മൈനിംഗ് ഐപിഒ: അവസാന മണിക്കൂറുകളിൽ നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; വോളിയം വർധനവ് നൽകുന്ന സൂചനയെന്ത്?



Click it and Unblock the Notifications