സമീപകാല താഴ്ച്ചയില്‍ നിന്നും അതിവേഗത്തിലാണ് വിപണി കരകയറിയത്. പ്രതികൂല ഘടകങ്ങള്‍ മാറിയിട്ടില്ലെങ്കിലും തീര്‍ത്തും അപ്രതീക്ഷിത കുതിപ്പാണ് പ്രധാന സൂചികകള്‍ കാഴ്ചവെച്ചത്. ഇതിനിടെ കോര്‍പറേറ്റ് കമ്പനികള്‍ ജൂണ്‍ പാദഫലവും പ്രഖ്യാപിച്ചുകഴിഞ്ഞു. ഇത്തരത്തില്‍ പാദഫലം പ്രഖ്യാപിച്ചതിനു ശേഷം പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ തത്കാലം നിക്ഷേപത്തിന് പരിഗണിക്കേണ്ട എന്ന് നിര്‍ദേശിച്ച 4 ഓഹരികളെയാണ് ചുവടെ ചേര്‍ക്കുന്നത്.
എബിബി ഇന്ത്യ
ഓട്ടോമേഷന്‍, പവര്‍ എന്നീ മേഖലകളിലെ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട സേവനങ്ങളും ഉപകരണങ്ങളും നിര്‍മിക്കുന്ന ബഹുരാഷ്ട്ര കമ്പനിയാണ് എബിബി ഇന്ത്യ. ജൂണ്‍ പാദഫലത്തിന് പിന്നാലെ ഈ ലാര്‍ജ് കാപ് ഓഹരിക്ക് നിക്ഷേപത്തിനുള്ള പരിഗണന നല്‍കേണ്ട എന്ന റെഡ്യൂസ് (REDUCE) റേറ്റിങ്ങാണ് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് നല്‍കിയിരിക്കുന്നത്. ഇതുപ്രകാരം അടുത്ത ഒരു വര്‍ഷ കാലയളവില്‍ ഓഹരിയുടെ വില 2,420 രൂപയിലേക്ക് താഴാമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്.
ഇപ്പോള്‍ നിര്‍ദേശിക്കപ്പെട്ട ലക്ഷ്യവില, എബിബി ഇന്ത്യ (BSE: 500002, NSE : ABB) ഓഹരിയുടെ വിപണി വിലയേക്കാള്‍ 25 ശതമാനത്തോളം താഴെയാണ്.
കെഇസി ഇന്റര്‍നാഷണല്‍
ആര്‍പിജി ഗ്രൂപ്പിന് കീഴിലുള്ള പ്രമുഖ എന്‍ജിനീയറിംഗ്, പ്രൊക്യൂര്‍മെന്റ്, കണ്‍സ്ട്രക്ഷന്‍ (ഇപിസി) കമ്പനിയാണ് കെഇസി ഇന്റര്‍നാഷണല്‍ ലിമിറ്റഡ്. ജൂണ്‍ പാദഫലത്തിന് പിന്നാലെ ഈ മിഡ് കാപ് ഓഹരിക്ക് നിക്ഷേപത്തിനുള്ള പരിഗണന നല്‍കേണ്ട എന്ന റെഡ്യൂസ് (REDUCE) റേറ്റിങ്ങാണ് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് നല്‍കിയിരിക്കുന്നത്. ഇതുപ്രകാരം അടുത്ത 12 മാസ കാലയളവില്‍ ഓഹരിയുടെ വില 375 രൂപയിലേക്ക് താഴാമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചത്.
നിലവില്‍ നിര്‍ദേശിക്കപ്പെട്ട ലക്ഷ്യവില, കെഇസി ഇന്റര്‍നാഷണല്‍ (BSE: 532714, NSE : KEC) ഓഹരിയുടെ വിപണി വിലയേക്കാള്‍ 10 ശതമാനത്തോളം താഴെയാണ്.
ശില്പ മെഡികെയര്‍
മരുന്ന് നിര്‍മാണത്തിനു ആവശ്യമായ സജീവ രാസസംയുക്തങ്ങളും ഘടക പദാര്‍ത്ഥങ്ങളും ബയോടെക് ഉത്പന്നങ്ങളും നിര്‍മിക്കുന്ന മുന്‍നിര കമ്പനിയാണ് ശില്പ മെഡികെയര്‍. ജൂണ്‍ പാദഫലത്തിന് പിന്നാലെ ഈ സ്മോള്‍ കാപ് ഓഹരിക്ക് നിക്ഷേപത്തിനുള്ള പരിഗണന നല്‍കേണ്ട എന്ന റെഡ്യൂസ് (REDUCE) റേറ്റിങ്ങാണ് ഐസിഐസിഐ സെക്യൂരിറ്റീസ് നല്‍കിയിരിക്കുന്നത്. ഇതുപ്രകാരം അടുത്ത ഒരു വര്‍ഷ കാലയളവില്‍ ഓഹരിയുടെ വില 346 രൂപയിലേക്ക് താഴാമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്.
ഇപ്പോള്‍ നിര്‍ദേശിക്കപ്പെട്ട ലക്ഷ്യവില, ശില്പ മെഡികെയര്‍ (BSE: 530549, NSE : SHILPAMED) ഓഹരിയുടെ വിപണി വിലയേക്കാള്‍ 12 ശതമാനത്തോളം താഴെയാണ്.
വിനതി ഓര്‍ഗാനിക്സ്
സവിശേഷ ജൈവ ഘടകപദാര്‍ത്ഥങ്ങളും മോണോമേര്‍സും നിര്‍മിക്കുന്ന മുന്‍നിര കെമിക്കല്‍ കമ്പനിയാണ് വിനതി ഓര്‍ഗാനിക്സ്. ജൂണ്‍ പാദഫലത്തിന് പിന്നാലെ ഈ മിഡ് കാപ് ഓഹരിക്ക് നിക്ഷേപത്തില്‍ നിന്നും ഒഴിവാക്കാമെന്ന സെല്‍ (SELL) റേറ്റിങ്ങാണ് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് നല്‍കിയിരിക്കുന്നത്. ഇതുപ്രകാരം അടുത്ത 12 മാസ കാലയളവില്‍ ഓഹരിയുടെ വില 375 രൂപയിലേക്ക് താഴാമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചത്.
നിലവില്‍ നിര്‍ദേശിക്കപ്പെട്ട ലക്ഷ്യവില, വിനതി ഓര്‍ഗാനിക്സ് (BSE: 524200, NSE : VINATIORGA) ഓഹരിയുടെ വിപണി വിലയേക്കാള്‍ 21 ശതമാനത്തോളം താഴെയാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications