ഏപ്രില്‍ മാസത്തിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും നിഫ്റ്റി 13 ശതമാനത്തോളം തിരുത്തല്‍ നേരിട്ടു. ഇതിന് ആഭ്യന്തര, ആഗോള ഘടകങ്ങള്‍ കാരണമായിട്ടുണ്ട്. ഉയര്‍ന്ന പണപ്പെരുപ്പ നിരക്കും ക്രൂഡ് ഓയില്‍ വിലയും ഉക്രൈന് യുദ്ധവും പലിശ നിരക്ക് വര്‍ധനയും കോര്‍പ്പറേറ്റ് കമ്പനികളുടെ സമ്മിശ്ര മാര്‍ച്ച് പാദഫലവുമൊക്കെ വിപണിയെ പ്രതികൂലമായി സ്വാധീനിച്ചിട്ടുണ്ട്. അതേസമയം വെള്ളിയാഴ്ചത്തെ ശക്തമായ മുന്നേറ്റം ബുള്ളുകള്ക്ക്് ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്.
ഈ വര്‍ഷത്തെ ഇതുവരെയുള്ള ഏറ്റവും മികച്ച രണ്ടാമത്തെ പ്രതിദിന നേട്ടമാണ് പ്രധാന സൂചികയായ നിഫ്റ്റിയില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. ഇതോടെ അഞ്ച് ആഴ്ചകള്‍ക്കു ശേഷം നേട്ടത്തോടെ വിപണിക്ക് വ്യാപാരം പൂര്‍ത്തിയാക്കാനായി. കൂടാതെ നിഫ്റ്റിയുടെ ഈമാസത്തെ നഷ്ടം 4 ശതമാനത്തിലേക്കും പരിമിതപ്പെടുത്താനും സാധിച്ചു. കഴിഞ്ഞയാഴ്ച 16,266-ലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്. ഈയാഴ്ച സൂചിക വീണ്ടും 16,400 നിലവാരം ഭേദിക്കാന്‍ ശ്രമിക്കും. ഇതിന് നിഫ്റ്റിക്ക് സാധിച്ചാല്‍ 16,550 നിലവാരത്തിലേക്ക് ഉയര്‍ത്തപ്പെടാം. 16,000- 15,800 നിലവാരങ്ങളില്‍ സപ്പോര്‍ട്ട് പ്രതീക്ഷിക്കാം.
അതേസമയം ഓഹരി വിഭാഗങ്ങളില്‍ സമ്മിശ്ര പ്രവണതയാണ് കാണിക്കുന്നത്. നിലവില്‍ മികച്ച പ്രതിരോധം കാണിക്കുന്ന വിഭാഗങ്ങളിലെ മികച്ച ഓഹരികളില്‍ ദീര്‍ഘകാലയളവ് കണക്കാക്തി നിക്ഷേപം തുടരാമെന്ന് യെസ് സെക്യൂരിറ്റീസിന്റെ അമിത് ത്രിവേദി സൂചിപ്പിച്ചു. ഈ വര്‍ഷം 'ഓട്ടോ' വിഭാഗം ഓഹരികള്‍ പിന്നാക്കം നില്‍ക്കുകയായിരുന്നു. എന്നാല്‍ ഓട്ടോ വിഭാഗം സൂചികയുടെ ചാര്‍ട്ടില്‍ ചില ശുഭസൂചനകള്‍ കാണുന്നുണ്ട്. ടാറ്റ മോട്ടോര്‍സ്, ഐഷര്‍ മോട്ടോര്‍സ് ഓഹരികള്‍ സമീപ കാലയളവില്‍ 8- 12 ശതമാനം വരെ ഉയരാമെന്നും അമിത് ത്രിവേദി സൂചിപ്പിച്ചു.
ഗുജറാത്ത് ഗ്യാസ്
ഗാര്‍ഹിക, വാണിജ്യ, വ്യവസായ മേഖലകളിലേക്ക് വേണ്ട പ്രകൃതി വാതക വിതരണ കമ്പനിയാണ് ഗുജറാത്ത് ഗ്യാസ് (BSE: 539336, NSE: GUJGASLTD). വിറ്റുവരവിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സിറ്റി ഗ്യാസ് വിതരണ കമ്പനിയുമാണിത്. കഴിഞ്ഞയാഴ്ച 570 രൂപയിലാണ് ഈ ഓഹരി ക്ലോസ് ചെയ്തത്. ഓഹരി വില 560- 570 നിലവാരത്തിലുള്ളപ്പോള് വാങ്ങാം. ഇവിടെ നിന്നും 630 രൂപയിലേക്ക് ഹ്രസ്വകാലയളവില്‍ ഓഹരി വിലയെത്താം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 530 രൂപയില്‍ ക്രമീകരിക്കണം എന്നും യെസ് സെക്യൂരിറ്റീസ് വ്യക്തമാക്കി.
എസ്ബിഐ
രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കിംഗ് സ്ഥാപനമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (BSE: 500112, NSE: SBIN). മാര്‍ച്ച് പാദഫലം ആവേശം സൃഷ്ടിക്കാനാകാത്തതിനാല് തിരുത്തല്‍ നേരിട്ടിരുന്നു. എന്നാല്‍ 440 രൂപ നിലവാരത്തില്‍ നിക്ഷേപക താത്പര്യം പ്രകടമായി. തുടര്‍ന്ന് വെള്ളിയാഴ്ച 462 രൂപയിലാണ് എസ്ബിഐ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഈ നിലവാരത്തില്‍ നിന്നും 500 രൂപ ലക്ഷ്യമിട്ട് ഓഹരി വാങ്ങാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 440 രൂപ നിലവാരത്തില്‍ ക്രമീകരിക്കണം എന്നും യെസ് സെക്യൂരിറ്റീസ് നിര്‍ദേശിച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം യെസ് സെക്യൂരിറ്റീസ് പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications