ഒരാളുടെ സാമ്പത്തിക ആരോഗ്യം മനസിലാക്കുന്നതിന് ബാങ്കുകളുൾപ്പടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ ഉപയോഗിക്കുന്ന അളവുകോലാണ് ക്രെഡിറ്റ് സ്കോർ. ഓരോ വ്യക്തികളുടെയും സാമ്പത്തിക വിനയോഗം, വിശ്വാസ്യതയെല്ലാം അക്കത്തിൽ ഇവിടെ കണക്കാക്കപ്പെടുന്നു. വിവിധ വായ്പകളെടുക്കുമ്പോഴും ക്രെഡിറ്റ് കാർഡുകളെടുക്കുമ്പോഴുമെല്ലാം പ്രധാന മാനദണ്ഡമായും മികച്ച ക്രെഡിറ്റ് സ്കോർ പരിഗണിക്കപ്പെടുന്നു. ഒരാൾക്ക് പണം വായ്പ നൽകുന്നതുമായി ബന്ധപ്പെട്ട അപകട സാധ്യത വിലയിരുത്തുന്നതിനുള്ള ഒരു പ്രധാന ഘടമായാണ് ധനകാര്യ സ്ഥാപനങ്ങൾ ക്രെഡിറ്റ് സ്കോർ ഉപയോഗിക്കുന്നത്.
വായ്പ ലഭ്യമാകാൻ മാത്രമല്ല, എളുപ്പത്തിൽ ലഭ്യമാകുന്നതിനും മികച്ച സ്കീമുകൾക്കുള്ളിൽ ലഭിക്കുന്നതിനും കുറഞ്ഞ പലിശ നിരക്കിനുമെല്ലാം മികച്ച ക്രെഡിറ്റ് സ്കോർ സഹായിക്കും. കാരണം, ഉയർന്ന ക്രെഡിറ്റ് സ്കോർ കുറഞ്ഞ അപകട സാധ്യത സൂചിപ്പിക്കുന്നു. അതേസമയം, ക്രെഡിറ്റ് സ്കോർ കുറഞ്ഞിരിക്കുന്നത് വായ്പ ലഭിക്കുന്നതിന് തടസമാകുകയോ ഉയർന്ന പലിശ നിരക്കിന് കാരണമാവുകയോ ചെയ്തേക്കാം. സാമ്പത്തിക സ്ഥിരതയ്ക്കും വിവിധ ആവശ്യങ്ങളിൽ പ്രയോജനപ്പെടുത്തുന്നതിനും ആരോഗ്യകരമായ ക്രെഡിറ്റ് സ്കോർ നിലനിർത്തേണ്ടത് അത്യാവശ്യമാണ്. 800ന് മുകളിൽ ക്രെഡിറ്റ് സ്കോർ നിലനിർത്തുന്നത് ശരിയായ കാര്യമായി പരിഗണിക്കപ്പെടുന്ന സാഹചര്യത്തിൽ അതിന് എന്തൊക്കെ ചെയ്യാമെന്ന് നോക്കാം.
കൃത്യസമയത്ത് തിരിച്ചടവ്: മുഴുവൻ കുടിശികയും തിരിച്ചടയ്ക്കാൻ സാധിക്കുന്നില്ലെങ്കിൽ കുറഞ്ഞ പ്രതിമാസ തവണയെങ്കിലും കൃത്യസമയത്ത് അടയ്ക്കുക. തവണമുടക്കം ഒഴിവാക്കേണ്ടത് പരമപ്രധാനമാണ്. ക്രെഡിറ്റ് കാർഡ് പേമെന്റുകൾ ഓട്ടോമേറ്റ് ചെയ്യുകയും സമയപരിധിക്ക് മുൻപ് തന്നെ കുടിശിക തീർക്കുകയും ചെയ്യുക.

പരിധിക്കുള്ളിൽ ചെലവ് ചെയ്യുക: ഉയർന്ന ക്രെഡിറ്റ് യൂട്ടിലൈസേഷൻ റേഷ്യോ (CUR) ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും. രു മാസത്തിനുള്ളിൽ നിങ്ങളുടെ ലഭ്യമായ ചെലവ് പരിധിയുടെ ശതമാനമാണിത്. 30 ശതമാനമോ അതിൽ കുറവോ ആയി നിലനിർത്തുക
സ്ഥിര നിക്ഷേപത്തിന് 8.50% പലിശ നേടാം, 2 വർഷം നിക്ഷേപിച്ചാൽ മതി; കൂടുതലറിയാം
മുഴുവൻ തുകയും തിരിച്ചടയ്ക്കാം: കുടിശികയിൽ ഏറ്റവും കുറഞ്ഞ തിരിച്ചടവ് തുക തന്നെ അടച്ചുകൊണ്ടിരിക്കുകയാണെങ്കിൽ പലിശയ്ക്കനുസരിച്ച് കുടിശികയും വർദ്ധിച്ചുകൊണ്ടിരിക്കും. ഇത് ക്രെഡിറ്റ് യൂട്ടിലൈസേഷൻ റേഷ്യോ വർധിക്കുന്നതിനും ക്രെഡിറ്റ് സ്കോർ കുറയുന്നതിനും കാരണമാകുന്നു. അതുകൊണ്ട് തന്നെ പരമാവധി മുഴുവൻ തുകയും നിശ്ചിത സമയത്തിനുള്ളിൽ ഒന്നിച്ച് തിരിച്ചടയ്ക്കാൻ ശ്രമിക്കുക.
ക്രെഡിറ്റ് കാർഡ് റദ്ദാക്കാതിരിക്കുക: അത്ര അത്യാവശ്യമല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് റദ്ദാക്കാതിരിക്കുക. നിങ്ങളുടെ ക്രെഡിറ്റ് കാർഡ് എത്രത്തോളം പഴയതാണോ അത്രയും നല്ലത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനാണ്. നിങ്ങൾ ഈ ക്രെഡിറ്റ് ലൈനിൽ പ്രശ്‌നങ്ങളിൽ ഏർപ്പെടാതെ വർഷങ്ങളായി മുറുകെ പിടിച്ചിട്ടുണ്ടെന്ന് ഇത് കാണിക്കുന്നു. അതേസമയം, മെച്ചപ്പെട്ട ആനുകൂല്യങ്ങളുള്ള ഒരു അപ്‌ഗ്രേഡഡ് കാർഡിനായി നിങ്ങളുടെ ബാങ്കിനോട് ആവശ്യപ്പെടാം.
കൂടുതൽ കാർഡുകളും വായ്പകളും ഒഴിവാക്കുക: നിങ്ങളുടെ ആവശ്യവും യോഗ്യതയും തിരിച്ചടവ് സാധ്യതകളും മനസിലാക്കി ശരിയായ തിരഞ്ഞെടുപ്പ് നടത്തുക. ഓരോ തവണയും നിങ്ങൾ ഒരു ക്രെഡിറ്റ് ലൈനിനായി അപേക്ഷിക്കുമ്പോൾ, കടം കൊടുക്കുന്നയാൾ നിങ്ങളുടെ ക്രെഡിറ്റ് ചരിത്രം പരിശോധിക്കുന്നു. ഇതിനെ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിന്റെ 'ഹാർഡ്' ചെക്ക് എന്ന് വിളിക്കുന്നു. ഓരോ ഹാർഡ് ചെക്കും നിങ്ങളുടെ സ്കോർ നേരിയ തോതിൽ കുറയ്ക്കുന്നു. നിരവധി പരിശോധനകൾ നിങ്ങളുടെ സ്കോർ ഗണ്യമായി കുറയ്ക്കും.
ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുക: വാലറ്റിൽ സൂക്ഷിക്കുക മാത്രം ചെയ്യാതെ കൃത്യമായി ക്രെഡിറ്റ് കാർഡുകൾ ഉപയോഗപ്പെടുത്തുക. സമയബന്ധിതവും പൂർണ്ണവുമായ തിരിച്ചടവോടുകൂടിയ സജീവമായ ക്രെഡിറ്റ് ജീവിതം നിങ്ങളുടെ സ്കോർ ഓരോന്നായി മെച്ചപ്പെടുത്തുകയും മറ്റ് പേയ്‌മെന്റ് രീതികൾ നൽകാത്ത റിവാർഡുകളും ഡീലുകളും ഡിസ്‌കൗണ്ടുകളും നിങ്ങൾക്ക് നൽകുകയും ചെയ്യും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
