പെട്ടെന്നുള്ള അംഗീകാര പ്രക്രിയ, കുറഞ്ഞ ഡോക്യുമെൻ്റേഷൻ, ഉയർന്ന ലോൺ-ടു-വാല്യൂ അനുപാതം എന്നിവ കാരണം പെട്ടെന്ന് പണം കണ്ടെത്താനുള്ള എളുപ്പവും മികച്ചതുമായ മാർഗമാണ് സ്വർണ വായ്പകൾ. സുരക്ഷിതമല്ലാത്ത വായ്പകളെ അപേക്ഷിച്ച് കുറഞ്ഞ പലിശനിരക്കും സ്വർണവായ്പ വാഗ്ധാനം ചെയ്യുന്നു. സ്വർണ്ണത്തിൻ്റെ മൂല്യം കണക്കാക്കിയാണ് വായ്പ തുക നൽകുന്നത്. വായ്പ നൽകുന്നതിനായി ക്രെഡിറ്റ് സ്കോർ പരിഗണിക്കുന്നില്ല എന്നത് മറ്റൊരു നേട്ടമാണ്. അതുകൊണ്ടു തന്നെ ആർക്കും സ്വർണ വായ്പ എടുക്കാൻ സാധിക്കും.
വേഗത, സുരക്ഷ, താങ്ങാനാവുന്ന വില, പ്രവേശനക്ഷമത എന്നിവയുടെ ഈ സംയോജനം അടിയന്തര സാമ്പത്തിക ആവശ്യങ്ങൾക്ക് സ്വർണ്ണ വായ്പകളെ അനുയോജ്യമായ പരിഹാരമാക്കി മാറ്റുന്നു. ഇനി സ്വർണ വായ്പ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
1. പലിശ നിരക്കുകൾ താരതമ്യം ചെയ്യുക
സ്വർണ്ണ വായ്പയിൽ പണം ലാഭിക്കുന്നതിനുള്ള ആദ്യ പടി വ്യത്യസ്ത വായ്പാ ദാതാക്കൾ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കുകൾ താരതമ്യം ചെയ്യുക എന്നതാണ്. ബാങ്കുകൾ, എൻബിഎഫ്‌സികൾ, ഓൺലൈൻ ലെൻഡർമാർ എന്നിവയ്‌ക്കിടയിൽ പലിശ നിരക്കുകൾ ഗണ്യമായി വ്യത്യാസപ്പെടാം. പലിശ നിരക്കിലെ ചെറിയ വ്യത്യാസം പോലും തിരിച്ചടവിൽ വലിയ വ്യത്യാസം ഉണ്ടാക്കും.
കൂടാതെ, പലിശ നിരക്ക് സ്ഥിരമാണോ വേരിയബിളാണോ എന്ന് പരിശോധിക്കുക. ലോൺ കാലയളവിലുടനീളം ഫിക്‌സഡ് നിരക്കുകൾ അതേപടി നിലനിൽക്കും. എന്നാൽ വിപണി സാഹചര്യങ്ങളെ അടിസ്ഥാനമാക്കി വേരിയബിൾ നിരക്കുകളിൽ ചാഞ്ചാട്ടമുണ്ടാകും.

2. ഏറ്റവും അനുയോജ്യമായ പേയ്‌മെൻ്റ് ഓപ്ഷൻ തിരഞ്ഞെടുക്കുക
വായ്പാ ചെലവുകൾ നിയന്ത്രിക്കുന്നതിന് ഉചിതമായ തിരിച്ചടവ് പ്ലാൻ തിരഞ്ഞെടുക്കുന്നത് നിർണായകമാണ്. കടം കൊടുക്കുന്നവർ പലപ്പോഴും വിവിധ തിരിച്ചടവ് ഓപ്ഷനുകൾ നൽകുന്നു. അതുകൊണ്ടു തന്നെ ഭാവിയിലെ വരുമാനം അടക്കം കണക്ക് കൂട്ടി ഏറ്റവും അനുയോജ്യമായ തിരിച്ചടവ് പ്ലാൻ തിരിഞ്ഞെടുക്കുക.
3. പ്രോസസ്സിംഗ് ഫീസും ചാർജുകളും
വായ്പ എടുക്കുന്നതിന് മുൻപ് അപേക്ഷാ ഫീസ്, പ്രോസസ്സിംഗ്, ഡോക്യുമെൻ്റേഷൻ ഫീസ്, മുൻകൂർ പേയ്‌മെൻ്റ് പിഴകൾ തുടങ്ങിയവ ഉണ്ടോ എന്ന് അന്വേഷിക്കുക. അധിക ബാധ്യത ചിലപ്പോൾ ഒഴിവാക്കാൻ സാധിക്കുന്നതായിരിക്കും. അതുകൊണ്ടു തന്നെ ഇത്തരത്തിലുള്ള അധിക ബാധ്യകകൾ ശ്രദ്ധിക്കുക.
4. മുൻകൂർ തിരിച്ചടവ് തിരഞ്ഞെടുക്കുക
വായ്പ ഭാഗികമായോ പൂർണ്ണമായോ മുൻകൂർ അടച്ചാൽ പലിശയിനത്തിൽ ഗണ്യമായ ലാഭം നേടാൻ സാധിക്കും. കാരണം പണം മുൻകൂട്ടി അടക്കുമ്പോൾ പ്രധാന തുക കുറയുന്നു. ഇത് കുറഞ്ഞ പലിശ നിരക്കിലേക്ക് നയിക്കുന്നു. എന്നാൽ ചില വായ്പകൾ നേരത്തെയുള്ള തിരിച്ചടവിന് പിഴ ചുമത്തിയേക്കാം. അതുകൊണ്ടു തന്നെ മുൻകൂർ തിരിച്ചടവിന് മുൻപ് നിബന്ധനകൾ കൃത്യമായി മനസിലാക്കണം.

5. സമയബന്ധിതമായ തിരിച്ചടവ്
ലേറ്റ് ഫീസും മറ്റ് ചാർജുകളും ഒഴിവാക്കാൻ ലോണുകൾ സമയബന്ധിതമായി തിരിച്ചടയ്ക്കുന്നതാണ് നല്ലത്. ലോൺ തിരിച്ചടവ് തീയതി ഒരിക്കലും നഷ്‌ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ സ്വയമേവയുള്ള പേയ്‌മെൻ്റുകളോ ഓർമ്മപ്പെടുത്തലുകളോ സജ്ജീകരിക്കുന്നത് ഗുണം ചെയ്യും.
തന്ത്രപരമായ ആസൂത്രണം, പതിവ് നിരീക്ഷണം തുടങ്ങിയവ പ്രധാനമാണ്. പലിശ നിരക്കുകൾ താരതമ്യം ചെയ്യുക, അനുയോജ്യമായ തിരിച്ചടവ് ഓപ്ഷനുകൾ തിരഞ്ഞെടുക്കുക, സമയബന്ധിതമായ തിരിച്ചടവ് ഉറപ്പാക്കുന്നതിലൂടെയും, നിങ്ങൾക്ക് കടം വാങ്ങുന്നതിനുള്ള ചെലവ് ഗണ്യമായി കുറയ്ക്കാനും സാമ്പത്തിക നില മെച്ചപ്പെടുത്താനും കഴിയും.
ഇന്നത്തെ സ്വർണവില
പവന് 53,200 രൂപ എന്നതാണ് സംസ്ഥാനത്തെ സ്വർണവില. ഗ്രാമിന് 6,650 രൂപയുമാണ് വില. ജൂൺ ഏഴാം തിയ്യതിയാണ് ഈ മാസത്തെ ഉയർന്ന നിലയിലേക്ക് സ്വർണ്ണം കയറിയത്. ഒരു പവന് 54,080 രൂപയും, ഗ്രാമിന് 6,760 രൂപയുമായിരുന്നു അന്നത്തെ നിരക്കുകൾ.
More From GoodReturns

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!



Click it and Unblock the Notifications
