ഗ്രാമീണ മേഖലയില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതും ശക്തമായ ബാലന്‍സ് ഷീറ്റുള്ളതുമായ വാഹന നിര്‍മാണ കമ്പനികളെയാണ് ഷേര്ഖാന് ഹ്രസ്വകാലയളവിലേക്ക് നിക്ഷേപത്തിനായി പരിഗണിക്കുന്നത്. ഗ്രാമീണ- അര്‍ധ നഗരങ്ങളില്‍ നിന്നും ലഭിക്കുന്ന അനുകൂല സാഹചര്യവും ആകര്‍ഷകമായ നിലവാരത്തില്‍ തുടരുന്നതും കയറ്റുമതി ചെയ്യുന്ന വിപണികളില്‍ ഡിമാന്‍ഡ് ഉയരുന്നതും ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോ കോര്‍പ്, ബജാജ് ഓട്ടോ ഓഹരികള്‍ക്കും അനുകൂലമാണ്.
അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ സജീവമായതും ഗ്രാമീണ മേഖലയിലെ ഉണര്‍വും വാണിജ്യ വാഹന, ട്രാക്ടര്‍ നിര്‍മാതാക്കള്‍ക്കും ഗുണകരമാണ്. ഇതില്‍ കാര്‍ഷിക മേഖലയില്‍ നിന്നും മികച്ച പ്രതികരണം ലഭിക്കുന്നത് മഹീന്ദ്ര & മഹീന്ദ്ര, എസ്കോര്‍ട്ട്സ് കമ്പനികള്‍ക്ക് പോസിറ്റീവ് ഘടകമാകുന്നു. ജപ്പാനിലെ കുബോട്ട കോര്‍പറേഷനുമായി സഹകരിക്കുന്നതിന്റെ ആനുകൂല്യവും എസ്കോര്ട്ട്സിനെ വേറിട്ടതാക്കുന്നു. വാണിജ്യ, യാത്രാ വാഹന, വൈദ്യുത വാഹനങ്ങളിലെ ഡിമാന്‍ഡ് ഉയരുന്നത് ടാറ്റ മോട്ടോര്‍സിനും നേട്ടമാകുമെന്നും ബ്രോക്കറേജ് സ്ഥാപനമായ ഷേര്ഖാന് ചൂണ്ടിക്കാട്ടി.
അനുകൂല ഘടകങ്ങള്‍
കോവിഡിന് ശേഷം പൊതുഗതാഗത സംവിധാനങ്ങളേക്കാള്‍ സ്വകാര്യ യാത്രകളോട് താത്പര്യം വര്‍ധിക്കുന്ന പ്രവണത യാത്രാ വിഭാഗം വാഹനങ്ങളുടെ ഡിമാന്‍ഡ് ഉയര്‍ന്നു നില്‍ക്കുന്നതിന് കാരണമാകുന്നു. ഇതിനോടൊപ്പം ഗ്രാമീണ മേഖലയിലെ ഉണര്‍വ് ട്രാക്ടര്‍, കാര്‍ഷികോപകരണങ്ങള്‍, ഗ്രാമീണ- അര്‍ധ നഗരങ്ങളില്‍ ശക്തമായ സാന്നിധ്യമുള്ള കമ്പനികള്‍ക്കും ഗുണകരമാണ്. ഇ-കൊമേഴ്സ്, കൃഷി, അടിസ്ഥാന സൗകര്യ വികസനം, ഖനനം തുടങ്ങിയ മേഖലകളിലെ ഉണര്‍വ് ഇടത്തരം- ഭാര വാണിജ്യ വാഹനങ്ങള്‍ക്കും ആവശ്യക്കാരെ സൃഷ്ടിക്കുന്നു. ഇതിനോടൊപ്പം കുറഞ്ഞ പലിശ നിരക്കും വേഗത്തില്‍ ലഭ്യമാകുന്ന വാഹന വായ്പകളും വാഹന വില്പനയെ അനുകൂലമായി സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
ബജാജ് ഓട്ടോ
കഴിഞ്ഞ ദിവസം 3,730 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും ബജാജ് ഓട്ടോ ഓഹരികള്‍ വാങ്ങാമെന്നാണ് ഷേര്ഖാന് നിര്‍ദേശിച്ചു. സമീപ ഭാവിയിലേക്ക് 4,800 രൂപയിലേക്ക് ഉയരുമെന്നാണ് നിഗമനം. ഇതിലൂടെ 29 ശതമാനം നേട്ടം കരസ്ഥമാക്കാം.
ഹീറോ മോട്ടോ കോര്‍പ്
വെള്ളിയാഴ്ച 2,507 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും 3,210 രൂപ ലക്ഷ്യമാക്കി ഹിറോ മോട്ടോ കോര്‍പ് ഓഹരികള്‍ വാങ്ങാമെന്ന് ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിച്ചു. ഹ്രസ്വകാലയളവില്‍ 28 ശതമാനം നേട്ടം ലഭിക്കുമെന്നാണ് പ്രതീക്ഷ.
മഹീന്ദ്ര & മഹീന്ദ്ര
കഴിഞ്ഞ ദിവസം 922 രൂപയിലാണ് മഹീന്ദ്ര & മഹീന്ദ്ര ഓഹരികള്‍ ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 1,148 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്ന് ഷേര്ഖാന് സൂചിപ്പിച്ചു. സമീപ കാലയളവില്‍ 25 ശതമാനം ലാഭം നേടാനാകുമെന്നും വിലയിരുത്തുന്നു.
എസ്കോര്‍ട്ട്സ്
വെള്ളിയാഴ്ച 1,635 രൂപ നിലവാരത്തിലാണ് എസ്കോര്‍ട്ട്സ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും 2,050 രൂപയിലേക്ക് ഓഹരി ഉയരുമെന്നാണ് നിഗമനം. ഇതിലൂടെ ഹ്രസ്വകാലയളവില്‍ 25 ശതമാനം നേട്ടം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.
ടാറ്റ മോട്ടോര്‍സ്
കഴിഞ്ഞ ദിവസം 438 രൂപയിലാണ് ടാറ്റ മോട്ടോര്‍സ് ഓഹരികള്‍ ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 610 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്നാണ് ഷേര്ഖാന് നിര്‍ദേശിച്ചു. ഇതിലൂടെ സമീപ കാലയളവില്‍ 40 ശതമാനം ലാഭം നേടാനാകുമെന്നാണ് പ്രതീക്ഷ.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഷേര്ഖാന് പുറത്തിറക്കിയ റിസര്‍ച്ച് റിപ്പേര്ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

എസ്ബിഐ എഫ്ഡി പലിശ കുറച്ചു; സുരക്ഷിത നിക്ഷേപത്തിന് ഇനി എന്ത് വഴി?

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications