റിട്ടയര്‍മെന്റ് കഴിഞ്ഞോ? എങ്കില്‍ ദീര്‍ഘകാലത്തേക്ക് വാങ്ങാം ഈ 2 സ്റ്റോക്കുകള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദീര്‍ഘ കാലാടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അടിസ്ഥാനപരമായി തന്നെ ശക്തമാണ്. അതിനാല്‍ തന്നെ സമീപകാലത്തുണ്ടാകുന്ന തിരുത്തലുകളും വിപണിയുടെ ആരോഗ്യകരമായ പ്രവര്‍ത്തനത്തിന് ഉപകാരപ്പെടും. മാത്രവുമല്ല ഇത്തരം താത്കാലിക ഇടിവുകളില്‍ അപ്രാപ്യമായ ഉയരത്തില്‍ നിന്ന ഓഹരികളൊക്കെ ആകര്‍ഷകമായ നിലവാരങ്ങളിലേക്ക് ഇറങ്ങിവരും. അതിനാല്‍ മികച്ച സാമ്പത്തികാടിത്തറയും ശോഭനമായ വളര്‍ച്ച സാധ്യതകളും ക്രാന്തദര്‍ശിയായ മാനേജ്‌മെന്റും ഒക്കെയുള്ള കമ്പനികളില്‍ നിക്ഷേപത്തിന് ഇത്തരം ഇടിവുകള്‍ പ്രയോജനപ്പെടുത്താം. ഇത്തരത്തില്‍ ജോലിയില്‍ നിന്നും വിരമിച്ച പെന്‍ഷന്‍കാര്‍ക്കും നിക്ഷേപത്തിനായി പരിഗണിക്കാവുന്ന രണ്ട് ഓഹരികളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

വിരമിച്ചവര്‍ തെരഞ്ഞെടുക്കേണ്ടത്

വിരമിച്ചവര്‍ തെരഞ്ഞെടുക്കേണ്ടത്

സര്‍വീസ് പൂര്‍ത്തിയാക്കി വിശ്രമ ജീവിതത്തിലേക്ക് കടന്നവര്‍ക്ക് പ്രധാനമായും കൈവശമുള്ള സമ്പാദ്യത്തിന് സംരക്ഷണവും സ്ഥിരവരുമാനവുമാണ് ആവശ്യം. അതിനാല്‍ മുതല്‍മുടക്കിന്റെ സുരക്ഷിതത്വത്തിനൊപ്പം അധികവരുമാനം ലഭിക്കുന്നതുമായ ഓഹരികളാവണം ജോലിയില്‍ നിന്നും വിരമിച്ചവര്‍ തെരഞ്ഞെടുക്കേണ്ടത്. അടിസ്ഥാനപരമായി മികച്ച ഓഹരികളും കൃത്യമായ ലാഭവിഹിതവും നല്‍കുന്ന ഓഹരികളെയാവണം നിക്ഷേപത്തിനായി പരിഗണിക്കേണ്ടത്. വലിയ തകര്‍ച്ചയ്ക്കു സാധ്യതയില്ലാത്ത നിരവധി ഓഹരികളുണ്ടെങ്കിലും മുടങ്ങാതെ ഡിവിഡന്റും നല്‍കുന്ന ഓഹരികളെ പരിഗണിക്കുന്നതാവും കൂടുതല്‍ മെച്ചം.

Also Read: ഈ ബജറ്റില്‍ കൂടുതല്‍ പരിഗണന ലഭിക്കുന്ന മേഖലകളും അതിന്റെ പ്രയോജനം കിട്ടാവുന്ന ഓഹരികളും ഇതാAlso Read: ഈ ബജറ്റില്‍ കൂടുതല്‍ പരിഗണന ലഭിക്കുന്ന മേഖലകളും അതിന്റെ പ്രയോജനം കിട്ടാവുന്ന ഓഹരികളും ഇതാ

1) ബജാജ് ഓട്ടോ

1) ബജാജ് ഓട്ടോ

ലോകത്തെ ഏറ്റവും വലിയ മുചക്ര വാഹന നിര്‍മാതാക്കളാണ് ബജാജ് ഓട്ടോ ലിമിറ്റഡ്. ഇതിനോടൊപ്പം, ലോകത്തെ മൂന്നാമത്തെയും ഇന്ത്യയിലെ രണ്ടാമത്തെയും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കള്‍ കൂടിയാണിവര്‍. രാജ്യത്തെ പ്രശസ്ത സംരംഭകരായ ബജാജ് ഗ്രൂപ്പിന്റെ മേല്‍നോട്ടത്തില്‍ പൂനെ ആസ്ഥാനമായാണ് കമ്പനിയുടെ പ്രവര്‍ത്തനം. കടബാധ്യതകള്‍ ഇല്ലാത്തതും ശ്രദ്ധേയം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ കമ്പനിയുടെ കരുതല്‍ ധനശേഖരം 17,689 കോടി രൂപയാണ്. അടുത്തിടെ, വൈദ്യുത വാഹന രംഗത്തേക്കും കടന്നത് ഭാവി വളര്‍ച്ച സാധ്യതയും ഉറപ്പാക്കുന്നു.

സാമ്പത്തികം

സാമ്പത്തികം

നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പകുതിയില്‍ ബജാജ് ഓട്ടോയുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടിട്ടുണ്ട്. ഈ കാലയളവില്‍ വിപണി വിഹിതം 19.1 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 140 രൂപയാണ് പ്രതിയോഹരി ലാഭവിഹിതമായി ബജാജ് ഓട്ടോ നല്‍കിയത്. ഇതുപ്രകാരം ഓഹരികളുടെ ഡിവിഡന്റ് യീല്‍ഡ് 4.14 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 942.52 രൂപയാണ്. ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 4,361.40 രൂപയും കുറഞ്ഞ വില 3,027.05 രൂപയുമാണ്. തിങ്കളാഴ്ച 3,382.30 രൂപ നിലവാരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിലവില്‍ ഉയര്‍ന്ന നിലവാരത്തില്‍ നി്ന്നും 23 ശതമാനത്തോളം താഴെയാണ് ഓഹരികളുള്ളത്. ഇതുപ്രകാരം പ്രൈസ് ടു ഏര്‍ണിങ് റേഷ്യോ 15.81 ആണ്. ഇതും ആകര്‍ഷക ഘടകമാണ്.

2) ഐടിസി

2) ഐടിസി

രാജ്യത്തെ പ്രശസ്തമായ സ്വകാര്യ കമ്പനികളിലൊന്നാണ് ഐടിസി ലിമിറ്റഡ്. നൂറിലേറെ വര്‍ഷത്തെ പാരമ്പര്യമുള്ള കമ്പനിക്ക് 5 വിഭാഗങ്ങളിലായി 13 ബിസിനസ് സംരംഭങ്ങളാണുള്ളത്. 100 രാജ്യങ്ങളിലേക്ക് ഐടിസിയുടെ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നു. സിഗരറ്റ് വിപണിയില്‍ മേധാവിത്വം നിലനിര്‍ത്തുന്നു. ഇതിനോടൊപ്പം എഫ്എംസിജി ഹോട്ടല്‍സ്, പേപ്പര്‍ ബോര്‍ഡ്, സ്പെഷ്യാലിറ്റി പേപ്പേഴ്സ്, പാക്കേജിങ്, കാര്‍ഷിക, ഇന്‍ഫര്‍മേഷന്‍ സാങ്കേതിക വിദ്യകളില്‍ അടക്കം കമ്പനിക്ക് ബിസിനസ് സംരംഭങ്ങളുണ്ട്. നിരവധി റേറ്റിങ് ഏജന്‍സികള്‍ രാജ്യത്തെ ഏറ്റവും മൂല്യമുള്ള 10 ബ്രാന്‍ഡുകളില്‍ ഒന്നായി കമ്പനിയെ പലവട്ടം തെരഞ്ഞെടുത്തിട്ടുള്ളതാണ്. ഏഷ്യയിലെ മികച്ച 50 കമ്പനികളിലൊന്നായും ഐടിസി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

മുടങ്ങാതെ ലാഭവിഹിതം

മുടങ്ങാതെ ലാഭവിഹിതം

അറ്റാദായത്തിന്റെ 60 ശതമാനവും ലാഭവിഹിതമായി ഓഹരിയുടമകള്‍ക്ക് മുടങ്ങാതെ വിതരണം ചെയ്യുന്ന കമ്പനിയാണ് ഐടിസി ലിമിറ്റഡ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രതിയോഹരി 10.75 രൂപയാണ് ലാഭവിഹിതം നല്‍കിയത്. നിലവിലെ ഓഹരി വിലയുടെ അടിസ്ഥാനത്തില്‍ 5.08 ശതമാനമാണ് ഡിവിഡന്റ് യീല്‍ഡ്. തിങ്കളാഴ്ച 211.80 രൂപയിലാണ് ഓഹരികള്‍ ക്ലോസ് ചെയ്തിരിക്കുന്നത്. ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 265.30 രൂപയും കുറഞ്ഞ വില 199.10 രൂപയുമാണ്. നിലവില്‍ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 21 ശതമാനത്തോളം താഴെയാണ് ഓഹരികളുള്ളത്. വിപണി തിരുത്തലിന്റെ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഡിഫന്‍സീവ് സ്റ്റോക്കായും ഐടിസിയെ പരിഗണിക്കാറുണ്ട്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

 

Read more about: stock market share market
English summary

Strong Fundamental Dividend Stock ITC And Bajaj Auto Can Consider Long Term For Retirement Individuals

Strong Fundamental Dividend Stock ITC And Bajaj Auto Can Consider Long Term For Retirement Individuals
Story first published: Monday, January 24, 2022, 20:34 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X