60% റീട്രേസ്‌മെന്റ് കഴിഞ്ഞ 5 ഷുഗര്‍ ഓഹരികള്‍; ലാഭം നുണയാന്‍ ഇവയില്‍ ഏത് വാങ്ങണം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുവാന്‍ അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ ചില നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതിന്റ ഭാഗമായി ആഭ്യന്തര വിപണിയിലെ ലഭ്യത ഉറപ്പു വരുത്തുന്നതിനായി പഞ്ചസാര കയറ്റുമതിക്ക് അധിക ചുങ്കം ഈടാക്കാനും തീരുമാനിച്ചു. ഇതിനെ തുടര്‍ന്ന് ഷുഗര്‍ വിഭാഗം ഓഹരികളില്‍ കനത്ത തിരിച്ചടിയാണ് നേരിട്ടത്. 60 ശതമാനത്തോളം വരെ ഇടിവ് നേരിട്ട ഓഹരികളില്‍ മിക്കതും ദീര്‍ഘകാല നിക്ഷേപത്തിന് പരിഗണിക്കത്ത വിധം ആകര്‍ഷകമായ നിലവാരത്തിലേക്കും എത്തിയിട്ടുണ്ട്.

ധാംപൂര്‍ ഷൂഗര്‍ മില്‍സ്

ധാംപൂര്‍ ഷൂഗര്‍ മില്‍സ്

ഉത്തര്‍പ്രദേശ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പഞ്ചസാര ഉത്പാദക കമ്പനിയായ ധാംപൂര്‍ ഷുഗര്‍ മില്‍സിന്റെ ഓഹരികള്‍ ഇന്ന രാവിലെ 213 രൂപ നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. ഈ സ്‌മോള്‍ കാപ് ഓഹരിയുടെ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരം 584.50 രൂപയാണ്. അതായത് റെക്കോഡ് വിലയേക്കാള്‍ 60 ശതമാനത്തോളം ഡിസ്‌കൗണ്ട് നിരക്കിലാണ് ഇന്നത്തെ ധാംപൂര്‍ ഷൂഗര്‍ മില്‍സ് (BSE: 500119, NSE : DHAMPURSUG) ഓഹരിയുടെ വിപണി വില. 52 ആഴ്ച കാലയളവിലെ താഴ്ന്ന വില 198.30 രൂപയാണ്. ഇതില്‍ നിന്നും 15 രൂപ മുകളിലാണ് നിലവില്‍ ഓഹരി നില്‍ക്കുന്നത്.

മവാന ഷുഗേര്‍സ്

മവാന ഷുഗേര്‍സ്

ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മവാന ഷുഗേര്‍സിന്റെ ഓഹരികള്‍ വ്യാഴാഴ്ച രാവിലെ 95 രൂപ നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. 2022-ല്‍ നിക്ഷേപകര്‍ക്ക് മികച്ച നേട്ടം സമ്മാനിച്ച ചുരുക്കം ചില ഓഹരികളിലൊന്നാണിത്. ഈ മൈക്രോ കാപ് ഓഹരിയുടെ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന വില 179.70 രൂപയാണ്. ഇതേ കാലയളവിലെ താഴ്ന്ന വില 59.55 രൂപയുമാണ്. ഇതിനോടകം മവാന ഷുഗേര്‍സ് (BSE: 523371, NSE : MAWANASUG) ഓഹരിയില്‍ റെക്കോഡ് ഉയരത്തില്‍ നിന്നും 45 ശതമാനത്തോളം തിരുത്തല്‍ നേരിട്ടു. താഴ്ന്ന നിലവാരത്തില്‍ നിന്നും 46 രൂപ മുകളിലാണ് ഓഹരി ഇപ്പോഴുള്ളത്.

Also Read: 10% റിസ്‌കെടുത്താല്‍ 100% ലാഭം നേടാം; ഈ സ്‌മോള്‍ കാപ് ഓഹരി പരീക്ഷിക്കുന്നോ?Also Read: 10% റിസ്‌കെടുത്താല്‍ 100% ലാഭം നേടാം; ഈ സ്‌മോള്‍ കാപ് ഓഹരി പരീക്ഷിക്കുന്നോ?

ദ്വാരികേഷ് ഷുഗര്‍

ദ്വാരികേഷ് ഷുഗര്‍

വിപണിയില്‍ കടുത്ത ചാഞ്ചാട്ടം പ്രകടമാകുന്ന ഈവര്‍ഷം നിക്ഷേപകര്‍ക്ക് മികച്ച നേട്ടം സമ്മാനിച്ച ചുരുക്കം ചില ഓഹരികളിലൊന്നാണ് ദ്വാരികേഷ് ഷുഗര്‍ ഇന്‍ഡസ്ട്രീസ്. എന്നാല്‍ സമീപ കാലത്ത് ഈ സ്‌മോള്‍ കാപ് ഓഹരിയില്‍ ശക്തമായ തിരുത്തല്‍ നേരിട്ടു. നിലവില്‍ 95.50 രൂപ നിലവാരത്തിലാണ് ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്. 52 ആഴ്ച കാലയളവിലെ ദ്വാരികേഷ് ഷുഗര്‍ (BSE: 532610, NSE : DWARKESH) ഓഹരിയുടെ കൂടിയ വില 148.45 രൂപയും കുറഞ്ഞ വില 62.40 രൂപയുമാണ്. റെക്കോഡ് ഉയരത്തില്‍ നിന്നും 35 ശതമാനത്തോളം താഴെയാണ് ഓഹരി നില്‍ക്കുന്നത്.

ശ്രീ രേണുക ഷുഗേര്‍സ്

ശ്രീ രേണുക ഷുഗേര്‍സ്

കര്‍ണാടക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പഞ്ചസാര മൂല്യവര്‍ധിത ഉത്്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് ശ്രീ രേണുക ഷുഗേര്‍സ്. 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരം കുറിച്ച ശേഷം ഈ മിഡ് കാപ് ഓഹരി, ശക്തമായ തിരുത്തിലിന് സാക്ഷ്യംവഹിച്ചു. 52 ആഴ്ച കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 63.20 രൂപയും താഴ്ന്ന വില 21.50 രൂപയുമാണ്. നിലവില്‍ 44.60 രൂപയിലാണ് ഓഹരി നില്‍ക്കുന്നത്. അതായത്, ശ്രീ രേണുക ഷുഗേര്‍സ് (BSE: 532670, NSE : RENUKA) ഓഹരിയുടെ വിപണി വില ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 28 ശതമാനം അകലെയും താഴ്ന്ന നിലവാരത്തില്‍ നിന്നും 110 ശതമാനം മുകളിലുമാണ്.

ബല്‍റാംപൂര്‍ ചീനി

ബല്‍റാംപൂര്‍ ചീനി

രാജ്യത്തെ ഏറ്റവും വലിയ സംയോജിത പഞ്ചസാര ഉത്പാദക കമ്പനികളിലൊന്നാണ് ബല്‍റാംപൂര്‍ ചീനി മില്‍സ്. അടുത്തിടെ ശക്തമായ തിരുത്തല്‍ നേരിട്ട് 359 രൂപ നിലവാരത്തിലാണ് ഇന്ന് രാവിലെ വ്യാപാരം ചെയ്യപ്പെടുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെയാണ് ബല്‍റാംപൂര്‍ ചീനി (BSE: 500038, NSE : BALRAMCHIN) ഓഹരിയുടെ വില 413-ല്‍ നിന്നും 359-ലേക്ക് വീണത്. ഒരു വര്‍ഷ കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 526 രൂപയും താഴ്ന്ന വില 298 രൂപയുമാണ്. നിലവില്‍ ഓഹരിയുടെ വിപണി വില റെക്കോഡ് ഉയരത്തില്‍ നിന്നും 31 ശതമാനം താഴെയും താഴ്ന്ന നിലവാരത്തില്‍ നിന്നും 21 ശതമാനം മുകളിലുമാണ്.

Also Read: അടുത്തിടെ വമ്പന്‍ മ്യൂച്ചല്‍ ഫണ്ടുകള്‍ വാങ്ങിയ, ഒഴിവാക്കിയ ഓഹരികള്‍ ഇതാ; നിക്ഷേപ പട്ടികയില്‍ എല്‍ഐസി മുന്നില്‍Also Read: അടുത്തിടെ വമ്പന്‍ മ്യൂച്ചല്‍ ഫണ്ടുകള്‍ വാങ്ങിയ, ഒഴിവാക്കിയ ഓഹരികള്‍ ഇതാ; നിക്ഷേപ പട്ടികയില്‍ എല്‍ഐസി മുന്നില്‍

ഏതു വാങ്ങണം

ഏതു വാങ്ങണം ?

നിലവിലെ സാഹചര്യത്തില്‍ ഏതു ഷുഗര്‍ വിഭാഗം ഓഹരി വാങ്ങണമെന്ന് ഐഐഎഫ്എല്‍ സെക്യൂരിറ്റീസിന്റെ റിസര്‍ച്ച് വിഭാഗം മേധാവി അനുജ് ഗുപ്തയോട് ചോദിച്ചപ്പോള്‍, ബല്‍റാംപൂര്‍ ചീനി ഓഹരികളെയാണ് നിര്‍ദേശിച്ചത്. നിലവില്‍ ബല്‍റാംപൂര്‍ ചീനി ഓഹരിക്ക് 318 രൂപ നിലവാരത്തില്‍ ശക്തമായ സപ്പോര്‍ട്ട് മേഖലയുണ്ട്. 410 രൂപ നിലവാരത്തില്‍ പ്രതിരോധവും നേരിടുന്നു. നിലവില്‍ ഈ രണ്ട് മേഖലയ്ക്കും ഇടയില്‍ നില്‍ക്കുന്ന ഓഹരി 318 രൂപ നിലവാരത്തിന് മുകളില്‍ തുടരുന്നിടത്തോളം വാങ്ങാമെന്നും അദ്ദേഹം വ്യക്തമാക്കി.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock market share market
English summary

Sugar Stocks: Strongly Corrected Recently Valuations Are Attractive Now Balrampur Chini Mills Top Pick

Sugar Stocks: Strongly Corrected Recently Valuations Are Attractive Now Balrampur Chini Top Pick
Story first published: Thursday, June 23, 2022, 13:43 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X